BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019

സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? 
അവളുടെ വില മുത്തുകളിലും ഏറും.
ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
അവൾ തന്റെ ആയുഷ്കാലമൊക്കെയും 
അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ31 :10 - 12

സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? 
ഇതു ഇന്നൊരു ചോദ്യം മാത്രം ആണ്
സാമർത്ഥ്യമുള്ള ഭാര്യയുടെ വില മുത്തുകളിലും അധികം ആണെന്നാണ് വചനം പറയുന്നത് .
ഇന്ന് ഈ വചനം പറഞ്ഞപോലെയുള്ള ഭാര്യമാർ ചുരുക്കം ആണ് . അതി സാമർഥ്യം ഉള്ള ഭാര്യമാർ ആണ് അധികവും.ഭാര്യ സാമർഥ്യമുള്ളവളോ എന്ന് മനസ്സിലാക്കുവാൻ അധികം പ്രയാസം ഒന്നുമില്ല അവളുടെ കുടുംബജീവിതം എങ്ങനെ എന്ന് ഒന്ന് മനസ്സിലാക്കിയാൽ മതിയാകും.ഭർത്താവിന് വിശ്വസിക്കുവാൻ കൊള്ളാവുന്നവൾ ആണ് സാമർഥ്യം ഉള്ള ഭാര്യ . അല്ലാതെ കുറെ പണം ഉണ്ടാക്കി കൊടുക്കുന്നവൾ അല്ലാ സാമർഥ്യം ഉള്ള ഭാര്യ എന്നാണു എന്റെ വിലയിരുത്തൽ . സ്നേഹവും ആത്മാർത്ഥതയും ഉള്ള ഭാര്യ അവളുടെ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കും.ഭർത്താവിന്റെ പണത്തേക്കാൾ അധികം ഭർത്താവിന്റെ നന്മ മാത്രം ആയിരിക്കും അവളുടെ ലക്ഷ്യം.ഒരു നല്ല ഭാര്യ അവളുടെ ജീവിതാവസാനം വരെ ഭർത്താവിനെ സ്നേഹിക്കുകയും കരുതുകയും ചെയ്യും .

ഇന്ന് ഭാര്യയും ഭർത്താവും കൂടി ജോലി ചെയ്തെങ്കിൽ മാത്രമേ ജീവിക്കുവാൻ പറ്റൂ എന്ന ഒരു നിലപാട് ആണ് വന്നിരിക്കുന്നത്. ഇതു ഗുണത്തേക്കാൾ ഏറെ ദോഷം ആണുണ്ടാക്കുന്നതു . അതാണ് പല കുടുംബങ്ങളിലെ വിഭജനങ്ങൾക്കും കാരണം. ഭർത്താവില്ലെങ്കിലും ജീവിക്കുവാൻ സാധിക്കും എന്ന ഒരു അഹങ്കാരം സ്ത്രീകളിൽ ഇതുമൂലം ഉണ്ടാകുന്നു.വീട്ടിലിരുന്നുഭർത്താവിനെയും മക്കളെയും ശുശ്രൂഷിക്കുന്നതു ഇന്നത്തെ സ്ത്രീകൾക്ക് ഒരു കുറച്ചിൽ ആണെന്ന് വേണം പറയുവാൻ ......

ആദ്യം ആദാമിനെ സൃഷ്ടിച്ചതിനു ശേഷം ആണ് സ്ത്രീയെ ദൈവം നിർമ്മിച്ചത് . അപ്പോൾ തന്നെ മനസ്സിലാക്കാം പുരുഷന് വേണ്ടി ആണ് ദൈവം സ്ത്രീയെ നിർമ്മിച്ചത് എന്ന് . ഏതു സ്ത്രീയും അവളുടെ ഭർത്താവിന് അനുഗ്രഹവും ഐശ്വര്യവും ആയിരിക്കണം .അതാണ് ദൈവം നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നത്.

ഭാര്യയുടെ അതിസാമർഥ്യം ആണ് നമ്മുടെ ഹവ്വാ അമ്മച്ചി കാണിച്ചത് അതുകൊണ്ടാണല്ലോ രണ്ടുപേർക്കും തോട്ടത്തിൽ നിന്നും പുറത്തു പോകേണ്ടതായി വന്നത്. അത് തന്നെയാണ് ഇന്നും സംഭവിക്കുന്നത്. ഭർത്താവിന് കീഴടങ്ങാതെ ജീവിക്കുന്ന സ്ത്രീകൾക്ക് എന്നും പുറത്താണ് സ്ഥാനം നൽകപ്പെടുന്നത് . ദൈവത്തെ ഭയപ്പെടുകയും ഭർത്താവിന് പൂർണ്ണമായി വിധേയപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കു മാത്രമേ അനുഗ്രഹവും സന്തോഷവും ലഭിക്കുകയുള്ളു ......

ഹവ്വാ എപ്പോഴും ആദാമിന്റെ കൂടെ ഉണ്ടായിരിക്കേണ്ടവൾ ആയിരുന്നു ...... രണ്ടുപേരും കൂടി ഏദൻതോട്ടത്തിലെ വേല ചെയിതു ജീവിക്കേണ്ടവൾ ആയിരിക്കെ ഒരു നിമിഷത്തേക്ക് അവൾ അവളുടെ ലോകത്തേക്ക് തിരിഞ്ഞു .... അവളെ ലോകത്തിന്റെ ചിന്തയിലേക്ക് തിരിക്കുക എന്നത് പിശാചിന്റ തന്ത്രം ആയിരുന്നു. തന്നെ സൃഷ്ടിച്ച ദൈവത്തിന്റെ ശബ്ദത്തെക്കാളും തന്റെ രക്തവും മാംസവും അസ്ഥിയുമായ പുരുഷന്റെ വാക്കുകളെക്കാളും അവൾക്കു പ്രീയം പിശാചിന്റെ വാക്കുകൾ ആയിരുന്നു.. .... ഇന്നും ഇതു തന്നെയല്ലേ നടക്കുന്നത് ? തന്റെ ഭർത്താവിന്റെ വാക്കുകളെക്കാളും സ്നേഹത്തെക്കാളും വലുതായി പുതുതായി കേറിവരുന്ന ബന്ധങ്ങൾ അല്ലെ വലുത് ? തന്റെ കുടുംബജീവിതം തകർക്കുവാൻ പിശാച് കൊണ്ടുവരുന്ന തന്ത്രം ആണെന്ന് എന്തെ ആരും മനസിലാക്കുന്നില്ലാ ? ഇങ്ങനെയുള്ള ജീവിതം നാശത്തിലേക്കു ആണ് പോകുന്നത് എന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല ? കാരണം അവളിൽ ദൈവഭയം ഇല്ല , സ്വായത്തം ഉടലെടുത്തിരുന്നു.......

എന്നാൽ സമർപ്പണവും സ്നേഹവും കരുണയും, വിശ്വസ്തതയും ദൈവഭയവും ഉള്ള ഒരു സ്ത്രീ അവളുടെ ഭർത്താവിനും കുടുംബത്തിനും ദേശത്തിനും അഭിമാനമായിരിക്കും അതോടൊപ്പം മാതൃകയും ആയിരിക്കും.

ഒരു സ്ത്രീക്ക് ഒരുപാട് കാര്യങ്ങൾ ചെയിതു തീർക്കുവാൻ സാധിക്കും. ഭർത്താവിന് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ നല്ലവളായ ഭാര്യയ്ക്ക് ആ കുറവുകൾ നികത്തിഎടുക്കുവാനും അദ്ദേഹത്തിന് ധൈര്യം പകർന്നു കൊടുത്തുകൊണ്ടു കുടുംബം മുന്നോട്ടു കൊണ്ടുപോകുവാനും സാധിക്കും.എന്നാൽ അതോടൊപ്പം തന്നെ അവൾ ഒരു ബലഹീനപാത്രം ആണെന്ന് മനസ്സിലാക്കുകയും അതിനു അവൾക്കു ഭർത്താവിന്റെയും ദൈവത്തിന്റെയും സഹായം ആവശ്യമുണ്ടെന്നു മനസ്സിലാക്കുകയും വേണം . അവരുടെ ഒരു ശക്തി എ പ്പോഴും നമ്മുടെ പിറകിൽ ഇല്ലെങ്കിൽ ഒരുപക്ഷെ നാം തകർന്നു പോകും .

ഭർത്താവിനോടൊപ്പം നിൽക്കാതെ ദൈവകൃപ അനുഭവിക്കാതെ പിശാചിനോപ്പം നടന്ന ഹവ്വാ വഞ്ചിക്കപ്പെട്ടില്ലേ ? പിശാച് നമ്മോടൊപ്പം കൂടുന്നത് നമ്മേ നന്മയിലേക്ക് നയിക്കുവാനല്ല തിന്മയിലേക്ക് നയിപ്പിക്കുവാനാണ് എന്ന ബോധം എപ്പോഴും നമ്മുക്ക് ഉണ്ടായിരിക്കണം. സ്ത്രീ എപ്പോളും തന്റെ ഭർത്താവിന് ഏറ്റവും നല്ല സ്ഥാനം കൊടുക്കണം ദൈവം കഴിഞ്ഞാൽ ഈ ലോകത്തു അവൾക്കു ഏറ്റവും വലുത് അവളുടെ ഭർത്താവ് ആയിരിക്കണം .അതുകൊണ്ടാണല്ലോ പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുംഎന്ന് വചനം പറയുന്നത് . അവളുടെ സമ്പത്തും അനുഗ്രഹവും എല്ലാം അവളുടെ ഭർത്താവ് ആയിരിക്കണം . അങ്ങനെയെങ്കിൽ അവളുടെ കുടുംബജീവിതം സ്വർഗ്ഗതുല്യം ആയിരിക്കും.

ഒരു നല്ലഭാര്യ ആകുവാൻ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ സ്ത്രീകളെയും ദൈവം ഒരുക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്നേഹത്തോടെ നിങ്ങളുടെ
സുമസാജി .

No comments:

Post a Comment