നാളെ എല്ലാവരും കർത്താവിന്റെ ഉയിർപ്പു ആഘോഷിക്കുമ്പോൾ ...... ഒരുകാര്യം ഞാൻ പറയട്ടെ .....എന്റെ കർത്താവ് ഒരു ദിവസത്തേക്ക് മാത്രം അല്ലാ അല്ലെങ്കിൽ വർഷത്തിൽ ഒരു പ്രാവശ്യം മാത്രമല്ല ഉയിർക്കുന്നതു ..... എന്റെ കർത്താവ് എന്നന്നേക്കുമായി ഉയിർത്തു എഴുന്നേറ്റിരുന്നു .....ഇനി വീണ്ടും വീണ്ടും ഒരു ഉയിർപ്പിന്റെ ആവശ്യമില്ല ....ഇനിയും വേണ്ടത് കർത്താവിൽ വിശ്വസിക്കുന്നവരുടെ ഉയിർപ്പിനായി കർത്താവിന്റെ കല്പനകളെ പ്രമാണിച്ച് കർത്താവിനോടു ചേർന്ന് നിൽക്കുക.
പുനരുദ്ധാനം ഒരു ക്രൈസ്തവവിശ്വാസത്തിന്റെ ഏറ്റവും കാതലായ സംഭവം ആണ് . ക്രിസ്തു ഉദ്ധാനം ചെയ്തില്ലായിരുന്നെങ്കിൽ ക്രിസ്തീയ വിശ്വാസം ഈ ഭൂതലത്തിൽ നിന്നും മാഞ്ഞു പോയേനെ . പുനരുദ്ധാനം ദൈവശക്തിയുടെ വെളിപ്പെടുത്തൽ മാത്രമല്ല അത് വിളിച്ചു പറയുന്നത് ദൈവത്തിന്റെ പുത്രനും മിശിഹായും ആയ നമ്മുടെ കർത്താവിന്റെ വാക്കുകളുടെ പൂർത്തീകരണം ആണ് . അതായത് '' ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും''. യോഹന്നാൻ 11 :25 . യേശുക്രിസ്തുവിനെ കൂടാതെ പുനരുദ്ധാനവും ഇല്ലാ നിത്യജീവനും ഇല്ലാ . യേശുക്രിസ്തുവിന്റെ ശക്തിക്കു ഉപരി ആയി .... ക്രിസ്തു നമ്മുക്കു ജീവൻ നല്കുന്നതിനുപരി ക്രിസ്തു തന്നെ ജീവനാകുന്നു . അതുകൊണ്ടു അവന്റെമേൽ മരണത്തിനു ആധിപത്യം ഇല്ലാ. പുനരുദ്ധാനം ഒരു കാര്യം വിളിച്ചു പറയുന്നു ജീവന്റെയും മരണത്തിന്റെയും അധികാരം ദൈവത്തിനുള്ളതാകുന്നു അതുകൊണ്ടു ഒരുവൻ ക്രിസ്തുവിൽ മരിച്ചാലും അവൻ ജീവിക്കും .കാരണം അവനിൽ ക്രിസ്തുവിന്റെ ജീവൻ ഉണ്ട് .ആ ജീവനെ മരണത്തിനു കീഴ്പ്പെടുത്തുവാൻ സാധിക്കില്ല .ക്രിസ്തു ഉയർത്തെഴുന്നേറ്റതുപോലെ ശക്തിയായി അവൻ ജീവനിലേക്കു തിരിച്ചു വരും . അതുകൊണ്ടു ക്രിസ്തുവിൽ ഉള്ളവർ മരണത്തെ ഭയപ്പെടേണ്ട ആവശ്യമില്ല . കാരണം നാം മരിച്ചാലും ക്രിസ്തു ഉയിർത്തു എഴുന്നേറ്റതുപോലെ നാമും ജീവിക്കും. ഇതാണ് യേശുക്രിസ്തുവിന്റെ ഉയിർപ്പിൽ ലോകത്തോടുള്ള സന്ദേശം . പുനരുദ്ധാനം ഇല്ലായിരുന്നെങ്കിൽ നമ്മുടെ വിശ്വാസം വൃഥാവായി പോയെനേം . ഒരുവന് വേണ്ടി മരിക്കുവാനോ രക്തസാക്ഷികൾ ആകുവാനോ ആർക്കും സാധിക്കും എന്നാൽ ആ മരണത്തിൽ നിന്നും ജീവനിലേക്കു തിരിച്ചു വരുവാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനു മാത്രമേ സാധിച്ചിട്ടുള്ളൂ അനേകം മഹാന്മാർ മരണപ്പെട്ടു .... അവരുടെ കല്ലറകൾ ഇപ്പോഴും അടഞ്ഞു കിടക്കുന്നു ....എന്നാൽ ഒരേ ഒരു കല്ലറ ഇന്നും തുറന്നു കിടക്കുന്നു ..... അത് ലോകത്തോട് വിളിച്ചു പറയുന്നു അവനെ മരണത്തിന് കീഴ്പ്പെടുത്തുവാൻ ആർക്കും സാധിക്കുകയില്ല ....കാരണം അവൻ തന്നെ ജീവൻ ആകുന്നു ....ജീവൻ വ്യാപാരിക്കുമ്പോൾ മരണം വഴിമാറും .നമ്മുടെ കർത്താവ് എന്നന്നേക്കും ജീവിക്കുന്നു......ആമേൻ ...
സ്നേഹത്തോടെ
സുമാസജി

No comments:
Post a Comment