BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: textഅവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു. കൊലൊസ്സ്യർ1:28

നമ്മൾ പലപ്പോഴും നമ്മുടെ പോരായിമകളെ കുറിച്ച് ചിന്തിക്കാറില്ല ?

നാം പൂര്ണ്ണര് അല്ലാ എന്നുള്ള ചിന്ത അനുദിനം നമ്മെ വേട്ടയാടുന്നില്ലേ ?

നമ്മുടെ സ്വഭാവത്തിൽ വരുന്ന മോശമായ വാക്കുകൾ, ചിന്തകൾ , പ്രവൃത്തികൾ ഒക്കെ തന്നെ നമ്മുടെ ബലഹീനതയെ വിളിച്ചു അറിയിക്കുന്നില്ല ?

നമ്മുടെ ഹൃദയത്തിൽ നാം ചിന്തിക്കും എപ്പോൾ ഞാനൊരു പൂർണ്ണ മനുഷ്യനാകും ?

ഇങ്ങനെ ആകുലർ ആയിരിക്കുന്ന നമ്മുക്ക് ആശ്വസിക്കുവാൻ വകയുണ്ട് . നിങ്ങൾക്കിതാ ആശ്വാസത്തിന്റെ ഒരു സദ്‌വാർത്ത.

''നിങ്ങൾ ക്രിസ്തു യേശുവിൽ പൂർണ്ണർ ആണ് ''. ദൈവത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നാം ഓരോരുത്തരും ദൈവത്തിൽ പൂര്ണ്ണര് ആയിട്ടാണ് ദൈവം കാണുന്നത് . ഇപ്പോൾ നാം അങ്ങനെ തന്നെയാണ് . ''അവനു പ്രീയമുള്ളവർ'' .

എങ്കിലും നാം ബലഹീനർ ആയതുകൊണ്ട് നമ്മുക്ക് വീണ്ടും ഒരു പൂർണ്ണത പ്രാപിപ്പാൻ ഉണ്ട് . നാം ഓരോരുത്തരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുൻപിൽ നിൽക്കുന്നതിനു മുൻപ് യേശുവിൽ വിശ്വസിക്കുന്ന ഏവരെയും പാപത്തിന്റെ എല്ലാ കറകളേയും കഴുകി കളഞ്ഞു ഊനമില്ലാത്തവരായി വാട്ടവും ചുളുക്കവും ഇല്ലാത്തവരായി നിർത്തേണ്ടതുണ്ട്. കർത്താവിന്റെ സഭ അത്ര നിര്മലമായിരിക്കും. ദൈവത്തിന്റെ സന്നിധിയിൽ അല്പം പോലും മാലിന്യം ഉള്ളതായി കാണപ്പെടുവാൻ പാടില്ലാ .അത്രമാത്രം വിശുദ്ധിയും പവിത്രതയും ഉള്ള ജനം ആയി വേണം ദൈവത്തിനു മുൻപിൽ കാണപ്പെടുവാൻ . ഇതു നമ്മുക്ക് സാധ്യമാക്കി തരുന്നത് നമ്മുടെ കർത്താവായ യേശു ക്രിസ്തു ആണ് . ഇതു സാധ്യമായി തീരുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം എത്ര അധികം ആയിരിക്കും .

ക്രിസ്തുയേശുവിൽ മറഞ്ഞിരിക്കുന്ന നമ്മെ ഓരോരുത്തരെയും പിതാവായ ദൈവം ..... തന്റെ ആദ്യജാതനായ യേശു ക്രിസ്തുവിനെപോലെ ആണ് നമ്മെ ഓരോരുത്തരെയും കാണുന്നത് . അത് മുഖാന്തിരം നമ്മുക്ക് സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനം ലഭിക്കും. അപ്പോഴാണ് നമ്മുടെ രക്ഷയുടെ ആഴത്തെയും വലിപ്പത്തെയും കുറിച്ചുള്ള പൂർണ്ണ ബോധം നമ്മളിൽ ഉണ്ടാകുന്നത്. ഒരു യോഗ്യതയുമില്ലാത്ത നമ്മെ യോഗ്യരാക്കി മാറ്റുന്ന ആ സുപ്രധാന ദിവസം എത്ര സന്തോഷകരം ആയിരിക്കും . അയോഗ്യരായ നമ്മെ യോഗ്യരായി മാറ്റി കർത്താവിന്റെ തേജസിൽ നിറച്ച് പിതാവായ ദൈവത്തിന്റെ മുൻപിൽ പൂർണ്ണരാക്കി നമ്മെ നിർത്തുന്ന ആ സുപ്രധാന ദിവസത്തെ ഓർത്ത് നമ്മുക്ക് സന്തോഷിക്കാം. നാം ഓരോരുത്തരും ക്രിസ്തുവേശുവിൽ പൂര്ണ്ണര് ആണ് എന്നുള്ള ബോധ്യത്തിൽ നമ്മുക്ക് മുന്നോട്ടു പോകാം .
ദൈവം നിങ്ങളെ കർത്താവിന്റെ സന്നിധിയിൽ യോഗ്യതയുള്ളവരാക്കി തീർക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
സ്നേഹത്തോടെ
സുമാസജി


No comments:

Post a Comment