BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: text that says ""LOVE THE LORD YOUR GOD WITH ALL YOUR HEART..." -Mark 12:29"എല്ലാവരും അപ്പൊസ്തലന്മാരോ?1കൊരിന്ത്യർ - 12:29

അല്ലാ ..... സ്വയമേ ആര്ക്കും അപ്പോസ്തോലൻ എന്ന് പറയുവാൻ സാധിക്കില്ലാ. ദൈവം കൊടുക്കുന്ന കൃപയാണത്. ഇന്നു പലരുടെയും പേരിനു മുൻപിൽ Apostle എന്ന് വെച്ചു കാണാറുണ്ട്‌ എന്നാൽ അതെല്ലാം അപ്പോസ്തോലന്മാർ ആയിരിക്കണം എന്നില്ല .

ഏറ്റവും വലിയ അപ്പോസ്തോലൻയേശുക്രിസ്തു ആണ്.
ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. എഫേസ്യര് 2 :20

😃ദൈവത്താൽ നിയോഗിക്കപ്പെടുന്നവർ ആയിരിക്കണം അപ്പോസ്തോലന്മാർ .

😃ദൈവസഭയുടെ അടിസ്ഥാനം ആണ് അപ്പോസ്തോലൻ.

😃അപ്പോസ്തോലന്മാര്ക്ക് മുൻപിൽ നിന്ന് സഭയെ ഭരിക്കുവാൻ ദൈവം അധികാരം കൊടുത്തിരിക്കുന്നു .

😃ഇവര്ക്ക് ജന്മനാതന്നെ ഒരു നേതൃത്വപാഠവം ഉണ്ടായിരിക്കും.

😃ഒരു അപ്പോസ്തോലന്റെ ഹൃദയത്തിൽ ദൈവസഭയുടെ വളര്ച്ചക്ക്‌ വേണ്ടിയുള്ള ഒരു വേദന ഉണ്ടായിരിക്കും.

😃ശരിയായ ഒരു അപ്പോസ്ത്തോലന് സ്വന്തം സഭയെക്കുറിച്ച്മാത്രമല്ല മുഴുവൻസഭകളെക്കുറിച്ചും ഹൃദയത്തിൽ വേദനയുണ്ടാകും.
2 കോരിന്ത്യര്11 : 28 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു
.
😃ഒരിക്കലും ഒരു അപ്പോസ്തോലന് ഏതെങ്കിലും ഒരു സഭയെ നോക്കി എന്റെ സഭ എന്ന് പറയുവാൻ സാധിക്കില്ല.

😃ഒരു അപ്പോസ്തോലന് ദൈവസഭയിലുള്ള ജനത്തിന്മീതെ കൃപാവരങ്ങളെ പകർന്നു കൊടുക്കുവാനുള്ള അധികാരം ഉണ്ട് .അതായത് കൈവെപ്പിലൂടെ ..... പ്രാർത്ഥനയിലൂടെ .....ആത്മീയവരം പകർന്നു കൊടുക്കുവാൻ സാധിക്കും. 2തിമോത്തിയോസ് 1 : 6 അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.

😃ഒരു അപ്പോസ്തോലൻ എത്ര പ്രയാസമേറിയസ്ഥലത്തു പോയും ഒരു ശുശ്രൂഷ തുടങ്ങിയിരിക്കും.

😃ഒരു യത്ഥാർത്ഥ അപ്പോസ്തോലൻ ഒരു കഠിനാധ്വാനി ആയിരിക്കും.

😃ഒരു യത്ഥാർത്ഥ അപ്പോസ്തോലൻ എത്ര കഷ്ടം അനുഭവിക്കേണ്ടി വന്നാലും അവിടെ നിന്നും ഓടിപ്പോകില്ല

😃അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.2 കോരിന്ത്യർ 12 : 12 , വെളിപ്പാട് 2

😃ഒരു അപ്പോസ്തോലന്റെ വളർച്ച അനേകം തകർച്ചയിലൂടെ പോകുവാൻ ദൈവം അനുവദിക്കും. ആ തകർച്ചയിലൊക്കെ പിടിച്ചു നിൽക്കുന്നവൻ ആയിരിക്കും യത്ഥാർത്ഥ അപ്പോസ്തോലൻ
😃ഒരു യഥാർത്ഥ അപ്പോസ്ഥനിലൂടെ അനേക അപ്പോസ്തോലന്മാർ എഴുന്നേൽക്കും ....

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .....
സ്നേഹത്തോടെ
സുമാസജി


No comments:

Post a Comment