ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ. മാർക്കോസ് 10 : 14
❤️ക്രിസ്തുവിന്റെ സ്നേഹം വ്യവസ്ഥകളില്ലാത്ത സ്നേഹം ആണ് .
❤️ആ സ്നേഹം പരിജ്ഞാനത്തെ കവിയുന്ന സ്നേഹം ആണ് .
❤️ആ സ്നേഹത്തിൽ നിന്നും ആർക്കും പിന്തിരിഞ്ഞു നിൽക്കുവാൻ സാധിക്കില്ല.
❤️നാം അവനെ സ്നേഹിക്കാതെ തന്നെ അവൻ നമ്മെ സ്നേഹിച്ചു .
❤️നാം പാപി ആയിരിക്കെ തന്നെ ക്രിസ്തു നമ്മെ തേടിവന്നു സ്നേഹിച്ചു.
❤️ ക്രിസ്തു എല്ലാവരെയും സ്നേഹിച്ചു അതോടൊപ്പം കുട്ടികളെയും വളരെ അധികം സ്നേഹിച്ചു.
അപ്പോസ്തോലന്മാർക്കു ഈ മർമ്മം അറിയില്ലായിരുന്നു . അതുകൊണ്ടു അവർ കുട്ടികളെ ക്രിസ്തുവിന്റെ അടുക്കൽ വരുവാൻ തടഞ്ഞു . അവർ വിചാരിച്ചു ക്രിസ്തുവിന്റെ വചനവും പ്രവൃത്തിയും മുതിർന്നവർക്ക് മാത്രം ഉള്ളതാണെന്ന് .
കുട്ടികളെ അവർ തടഞ്ഞപ്പോൾ ക്രിസ്തുവിന്റെ ഉള്ളം വേദനിച്ചു അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ എന്ന് . പലപ്പോഴും നമ്മുടെ ജീവിതത്തിലും പലകാരണങ്ങൾ കൊണ്ടും കുഞ്ഞുങ്ങളെ നാം മാറ്റിനിർത്താറുണ്ട്. പക്ഷെ ക്രിസ്തു വ്യത്യസ്തൻ ആയിരുന്നു...... കർത്താവിന്റെ ഉള്ളിൽ കുഞ്ഞുങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു....... അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്ന് .
കുഞ്ഞുങ്ങളുടെ പെരുമാറ്റം അവരുടെ മാതാപിതാക്കളും മുതിർന്നവരും നല്ലപോലെ മനസ്സിലാക്കുന്നു ....... അവർ അവരെ സ്നേഹിക്കുന്നതുകൊണ്ടു അവർ ചോദിക്കാതെ തന്നെ അവർക്കു വേണ്ടത് നാം മേടിച്ചു കൊടുക്കുന്നു.......
കുഞ്ഞുങ്ങൾക്ക് പ്രത്യേക സവിശേഷതകൾ ഉണ്ട് ഉദാഹരണത്തിന് ക്ഷമ, വിനയം. അനുസരണ. ദയ, പഠിക്കുവാനുള്ള താൽപ്പര്യം, പൂർണ്ണമായി മാതാപിതാക്കളിൽ കീഴ്പ്പെടുന്ന സ്വഭാവം, പൂർണ്ണമായും അവരെ വിശ്വസിക്കുക , ആശ്രയം വെക്കുക , ഇവയൊക്കെ അവർക്കുണ്ട്.
ഈ സ്വഭാവഗുണങ്ങൾ എല്ലാം ദൈവം തന്റെ മക്കളിൽ നിന്നും പ്രതീക്ഷിക്കുന്നു....... കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കതയോടെ തന്റെ വചനങ്ങളെ പ്രമാണിച്ച് പൂർണ്ണമായി കർത്താവിൽ ആശ്രയം വെക്കുന്നവർക്കു മാത്രം ഉള്ളതാണ് സ്വർഗ്ഗരാജ്യം.
നാം എത്രപേരിൽ ഇതുപോലെയുള്ള സ്വഭാവഗുണങ്ങൾ ഉണ്ട് എന്ന് ഇനിയെങ്കിലും നാം വിലയിരുത്തേണ്ടതുണ്ട് .നമ്മുക്കും ആ കുഞ്ഞുങ്ങളെപ്പോലെ ആയിക്കൂടെ ?
കുഞ്ഞുങ്ങളെ തടഞ്ഞു വെച്ചത് കർത്താവിനു വേദനിച്ചു ....... ഇന്നും ഇതു സംഭവിക്കുന്നില്ല ?
കർത്താവിന്റെ സ്നേഹം തിരിച്ചറിഞ്ഞു വരുന്ന മക്കളെ പലകാര്യങ്ങൾ പറഞ്ഞു പിന്തിരിപ്പിക്കുന്ന അപ്പോസ്തോലന്മാർ ഇന്നും സജീവമായിട്ടു ഈ ആത്മീയ ഗോളത്തിൽ ഇല്ലേ ? അത് കർത്താവിനെ എത്രയധികം വേദനിപ്പിക്കുന്നു എന്നു നാം മനസ്സിലാക്കണം
കർത്താവ് സ്നേഹിച്ചത് പോലെ വ്യവസ്ഥകൾ ഇല്ലാതെ പുതുതായി കടന്നുവരുന്നവരെ സ്നേഹിച്ചു കൂടെ ചേർത്തുകൊണ്ട് സ്വർഗ്ഗരാജ്യത്തിനു അവകാശികളാക്കി മാറ്റുവാൻ ഓരോരുത്തരും ശ്രമിക്കണം എന്നാണു ഈ വചനത്തിലൂടെ എനിക്ക് പറയുവാനുള്ളത്
കർത്താവ് നിങ്ങളെ ഏവരെയും ധാ രാളം ആയി അനുഗ്രഹിക്കട്ടെ ........💞
സ്നേഹത്തോടെ
സുമാസജി.😀

No comments:
Post a Comment