സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? റോമർ8:32
ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ഒരു ദിവസം രാവിലെ നിങ്ങളുടെ വീടിനു മുൻപിൽ വളരെ മനോഹരമായി പായ്ക്ക് ചെയിത ഒരു gift ഇരിക്കുകയാണ് .അത് ആരാണ് വാങ്ങി വീടിന്റെ മുൻപിൽ വെച്ചിട്ടു പോയത് എന്ന് അറിയുകയും ഇല്ലാ...ഒരു പക്ഷേങ്കിൽ കൂട്ടുകാരോ .....ബന്ധുക്കളോ ...... നിങ്ങൾ അറിയാത്ത ആരെങ്കിലുമോ ആയിരിക്കാം ആ gift വെച്ചിട്ടു പോയത് .ആ പായ്ക്കറ്റിനുള്ളിൽ ഉള്ളത് വളരെ കാലമായി നിങ്ങൾ ആഗ്രഹിച്ചതോ....ഇഷ്ടപ്പെട്ട തോ ആയിരിക്കാം .എന്നാൽ നിങ്ങളുടെ സാഹചര്യത്തിൽ നിങ്ങൾക്കത് മേടിക്കുവാൻ സാധിക്കാത്തതും ആയിരിക്കാം..... ഒരുപക്ഷെ ആ പായ്ക്കറ്റിനുള്ളിൽ ഉള്ളത് എന്തെന്ന് നിങ്ങള്ക്ക് അറിയാമായിരിക്കുകയും ചെയ്യാം .പക്ഷെ നിങ്ങൾ ആ gift പായ്ക്കറ്റ് എടുത്തുകൊണ്ടു മുറിയിൽ വെച്ചിട്ടു ദിവസങ്ങൾ .....മാസങ്ങൾ .....വർഷങ്ങൾ ...... തുറന്നു നോക്കാതെ വെച്ച് കണ്ടുകൊണ്ടിരിക്കുക മാത്രം ചെയ്യുന്നു .... നിങ്ങൾ വര്ഷങ്ങളായി ആഗ്രഹിച്ചത് മുന്നിൽ ഇരിപ്പുണ്ട് ,എന്നാൽ അത് തുറക്കുവാൻ നിങ്ങൾ മിനക്കെടുന്നില്ലാ .....ആരെങ്കിലും നിങ്ങളോടു ആ സാധനം നിങ്ങളുടെ കയ്യിൽ ഉണ്ടോ എന്ന് ചോദിച്ചാൽ നിങ്ങളുടെ കയ്യിൽ ഉണ്ട് എന്ന് പറയും ...പക്ഷെ ഇതുവരെയും നിങ്ങൾക്കത് പ്രയോജനപ്പെട്ടിട്ടില്ല .കാരണം ആ സമ്മാനം ഇതുവരെയും നിങ്ങൾ തുറന്നു നോക്കുവാൻ മിനക്കെട്ടിട്ടില്ലാ .
പ്രീയ സഹോദരങ്ങളെ .....ഇതുപോലെ അല്ലെ നമ്മുടെ ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും. സമൃദ്ധിയുടെ ഒരു ജീവിതം ആണ് ദൈവം നിങ്ങൾക്ക് തരുവാൻ ആഗ്രഹിക്കുന്നത് .ദൈവത്തിന്റെ സമ്മാനങ്ങൾ എല്ലാം ദൈവ വചനത്താൽ പൊതിഞ്ഞു നമ്മുടെ മുൻപിൽ വെച്ചിരിക്കയാണ് .അത് നമ്മൾ തുറക്കണം.അതിനെ നമ്മൾ ധ്യാനിക്കുകയും , അനുസരിക്കുകയും വേണം. ആ വചനങ്ങൾ നമ്മൾ വായികൊണ്ട് ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും വേണം.അപ്പോൾ ദൈവം നമ്മുടെ മുൻപിൽ വെച്ചിരിക്കുന്ന സകല അനുഗ്രഹങ്ങളും നമ്മുക്ക് പ്രാപിച്ചു എടുക്കുവാൻ സാധിക്കും .അതുകൊണ്ടു പ്രീയ സഹോദരങ്ങളെ നിങ്ങളുടെ മുൻപിൽ ഇരിക്കുന്ന വിലമതിക്കാത്ത ആ സമ്മാനം തുറന്നു അതിലുള്ളത് വായിച്ചു ഗ്രഹിച്ചു നിങ്ങളുടെ ജീവിതത്തെ സന്തോഷമാക്കി മാറ്റുക.അല്ലാതെ അതെപ്പോഴും പൊതിയപ്പെട്ടിരുന്നാൽ നിങ്ങളുടെ സന്തോഷം സമാധാനം നഷ്ടപ്പെട്ടുപോകും. പൊതിയപ്പെട്ടിരിക്കുവാൻ നിങ്ങൾ അനുവദിക്കരുത് .നമ്മുടെ സമൃദ്ധിയായ ജീവിതത്തിനും നിത്യജീവനും വേണ്ടത് സകലവും യേശു ചെയിതു കഴിഞ്ഞു.അതുകൊണ്ടു നമ്മുടെ മുൻപിൽ ഇരിക്കുന്ന സമ്മാനം ഒന്ന് തുറന്നു നോക്കുക അതുമൂലം ക്രിസ്തുവേശുവിൽ ഉള്ള തികഞ്ഞ സമാധാനവും നിറഞ്ഞ സമൃദ്ധിയിലും നിങ്ങൾക്ക് ജീവിക്കാം.
ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ...
സ്നേഹത്തോടെ
സുമാസജി
ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ഒരു ദിവസം രാവിലെ നിങ്ങളുടെ വീടിനു മുൻപിൽ വളരെ മനോഹരമായി പായ്ക്ക് ചെയിത ഒരു gift ഇരിക്കുകയാണ് .അത് ആരാണ് വാങ്ങി വീടിന്റെ മുൻപിൽ വെച്ചിട്ടു പോയത് എന്ന് അറിയുകയും ഇല്ലാ...ഒരു പക്ഷേങ്കിൽ കൂട്ടുകാരോ .....ബന്ധുക്കളോ ...... നിങ്ങൾ അറിയാത്ത ആരെങ്കിലുമോ ആയിരിക്കാം ആ gift വെച്ചിട്ടു പോയത് .ആ പായ്ക്കറ്റിനുള്ളിൽ ഉള്ളത് വളരെ കാലമായി നിങ്ങൾ ആഗ്രഹിച്ചതോ....ഇഷ്ടപ്പെട്ട
പ്രീയ സഹോദരങ്ങളെ .....ഇതുപോലെ അല്ലെ നമ്മുടെ ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും. സമൃദ്ധിയുടെ ഒരു ജീവിതം ആണ് ദൈവം നിങ്ങൾക്ക് തരുവാൻ ആഗ്രഹിക്കുന്നത് .ദൈവത്തിന്റെ സമ്മാനങ്ങൾ എല്ലാം ദൈവ വചനത്താൽ പൊതിഞ്ഞു നമ്മുടെ മുൻപിൽ വെച്ചിരിക്കയാണ് .അത് നമ്മൾ തുറക്കണം.അതിനെ നമ്മൾ ധ്യാനിക്കുകയും , അനുസരിക്കുകയും വേണം. ആ വചനങ്ങൾ നമ്മൾ വായികൊണ്ട് ഏറ്റുപറയുകയും പ്രഖ്യാപിക്കുകയും വേണം.അപ്പോൾ ദൈവം നമ്മുടെ മുൻപിൽ വെച്ചിരിക്കുന്ന സകല അനുഗ്രഹങ്ങളും നമ്മുക്ക് പ്രാപിച്ചു എടുക്കുവാൻ സാധിക്കും .അതുകൊണ്ടു പ്രീയ സഹോദരങ്ങളെ നിങ്ങളുടെ മുൻപിൽ ഇരിക്കുന്ന വിലമതിക്കാത്ത ആ സമ്മാനം തുറന്നു അതിലുള്ളത് വായിച്ചു ഗ്രഹിച്ചു നിങ്ങളുടെ ജീവിതത്തെ സന്തോഷമാക്കി മാറ്റുക.അല്ലാതെ അതെപ്പോഴും പൊതിയപ്പെട്ടിരുന്നാൽ നിങ്ങളുടെ സന്തോഷം സമാധാനം നഷ്ടപ്പെട്ടുപോകും. പൊതിയപ്പെട്ടിരിക്കുവാൻ നിങ്ങൾ അനുവദിക്കരുത് .നമ്മുടെ സമൃദ്ധിയായ ജീവിതത്തിനും നിത്യജീവനും വേണ്ടത് സകലവും യേശു ചെയിതു കഴിഞ്ഞു.അതുകൊണ്ടു നമ്മുടെ മുൻപിൽ ഇരിക്കുന്ന സമ്മാനം ഒന്ന് തുറന്നു നോക്കുക അതുമൂലം ക്രിസ്തുവേശുവിൽ ഉള്ള തികഞ്ഞ സമാധാനവും നിറഞ്ഞ സമൃദ്ധിയിലും നിങ്ങൾക്ക് ജീവിക്കാം.
ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ...
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment