വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. ഫിലിപ്പിയർ 2:14,15.
പൗലോസ് കാരാഗൃഹത്തിൽ കിടക്കുന്ന അവസ്ഥയിൽ ഫിലിപ്പിയ സഭക്ക് എഴുതിയ ലേഖനത്തിലെ ചില വാക്യങ്ങൾ ആണ് ഇവിടെ പരാമർശിക്കുന്നത് . ഫിലിപ്പിയ സഭ വളരെ അധികം പ്രതികൂലത്തിന്റെ നടുവിലൂടെ കടന്നു പോകുമ്പോഴും ദൈവത്തിന്റെ പ്രവൃത്തികളിൽ നിന്നും പിന്നോട്ട് പോകാതെ സദാ സമയവും സന്തോഷത്തോടെ മുന്നേറുവാൻ ആഹ്വനം ചെയ്യുന്ന ലേഖനം ആണിത് . അദ്ദേഹം നമ്മെ ഓർമ്മപെടുത്തുന്നത് ദൈവം നമ്മുക്ക് നൽകിയ സകല നന്മകളും..... സാത്താൻ തിന്മകൾ ആക്കി മാറ്റുമ്പോൾ നാം ഒരു കാര്യം മനസ്സിലാക്കണം ക്രിസ്തുവും ദൈവത്തിന്റെ ആത്മാവും സദാസമയവും നമ്മളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് . ഇതു മുഖാന്തിരം വഞ്ചനയും ചതിയും കോട്ടവുമുള്ള ഈ തലമുറകളുടെ നടുവിലും നമ്മുക്ക് സന്തോഷത്തോടെ ക്രിസ്തു നമ്മളിൽ പകർന്ന പ്രകാശത്തെ അനേകർക്ക് വേണ്ടി ജ്വലിപ്പിക്കുവാൻ സാധിക്കും. പൗലോസിന് അത് സാധിച്ചു .അപ്രകാരം നാമും ചെയ്യണമെന്ന് പൗലോസ് നമ്മെ പ്രബോധിപ്പിക്കുന്നു .
പൗലോസിന്റെമേൽ പ്രകാശിച്ച ആ ദൈവീക പ്രകാശം താൻ കാരാഗൃഹത്തിൽ കിടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന കാരാഗൃഹ പ്രമാണിമാരെയും കൊട്ടാരത്തിൽ ഉള്ളവരെയും വിശ്വാസത്തിൽ കൊണ്ടുവരുവാൻ കാരണമായി തീർന്നു . അനേകർ മാനസാന്തരപ്പെടുകയും നിത്യജീവൻ പ്രാപിക്കുകയും ചെയിതു . ഇതു തന്റെ ദാസന്മാരിലൂടെ ദൈവത്തിനുള്ള വിശ്വസ്തതയെ പ്രകടമാക്കുന്നു .
പൗലോസിന് എപ്രകാരം ജയകരമായി പ്രതികൂലത്തിന്റെ നടുവിൽ നടക്കുവാൻ ദൈവം കൃപ കൊടുത്തോ അതെ ശക്തിയും കൃപയും ദൈവം നമ്മുടെ മേലും പകർന്നു തരുവാൻ വിശ്വസ്തൻ ആണ് . ദൈവ വചനത്തിനു വേണ്ടി നിൽക്കുവാൻ നമ്മെ തന്നെ നാം സമർപ്പിക്കുമ്പോൾ ഏത് പ്രതികൂലം നമ്മുടെ മുൻപിൽ വന്നാലും അതിനെ ജയിക്കുവാനുള്ള ശക്തി ദൈവം നമ്മുക്ക് പകർന്നു തരും.അതിലൂടെ ദൈവനാമം മഹത്വപ്പെടുകയും അനേകരെ നേടുവാനും അത് മുഖാന്തിരം ആയി തീരുകയും ചെയ്യും .
നമ്മുടെ മുൻപിലുള്ള എത്ര വല്യ പ്രതികൂലത്തെയും അപകടത്തെയും നമ്മുടെ നന്മക്കും മറ്റുള്ളവരുടെ രക്ഷക്കും ദൈവം എത്രമനോഹരമായി അതിനെ പ്രയോജനപ്പെടുത്തുന്നു എന്ന് നാം കാണുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷവും അതിശയവും എത്ര അധികം ആണ്. ക്രിസ്തുവിനു വേണ്ടി ജീവിക്കുമ്പോൾ കഷ്ടങ്ങളും പ്രയാസങ്ങളും ഞെരുക്കവും വേദനയും കടന്നു വരുന്നത് കൂടുതൽ ദൈവപ്രവൃത്തി നമ്മളിൽ നിന്ന് ദൈവം ചെയിതു എടുക്കുവാൻ വേണ്ടിയാണ് ഇപ്രകാരം സംഭവിക്കുന്നത് .
😢'' ഉദാഹരണത്തിന് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കൂടി കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ദൈവദാസൻ ട്രാക്‌ട്കൊടുത്തത് പ്രശ്നമാക്കി അദ്ദേഹത്തെ ഉപദ്രവിക്കുകയും പോലീസ് കൊണ്ടുപോകുന്നതും നാം കാണുവാൻ ഇടയായി''.😢
അത് പലർക്കും ചിരിക്കുവാൻ ഇടയായി എങ്കിലും ......ദൈവം ആ ദാസനിലൂടെ ദൈവം തന്റെ പ്രവൃത്തി ചെയ്തെടുക്കും. ഇതു മുഖാന്തിരം സുവിശേഷം അനേകർക്ക് രക്ഷക്കും നിത്യജീവനും കാരണമായി തീരും .പൗലോസിന്റെ ജീവിതം നമ്മുക്ക് മാതൃക ആയി തീരണം . തന്റെ നിസ്സഹായ അവസ്ഥയിലും ദൈവം എത്ര മനോഹരമായി തന്റെ പ്രവൃത്തികൾ തന്നിലൂടെ ചെയ്തെടുക്കുന്നു എന്ന് നമ്മുക്ക് കാണുവാൻ സാധിക്കും. ഇതിന്റെ ഒക്കെ നടുവിൽ സന്തോഷിക്കുവാനും സദാ സമയവും ദൈവത്തെ സ്തുതിക്കുവാനും ദൈവം നമ്മുക്ക് പകർന്നു തരുന്ന കൃപ സകല മാനുഷീകപരിജ്ഞാനത്തെക്കാളും
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment