BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Saturday, October 19, 2019


Image may contain: 1 person, textഅതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.മർക്കോസ് 10:29; 30

ക്രിസ്തുവിന്റെ നാമത്തിലും വചനത്തിന്റെ നാമത്തിലും വീടും സഹോദരങ്ങളെയും അപ്പനെയും അമ്മയെയും ഭാര്യയെയും കുഞ്ഞുങ്ങളെയും എല്ലാം വിട്ടു സുവിശേഷത്തിനു ഇറങ്ങിയ ആരും നശിച്ചു പോകുകയില്ല . ഒരുപക്ഷെ ഈ കാലഘട്ടത്തിൽ അവർക്കു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിച്ചില്ലെങ്കിലും അവർ ഒട്ടും തന്നെ നിരാശപ്പെടേണ്ട ആവശ്യമില്ല.വരുവാനുള്ള നിത്യമായ രാജ്യത്തു അവർക്കുവേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് ശ്രേഷ്ഠമേറിയതു ആണ് .ഇപ്പോൾ നേരിടുന്ന കഷ്ടങ്ങളും പ്രയാസങ്ങളും താൽക്കാലികം മാത്രം ആണ് . അത് അല്പനേരത്തേക്കു മാത്രമേയുള്ളൂ അത് കടന്നുപോകും ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു രാവും പുലരാതിരുന്നിട്ടില്ലാ അതുപോലെ നമ്മൾ ഈ ലോകത്തു നേരിടുന്ന പ്രതികൂലങ്ങൾ കടന്നു പോകും ശ്രേഷ്ഠമായതും നിത്യമായതും നമ്മുക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നു നമ്മുടെ അരുമനാഥൻ . നമ്മുടെ വിശ്വാസത്തിന്റെ പരീക്ഷണത്തിലൂടെ നാം കടന്നു പോകുമ്പോൾ കർത്താവ് നമ്മുടെ വിശ്വാസത്തിൽ ഉള്ള ആത്മാർത്ഥതയും സത്യസന്ധതയും മനസ്സിലാക്കുന്നു . തീയിൽ ശുദ്ധീകരിച്ചെടുത്ത പൊന്നിനെക്കാൾ ശ്രേഷ്ഠം ആണ് നാം ഓരോരുത്തരും . ഈ ലോകത്തെ ജയിച്ചിരിക്കുന്ന നമ്മുടെ മഹത്വത്തിന്റെ പ്രത്യാശ ആയ യേശു കർത്താവ് നമ്മളെ ശാക്തീകരിച്ചു ബലപ്പെടുത്തി അവനിൽ പൂർണ്ണതയുള്ളതാക്കി സന്തോഷവും സമാധാനവും നമ്മളിൽ നിക്ഷേപിച്ചു നിത്യമായ തന്റെ രാജ്യത്തിൽ ശ്രേഷ്ഠമായ പദവികൾ നൽകി നമ്മെ ആദരിക്കുന്ന ആ മഹാ സന്തോഷത്തെ നാം ഓർത്തുകൊൾക. ഈ ലോകത്തിൽ നമ്മുക്ക് കഷ്ടങ്ങൾ ഉണ്ട് .എങ്കിലും ജയിച്ചവൻ നമ്മുടെ കൂടെ ഉള്ളതിനാൽ നമ്മളും ജയിച്ചു വരുവാൻ അവൻ നമ്മുക്ക് കൃപ നൽകും അപ്പോൾ നാമും കർത്താവിന്റെ കൂടെ കർത്താവ് ആയിരിക്കുന്ന അതെ അവസ്ഥയെ നമ്മളിലേക്ക് പകർന്നു നൽകുകയും കർത്താവ് ഇരിക്കുന്നിടത്തു നമ്മെ ഇരുത്തുകയും ചെയ്യും. അതിനാൽ ഇപ്പോഴത്തെ ഈ ശോദനകൾ സാരമില്ല . പൗലോസ് പറയുന്നപോലെ നമ്മുക്കും പറയുവാൻ സാധിക്കണം എനിക്ക് മരിക്കുന്നതു ലാഭവും ജീവിക്കുന്നത് ക്രിസ്തുവും ആയി തീരട്ടെ എന്ന് ......

ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ......

സ്നേഹത്തോടെ

സുമാസജി .


No comments:

Post a Comment