BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: 2 people, people smilingഇന്ന് ഞാൻ ഒരു പോസ്റ്റ് വായിക്കുവാൻ ഇടയായി ......അതിൽപറഞ്ഞിരിക്കുന്നത് നാം ഈ ഭൂമിയിൽ പറയുന്ന അന്യഭാഷാ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ അതായത് കർത്താവിന്റെ എടുക്കപ്പെട്ട സഭയിലും ഇതേ അന്യഭാഷ ആയിരിക്കും സംസാരിക്കുന്നതെന്നും ഈ ഭൂമിയിലെ സഭയിലേക്കു വേണ്ടി ആത്മീയ നേതൃത്വം കൊടുക്കുവാൻ പറഞ്ഞവരായ Eph 4 : 11 – 

1) അവൻ ചിലരെ അപ്പൊസ്തലന്മാരായും 
2) ചിലരെ പ്രവാചകന്മാരായും 
3) ചിലരെ സുവിശേഷകന്മാരായും 
4)ചിലരെ ഇടയന്മാരായും ഉപദേഷ ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; ////// ഇവർ തന്നെ ആ യിരിക്കും സ്വർഗ്ഗത്തിലും ഈ ശുശ്രൂഷ ചെയ്യുന്നത് എന്ന് .

എന്നാൽ പ്രീയപ്പെട്ടവരെ ഇതു വളരെ തെറ്റായിട്ടുള്ള ഒരു പഠിപ്പിക്കൽ ആണ്. എന്തായാലും പിന്നെ ഞാൻ നോക്കിയപ്പോൾ ഇ ത്രയും ഭാഗം ആ പോസ്റ്റിൽ നിന്നും നീക്കം ചെയ്തതായി കണ്ടു .ഒരുപക്ഷേ തെറ്റ് മനസ്സിലായപ്പോൾ നീക്കിയതായിരിക്കാം ഇതു ഞാൻ എഴുതുന്നത് ആരെങ്കിലും അത് വായിച്ചിട്ടുണ്ടെങ്കിൽ അത് ഒന്ന് തിരുത്തുവാൻ വേണ്ടി മാത്രമാണ്.

ഇന്ന് പലർക്കും സംശയം ഉള്ള ഒരു കാര്യം ആണ് സ്വർഗ്ഗീയ ഭാഷ ഉണ്ടോ എന്ന് . ഈ ഭൂമിയിൽ നാം ഇന്നുവരെ ഉപയോഗിക്കാത്ത ഭാഷ ആയിരിക്കുമോ അത് ? അതോ മുകളിൽ പറഞ്ഞത് പോലെ ഈ ഭൂമിയിൽ ഉപയോഗിക്കുന്ന അന്യഭാഷാ ആയിരിക്കുമോ അത് ?

തീർച്ചയായും സ്വർഗ്ഗത്തിൽ ഒരു ഭാഷയുണ്ട് അത് എന്ത് ആണ് എന്ന് ഭൂമിയിൽ ഉള്ള ഒരു മനുഷ്യർക്കും ദൈവം വെളിപ്പെടുത്തി കൊടുത്തിട്ടില്ല ബൈബിളിലും ഒരിടത്തും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല അതിനാൽ ഈ ഭൂമിയിൽ പറയുന്ന അന്യഭാഷാ അല്ലാ അവിടെ ഉപയോഗിക്കുന്നത്. ഈ അന്യഭാഷാ ഇവിടെയുള്ള ആത്മീകന്റെ ആത്മീകവർദ്ധനക്ക് വേണ്ടിയും അവന്റെ ഉള്ളിലെ ഞരക്കങ്ങളെ ദൈവത്തോട് ആത്മാവിൽ സംസാരിക്കാനും വേണ്ടി ആണ് എന്ന് വചനം പറയുന്നു

വചനത്തിൽ ഒരിടത്തും സ്വർഗ്ഗീയ ഭാഷ എന്ന ഒരു പദം ഉപയോഗിച്ചിട്ടില്ല എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത് പിന്നെ ദൂതന്മാരുടെ ഭാഷ എന്ന് 1കൊരിന്ത്യർ 13 : 1 ൽ പറഞ്ഞിരിക്കുന്നത് കൊണ്ട് അത് സ്വർഗ്ഗത്തിലെ ഭാഷ ആണ് എന്ന് ഒരു പഠിപ്പിക്കൽ ഉണ്ട് . ഇതു ഒന്ന് വിശദമായി പരിശോദിച്ചാൽ പൗലോസ് എന്താണ് പറയുന്നത് എന്ന് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും.''മനുഷ്യരുടെ ഭാഷ '' ഈ കൃപാവരം പെന്തിക്കോസ്തു ദിവസത്തിൽ മാളികമുകളിൽ കൂടിയിരുന്ന അപ്പോസ്തോലർ അടക്കമിരുന്നവരുടെമേൽ പരിശുദ്ധാത്മാവ് നിറഞ്ഞപ്പോൾ അവർ പറഞ്ഞ അവർക്കു അറിഞ്ഞു കൂടാത്ത ഭാഷ അതാണ് പൗലോസ് മനുഷ്യരുടെ ഭാഷ എന്ന് ഉദ്ദേശിച്ചിരിക്കുന്നെ അവിടെ കൂടി വന്ന ജനത്തിനു അവരവരുടെ ഭാഷയിൽ മനസ്സിലാകുന്ന ഒരു ഭാഷ ആയിരുന്നു അവർ സംസാരിച്ചിരുന്നത് . എന്നാൽ കൊരിന്ത്യ സഭയിലുള്ളവർ ആ കൃപാവരത്തെ ദുരുപയോഗം ചെയിതു അതുകൊണ്ട് പൗലോസ് എടുത്തു പറഞ്ഞു ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. ഇന്നിതാണ് നമ്മുടെ ഇടയിലും സംഭവിക്കുന്നത്

ഈ ലോകത്തിൽ പറയുന്ന ഒരു ഭാഷയും ആയിരിക്കില്ല സ്വർഗ്ഗത്തിൽ നാം ഉപയോഗിക്കുന്നത് അങ്ങനെ ഒരു ഭാഷയെക്കുറിച്ചു വചനത്തിൽ രണ്ടുമൂന്നു ഇടങ്ങളിൽ ചെറിയ സൂചനകൾ കൊടുത്തിട്ടുണ്ട് എന്നാൽ ഭാഷ ഏതെന്നു പറഞ്ഞിട്ടുമില്ല . എന്തായാലും ഇവിടെ പറയുന്ന അന്യഭാഷാ അല്ലാ സ്വർഗ്ഗത്തിൽ പറയുന്നത്

1 . ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ‍ നിനക്കു വിളിക്കപ്പെടും.ഏശയ്യാവ്‌ 62 : 2

2 . ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും. വെളിപ്പാടു3 : 12

3 .ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും. വെളിപ്പാടു2 :17

ഈ മൂന്ന് വാക്യങ്ങളും അവിടെ നല്കപ്പെടാൻ പോകുന്ന പുതിയനാമം അല്ലെങ്കിൽ പുതിയ ഭാഷ ആയിരിക്കും എന്ന് കരുതുന്നു വ്യക്തമായി എനിക്ക് പറയുവാൻ അറിയില്ല

“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമ്മുക്ക് വിശ്വസിക്കാം .

പിന്നേ ........
Eph 4 : 11 –
1) അവൻ ചിലരെ അപ്പൊസ്തലന്മാരായും
2) ചിലരെ പ്രവാചകന്മാരായും
3) ചിലരെ സുവിശേഷകന്മാരായും
4)ചിലരെ ഇടയന്മാരായും ഉപദേഷ ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; //////

ഇവർ തന്നെ ആ യിരിക്കും സ്വർഗ്ഗത്തിലും ഈ ശുശ്രൂഷ ചെയ്യുന്നത് എന്ന് പറയുന്നതിനോടും ഞാൻ യോജിക്കുന്നില്ല . കാരണം നമ്മുടെ രക്ഷകനും നാഥനുമായ നമ്മുടെ നല്ല ഇടയൻ അവിടെയുള്ളപ്പോൾ ഇവരുടെ ആവശ്യം അവിടെ ഉണ്ടോ ? നേരിട്ട് ആ നല്ല ഇടയന്റെ ശബ്ദം കേട്ടാൽ പോരെ ?

ഈ ഭൂമിയിൽ നമ്മൾ ആരും തികഞ്ഞവർ അല്ലാ എന്നിരുന്നാലും തെറ്റുകൾ കാണുമ്പോൾ അത് തിരുത്തുന്നത് ഉചിതം എന്ന് തോന്നിയതുകൊണ്ട് ഇത്രയും എഴുതി എന്നുമാത്രം .

സ്നേഹത്തോടെ
സുമാ സജി

No comments:

Post a Comment