BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: text that says "II. Power to Attract "so that they brought the sick out into the streets and laid them on beds and couches, that at least the shadow of Peter passing by might fall on some of them. Also a multitude gathered from the surrounding cities to Jerusalem, bringing sick people and those who tormented by unclean spirits, and they were all healed. Acts 5:15-16"അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.
മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.
രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും. അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.
അപ്പോസ്തോലപ്രവൃത്തികൾ 5 : 12 - 16 .

യേശുവിനെ തള്ളിപ്പറഞ്ഞ യേശുവിന്റെ മരണത്തിനു ശേഷം ഒന്നാമതായി മീൻപിടിക്കുവാനായി ഇറങ്ങി തിരിച്ച പത്രോസിലൂടെയാ ഈ അത്ഭുതപ്രവൃത്തികൾ നടന്നത്.പത്രോസ് ഒരു വ്യത്യസ്തനായി മാറിയത് പരിശുദ്ധാത്മാവിനെ പ്രാപിച്ചതിനു ശേഷം ആയിരുന്നു. പരിശുദ്ധാത്മാവിന്റെ ശക്ത്തിയിലൂടെ ഒരുവനിലുണ്ടാകുന്ന മാറ്റവും അവനിലൂടെ ചെയ്തെടുക്കുന്ന അത്ഭുതപ്രവൃത്തികളും എത്രയധികം എന്ന് നമ്മുക്ക് പത്രോസിനെ നോക്കിയാൽ മനസ്സിലാകും. ഈ ശക്തികൾ എല്ലാം നിന്നുപോയി എന്ന് പറയുന്നവരും ഇതൊന്നു സൂക്ഷിച്ചു വിലയിരുത്തുന്നത് നല്ലതായിരിക്കും.
. യേശുവോ മറ്റാരുമോ ചെയ്യാത്ത രീതിയിലുള്ള അത്ഭുതങ്ങൾ ആയിരുന്നു പത്രോസ് ചെയ്തത്. പത്രോസിന്റെ നിഴൽ വീണാൽ മതിയായിരുന്നു അവിടെ സൗഖ്യം പ്രാപിപ്പാൻ. യോഹന്നാൻ 14 : 12 ൽ പറയുന്നു .......ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യുംഈ വചനം പത്രോസിലൂടെ നിവൃത്തിയാക്കുക കൂടി ചെയിതു.യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങലിൽ തൊട്ടു സൗഖ്യം ആയതായി വചനത്തിൽ നാം കാണുന്നു എന്നാൽ നിഴൽ അടിച്ചു സൗഖ്യം ആയതായി കാണുന്നില്ല. എന്നാൽ കർത്താവ് പത്രോസിലൂടെ ആ അത്ഭുതത്തെ നമ്മുക്ക് കാണിച്ചു തന്നു. പലപ്പോഴും നമ്മളിൽ ഉള്ള വിശ്വാസക്കുറവുകൊണ്ടാണ് നമ്മുടെ ഇടയിൽ ഈ പ്രവൃത്തികൾ നടക്കാതിരിക്കുന്നതു.

നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നാണ് കർത്താവ് പറഞ്ഞത് . എന്നാൽ ഈ വിശ്വാസം നമുക്കുണ്ടോ എന്ന് നമ്മേതന്നെ ഒന്ന് വിലയിരുത്തണം. യേശു നമ്മുക്ക് ഉറപ്പായി പറയുന്നു “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണം. എങ്കിലേ നമ്മുക്ക് വൻകാര്യങ്ങളെ ചെയ്തെടുക്കുവാൻ സാധിക്കുകയുള്ളൂ....... യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിനു ഇ ത്രയധികം ചെയ്യുവാൻ കഴിഞ്ഞെങ്കിൽ നമ്മുക്ക് അതിലും അധികമായി ചെയ്യുവാൻ കഴിയും. വിശ്വസിക്കുക അതോടൊപ്പം കർത്താവിന്റെ ശക്തിക്കായി പ്രാർത്ഥിക്കുക .
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ
സുമാ സജി .


No comments:

Post a Comment