കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.റോമർ 13 : 14
നമ്മുടെ ജീവതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ ?
മോശമായ പെരുമാറ്റം , മോശമായ സ്വഭാവം , ഏതെങ്കിലും വസ്തുവിനോടുള്ള അടിമത്വം , മറ്റുള്ളവരുടെ ഉയർച്ചയിൽ ഉള്ള അസൂയ ഇതൊക്കെ നമ്മുടെ ജീവിതത്തിൽ കാണാം. ഈ പ്രവൃത്തികൾ ഒക്കെ ദൈവത്തിനു പ്രസാദമല്ലാ എന്ന് നമ്മുക്ക് അറിയാം .ഇതിൽ നിന്നൊക്കെ നമ്മുക്ക് ഒരു മാറ്റം വരണം എന്ന് നാം ആഗ്രഹിക്കുന്നില്ലേ ?
ആദവും ഹവ്വയും പാപം ചെയ്തപ്പോൾ അവരുടെ തേജസ്സു നഷ്ടപ്പെട്ടു .അപ്പോൾ അവർക്കു ലജ്ജതോന്നി.അതിനെ മറക്കുവാൻ അവർ വസ്ത്രത്തെ ആശ്രയിച്ചു . അപ്രകാരം തന്നെ നമ്മുടെ പാപങ്ങളും മറയ്ക്കുവാൻ നമ്മൾ ആഗ്രഹിക്കുന്നില്ലേ ?
നമ്മുടെ പാപങ്ങളെ കഴുകി മേലിൽ പാപത്തിന്റെ കറകൾ പുരളാതെ നമ്മേ സൂക്ഷിക്കുവാൻ നാം ഉപയോഗിക്കേണ്ട ആ വസ്ത്രം യേശു ക്രിസ്തു ആയിരിക്കണം .ആ യേശുക്രിസ്തുവിനെ ധരിച്ചു കഴിയുമ്പോൾ പാപത്തെ ജയിക്കുവാനുള്ള ശക്തി ദൈവം നമ്മുക്ക് പ്രധാനം ചെയ്യും.
എപ്രകാരം ആണ് നാം യേശുവിനെ ധരിക്കുക.?
ഈ ലോകജീവിതത്തിൽ നമ്മുടെ ശരീരത്തെ മറയ്ക്കുവാൻ നാം ഉപയോഗിക്കുന്ന വസ്ത്രം പോലെ തന്നെ നാമും അനുദിനം യേശുക്രിസ്തുവിന്റെ വചനത്തെ നമ്മുടെമേൽ ധരിക്കണം. അതായത് .....
നമ്മുടെ ചെവികൾ യേശുവിന്റെ വചനം കേൾക്കുന്നത് മുഖാന്തിരം പാപങ്ങൾ ക്രിസ്തുയേശുവിൽ മറയ്ക്കപ്പെടുന്നു ....... കണ്ണുകളെ കർത്താവിനു പ്രസാദമായതു മാത്രം കാണുവാൻ ഉപയോഗിക്കുന്നു ........ നമ്മുടെ നാവിനെ നല്ലതു പറയുവാനും മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും പ്രബോധിപ്പിക്കുവാനും ഉപയോഗിക്കുമ്പോൾ നമ്മുടെ നാവിനെ ക്രിസ്തുയേശുവിൽ നാം മറയ്ക്കുകയാണ്.. ഇപ്രകാരം നമ്മുടെ ഓരോ അവയവങ്ങളെയും ദൈവത്തിന് പ്രസാദമുള്ള രീതിയിൽ ഉപയോഗപ്പെടുത്തുമ്പോൾ പ്രലോഭനങ്ങളെയും പാപസാഹചര്യങ്ങളെയും ജയിക്കുവാനുള്ള ശക്തി കർത്താവ് നമ്മുക്ക് പ്രധാനം ചെയ്യും . അങ്ങനെ ദൈവത്തിന്റെ പദ്ധതി പ്രകാരം ജയകരമായ ഒരു ജീവിതം നയിക്കുവാൻ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ .
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി .

No comments:
Post a Comment