ചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.എബ ്രായർ13 : 2
ദൈവവചനം ദൈവമക്കൾക്കു എല്ലാ സാധ്യതകളും തുറന്നു തരുന്നുണ്ട്. നാം ഒരിക്കലും ചിന്തിക്കരുത് ദൈവം നമ്മെ ഉപേക്ഷിച്ചു എന്ന്. നാം ഇപ്പോൾ നിൽക്കുന്നത് അന്ത്യകാല സമയത്താണ്. വഞ്ചന , ചതി , ക്രൂരത , അക്രമം , ഇതെല്ലാം വർദ്ധിച്ചിരിക്കുന്ന കാലഘട്ടം ആണ്. പലരുടെയും സ്നേഹം തണുത്തു പോകുന്നു എങ്കിലും ദൈവത്തിന്റെ വചനത്തിനു യാതൊരു മാറ്റവും ഇല്ലാ അതിപ്പോഴും സജീവവും ശക്തവും മനുഷ്യന്റെ സകല വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു . അതുകൊണ്ടു നാം പരിശുദ്ധാത്മാവിനാൽ നമ്മുടെ സ്നേഹത്തെ പുറത്തുള്ളവരിലേക്കു കൊടുക്കുവാൻ മനസ്സ് കാണിക്കണം . അങ്ങനെയെങ്കിൽ നാം ദൂതന്മാരെ ശുശ്രൂഷിക്കുന്ന ആ ദൗത്യത്തിലേക്കു നടന്നു നീങ്ങുകയാണ്.
നാം അപരിചിതർക്കു നന്മ ചെയ്യുമ്പോൾ അവർ നമ്മുടെ നന്മയെക്കുറിച്ച് ദൈവത്തോട് പറയും. അതിനു തക്ക പ്രതിഫലം ദൈവം നമ്മുക്ക് തരും. എബ്രഹാം ദൂതന്മാരെ സൽക്കരിച്ച ഭാഗം നമ്മുക്ക് അറിയാമല്ലോ ( ഉല്പത്തി 18 : 1 - 16 ) നമ്മുടെ സ്നേഹം നമ്മളിലും നമ്മുടെ സഭയിലും കൂട്ടായിമയിലും ഒതുങ്ങാതെ മറ്റുള്ളവരിലേക്കും നാം പകർന്നു കൊടുക്കണം. നമ്മുടെ സൽപ്രവൃത്തി കണ്ടു അവർ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു നാം നന്മ ചെയ്യുന്നതിൽ നിന്നും പിൻപോട്ടു പോകരുത് . ഈ അന്ത്യകാലത്ത് തണുത്തു പോയിരിക്കുന്ന നമ്മുടെ സ്നേഹത്തെ ജ്വലിപ്പിച്ചു അനേകർക്ക് ക്രിസ്തു യേശുവിൽ ഉള്ള സ്നേഹവും രക്ഷയും പകർന്നു കൊടുക്കാം. അങ്ങനെ അനേകരെ നിത്യ നാശത്തിൽ നിന്ന് രക്ഷിച്ചു നിത്യജീവനിലേക്കു നയിക്കുവാൻ നാം ഓരോരുത്തരും തയ്യാർ ആകണം അതിനായി ദൈവം നമ്മളെ സഹായിക്കട്ടെ
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി 😀
ദൈവവചനം ദൈവമക്കൾക്കു എല്ലാ സാധ്യതകളും തുറന്നു തരുന്നുണ്ട്. നാം ഒരിക്കലും ചിന്തിക്കരുത് ദൈവം നമ്മെ ഉപേക്ഷിച്ചു എന്ന്. നാം ഇപ്പോൾ നിൽക്കുന്നത് അന്ത്യകാല സമയത്താണ്. വഞ്ചന , ചതി , ക്രൂരത , അക്രമം , ഇതെല്ലാം വർദ്ധിച്ചിരിക്കുന്ന കാലഘട്ടം ആണ്. പലരുടെയും സ്നേഹം തണുത്തു പോകുന്നു എങ്കിലും ദൈവത്തിന്റെ വചനത്തിനു യാതൊരു മാറ്റവും ഇല്ലാ അതിപ്പോഴും സജീവവും ശക്തവും മനുഷ്യന്റെ സകല വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു
നാം അപരിചിതർക്കു നന്മ ചെയ്യുമ്പോൾ അവർ നമ്മുടെ നന്മയെക്കുറിച്ച് ദൈവത്തോട് പറയും. അതിനു തക്ക പ്രതിഫലം ദൈവം നമ്മുക്ക് തരും. എബ്രഹാം ദൂതന്മാരെ സൽക്കരിച്ച ഭാഗം നമ്മുക്ക് അറിയാമല്ലോ ( ഉല്പത്തി 18 : 1 - 16 ) നമ്മുടെ സ്നേഹം നമ്മളിലും നമ്മുടെ സഭയിലും കൂട്ടായിമയിലും ഒതുങ്ങാതെ മറ്റുള്ളവരിലേക്കും നാം പകർന്നു കൊടുക്കണം. നമ്മുടെ സൽപ്രവൃത്തി കണ്ടു അവർ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു നാം നന്മ ചെയ്യുന്നതിൽ നിന്നും പിൻപോട്ടു പോകരുത് . ഈ അന്ത്യകാലത്ത് തണുത്തു പോയിരിക്കുന്ന നമ്മുടെ സ്നേഹത്തെ ജ്വലിപ്പിച്ചു അനേകർക്ക് ക്രിസ്തു യേശുവിൽ ഉള്ള സ്നേഹവും രക്ഷയും പകർന്നു കൊടുക്കാം. അങ്ങനെ അനേകരെ നിത്യ നാശത്തിൽ നിന്ന് രക്ഷിച്ചു നിത്യജീവനിലേക്കു നയിക്കുവാൻ നാം ഓരോരുത്തരും തയ്യാർ ആകണം അതിനായി ദൈവം നമ്മളെ സഹായിക്കട്ടെ
സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി 😀
No comments:
Post a Comment