BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Saturday, October 19, 2019

ദൈവത്തിന്റെ അനുഗ്രഹം എങ്ങിനെ പ്രാപിച്ചെടുക്കാം Image may contain: one or more people, grass, sky, outdoor and nature

😃 ദൈവവചനം പഠിക്കുക.

ദൈവത്തിന്റെ വചനം എപ്പോഴും നിങ്ങളുടെ അധരങ്ങളിൽ സൂക്ഷിക്കുക; രാവും പകലും അതിൽ ധ്യാനിക്കുകയും, അത് പാലിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ സമ്പന്നരും വിജയികളുമാകും. 

😃 ആഴ്ചയിൽ ഒരു ദിവസം എങ്കിലും ദൈവത്തിന്റെ മുഖം അന്വഷിക്കുക . 

ദൈവത്തിന്റെ മുഖം കാണണമെങ്കിൽ നിങ്ങൾ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും വേണം.

ദൈവത്തിൽ നിന്ന് അനുഗ്രഹം ലഭിക്കണമെങ്കിൽ നിങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപവസിക്കണം.

നിങ്ങൾ പ്രാർത്ഥിക്കുന്ന വിഷയത്തിന് ഉത്തരം ലഭിച്ചില്ലെങ്കിൽ നിങ്ങൾ ഉപവസിക്കാത്തതാണ് കാരണം 

😃 പ്രാർത്ഥന ഒരിക്കലും നിർത്തരുത്

ദൈവവുമായി ആശയവിനിമയം നടത്താനുള്ള ഒരു നല്ല മാർഗം ആണ് പ്രാർത്ഥന. 

നിങ്ങൾ ഒരു പ്രശ്നത്തിൽ ആയിരിക്കുമ്പോൾ മാത്രമല്ല പ്രാർത്ഥിക്കേണ്ടത് ., സുഖത്തിലും ദുഖത്തിലും എല്ലാം പ്രാർത്ഥിക്കണം . 

ആത്മാവിൽ പ്രാർത്ഥിക്കുക 

എഫെസ്യർ 6:18 ൽ പറയുന്നു സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. 

😃 പാപത്തിൽ നിന്ന് ഓടിരക്ഷപെടുക 

നമ്മുടെ പാപങ്ങൾ നിമിത്തം യേശു ക്രൂശിൽ മരിച്ചു. യേശു നമ്മുടെ കർത്താവും രക്ഷകനുമാണെന്ന് നാം അംഗീകരിച്ചു കഴിഞ്ഞു പാപം ചെയ്യാമെന്ന് കരുതരുത്. തെറ്റെന്നു നിങ്ങള്ക്ക് തോന്നുന്ന എല്ലാ പാപത്തിൽ നിന്നും അകന്നു നിൽക്കുക തന്നെ ചെയ്യണം

😃 എല്ലാവരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക

1 പത്രോസ് 2:17.എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ. 

ആരെയും മുൻവിധിയോടുകൂടി സ്നേഹിക്കരുത്. 

സ്നേഹം നിർവ്യാജം ആയിരിക്കണം . 

ദൈവം എല്ലാവരേയും സ്നേഹിക്കുന്നു,അതുപോലെ നിങ്ങളും എല്ലാവരേയും സ്നേഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. 

മത്തായി 5:46. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? 

😃 എല്ലാ സമയത്തും ക്ഷമിക്കാൻ പഠിക്കുക

നിങ്ങൾ ക്ഷമിക്കാഞ്ഞാൽ ദൈവം നിങ്ങളോട് ക്ഷമിക്കുമെന്ന് നിങ്ങൾ പ്രതീക്ഷികരുത് . 

ഒരു വ്യക്തി നിങ്ങളെ കൊല്ലാൻ ശ്രമിച്ചാലും ക്ഷമിക്കാൻ പഠിക്കുക, 

നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ (എഫെസ്യർ 6:12).

😃 മറ്റുള്ളവരെ സഹായിക്കുക

ഒരുവന്റെ ദുഃഖം വേദന കഷ്ടപ്പാടുകൾ ഇവയൊക്കെ മനസ്സിലാക്കി അവരെ സഹായിക്കുക. 

അത് പണം കൊണ്ട് മാത്രമാണ് എന്ന് കരുതരുത് . 

ചിലപ്പോൾ നിങ്ങളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം ആയിരിക്കും വേണ്ടത് . 

അത് എന്തുതന്നെ ആണെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹത്തോടെ ആയിരിക്കണം. 

മറ്റുള്ളവരെ കാണിക്കുവാനോ പേരെടുക്കുവാനോ ആയിരിക്കരുത് .

“മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മത്തായി 6:1

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ 

സ്നേഹത്തോടെ 

സുമാസജി 🙏

No comments:

Post a Comment