എല്ലാ ദൈവമക്കളും ആഗ്രഹിക്കുന്നത് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ജീവിതമാണ് .ഇത് അത്ര പ്രയാസമേറിയതോ പ്രശ്‌നമേറിയതോ ഒന്നുമല്ല . അൽപ്പം പരിശ്രമിച്ചാൽ സമൃദ്ധിയും സന്തോഷവും ആഹ്ലാദവും നിറഞ്ഞ ഒരു ജീവിതം ലഭിക്കും.എന്നാൽ ജയകരമായ ഒരു ആത്മീയ ജീവിതം നമ്മുക്ക് നേടിയെടുക്കണമെങ്കിൽ അതിനു നാം സ്വയം എത്ര പരിശ്രമിച്ചാലും നടക്കണമെന്നില്ല കാരണം അതിനു നമ്മുക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യം ആണ് .ആ ശക്ത്തി നമ്മളിൽ വരണമെങ്കിൽ നാം നമ്മളെ തന്നെ ഒരുക്കി എടുക്കണം.നമ്മുടെ നോട്ടം കർത്താവിലേക്കു തന്നെ ആയിരിക്കണം
.യോഹന്നാൻ 15 :4,5, വാഖ്യങ്ങളിൽ പറയുന്നു ......എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.
നാം ക്രിസ്തുവിൽ ജെയാളികൾ ആകുന്നെങ്കിൽ ഈ ലോകജീവിതത്തിലും ജയാളികൾ ആയി ജീവിപ്പാൻ കർത്താവ് നമ്മെ സഹായിക്കും.
ജീവിതത്തിൽ പലതരത്തിലുള്ള പ്രയാസങ്ങൾ പ്രതികൂലങ്ങൾ നമ്മളെ തേടി വരുമെങ്കിലും ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നമ്മുടെമേൽ ഉള്ളതുകൊണ്ട് നമ്മുക്ക് അതിനെയെല്ലാം ജയിക്കുവാൻ സാധിക്കും.വചനത്തിലുടനീളം ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഉണ്ട് .അത് നാം തിരിച്ചറിയുകയും പ്രാപിച്ചു എടുക്കുകയും വേണം. ദൈവീക വാഗ്ദത്തങ്ങൾ പ്രാപിക്കുവാൻ കഴിയാതെ സാത്താൻ നമ്മോടു പോരാടും എന്നാൽ ദൈവീക വാഗ്ദത്തങ്ങൾ പൂർണ്ണമായി അനുഭവിക്കുന്നത് വരെ നാം സാത്താനെ തുരത്തണം . യോവേൽ 3 :10 ൽ പറയുന്നു ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ.....
ഓർക്കുക.... ദൈവം വിശ്വാസവീരന്മാരായി തീരുവാൻ ബലഹീനരെ ആണ് തിരഞ്ഞെടുത്തത് . അതുകൊണ്ടു ബലഹീനരായ നാം അനുദിനം ക്രിസ്‌തുവിൽ വസിക്കണം . ക്രിസ്തു നമ്മളിൽ വസിക്കുന്ന ജീവിതം ആണ് ജയകരമായ ജീവിതം .അതിനു പരിശുദ്ധാത്മാവിന്റെ ശക്തി നമ്മളിൽ വ്യാപാരിക്കണം, പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും നമ്മളിൽ നിറയുകയും ചെയ്യണം.ഒരുവൻ വീണ്ടും ജനിക്കുമ്പോൾ അവനിലേക്ക് പരിശുദ്ധാത്മാവ് കടന്നു വരുന്നു ആത്മാവ് നമ്മുടെ പാപങ്ങളെ മുഴുവൻ കഴുകി നമ്മുടെ ഉള്ളിൽ വാസം ചെയ്യും അതിനാൽ തന്നെ നമ്മുക്ക് ഒരു ജയകരമായ ജീവിതം തുടങ്ങുവാൻ സാധിക്കും .
ജഡത്തെ ജയിക്കുന്നതാണ് ഏറ്റവും വലിയ ധീരത. ജഡത്തിന് അടിമയാകുന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയവും.
ദൈവം തന്റെ പുത്രനെ ക്രൂശു മരണത്തിനായി ഭൂമിയിലേക്ക് അയച്ചതിന്റെ ഉദ്ദേശ്യം പാപത്തിനു ജഡത്തിൽ ശിക്ഷ വിധിക്കുക എന്നതായിരുന്നു മരിച്ചവരെ ഉയിർപ്പിക്കുക , ചെങ്കടൽ കടക്കുക എന്നിങ്ങനെ അനേക കാര്യങ്ങൾ പഴയനിയമ വിശുദ്ധന്മാർക്കു കഴിഞ്ഞെങ്കിലും സമ്പൂർണ്ണമായ ഒരു വിശുദ്ധജീവിതം നയിക്കുവാൻ അവർക്കു കഴിഞ്ഞില്ല .അത്ഭുതങ്ങൾ ചെയ്യുക , മരിച്ചവരെ ഉയിർപ്പിക്കുക എന്നിവയെക്കാൾ വലുതാണ് ജയകരമായ ഒരു ജീവിതം നയിക്കുക എന്നത് . ആകയാൽ നമ്മുക്ക് ജഡത്തിനായി ചിന്തിക്കാതെ ആത്മാവിനാൽ ജഡത്തെ ജയിക്കാം .
ജയകരമായ ഒരു ജീവിതം നയിക്കുവാൻ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ
സ്നേഹത്തോടെ
സുമാസജി
No comments:
Post a Comment