BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: one or more people, people standing, text, outdoor and natureഅവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.മത്തായി 14:26

ആശ നഷ്ടപ്പെട്ടനിലയില്‍ നടുക്കടലില്‍ അലഞ്ഞുകൊണ്ടിരുന്ന ശിഷ്യന്മാരുടെ അടുക്കല്‍ചെന്ന് അവരെ സഹായിച്ചത് കര്‍ത്താവിനു അവരോടുള്ള കൃപയായിരുന്നു.....അത് അവര്‍ അല്പം പോലും പ്രതീക്ഷിച്ചിരുന്നില്ലാ.നമ്മുടെ ജീവിതത്തിലും നാം അല്പം പോലും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്ത് ദൈവം നമ്മുക്ക് സഹായം എത്തിക്കും. അത് നാം എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നാമും ദൈവവും ആയുള്ള ബന്ധം .

യേശു കടലിന്മേല്‍ നടന്നു തങ്ങളുടെ അടുത്തേക്ക്‌ വരുന്നത് കണ്ട ശിഷ്യന്മാര്‍ ഭയപരവശരായി നിലവിളിച്ചു..... തങ്ങളെ രക്ഷിക്കുവാന്‍ വരുന്നത് കണ്ടു സന്തോഷിക്കെണ്ടുന്നതിനു പകരം അവര്‍ ഭയന്ന് അലറി നിലവിളിക്കുകയാണുണ്ടായത്. ഇന്നും ഇതേ അവസ്ഥയിലാണ് പല ദൈവമാക്കളുo . അവരുടെ വിഷമാവസ്ഥയില്‍ അവര്‍ക്ക് ആളും സഹായവും ആയി എത്തുമ്പോള്‍ അവര്‍ അത് എങ്ങനെ സംഭവിക്കുന്നു എന്ന് വിവേചിച്ചു അറിയുവാന്‍ മിനക്കെടാറില്ലാ.....

ഈ അടുത്ത ഇടയില്‍ നടന്ന വെള്ളപ്പൊക്കം തന്നെ നമ്മുക്ക് ഉദാഹരണം ആയി എടുക്കാം..... ആ വെള്ളപ്പൊക്കത്തില്‍ എത്രപേര്‍ അകപ്പെട്ടിരുന്നു.....? ആ വെള്ളത്തില്‍ മുങ്ങി മരിക്കാമായിരുന്ന അവസ്ഥയില്‍ ആയിരുന്നു പലരും..... എന്നാല്‍ ദൈവം അവരുടെ ജീവനെ തിരികെ കൊടുത്തു. അവരെ രക്ഷിക്കുവാന്‍ ആളും സഹായവും എത്തി...... എന്നാല്‍ ആരും തന്നെ പറയുന്നില്ലാ.... എന്‍റെ ദൈവം ആണ് എന്‍റെ ജീവനെ തിരികെ തന്നത് എന്ന്. ഞങ്ങളെ കുറേപ്പേര്‍ വന്നു രക്ഷിച്ചു എന്ന് മാത്രമേ പറയുന്നുള്ളൂ.... ഈ കുറേപ്പേര്‍ അവരുടെ ജീവന്‍ നഷ്ടപ്പെടുമല്ലോ എന്ന് പേടിച്ചിട്ടു വരാതിരിന്നു എങ്കില്‍ എന്ത് ചെയിതെനേം.....? ആ നല്ലവരായ മനുഷ്യരുടെ ഹൃദയത്തില്‍ അവരുടെ ജീവന്‍ പോയിട്ടാണെങ്കിലും പോയി എല്ലാവരെയും രക്ഷ പെടുത്തണം എന്ന തോന്നല്‍ ദൈവം കൊടുക്കുന്നതാണ് അത് ഒരുത്തര്‍ പോലും മനസ്സിലാക്കുന്നില്ലാ എന്നതാണ് വാസ്തവം.

ദൈവത്തിനു നാം ഓരോരുത്തരോടും ഉള്ള മഹാ കരുണ അല്ലെങ്കില്‍ കൃപ ഒന്നുകൊണ്ടു മാത്രം ആണ് നാം പട്ടുപോകാതെ ഇന്നും സന്തോഷമായിരിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിനു ലോകം അറിയപ്പെടത്തക്ക ഒരു പേരാണ് കിട്ടിയിരുന്നത്. അതായത് ദൈവത്തിന്‍റെ സ്വന്തം നാട്. എന്നാല്‍ ഈ കൊച്ചുകേരളത്തില്‍ ഉള്ള ജനം ദൈവഹൃദയത്തെ ദുഖിപ്പിക്കുന്ന തരത്തിലുള്ള വഷളത്വം കൊണ്ട് നിറഞ്ഞിരുന്നു......അപ്പോള്‍ ദൈവത്തിന്‍റെ കൃപ അവിടെയുള്ള ജനത്തിന്‍റെമേല്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് മരണസംഖ്യകുറഞ്ഞത്‌. ആ കൃപ ജനങ്ങളുടെ മേല്‍ ലെഭിച്ചതു ദൈവത്തെ അറിയുന്ന ഒരു കൂട്ടം ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രം ആണ്. എല്ലാ ഇടത്തും ഇരുളും പാപവും നിറയുമ്പോള്‍ തന്‍റെ ജനം സൂക്ഷിക്കപ്പെടുവാന്‍ ദൈവം അവരുടെമേല്‍ കൃപ പകരുന്നു.....നാം പലപ്പോഴും ദൈവത്തിനു പകരം മനുഷ്യനിലേക്ക് നോക്കുന്നതിനാല്‍ പലപ്പോഴും ദൈവ കൃപ ലഭിക്കാതെയും കൃപ നഷ്ടപ്പെട്ടവരായും കാണപ്പെടുന്നു.....

ഇതേ അവസ്ഥ ആയിരുന്നു നോഹയുടെ കാലത്തും ഉണ്ടായിരുന്നത്.നോഹക്ക് യഹോവയുടെ ദൃഷ്ടിയില്‍ കൃപ ലഭിച്ചു. മനുഷ്യനിലേക്ക് നോക്കാതെ ദൈവത്തിങ്കലേക്കു മാത്രം നോക്കിയത് കൊണ്ടാണ് നോഹക്ക് ആ കൃപ ലഭിച്ചത്. നോഹ ദൈവകൃപ അന്വഷിച്ചതുകൊണ്ടാണ് കണ്ടെത്തിയത്. അന്വഷിക്കാതിരുന്നെങ്കില്‍ ഒരിക്കലും കണ്ടെത്തുമായിരുന്നില്ലാ.....അന്വഷിപ്പാന്‍ കാരണമായി തീര്‍ന്നത് ചുറ്റുമുള്ള വഷളത്വം ആയിരുന്നു. ആകയാല്‍ പ്രീയ സഹോദരങ്ങളെ....ദോഷത്താല്‍ വലയുമ്പോഴും ബുദ്ധിമുട്ടുകള്‍ നിറയുമ്പോഴും കര്‍ത്താവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുക. അപ്പോള്‍ നമ്മുടെ അരുമ രക്ഷകന്‍ കൃപമേല്‍ കൃപ തന്നു നിങ്ങളെ അനുഗ്രഹിക്കും.

നോഹ പ്രാപിച്ച ദൈവകൃപയില്‍ നോഹയെ നിഷ്കളങ്കനും നീതിമാനും ആക്കി മാറ്റി.അങ്ങനെ എങ്കില്‍ ഈ ക്രുപായുഗത്തില്‍ ദൈവകൃപ നമ്മെ എത്ര അധികം നിഷ്കളങ്കരും നീതിമാന്മാരും ആക്കി തീര്‍ക്കും ?

ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.

അതുകൊണ്ട് പ്രീയമുള്ളവരെ..... കഠിന ശോധനയാല്‍ ചുറ്റപ്പെടുമ്പോഴും പ്രശ്നങ്ങള്‍ അന്തമില്ലാതെ പിന്തുടരുമ്പോഴും നാളത്തെ നല്ല ദിവസങ്ങളെ കാണുമെന്ന ആശപോലും ഇല്ലാതെ ആയിരിക്കുമ്പോഴും കര്‍ത്താവില്‍ വിശ്രമിച്ചു അവനായി ക്ഷമയോടെ കാത്തിരിക്കുക. അതേ....കര്‍ത്താവിനായി കാത്തിരിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തോടെ.....
സുമാ സജി 

No comments:

Post a Comment