ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും. യോഹന്നാൻ 10 :16
😃എന്താണ് കർത്താവ് ഈ വചനം കൊണ്ട് ഉദ്ദേശിച്ചത്?
കർത്താവ് യെഹൂദന്മാരെ ഉദ്ദേശിച്ചല്ല ഇതു പറഞ്ഞത് ജാതികളായ നമ്മളെ ഉദ്ദേശിച്ചാണ് പറഞ്ഞത് . തീർച്ചയായും കർത്താവ് ജാതികളുടെ ഇടയിൽ നിന്നും ഒരു കൂട്ടം ജനത്തെ വേണമെന്ന് ആഗ്രഹിക്കുന്നു . അത് ജാതിയോ മതമോ ഒന്നും നോക്കിയല്ല .വിജാതീയരായ സകലരെയും നേടി എടുക്കണം എന്ന് കർത്താവ് ആഗ്രഹിക്കുന്നു . ഒരുത്തൻ പോലും നഷ്ടപ്പെടുവാൻ കർത്താവ് ആഗ്രഹിക്കുന്നില്ല .അതുകൊണ്ടാണ് കർത്താവ് പറയുന്നത് ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു.
അതായത് ഒരു കൂട്ടം പുതിയ ജനത്തെ കുറിച്ചാണ് പറയുന്നത് . ആ കൂട്ടം ഇനിയും വന്നു ചേർന്നിട്ടില്ല . പക്ഷെ ...കർത്താവിന്റെ ഹൃദയത്തിൽ ആ കൂട്ടത്തെ കുറിച്ച് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ട് .അവരും കർത്താവിന്റെ ശബ്ദം കേൾക്കും അങ്ങനെ അവർ ഈ കൂട്ടത്തോട് ചേർന്ന് വലിയ ഒരു കൂട്ടം ആയി മാറും .ആ കൂട്ടത്തിന്റെ ഇടയനായി നമ്മുടെ കർത്താവ് മാറുന്നതിനെ ക്കുറിച്ചു ഇവിടെ പറയുന്നു.
"ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്." മിഷനറി തൊഴിലിലെ പുതിയ മേഖലകളെക്കുറിച്ച് സ്വപ്നം കാണുന്നവരുടെ പ്രത്യാശ നിറഞ്ഞ ഒരു വാഗ്ദാനമാണ് ഇത്.എന്നാൽ മിഷനറി തന്ത്രത്തിലെ നമ്മുടെ പ്രോത്സാഹനത്തിൻറെ കാര്യം അവർ ചിതറിക്കിടക്കുകയാണ് എന്നതാണ്. ഇവയെല്ലാം ഒന്നോ രണ്ടോ സ്ഥലങ്ങളിൽ അടച്ചിട്ടില്ല. അവ എല്ലായിടത്തും ചിതറിക്കിടക്കുന്നു.
വെളിപ്പാട് പുസ്തകം പറയുന്നു നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; വെളിപ്പാടു5: 9
തന്റെ നഷ്ടപ്പെട്ട ആടിനെ കൊണ്ടുവരാൻ യഹോവ തന്നെത്തന്നെ ഏൽപ്പിച്ചിരിക്കുന്നു. അവൻ അതു ചെയ്യും. "ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവൻ അവരെയും കൊണ്ടുവരും''.
റോമർ 15:18 ൽ പൗലോസ് ഇങ്ങനെ പ്രസ്താവിച്ചത്: "വിജാതീയരിൽനിന്ന് അനുസരണം നേടാൻ ക്രിസ്തു മുഖാന്തരം ഞാൻ ചെയ്തപ്രവൃത്തിയെക്കുറിച്ചല
കർത്താവിനുള്ളവരെ കർത്താവ് നന്നായി അറിയുകയും അവരെ സ്നേഹിക്കുകയും അവർക്കു വേണ്ടതെല്ലാം ചെയിതു കൊടുക്കുകയും ചെയ്യും .പക്ഷെ അപ്പോൾ തന്നെ കർത്താവിന്റെ ഹൃദയത്തിൽ വേറൊരു കൂട്ടം ഉണ്ട് . ആ കൂട്ടം ഈ കൂട്ടത്തോട് ഇതുവരെ ചേർന്നിട്ടില്ല....
കർത്താവ് പറയുന്നു ''ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു''.എനിക്ക് അവരെ കൊണ്ടുവരണം .തീർച്ചയായും അവർ ഈ കൂട്ടത്തോട് വളരെ പെട്ടെന്ന് ചേരണം . വളരെ തീഷ്ണതയോടു കൂടി ആണ് കർത്താവ് ഈ കൂട്ടത്തെ കുറിച്ച് പറയുന്നത് .ആ കൂട്ടത്തെക്കുറിച്ച് കർത്താവിന്റെ ഹൃദയത്തിൽ വളരെ അധികം എരിവ് ഉണ്ട് . കർത്താവ് പറയുന്നു അവർ എന്റെ ശബ്ദം കേൾക്കും.... അവർ എന്നെ അനുസരിക്കും.
ഈ കൂട്ടർ കർത്താവിനെ അറിയാത്തവർ ആണ് അതോടൊപ്പം തന്നെ കർത്താവിന്റെ ശബ്ദം കേൾക്കാത്തവരും ആണ് . എങ്കിലും കർത്താവ് അവരെ വളരെ അധികം സ്നേഹിക്കുന്നു .
കർത്താവിനു രണ്ടു കൂട്ടരേ ഉള്ളൂ .... കർത്താവിനെ അറിയുന്ന കൂട്ടവും അറിയാത്ത ഒരു കൂട്ടവും . അറിഞ്ഞവരായ നാം കർത്താവിന്റെ ഇപ്പോഴത്തെ കൂട്ടത്തിൽ ഉള്ളവർ ആണ് .അവന്റെ ശബ്ദത്തെ തിരിച്ചു അറിയുന്നവർ അവന്റെ നിർദ്ദേശങ്ങളെ പാലിക്കുന്നവർ ,അവനെ പിൻപറ്റി നടക്കുന്നവർ ആയ നാം .
വേറെ ഒരു കൂട്ടം ഉണ്ട് .... ഈ നല്ല ഇടയനെ അവർക്കു അറിഞ്ഞു കൂടാ .... അവർക്കു ആ ശബ്ദം തിരിച്ചു അറിയുവാൻ സാധിക്കുന്നില്ല .ഇവിടെയാണ് ഇപ്പോൾ കർത്താവിന്റെ കൂടെയുള്ള നാം ഉണർന്നു പ്രവർത്തിക്കേണ്ടത് . അവരെ നല്ല ഇടയന്റെ ശബ്ദം കേൾപ്പിക്കുവാനും അവന്റെ സ്നേഹത്തെ കുറിച്ച് പറഞ്ഞു കൊടുക്കുവാനും ആ നല്ല ഇടയന്റെ ത്യാഗത്തെ കുറിച്ചും അവനിലൂടെ കൈവരാൻ പോകുന്ന ആത്മീയ അനുഗ്രഹത്തെക്കുറിച്ചും പറഞ്ഞു കൊടുക്കുവാൻ ഉള്ള ഉത്തരവാദിത്വം നമുക്കുണ്ട്. നമ്മുടെ ചുറ്റിനും ഉള്ള അനേകർ ഈ നല്ല ഇടയനെക്കുറിച്ച് അറിയാത്തവർ ആണ് .നമ്മൾ ജോലിചെയ്യുന്നസ്ഥലങ്ങളിൽ...
നാം എത്രപേർ അത് ചെയ്യുന്നുണ്ട് ? അങ്ങനെ ചെയ്തെങ്കിലേ കർത്താവിന്റെ ഹൃദയത്തിലെ ആഗ്രഹം പൂർത്തി ആവുകയുള്ളൂ . നിങ്ങൾ പോയി ലോകത്തിന്റെ അറ്റത്തോളം പോയി സുവിശേഷം അറിയിക്കുവാൻ കർത്താവ് ആഹ്വനം ചെയ്തിട്ടുണ്ട് . എത്രപേർ കർത്താവിനെ അറിയാത്തവരുടെ ഇടയിൽ പോയി പ്രവർത്തിക്കുന്നുണ്ട് ? ശെരിയാണ് ഒരുപാട് പേര് കർത്താവിന്റെ വേല ചെയ്യുന്നുണ്ട് . എന്നാൽ ഇവരിൽ എത്രപേർ കർത്താവിനെ അറിയാത്തവരുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ട് ? ലോകത്തിന്റെ അറ്റത്തോളം പോകുന്ന സുവിശേഷകരും ഉണ്ട് . അവരിൽ എത്രപേർ കർത്താവിനെ അറിയാത്തവരുടെ ഇടയിൽ പോകുന്നുണ്ട് ? നാം നമ്മോടു തന്നെ ചോദിക്കേണ്ട സമയം ആണിത് . ഇന്ന് സുവിശേഷം അറിയിക്കുവാൻ ലോകത്തിന്റെ അറ്റത്തോളം പോകുന്നവരിൽ അധികവും കർത്താവിനെ അറിയുന്ന ക്രിസ്ത്യാനികളുടെ ഇടയിൽ വന്നു വചനം ഘോഷിച്ചു കിട്ടുന്നത് വാങ്ങി പോകുന്നു .ഇതാണോ കർത്താവിന്റെ വീക്ഷണം എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്ന
അപ്പോസ്തോലപ്രവൃത്തിയിൽ പൗലോസിന് കൊടുത്ത ദർശനത്തിൽ കർത്താവ് പറയുന്നു .... പൌലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു. അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു. അപ്പോസ്തോലപ്രവൃത്തി 18:9,10,.11. ഇതാണ് യഥാര്ത്ഥ സുവിശേഷകനിൽ ഉള്ള ദൈവത്തിന്റെ കരുതൽ. ഇങ്ങനെ ദൈവത്തെ അറിയാത്തവരായ കൂട്ടത്തെ നമ്മോടു കൂടെ ചേർത്തു ഒരു വലിയ കൂട്ടം ആയി തീരുവാൻ ദൈവം ആഗ്രഹിക്കുന്നു .ഈ കൂട്ടം ലോകസ്ഥാപനത്തിനു മുൻപ് തന്നെ ക്രിസ്തു യേശുവിൽ തിരഞ്ഞെടുക്കപ്പെട്ടവർ ആണ് . അതുകൊണ്ടു കർത്താവിനു അവരെക്കുറിച്ച് നല്ല ബോധ്യം ഉണ്ട് . അതുകൊണ്ടാണ് കർത്താവ് പറഞ്ഞത് ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
ഉല്പത്തി മുതൽ ദൈവം ഈ കൂട്ടത്തെ കുറിച്ച് പറയുന്നുണ്ട് .അബ്രഹാമിനെ അനുഗ്രഹിക്കുമ്പോൾ ദൈവം ഈ കൂട്ടരേ കുറിച്ച് വ്യക്തമായി പറയുന്നു .അബ്രഹാം മുഖാന്തിരം സകല ജാതികളും അനുഗ്രഹിക്കപ്പെടും .ഇപ്പോൾ ക്രിസ്തുവിൽ ഉള്ളവർ ചെയ്യേണ്ട പ്രധാനപെട്ട കാര്യങ്ങൾ .... നല്ലസാക്ഷ്യമുള്ള ജീവിതം നയിച്ചു കാണിക്കുക / നമ്മുടെ പ്രവൃത്തി കണ്ടു മറ്റുള്ളവർ പിതാവാം ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന തരത്തിൽ ആയിരിക്കണം നമ്മുടെ ജീവിതം. / നമ്മൾ സദാ പ്രവർത്തിക്കുന്നവർ ആയിരിക്കണം/ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉള്ളവർ ആയിരിക്കണം. / മറ്റുള്ളവരോട് ഈ കർത്താവിനെക്കുറിച്ചു പറയുന്നവർ ആയി മാറണം. അപ്പോൾ കർത്താവിനെ അറിയാത്ത ആ കൂട്ടം ഈ നല്ല ഇടയന്റെ കൂട്ടത്തിലേക്കു വന്നു ചേരും . ദൈവത്തിന്റെ നിയോഗ പ്രകാരം ദൈവം നമ്മെ അയക്കുന്നിടത്തെല്ലാം ദൈവത്തിന്റെ നല്ല സാക്ഷികൾ ആയി കർത്താവിനെ പകർന്നു കൊടുക്കുന്നവർ ആയി നാം ഓരോരുത്തരും മാറണം .അപ്പോൾ മാത്രമേ കർത്താവ് ആഗ്രഹിച്ച ആ കൂട്ടം ഇപ്പോൾ ഉള്ള കൂട്ടത്തോട് ചേർന്ന് വിശാലമായ കൂട്ടം ആയി മാറുകയുള്ളൂ . ആ കൂട്ടാതെ ചേർക്കുവാൻ നമ്മുടെ കർത്താവ് മധ്യകാശത്തിൽ തന്റെ ദൂതഗണങ്ങളുമായി കടന്നുവരും . അതിനു സമയം അടുത്തിരിക്കുന്നു ....അതുകൊണ്ടു നമ്മുടെ വേല തികക്കുവാൻ നാം ഓരോരുത്തരും നമ്മെ തന്നെ സമർപ്പിക്കുക.
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment