BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


No photo description available.എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
1 കോരിന്ത്യർ 16 : 9 

പൗലോസ് ഇവിടെ വ്യക്തമാക്കുന്ന വാതിൽ തന്റെ നല്ലപ്രവർത്തനത്തിന്റെ വിശാലതക്കുവേണ്ടി ദൈവം തുറന്നിരിക്കുന്ന വാതിലിനെ കുറിച്ചതാണ്. .

നാം ചിന്തിക്കുന്ന പോലുള്ള ഒരു വാതിൽ അല്ലാ ഇത് . പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് ഈ ലോക ജീവിതത്തിൽ മുന്നേറുവാൻ നമ്മുക്കായി ദൈവം തുറക്കുന്ന വാതിലിനെ കുറിച്ചാണ് . അങ്ങനെയാണ് ഇന്നത്തെ സമൂഹത്തിൽ പല ദൈവദാസന്മാരും പഠിപ്പിക്കുന്നതും. ഉദാഹരണത്തിന് ബിസിനസ്സിനു വേണ്ടി തുറക്കുന്ന വാതിൽ , ജോലിയുടെ ഉയർച്ചക്ക് വേണ്ടി തുറക്കുന്ന വാതിൽ, വിദ്യാഭ്യാസത്തിനു വേണ്ടി തുറക്കുന്ന വാതിൽ, സമ്പത്തിനു വേണ്ടി തുറക്കുന്ന വാതിൽ എന്നിവയാണ് നാം ചിന്തിക്കുന്ന വാതിലുകൾ.

പക്ഷെ ഇവിടെ തുറന്നിരിക്കുന്ന വാതിൽ ശ്രേഷ്ഠമായ ഒരു പ്രവൃത്തിക്ക് വേണ്ടി ദൈവം തുറന്നിരിക്കുന്ന വിശാലമായ ഒരു വാതിൽ ആണ്. പൗലോസിന്റെ ഉദ്ദേശം വലുതായിരുന്നു..... . അത് ഈ ലോകത്തിന്റെ നേട്ടങ്ങൾക്കു വേണ്ടി ഉള്ളത് അല്ലായിരുന്നു...... ദൈവരാജ്യം ആയിരുന്നു തന്റെതന്റെ ലക്ഷ്യം . അതുകൊണ്ടു ഈ തുറന്ന വാതിൽ വിശാലവും അതിലൂടെ കടക്കുവാൻ വലിയ ശക്തിയും ബലവും വേണ്ടിവരുമെന്ന് പൗലോസിന് അറിയാമായിരുന്നു. ഈ വാതിലിന്റെ വലിപ്പം അത്ര വലിയതും ഭീമാകാരവും ആയിരുന്നു. ദൈവത്താൽ മാത്രമേ ഈ വാതിൽ തുറക്കുവാൻ നമുക്കേവർക്കും സാധിക്കുകയുള്ളൂ.... നമ്മുടെ കഴിവുകൊണ്ടിതു തുറക്കുവാൻ ശ്രമിച്ചാൽ നമ്മൾ പൂർണ്ണമായും പരാജയപ്പെട്ടുപോകും കാരണം അതിനുള്ള ശക്തി നമ്മുക്ക് ഇല്ലാ.......

ഒരുപക്ഷെ നമ്മുടെ ആവശ്യപ്രകാരമുള്ള ഈ ലോക ജീവിതത്തിന്റെ വാതിൽ ആണ് തുറക്കുന്നത് എങ്കിൽ അത് ഇടുങ്ങിയത് ആയിരിക്കും . അതിൽ നമ്മുക്ക് തൃപ്തി ഉണ്ടാകുകയും ഇല്ലാ..... പക്ഷെ ദൈവാരാജ്യത്തിനു വേണ്ടി ദൈവം തുറക്കുന്ന വാതിൽ..... അത് വിശാലമായിരിക്കും അത് അനേകരുടെ ജീവിതത്തിനു രൂപാന്തിരം വരുത്തുന്നതായിരിക്കും. അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കും. അത് കർത്താവ് നമ്മുക്ക് തന്ന കല്പനകളെ പാലിക്കുവാൻ നമ്മെ സഹായിക്കുന്നത് ആയിരിക്കും. സ്വർഗ്ഗ രാജ്യത്തിലേക്ക് അനേകരെ കൂട്ടി വരുത്തുവാനുള്ള വിശാലമായ വാതിൽ ആണിത്. ദൈവത്തിന്റെ ആഗ്രഹവും അതാണ്, ഒരു ജഡം പോലും നഷ്ടപ്പെട്ടു പോകാതെ എല്ലാവരും തന്റെ രാജ്യത്തിൽ എത്തിച്ചേരണം എന്നാണു ദൈവത്തിന്റെ ഇഷ്ടം. അത്രകണ്ട് ദൈവം ഈ ലോകത്തെ സ്നേഹിച്ചു . തന്റെ ഏകജാതനെ നൽകി നമ്മളെ വീണ്ടെടുക്കുവാൻ അവനെ കാൽവരിയിൽ തകർത്ത് നമ്മൾ ഓരോരുത്തരെയും മകനും മകളും ആക്കുവാൻവേണ്ടി ആണ് ആ വലിയ ദൗത്യം ദൈവം നമ്മുക്ക് വേണ്ടി ചെയ്തത്. അതുകൊണ്ടാണ് ദൈവം നമ്മൾ ഓരോരുത്തരോടും ആവശ്യപ്പെടുന്നത് ലോകം എമ്പാടും പോയി ഈ സുവിശേഷം അറിയിക്കുകയും വിശ്വസിക്കുന്നവരെ ദൈവാരാജ്യത്തിലേക്കു ചേർത്തു കൊള്ളുകയും ചെയ്യുക എന്ന് ആവശ്യപ്പെട്ടത് .അതാണ് ദൈവത്തിന്റെ മനുഷ്യരോടുള്ള ദൗത്യം. ഇതിനു വേണ്ടി ആണ് ദൈവം ഈ വാതിൽ തുറന്നിരിക്കുന്നത്.

പൗലോസിന് ഈ വാതിൽ തുറന്നു കൊടുത്തപ്പോൾ പൗലോസ് സുവിശേഷത്തിലൂടെ ജാതികളെ ദൈവത്തിനു വേണ്ടി നേടി.

🤔 നമ്മൾക്ക് ഈ വാതിൽ തുറന്നു തന്നിട്ട് നമ്മൾ എത്രപേരെ നേടി ?

🤔 എത്രപേരോടു മായമില്ലാത്ത ഈ സുവിശേഷം പറഞ്ഞു കൊടുത്ത് ?

🤔 എത്രപേർക്ക് സൗജന്യമായി ഈ സുവിശേഷം വാരി വിതറി ?

നമ്മുടെ പ്രാർത്ഥന നമ്മുടെ ഈലോകത്തിലുള്ള ചെറിയ വാതിലിനു വേണ്ടി മാത്രമുള്ളതാകരുത് . ആ വാതിലുകൾ പലപ്പോഴും നമ്മളെ നാശത്തിൽ കൊണ്ടെത്തിക്കുകയും ദൈവത്തിൽ നിന്ന് പുറത്തേക്കു പോകുവാനും പിശാച് ശക്തമായി പ്രയോജനപ്പെടുത്തുന്ന വാതിലുകളും ആക്കി തീർക്കും. അതുകൊണ്ടു നാം വളരെ അധികം ജാഗ്രതയോടെ ഇരിക്കുക.

ദൈവം നമ്മളെ ദൈവത്തിന്റെ ഈ വിശാലമായ വാതിലിലൂടെ നയിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക. വഴിയും സത്യവും ജീവനും ആയവനിലേക്കു കയറിച്ചെല്ലുവാൻ .....നിത്യ നാശത്തിൽ നിന്ന് നിത്യ ജീവനിലേക്കു പ്രവേശിക്കുവാനുള്ള വാതിൽ ആയിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം. ഈ വാതിലിലൂടെ കടന്നു പോകുവാൻ പ്രതികൂലങ്ങൾ അനവധി ഉണ്ടാകും, എങ്കിലും ദൈവം നമ്മുടെ കൂടെ ഉള്ളത് കൊണ്ട് ഇതിനെ മറികടന്നു പോകുവാൻ അവൻ നമ്മുക്കായി വഴികളെ ഒരുക്കും. വിശ്വാസത്തിൽ മുന്നേറുകയാണെങ്കിൽ തീർച്ചയായും ദൈവഹിതം പൂർത്തീകരിക്കുവാൻ ദൈവം നമ്മളെ ശാക്തീകരിക്കും. അതിനായി പൂർണ്ണ സമർപ്പണത്തോടെ നമ്മെ ദൈവകങ്ങളിൽ ഏൽപ്പിക്കുക . ഇതായിരിക്കണം നമ്മുടെ ഈ വർഷത്തെ ലക്ഷ്യം . സൗജന്യമായി തന്നത് സൗജന്യമായി കൊടുത്തുകൊണ്ട് അനേകരെ ഈ വാതിലിലൂടെ നിത്യതയിലേക്കു നയിക്കുക.

God bless you all

സ്നേഹത്തോടെ
സുമാ സജി

No comments:

Post a Comment