മകനേ, നിന്റെ ഹൃദയം എനിക്കു തരിക; സദൃശ്യവാക്യങ്ങൾ23 : 26
പലപ്പോഴും നമ്മുടെ ഹൃദയം വ്യാകുലപ്പെട്ടുകൊണ്ടിരിക്ക ും . വ്യാകുലവേളകളിൽപോലും നമ്മുടെ ഹൃദയം ദൈവത്തിലേക്ക് തിരിക്കുവാൻ ശ്രമിക്കാറില്ല..... നമ്മുടെ ജീവിതത്തിന്റെ ബലഹീനനിമിഷങ്ങളിൽ പിശാച് നമ്മേ കീഴ് പ്പെടുത്തുവാൻ കാത്തു നിൽക്കുകയാണ് . എന്നാൽ ദൈവം നമ്മോടു ചോദിക്കുന്നു.... മകനേ, നിന്റെ ഹൃദയം എനിക്കു തരിക. എത്ര സ്നേഹത്തോടെയും കരുതലോടെയും ഉള്ള ചോദ്യം ആണിത്. നമ്മുടെ ഹൃദയം ദൈവത്തിനു കൊടുക്കുമെങ്കിൽ ദൈവേഷ്ടം ചെയ്യുവാൻ നാം പ്രീയപ്പെടുമെങ്കിൽ ജീവനാകട്ടെ മരണമാകട്ടെ പിശാചിന് നമ്മേ കീഴ്‌പ്പെടുത്തുവാൻ സാദ്ധ്യമല്ലാ.... ദൈവത്തിൽ വിശ്വാസം അർപ്പിച്ചു ദൈവത്തോട് അടുത്തു നിന്നാൽ നമ്മുടെ ഏറ്റവും ബലഹീനമായ നിമിഷങ്ങളിലും നമ്മുക്ക് ഏറ്റവും ശക്തമായ നിമിഷങ്ങൾ ആയി തീരും. അതുകൊണ്ടു ബലഹീനതയിൽ ശക്തയായി തീരുവാൻ ഓരോ ദിവസവും നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞു കർത്താവിനോടു പറ്റിച്ചേർന്നു നിൽക്കുവാൻ നമ്മുക്ക് ഏവർക്കും ശ്രമിക്കാം.
സ്നേഹത്തോടെ നിങ്ങളുടെ
സുമാസജി .
പലപ്പോഴും നമ്മുടെ ഹൃദയം വ്യാകുലപ്പെട്ടുകൊണ്ടിരിക്ക
സ്നേഹത്തോടെ നിങ്ങളുടെ
സുമാസജി .
No comments:
Post a Comment