
ദൈവത്തെ സേവിക്കുന്നതിനു പ്രത്യേക കഴിവുകളും ഗുണങ്ങളും വേണമെന്ന് ഒരു വ്യക്തി ആഗ്രഹിക്കുന്നെങ്കിൽ അത് അവന്റെ ബലഹീനതയിൽ നിന്നും ഉടലെടുത്ത ചിന്ത മാത്രമാണ്. ആരെങ്കിലും ദൈവത്തിനുവേണ്ടി അവന്റെ കഴിവിൽ ആശ്രയിച്ചു മുന്നേറി പ്രതികൂലങ്ങളെ അതിജീവിക്കാമെന്നു കരുതിയാൽ ഒരു കാര്യം ഉറപ്പാണ് അവന്റെ പരാജയം വളരെ അടുത്തിരിക്കുന്നു. തന്നെ തന്നെ ശക്തനാക്കി ഞാൻ പറയുന്നത് മാത്രം ആണ് ശെരി എന്ന് പറഞ്ഞു മുന്നേറുന്ന ഒരു വ്യക്തിയുടെ കൂടെയും ദൈവം ഒരിക്കലും നടക്കില്ല.അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ ചിന്തിക്കുന്നുണ്ടെങ്കിൽ അത് ഭോഷത്വം ആണ് .ഒരു വ്യക്തിയുടെ ശക്തിയാൽ അല്ലാ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ബുദ്ധിയിൽ പറയുന്നതല്ലാ ശരി ദൈവത്തിന്റെ ആത്മശക്തിയാൽ അത്രേ നാം ബലം പ്രാപിക്കേണ്ടത്.
ദൈവത്തെ സേവിക്കുന്നവർ ദൈവത്തിന്റെ പദ്ധതിപ്രകാരം വേണം അവനെ സേവിക്കുവാൻ . അവന്റെ ശക്തിയിൽ ആശ്രയിച്ചു അവന്റെ ബലത്താൽ വേണം നമ്മൾ മുന്നേറുവാൻ. നമ്മുടെ ശക്തിയും കഴിവുകളും ദൈവത്തിനു ആവശ്യമില്ല. നമ്മളിൽ തന്നെ ആശ്രയിക്കാതെ പൂർണ്ണമായിട്ടും ദൈവത്തിന്റെ ആത്മശക്തിക്കായി സമർപ്പിക്കുന്ന വ്യക്തിയെ ദൈവം ശക്തീകരിക്കുകയും ഉയർത്തുകയും ചെയ്യും. ഈ ലോകത്തിന്റെ ഫലങ്ങളെ ദൈവം സ്വീകരിക്കുകയില്ല .സ്വർഗ്ഗത്തിൽ നിന്നും വിതച്ച വിത്തുകൾ മാത്രമേ ദൈവം തന്റെ കൃപയാൽ നനച്ചു സ്നേഹത്തിന്റെ ഊഷ്മള ചൂടിൽ വളർത്തി അതിനെ ശുദ്ധീകരിച്ചു ഏറ്റവും മനോഹരമായ ഫലം കായിക്കുന്ന മരം ആക്കി മാറ്റുകുന്നുള്ളൂ . ആ നല്ല ഫലം ആണ് ദൈവത്തിനു വേണ്ടത് ബാക്കി എല്ലാം വെട്ടി തീയിൽ ഇടും .
പ്രീയ സഹോദരങ്ങളെ നിങ്ങൾ നിങ്ങളുടെ ബലഹീനതകളിൽ വിഷമിക്കുകയാണോ ?🤔
ധൈര്യപ്പെടുക ! . സുബോധത്തോടെ നിങ്ങളുടെ ബലഹീനതകളെ കർത്താവിന്റെ കരങ്ങളിൽ കൊടുക്കുക . അപ്പോൾ കർത്താവ് നിങ്ങളെ ജയോത്സവമായി നടത്തും .നിങ്ങളുടെ ശൂന്യത ദൈവത്തിനു നിറക്കുവാനുള്ള ഒരു പ്രതലം ആയി മാറും. അതിനായി കാത്തിരിക്കുക.
പൗലോസ് പറയുന്നു ''അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു''
ദൈവം നിങ്ങളെ ഓരോരുത്തരെയും ശക്തീകരിക്കട്ടെ ......
സ്നേഹത്തോടെ
സുമാസാജി
No comments:
Post a Comment