ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. യോഹന്നാൻ 16:20
യേശു പറയുന്നു .... നിങ്ങൾ കരയുമ്പോൾ ലോകം സന്തോഷിക്കും .എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും .പ്രീയപ്പെട്ടവരെ നിങ്ങൾ വളരെ അധികം പ്രതികൂലത്തിലും വിഷമത്തിലും ആയിരിക്കുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ളവർ ആഹ്ലാദിക്കുന്നു .അവർ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു ..... അവർ സ്നേഹിക്കുകയും കൈകോർത്തു നടക്കുകയും ചെയ്യുന്നു എന്തുകൊണ്ട് ? നമ്മൾ ദുഖിച്ചിരിക്കുമ്പോൾ സൂര്യൻ പ്രകാശിക്കുന്നു..... നക്ഷത്രങ്ങൾ തിളങ്ങുന്നു .....പൂക്കൾ വിരിയുന്നു ...എന്തുകൊണ്ട്?നിങ്ങളുടെ ചുറ്റും ഉള്ളതെല്ലാം നിങ്ങളിൽ നിന്നും നഷ്ടപ്പെടുകയും അകലുകയും ചെയ്യുന്നു ....എന്തുകൊണ്ടിങ്ങനെ ഒക്കെ സംഭവിക്കുന്നു ?
യേശു പറയുന്നു ....നിങ്ങൾക്കു ഇപ്പോൾ ദുഃഖം ഉണ്ടു എങ്കിലും ഞാൻ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നു എടുത്തുകളകയില്ല. അതെ നമ്മുക്ക് ഈ ഭൂമിയിൽ കഷ്ടങ്ങളും പ്രയാസങ്ങളും വേർപെടലുകളും ഒക്കെ ഉണ്ടാകും എങ്കിലും നമ്മുടെ കർത്താവിൽ വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്നവരുടെ ദുഃഖം സന്തോഷമായി തീരും .നമ്മൾ പ്രതികൂലങ്ങളെ ജയിക്കും ..... ഈ പ്രത്യാശ ആണ് നമ്മുക്ക് വേണ്ടത് .ആ പ്രത്യാശയിൽ മുറുകെ പിടിച്ചുകൊണ്ടു വരുന്ന എല്ലാ പ്രതികൂലങ്ങളെയും മറികടന്നു ഒരു സന്തോഷത്തിന്റെ തീരത്ത് എത്തിച്ചേരുവാൻ ദൈവം നമ്മളെ സഹായിക്കും.ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു നമുക്കും പറയുവാൻ തക്കബവണ്ണം ദൈവം നമ്മളെ ഓരോരുത്തരെയും ബലപ്പെടുത്തട്ടെ .....
സ്നേഹത്തോടെ
സുമാസജി

No comments:
Post a Comment