BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Saturday, October 19, 2019

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു Image may contain: one or more people, text that says "whatever you ask for in prayer, if you believe, you will receive"അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.യോഹന്നാൻ 16:23. 

പുതിയ നിയമത്തിലെ പ്രാർത്ഥനയും പഴയനിയമത്തിലെ പ്രാർത്ഥനയും തമ്മിൽ വളരെ വിത്യാസം ഉണ്ട് . പഴയ നിയമത്തിലെ ജനം ദൈവത്തോട് യാചിക്കണമായിരുന്നു .... യാചിക്കുന്നവർക്കേ അവരുടെ യാചനക്കു അനുസരിച്ചു ദൈവം കൊടുക്കുകയുള്ളായിരുന്നു . ചോദിക്കുന്നവർക്കു കൊടുക്കും എന്ന് വാഗ്ദത്തം ഉണ്ടായിരുന്നു .ചോദിക്കുന്നത് അനുസരിച്ച് അനുഗ്രഹിക്കാമെന്നും പറഞ്ഞിരുന്നു.അതിനാൽ പഴയ നിയമത്തിലെ ജനം അവരുടെ സകല ആവശ്യങ്ങളും പ്രാർത്ഥനയിലൂടെ ദൈവത്തോട് ചോദിച്ചു വാങ്ങുമായിരുന്നു.

അവർക്കു യഹോവാ യിരെ ആയിരുന്നു (കരുതുന്നവൻ ), യഹോവാ റാഫാ ആയിരുന്നു (സൗഖ്യ ദായകൻ ), യഹോവാ നിസ്സി ആയിരുന്നു ( ജയക്കൊടി ). ഈ ദൈവം അവർക്കു നീതി ആയിരുന്നു . ഈ ദൈവം അവർക്കു വാഗ്ദത്തങ്ങളെ നൽകി .ആ വാഗ്ദത്തങ്ങളെ പ്രാപിപ്പാൻ അവരിൽ നിന്നും പ്രവൃത്തി ആവശ്യപ്പെട്ടു . എന്നാൽ .....

നാം ന്യായപ്രമാണത്തിൻ കീഴിൽ അല്ലാത്തതുകൊണ്ട് നാം അപ്രകാരം അല്ലാ പ്രവർത്തിക്കേണ്ടത് . നമ്മുടെ പ്രാർത്ഥനാ രീതിയും ദൈവത്തിൽ നിന്നും പ്രാപിക്കേണ്ട കാര്യങ്ങളും തികച്ചും വ്യത്യസ്തമാണ് .പുതിയ നിയമ വിശ്വാസികളുടെ പ്രാർത്ഥന പഴയനിയമ വിശ്വാസങ്ങളിൽ നിന്നും വ്യത്യസ്തമാണ് . 

പഴയ നീയമത്തിൽ ജനം പ്രാർഥിച്ചത് അവരുടെ വാഗ്ദത്തങ്ങൾ ദൈവം നിറവേറ്റും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു . പുതിയനിയമത്തിലെ വിശ്വാസികൾക്ക് ദൈവം തന്റെ സകല വാഗ്ദത്തങ്ങളും ക്രിസ്തു യേശുവിൽ പൂർത്തീകരിച്ചു കഴിഞ്ഞു . ആമേൻ ... 2 കൊരിന്ത്യർ 1 :20 ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ. അതിനാൽ ഇന്ന് നാം പഴയനിയമവിശ്വാസികളെപ്പോലെ ചോദിക്കേണ്ട ആവശ്യമില്ല . നാം എല്ലാറ്റിനും വിശ്വാസത്തോടെ നന്ദി പറഞ്ഞു ആ വാഗ്ദത്തങ്ങൾ സ്വീകരിച്ചാൽ മാത്രം മതി . എല്ലാം നമ്മുക്ക് നൽകപ്പെട്ടിരിക്കുന്നു . വചനം പറയുന്നത് ഒന്ന് ശ്രദ്ധിക്കേണമേ ..... 1കൊരിന്ത്യർ 3 :21 മുതൽ 23 വരെ.... ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ. പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു. നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ. അതിനാൽ നമ്മൾ സ്തോത്രത്തോടെ നമ്മുക്ക് ദൈവം തന്നിരിക്കുന്ന അവകാശത്തെയും അനുഗ്രഹത്തെയും സന്തോഷത്തോടെ പ്രാപിച്ചെടുത്തു മുന്നേറുക . 2പത്രോസ് 1 തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു.

ദൈവം നമ്മുടെ ആവശ്യത്തിനുള്ള സകലതും ഒരുക്കി വെച്ചിരിക്കുന്നു .അതിനാൽ നമ്മുക്ക് പ്രത്യേകിച്ച് ഒന്നും ചോദിച്ചു വാങ്ങേണ്ടതില്ല . സകലവും നൽകപ്പെട്ടിരിക്കുന്നു .... വിശ്വാസത്താൽ അതിനെ സ്വീകരിച്ചു നന്ദി പറയുക. 

അതിനാൽ നാം എന്ത് ചോദിക്കും ? 
പുതിയ നിയമത്തിലെ പ്രാര്ഥനയെന്നാൽ..... 
😃 ലഭിക്കുവാൻ വേണ്ടി ചോദിക്കുന്നതല്ലാ .... 

😃 അത് ദൈവവുമായിട്ടുള്ള ആഴമായ ബന്ധത്തിൽ കൂട്ടായിമ ആചരിപ്പാൻ ആണ്.

😃 ദൈവവുമായിട്ടുള്ള നിരന്തര ബന്ധത്തിന് വേണ്ടി ആണ് .

😃 ദൈവത്തോട് ചേർന്നിരിക്കുവാൻ വേണ്ടി ആണ് 

എല്ലാത്തിനും നന്ദി ഉള്ളവരായി സദാസമയവും സ്തുതികൾ അർപ്പിക്കുന്നവർ ആയി മാറുന്നതാണ് നമ്മുടെ പ്രാർത്ഥന. 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .....
സ്നേഹത്തോടെ 
സുമാ സജി .

No comments:

Post a Comment