BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: ocean, sky, text, nature, outdoor and waterയേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു. 1 യോഹന്നാൻ 4  

കർത്താവിന്റെ രഹസ്യവരവിൽ സഭ എടുത്തുകൊള്ളപ്പെട്ടതിനു ശേഷമാണ് എതിർക്രിസ്തു വെളിപ്പെടുന്നത് എന്നത് വാസ്തവം ആണെങ്കിലും യോഹന്നാൻ പറയുന്നു എതിർക്രിസ്തുവിന്റെ ആത്മാവു ഈ ലോകത്തിൽ ഉണ്ടു.അതു ഇപ്പോൾ് പ്രവർത്തിച്ചുകോണ്ടു മിരിക്കുന്നു ..... നാം ഓരോരുത്തരും ദൈവത്തിന്റെ ആലയമത്രെ എന്ന് വചനം പറയുന്നു ( 1 കോരിന്ത്യർ 3 :16 ) ഈ എതിർക്രിസ്തു ഈ ആലയത്തിൽ ഇരുന്നു തന്നെ ആരാധിക്കണമെന്നു അവകാശപ്പെടുന്നു.....
ഈ അന്ത്യനാളുകളിൽ എതിർക്രിസ്തുവിന്റെ ആത്മാവ് നമ്മിൽ പ്രവേശിക്കാതിരിക്കുവാൻ നാം എത്ര അധികം ശ്രദ്ധിക്കണം.മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പേരും ,പ്രശസ്തിയും, അംഗീകാരവും , ശ്രദ്ധയും , ഒക്കെ നേടി എടുക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ മനസ്സിലാക്കിക്കൊള്ളണം എതിർക്രിസ്തു നിങ്ങളുടെ ആലയത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നത്. അതുകൊണ്ടു ശ്രദ്ധിക്കുക ........ പെട്ടെന്ന് തന്നെ അനുതപിച്ചു കർത്താവിങ്കലേക്കു തിരിയുന്നില്ലെങ്കിൽ നിഗളത്തിന്റെ ആത്മാവ് നിങ്ങളുടെ ക്രിസ്തീയ ജീവിതത്തെ തകർക്കും.
പാപികളോടോ ..... പിന്മാറ്റക്കാരോടോ ദൈവം എതിർത്ത് നിൽക്കുന്നു എന്ന് വചനത്തിൽ എവിടെയും പറയുന്നില്ല...... എന്നാൽ നിഗളികളോട് എതിർത്ത് നിൽക്കുന്നതായി വചനം പറയുന്നൂ .... 

നാം ഒന്ന് മനസ്സിലാക്കണം എതിർക്രിസ്തുവിന്റെ ആത്മാവ് തന്നേത്താൻ ഉയർത്തുന്ന ആത്മാവ് ആണ് . എന്നാൽ ക്രിസ്തുവിന്റെ ആത്മാവ് തന്നെത്താൻ താഴ്ത്തുന്ന ആത്മാവാണ്. പ്രീയ സഹോദരങ്ങളെ.... നമ്മളിൽ ഉള്ള ആത്മാവ് ഏതാണ് എന്ന് ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. തന്നെത്താൻ ഉയർത്തുന്ന ആത്മാവാണ് നമ്മിൽ ഉള്ളതെങ്കിൽ നമ്മൾ ഒരു അധ:പദനത്തിലേക്കുപോയിക്കൊണ്ടിരിക്കുകയാവും അതുകൊണ്ടു നമ്മിലുള്ള ആത്മാവ് ഏതെന്നു മനസ്സിലാക്കി കർത്താവിന്റെ പാദപീഠത്തിലേക്കു വന്നു തന്നെത്താൻ താഴ്ത്തി നമ്മുടെ കുറവുകളെ ഒന്ന് ഏൽപ്പിച്ചു കൊടുക്കാമോ..... ? നാളത്തേക്കു ഒരുപക്ഷെ ഇങ്ങനെ ഒരു അവസരം കിട്ടിയെന്നു വരില്ലാ.... അതുകൊണ്ടു ഇപ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ നിന്നും ആ എതിർക്രിസ്തുവിനെ എടുത്തുകളയുവാൻ ശ്രമിക്കുക .അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ ......

സ്നേഹത്തോടെ നിങ്ങളുടെ 
സുമാ സജി .



Image may contain: 1 person, close-upപക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; യെശയ്യാ 59 :18 

അതെ..... ! പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ദൈവം ആശ്ചര്യപ്പെട്ടു.....! ഇങ്ങനെ ദൈവം ആശ്ചര്യപ്പെട്ടെങ്കിൽ .... മറ്റെന്തിനേക്കാളും ദൈവം ആഗ്രഹിക്കുന്നത് പക്ഷവാദം ചെയ്യുന്നവരെ ആണ്. ഇന്ന് നമ്മുടെ സമൂഹത്തിലേക്ക് നോക്കിയാൽ പാട്ടുകാർ ....... പ്രസംഗകർ......... രോഗശാന്തിക്കാർ ........ അന്യഭാഷാവരക്കാർ....... .പ്രവചനക്കാർ ........ സാക്‌ഷ്യം പറയുന്നവര് .......വീര്യപ്രവൃത്തികൾ പലതും ചെയ്യുന്നവർ ....... ഇങ്ങനെ ധാരാളം പേർ ഉണ്ട് . ഇതിന്റെ പുറകെ കൂടുന്നവർ അതിലേറെപ്പേർ ഉണ്ട് . എന്നാൽ ഇവരാരും ഇല്ലെന്നു കണ്ടിട്ട് ദൈവം ആശ്ചര്യപ്പെട്ടില്ല . ആശ്ചര്യപ്പെടുന്നതായി എങ്ങും കാണുന്നുമില്ലാ ....... അപ്പോൾ തന്നേ നമ്മുക്ക് മനസ്സിലാക്കാം പക്ഷവാദ ശുശ്രൂഷ ആണ് ഏറ്റവും വലുതെന്നും ...... കർത്താവിനു പക്ഷവാദം ചെയ്യുന്നവരെ ആണ് വേണ്ടത് എന്നും

പാട്ടു പാടുന്നവർ ....... പ്രസംഗിക്കുന്നവർ ......... രോഗശാന്തിക്കാർ ........ അന്യഭാഷാവരക്കാർ....... .പ്രവചനക്കാർ ........ സാക്‌ഷ്യം പറയുന്നവര് ....... വീര്യപ്രവൃത്തിക്കാർ ..... തുടങ്ങിയവയെക്കാൾ ഒക്കെ വലുത് പക്ഷവാദശുശ്രൂഷ ആണ്

നമ്മെ ജീവിതം നിരപ്പാക്കാത്ത സമയത്തും നമ്മുക്ക് ആളുകളെ ഇളക്കുമാറ് പ്രസംഗിക്കാനും , പാടാനും കഴിയും . എന്നാൽ ഒരുവൻ ദൈവത്തോട് കൂടെ നേരായി നടക്കാതെ ....... കർത്താവിന്റെ വെളിച്ചത്തിൽ നടക്കാതെ ....... തൻ്റെ കുറവുകൾ നിരന്തരം ഏറ്റുപറഞ്ഞു....... നിരപ്പ് പ്രാപിക്കാതെ...... ആ വ്യക്തിക്ക് മറ്റുള്ളവർക്കായി പ്രാർത്ഥിക്കുവാനോ ....... പക്ഷവാദം ചെയ്യുവാനോ സാധിക്കില്ല .

പാട്ട്‌ പാടുന്നവർ ....... പ്രസംഗിക്കുന്നവർ ......... രോഗശാന്തിക്കാർ ........ അന്യഭാഷാവരക്കാർ....... .പ്രവചനക്കാർ ........ സാക്‌ഷ്യം പറയുന്നവര് ....... വീര്യപ്രവൃത്തിക്കാർ ..... ഇവരെ മറ്റുള്ളവർ കാണുന്നു.

എന്നാൽ ശക്തിയേറിയ പക്ഷവാദം ചെയ്യുന്നവരെ മറ്റുള്ളവർ കാണുന്നില്ല . അവർ എപ്പോഴും അവരുടെ രഹസ്യ സ്ഥലത്തിരുന്നു ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കുക അല്ലെങ്കിൽ പക്ഷവാദം ചെയ്തുകൊണ്ടേ ഇരിക്കും. അതുകൊണ്ടാണ് വചനം ഇങ്ങനെ പറയുന്നത്

''കാണുന്നത് താൽക്കാലികം കാണാത്തതോ നിത്യം'' എന്ന് .

ഈ വചനം വെച്ച് നോക്കിയാൽ മുകളിൽ പറഞ്ഞവരേക്കാൾ അധികം പ്രാധാന്യം അർഹിക്കുന്നത് പക്ഷവാദം ചെയ്യുന്നവർക്കാണ്. ശക്തിയേറിയ മധ്യസ്ഥന്മാരെ കർത്താവിനു ആവശ്യം ഉണ്ട് . തെറ്റിദ്ധരിക്കരുതേ ........ മരിച്ചു മണ്ണടിഞ്ഞ മധ്യസ്ഥൻമാരേ അല്ലാ ദൈവത്തിനു ആവശ്യം ജീവനോടെ ഇരിക്കുന്ന നമ്മളെ......ആണ് ആവശ്യം

അതുകൊണ്ടു പ്രീയ സഹോദരങ്ങളെ...... പ്രാർത്ഥനയിൽ ഉറ്റുകൊണ്ടു ശക്തിയായി പക്ഷവാദം ചെയ്യുവാൻ നാം തയ്യാറാകണം . ലോകം നശിച്ചുകൊണ്ടിരിക്കുന്നു ......വ്യഭിചാരം കൂടിക്കൊണ്ടിരിക്കുന്നു....... അതിനുള്ള അനുമതി നിയമം കൊടുത്തുമിരിക്കുന്നു ........അതുകൊണ്ടു യതാർത്ഥ ദൈവീക ഉണർവ്വിനായി....... വിശുദ്ധിയുടെ ഉണർവ്വിനായി ....... ദൈവമക്കൾക്ക് കോട്ടയായി ....... നാം പ്രാർത്ഥിക്കണം അല്ലെങ്കിൽ പക്ഷവാദം ചെയ്യണം .തീഷ്ണതയോടെ ഇരുന്നു പക്ഷവാദം ചെയ്യുവാൻ മനസ്സുള്ള സ്ത്രീ പുരുഷന്മാരെ കർത്താവ് ഈ നാളുകളിൽ തിരഞ്ഞുകൊണ്ടിരിക്കുന്നു ..... അതിനു നിങ്ങൾ തയ്യാർ ആണോ ? ആണെങ്കിൽ ശക്തിയായി പക്ഷവാദം ചെയ്യുവരായി തീരുവാൻ കർത്താവിന്റെ മറവിൽ ചാരുക .അവൻ അതിനായി നമ്മേ ഒരുക്കും . അതിനുള്ള ശക്തി തന്നുഅനുഗ്രഹിക്കും.നാം ഓരോരുത്തരും പേരിനും പ്രശസ്തിക്കും വേണ്ടി ഓടി നടക്കാതെ ആ ശക്തിയുറ്റ സൈന്യത്തിൽ ചേർന്ന് അനേകർക്കായി പക്ഷവാദം ചെയ്യുക . .ഓർക്കുമ്പോൾ ഒക്കെ ഞങ്ങളെയും ഓർത്തു പ്രാർത്ഥിക്കുക .

സ്നേഹത്തോടെ നിങ്ങളുടെ
സുമാസജി.



Image may contain: one or more people and water, text that says "The greatest test of faith is when you don't get what you want, but still you are able to say THANK YOU LORD."ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ; യാക്കോബ് 4:8

പ്രതികൂലത്തിന്റെ നടുവിൽ കൂടി നാം ഓരോദിവസവും നടന്നു നീങ്ങുമ്പോൾ വളർന്നു വരുന്നതാണ് നമ്മുടെ വിശ്വാസം

നാം ഓരോരുത്തരും ഇങ്ങനെ പ്രതികൂലത്തിലൂടേ കടന്നുപോകുന്നവരാണ്. അവിടെ പണക്കാരൻ എന്നോ പാവപ്പെട്ടവന് എന്നോ വെളുത്തവനോ കറുത്തവനോ പെണ്ണോ ആണോ എന്നൊന്നും ഇല്ലാ.
വിശ്വാസത്താൽ പ്രതികൂല സാഹചര്യത്തിൽ നിന്ന് നാം പുറത്തു വരും അപ്പോഴും ദൈവത്തിൽ നിന്നും പിന്മാറിപ്പോകാതെ ദൈവത്തിൽ ആശ്രയിച്ചു കൊണ്ട് നാം നിരന്തരം പ്രാർത്ഥിച്ചുകൊണ്ടേ ഇരിക്കണം അപ്പോൾ ദൈവം നമ്മെ എത്ര അധികം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കും.

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാൻ 3:16

നാം ദൈവത്തെ കൂടു തൽ മനസ്സിലാക്കുകയും ദൈവം നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോൾ നാം അറിയാതെ നമ്മുടെ വിശ്വാസം വളർന്നുകൊണ്ടേ ഇരിക്കും.വചനം വായിക്കുകയും പ്രാർത്ഥിക്കുകയും കൂടുതൽ യേശുവിനെ കുറിച്ച് അറിയുകയും ചെയ്യുമ്പോൾ നമ്മുടെ വിശ്വാസം വീണ്ടും വർദ്ധിക്കും. യേശു മാത്രമാണ് പിതാവിലേക്കും സ്വർഗ്ഗത്തിലേക്കും ഉള്ള ഏക വഴി എന്ന് തിരിച്ചു അറിയുമ്പോൾ വിശ്വാസം ദൃഢം ആകും.

നമ്മുടെ ആശ്രയം ദൈവദാസന്മാരിലോ അവരുടെ പഠിപ്പിക്കലിലോ മാതാപിതാക്കളിലോ സുഹൃത്തുക്കളിലോ ബന്തുക്കളിലോ ആകരുത് പ്രാർത്ഥനയിലും ദൈവത്തിലും മാത്രം ആയിരിക്കണം.

പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വിഷയങ്ങൾ ദൈവത്തിനു വിട്ടു കൊടുക്കുക ആ വിഷയത്തിന്മേൽ നാം പിറുപിറുക്കരുത്. ദൈവം നമ്മുടെ രക്ഷക്കായി തന്റെ ഏക ജാതനായ ക്രിസ്തുവിനെ നമ്മുക്ക് നൽകി തന്നെങ്കിൽ ഈ ലോകത്തിലെ കഷ്ടങ്ങൾ എത്ര നിസ്സാരം. പക്ഷെ നമ്മുടെ ആശ്രയം എ പ്പോഴും ദൈവത്തിൽ ആയിരിക്കണം. അപ്പോൾ ദൈവം നമ്മുടെ ഏതു പ്രയാസത്തെയും പരിഹരിച്ചു തരും. നാം തനിയെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പോയാൽ അത് നമ്മുടെ ബുദ്ധിയിൽ ഉള്ള പരിഹാരം ആയിരിക്കും അതിന്റെ പ്രതിഫലം ഒരുപക്ഷെ നാം ചിന്തിക്കുന്നതിനു വിപരീതം ആയി തീരാം. ദൈവം തന്റെ പരിജ്ഞാനത്താൽ ചെയ്യുമ്പോൾ ആ പ്രശ്നത്തിന് ഒരു പൂർണ്ണത ഉണ്ട് .അതുകൊണ്ടു നമ്മുടെ ബുദ്ധിയിൽ ഊന്നാതെ പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുക

വിശ്വാസത്താൽ നമ്മുക്ക് ദൈവത്തോട് എപ്പോഴും ഒരു ദൃഢ ബന്ധം ഉണ്ടായിരിക്കും ഇപ്രകാരം ഉള്ള വ്യക്തികളെ ആദ്യത്തെ കാഴ്ചയിൽ തന്നെ നമ്മുക്ക് തിരിച്ചു അറിയുവാൻ സാധിക്കും അവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കും അവരുടെ മുഖത്തു ദൈവത്തിന്റെ തേജസ്സു വെളിപ്പെട്ടിരിക്കും അവർ സൗമ്യതയും സ്നേഹവും ഉള്ളവർ ആയിരിക്കും അവർ പ്രതികൂലത്തെ ഭയപ്പെടുകയില്ല കാരണം അവർക്കു നിശ്ചയം ഉണ്ട് എത്ര വലിയ പ്രശ്നം വന്നാലും അത് അവരുടെ മീതെ കവിഞ്ഞു പോകുകയില്ല എന്ന്. നാമും അതുപോലെ ദൃഢ വിശ്വാസം ഉള്ളവരായി മാറണം. പ്രശ്നത്തിന് നടുവിൽ തളർന്നു പോകാതെ ചെങ്കടലിനെ പിളർത്തിയ ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ലാ എന്ന് നാം വിശ്വസിക്കണം. ഇങ്ങനെ നമ്മുടെ വിശ്വാസത്തെ ദൃഢമാക്കുമ്പോൾ തിന്മക്കോ ഇരുട്ടിന്റെ ശക്തിക്കോ നമ്മെ കീഴ്പ്പെടുത്തുവാൻ സാധിക്കുകയില്ല നാം ഒരു പൂർണ്ണ ജയാളി ആയി മാറിയിരിക്കും. അപ്പോൾ ചുളുക്കവും വാട്ടവുമില്ലാത്ത വ്യക്തികളായി ജീവകിരീടം പ്രാപിപ്പാൻ യോഗ്യരായി നാം മാറുന്നു ഇങ്ങനെ നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിച്ചു നമ്മുക്ക് നല്ല ഓട്ടം തികക്കാം . 

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ 

സ്നേഹത്തോടെ നിങ്ങളുടെ 
സുമാസജി.



Image may contain: one or more people, mountain, text, outdoor and natureനീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, യെശയ്യാവ് 41:10

നമ്മുക്ക് വളരെ അധികം ആശ്വാസം നൽകുന്ന വചനമാണിത്. പ്രത്യാശ നഷ്ടപ്പെട്ടു ഈ ലോകജീവിതം പ്രതികൂലത്തിലൂടെ കടന്നു പോകുമ്പോൾ നമ്മളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്റെ ശക്തിയേറിയ ഈ വചനം പൂർണ്ണമായും അവനിലേക്ക്‌ നമ്മളെ കൊണ്ടെത്തിക്കുന്നു . 

നാമെല്ലാവരും ദൈവത്തിൽ ആശ്രയിക്കുന്നവർ ആണ് . കർത്താവ് നമ്മുടെ രക്ഷകൻ ആണ് . നമ്മുടെ സകല പാപങ്ങളും പൊക്കി നമ്മേ രക്ഷിച്ച കർത്താവ്..

പാപം ചെയ്യാത്തവർ ആരും ഇല്ലാ ഒരുത്തൻപോലും ഇല്ലാ എന്ന് വചനം പറയുന്നു 

പാപം ചെയിതു എന്നുകരുതി പേടിച്ചിട്ടു ആരും ദൈവത്തിൽ നിന്നും അകന്നു നിൽക്കേണ്ട ആവശ്യമില്ല. കർത്താവ് വന്നത് പാപികളെ തേടി ആണ്. അവന്റെ പാപങ്ങളെ കഴുകി സ്വന്തം മകനും മകളും ആക്കി മാറ്റുവാൻ ആണ് കർത്താവ് നമ്മുടെ ഇടയിലേക്ക് കടന്നു വന്നത്. പാപികളായ നാം ഒന്ന് വിശ്വസിക്കണം ദൈവം ക്ഷമിക്കുന്ന സ്നേഹം ആണെന്ന്. അവനിൽ നിന്നും അകന്നു നിൽക്കുവാൻ പാപം ഒരു കാരണമായി തീരരുത്. 

സകല പാപങ്ങളെയും പോകുവാൻ അധികാരം ഉള്ളവനിലേക്കു ആണ് നമ്മൾ കടന്നു ചെല്ലുന്നതു യേശു ക്രിസ്തു കാൽവറിയിൽ യാഗം ആയി തീർന്നത് നമ്മുടെ സമ്പൂർണ്ണ പാപമോചനത്തിന് വേണ്ടി ആണ്. അങ്ങനെ ദൈവീക സമാധാനത്തിനു വേണ്ടി വിളിക്കപ്പെട്ടവർ ആണ് നാം. യേശു ക്രിസ്തുവിന്റെ കാൽവറി മരണം നമ്മുടെ പാപങ്ങളെ പോക്കി അവനോടു കൂടെ ചേരുവാൻ ആണ് എന്ന് നാം വിശ്വസിക്കണം അപ്പോൾ നാം യഥാർത്ഥത്തിൽ ഒരു ദൈവപൈതൽ ആയി തീരുകയും ദൈവസ്നേഹത്തിൽ നടക്കുവാൻ നമ്മൾ ശീലിക്കുകയും ചെയ്യും.

''പള്ളീൽ പോകുകയും, അവിടെ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുകയും, രൂപങ്ങളെ തൊട്ടു വണങ്ങുകയും, നേര്ച്ച ഇടുകയും, മെഴുകുതിരി കത്തിക്കുകയും, ദാനധർമ്മങ്ങൾ ചെയ്യുകയും, സഭാചരിത്രം പഠിച്ചു വചനത്തോട് ബന്ധം ഇല്ലാതെ ജീവിക്കുകയും ചെയ്താൽ ഒരിക്കലും ഒരു ദൈവപൈതൽ ആയി തീരുകയില്ലാ . ഇങ്ങനെ ജീവിക്കുവാൻ അനേകർക്ക്‌ സാധിക്കും.

പിശാച് വലിയ തന്ത്രശാലിയാണ് അവനെപ്പോഴും ജനത്തോടു പറഞ്ഞുകൊണ്ടിരിക്കും നിങ്ങളുടെ പാപം നിങ്ങളെ സ്വർഗ്ഗത്തിൽ കൊണ്ടുപോകയില്ലാ എന്നും നിങ്ങള്ക്ക് ദൈവത്തിന്റെ അടുത്തു ചെല്ലാൻ സാധിക്കുകയില്ല എന്നും അവൻ പറയും,എന്നാൽ ഇത് ദൈവത്തിൽ നിന്നും തന്റെ മക്കളെ അകറ്റുവാൻ വേണ്ടി പിശാച് പ്രവർത്തിക്കുന്ന തന്ത്രം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം. നാം എല്ലാവരും പാപികൾ ആണെന്നു ദൈവത്തിനു അറിയാം എന്നാൽ നമ്മുടെ പാപങ്ങളെ പൊക്കി നമ്മേ വിശുദ്ധിയിൽ നടത്തുവാൻ അവൻ മതിയായവൻ ആണ് എന്ന് മനസ്സിലാക്കുമ്പോൾ ഏതു പാപിക്കും അവനിലേക്ക്‌ ഓടി എത്തുവാൻ സാധിക്കും. നാം ഓരോരുത്തരുടെയും തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു നല്ല പിതാവ് ആണ് നമ്മുടെ ദൈവം.

യേശു ആണ് നമ്മുടെ രക്ഷകൻ മറ്റുള്ളവർ നമ്മെ എങ്ങിനെ വിധിച്ചാലും അതിനെ എല്ലാം അവഗണിച്ചു ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുക അവിടെ നമ്മെ ഇരുകൈകളും നീട്ടി സ്വീകരിക്കുവാൻ നമ്മുടെ അരുമനാഥൻ ഉണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ പാപം ചെയിതു നശിച്ചുപോകാൻ ഒരു മാതാപിതാക്കളും ആഗ്രഹിക്കുന്നില്ലല്ലോ അതുപോലെ തന്നെയാണ് നമ്മുടെ സ്വർഗ്ഗീയ പിതാവും ആഗ്രഹിക്കുന്നില്ല ഒരു വ്യക്തിപോലും നശിച്ചു പോകുവാൻ..... അതുകൊണ്ടു നാം ചെയ്തുകൂട്ടിയ പാപങ്ങളെ ഓർത്തു കർത്താവിൽ നിന്നും പിന്തിരിഞ്ഞു നിൽക്കാതെ കർത്താവിന്റെ സന്നിധിയിലേക്ക് ഒന്ന് ചെന്ന് ആ പാപങ്ങളെ ഏറ്റു പറഞ്ഞുകൊണ്ട് ഇനിമേൽ ഉള്ള ജീവിതം കർത്താവിനായി സമർപ്പിക്കുവാൻ ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ 

സ്നേഹത്തോടെ നിങ്ങളുടെ 
സുമാ സജി



Image may contain: one or more people and textവെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. ഉൽപ്പത്തി 1 : 3 ,4 .



ദൈവം ഒന്നാം ദിവസം ലോകത്തിൽ വെളിച്ചo ഉണ്ടാകട്ടെ എന്ന് കല്പിച്ചു . ഇതുപോലെ തന്നെ ദൈവം നമ്മളിലും ആ വെളിച്ചം കാണുവാൻ ആഗ്രഹിക്കുന്നു..... നാം ആയിരിക്കുന്ന സ്ഥാനങ്ങളിൽ എല്ലാം നമ്മുക്ക് വെളിച്ചം പകരുവാൻ സാധിക്കും. എന്നാൽ ആരും തന്നെ ആ വെളിച്ചo മറ്റുള്ളവരിലേക്ക് പകരുവാൻ തയ്യാറാകുന്നില്ല . എല്ലാവരിലും സ്വാർത്ഥത നിറഞ്ഞു നിൽക്കുന്നത് കാരണം ആണ് വെളിച്ചം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുവാൻ സാധിക്കാത്തതു . എന്നാൽ ദൈവം നമ്മേ ആക്കിയിരിക്കുന്ന സ്ഥാനങ്ങളിൽ വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യുവാനായി നമ്മേ അതാത് സ്ഥാനങ്ങളിൽ വെളിച്ചം നൽകുന്നവരായി വെച്ചിരിക്കുന്നു..... ദൈവം നമ്മിൽ ഓരോരുത്തരെയും സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കുവാൻ തക്കതായി ഒരുക്കിയിരിക്കുന്നു..... നാം അതിനെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നത് നാം ഓരോരുത്തരും ആണ് തീരുമാനിക്കേണ്ടത് ........

ഏറ്റവും പ്രകാശമുള്ള സൂര്യൻ പോലും ഭൂമിയുടെ ഒരു ഭാഗത്തു പൂർണ്ണമായും മറയ്ക്കപ്പെടുന്ന സമയം ഉണ്ട് .അതുപോലെ നാം ഏതു സ്ഥാനങ്ങളിൽ ആണെങ്കിലും ചില സമയങ്ങളിൽ നമ്മേ തന്നെ മറക്കപ്പെടേണ്ടതായിട്ടുണ്ട് . ആ സമയത്തു നാം മറഞ്ഞിരുന്നില്ലെങ്കിൽ വരാവുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും. അതുകൊണ്ടാണല്ലോ നമ്മുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയാൽ പല അഭിഷിക്തൻമാരും വീണുപോയതായി കാണപ്പെടുന്നത് . നമ്മുക്ക് ബുദ്ധിയും കഴിവും എല്ലാം ദൈവം തന്നിട്ടുണ്ട് എങ്കിലും നാം അതിനെ എങ്ങനെ പ്രയോജനപെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മുടെ ജയ പരാജയങ്ങൾ.

ദൈവത്തിൽ കീഴ്പെട്ടു ദൈവകൃപയെ ആശ്രയിച്ചു മുന്നോട്ടു പോകുകയാണെങ്കിൽ നാം പ്രകാശിക്കുക തന്നെ ചെയ്യും . എന്നാൽ ഇന്ന് പലപ്പോഴും നാം കാണുന്നത് ദൈവമുൻപാകെ അൽപ്പസമയം പോലും ചിലവാക്കാതെ സ്വന്തം ബുദ്ധിയാൽ വചനങ്ങളെ വിവേചിച്ചു കർണ്ണരസം ആക്കുമാറ് വളരെ വാചാലം ആയി പ്രസംഗിക്കും. അങ്ങിനെയുള്ളിടത്തു വ്യാപരിക്കുന്നത് അന്ധകാരം ആയിരിക്കും അവരിലെ പ്രകാശംനിന്നുപോകുന്നു......

നമ്മിലുള്ള വെളിച്ചo വിശ്വസ്തതയോടെ നമ്മുക്ക് നിയമിക്കപ്പെട്ട സ്ഥാനത്തു നിന്നുകൊണ്ട് മറ്റുള്ളവർക്ക് പ്രയോജനം ആകും വിധം പ്രകാശിക്കണം. നിങ്ങളുടെ പ്രകാശം ഒരു പക്ഷെ എല്ലാവരിലും ഒരുപോലെ എത്തിപ്പെടണം എന്നില്ലാ...... ഇതാണ് ഇന്ന് സംഭവിക്കുന്നതും .വിശ്വസ്തരായ ഒരുപാട് വിശുദ്ധന്മാർ നമ്മുടെ ഇടയിൽ ഉണ്ട് .അവരെല്ലാം സൂര്യൻ ഭൂമിയുടെ ഒരുഭാഗത്ത് മറയപ്പെടുന്നത് പോലെ മറഞ്ഞിരിക്കുവാണ് . അവരെ വെളിച്ചത്തിലേക്കു ഒന്ന് കൊണ്ടുവരുവാൻ ആരുമില്ല . അവർ മുഴംകാൽ മടക്കി ദൈവസന്നിധിയിൽ ഇരുന്നു അനേകർക്ക്‌ വേണ്ടി കരയുകയും ദൈവമുപാകെ വളരെ അധികം പ്രകാശിക്കുകയും ചെയ്യുന്നു.. ദൈവത്തിനു അവരെയാണ് ആവശ്യം.മറ്റുള്ളവർക്ക് പ്രയോജനം ആയി തീരാവുന്ന ഇതേ പോലുള്ള വിശുദ്ധൻ മാരുടെ ശുശ്രൂഷ മറഞ്ഞിരിക്കുവാൻ ദൈവത്താൽ നിശ്ചയിക്കപ്പെട്ട കാലങ്ങളിൽ അത് മറഞ്ഞു തന്നെ ഇരിക്കട്ടെ . സമയമാകുമ്പോൾ നമ്മുടെ മുൻപിൽ ഇവർ പ്രകാശിക്കുകയും വിശുദ്ധിയും അശുദ്ധിയും ഏതെന്നു എടുത്തു കാട്ടി മനസ്സിലാക്കി തരുകയും ചെയ്യുംചെയ്യും .

വലിയ സ്റ്റേജുകളിൽ കേറിയിറങ്ങി സ്റ്റേജിളക്കുന്നവരെ അല്ലാ ദൈവത്തിലിന് വേണ്ടത് .അവിടെ താൽക്കാലിക പ്രകാശം മാത്രമേ കാണൂ.... നിത്യ പ്രകാശം കാണില്ല .

ദൈവത്താൽ നിയമിക്കപ്പെട്ട വെളിച്ചങ്ങൾ അതിന്റെ ഉത്തരവാദിത്വത്തെ വിശ്വസ്തതയോടെ നിർവഹിക്കുന്നതുപോലെ നമ്മുക്കും നമ്മുടെ ദൈവത്തിന്റെ സുവിശേഷ വെളിച്ചങ്ങളായി അവനു വിശ്വസ്തതയോടെ ശുശ്രൂഷ ചെയ്യാം. വചനം നമ്മോടു ഇങ്ങനെ ആഹ്വനം ചെയ്യുന്നു ........ എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.

.ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.......

സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി .

Image may contain: one or more people, people sitting and people standingചിലർ അറിയാതെ ദൈവദൂതന്മാരെ സല്ക്കരിച്ചിട്ടുണ്ടല്ലോ.എബ്രായർ13 : 2 

ദൈവവചനം ദൈവമക്കൾക്കു എല്ലാ സാധ്യതകളും തുറന്നു തരുന്നുണ്ട്. നാം ഒരിക്കലും ചിന്തിക്കരുത് ദൈവം നമ്മെ ഉപേക്ഷിച്ചു എന്ന്. നാം ഇപ്പോൾ നിൽക്കുന്നത് അന്ത്യകാല സമയത്താണ്. വഞ്ചന , ചതി , ക്രൂരത , അക്രമം , ഇതെല്ലാം വർദ്ധിച്ചിരിക്കുന്ന കാലഘട്ടം ആണ്. പലരുടെയും സ്നേഹം തണുത്തു പോകുന്നു എങ്കിലും ദൈവത്തിന്റെ വചനത്തിനു യാതൊരു മാറ്റവും ഇല്ലാ അതിപ്പോഴും സജീവവും ശക്തവും മനുഷ്യന്റെ സകല വെല്ലുവിളികളെയും അതിജീവിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു നാം പരിശുദ്ധാത്മാവിനാൽ നമ്മുടെ സ്നേഹത്തെ പുറത്തുള്ളവരിലേക്കു കൊടുക്കുവാൻ മനസ്സ് കാണിക്കണം . അങ്ങനെയെങ്കിൽ നാം ദൂതന്മാരെ ശുശ്രൂഷിക്കുന്ന ആ ദൗത്യത്തിലേക്കു നടന്നു നീങ്ങുകയാണ്.

നാം അപരിചിതർക്കു നന്മ ചെയ്യുമ്പോൾ അവർ നമ്മുടെ നന്മയെക്കുറിച്ച് ദൈവത്തോട് പറയും. അതിനു തക്ക പ്രതിഫലം ദൈവം നമ്മുക്ക് തരും. എബ്രഹാം ദൂതന്മാരെ സൽക്കരിച്ച ഭാഗം നമ്മുക്ക് അറിയാമല്ലോ ( ഉല്പത്തി 18 : 1 - 16 ) നമ്മുടെ സ്നേഹം നമ്മളിലും നമ്മുടെ സഭയിലും കൂട്ടായിമയിലും ഒതുങ്ങാതെ മറ്റുള്ളവരിലേക്കും നാം പകർന്നു കൊടുക്കണം. നമ്മുടെ സൽപ്രവൃത്തി കണ്ടു അവർ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനു നാം നന്മ ചെയ്യുന്നതിൽ നിന്നും പിൻപോട്ടു പോകരുത് . ഈ അന്ത്യകാലത്ത് തണുത്തു പോയിരിക്കുന്ന നമ്മുടെ സ്നേഹത്തെ ജ്വലിപ്പിച്ചു അനേകർക്ക്‌ ക്രിസ്തു യേശുവിൽ ഉള്ള സ്നേഹവും രക്ഷയും പകർന്നു കൊടുക്കാം. അങ്ങനെ അനേകരെ നിത്യ നാശത്തിൽ നിന്ന് രക്ഷിച്ചു നിത്യജീവനിലേക്കു നയിക്കുവാൻ നാം ഓരോരുത്തരും തയ്യാർ ആകണം അതിനായി ദൈവം നമ്മളെ സഹായിക്കട്ടെ

സ്നേഹത്തോടെ നിങ്ങളുടെ
സുമാ സജി 😀
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? 
അവളുടെ വില മുത്തുകളിലും ഏറും.
ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
അവൾ തന്റെ ആയുഷ്കാലമൊക്കെയും 
അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ31 :10 - 12

സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? 
ഇതു ഇന്നൊരു ചോദ്യം മാത്രം ആണ്
സാമർത്ഥ്യമുള്ള ഭാര്യയുടെ വില മുത്തുകളിലും അധികം ആണെന്നാണ് വചനം പറയുന്നത് .
ഇന്ന് ഈ വചനം പറഞ്ഞപോലെയുള്ള ഭാര്യമാർ ചുരുക്കം ആണ് . അതി സാമർഥ്യം ഉള്ള ഭാര്യമാർ ആണ് അധികവും.ഭാര്യ സാമർഥ്യമുള്ളവളോ എന്ന് മനസ്സിലാക്കുവാൻ അധികം പ്രയാസം ഒന്നുമില്ല അവളുടെ കുടുംബജീവിതം എങ്ങനെ എന്ന് ഒന്ന് മനസ്സിലാക്കിയാൽ മതിയാകും.ഭർത്താവിന് വിശ്വസിക്കുവാൻ കൊള്ളാവുന്നവൾ ആണ് സാമർഥ്യം ഉള്ള ഭാര്യ . അല്ലാതെ കുറെ പണം ഉണ്ടാക്കി കൊടുക്കുന്നവൾ അല്ലാ സാമർഥ്യം ഉള്ള ഭാര്യ എന്നാണു എന്റെ വിലയിരുത്തൽ . സ്നേഹവും ആത്മാർത്ഥതയും ഉള്ള ഭാര്യ അവളുടെ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കും.ഭർത്താവിന്റെ പണത്തേക്കാൾ അധികം ഭർത്താവിന്റെ നന്മ മാത്രം ആയിരിക്കും അവളുടെ ലക്ഷ്യം.ഒരു നല്ല ഭാര്യ അവളുടെ ജീവിതാവസാനം വരെ ഭർത്താവിനെ സ്നേഹിക്കുകയും കരുതുകയും ചെയ്യും .

ഇന്ന് ഭാര്യയും ഭർത്താവും കൂടി ജോലി ചെയ്തെങ്കിൽ മാത്രമേ ജീവിക്കുവാൻ പറ്റൂ എന്ന ഒരു നിലപാട് ആണ് വന്നിരിക്കുന്നത്. ഇതു ഗുണത്തേക്കാൾ ഏറെ ദോഷം ആണുണ്ടാക്കുന്നതു . അതാണ് പല കുടുംബങ്ങളിലെ വിഭജനങ്ങൾക്കും കാരണം. ഭർത്താവില്ലെങ്കിലും ജീവിക്കുവാൻ സാധിക്കും എന്ന ഒരു അഹങ്കാരം സ്ത്രീകളിൽ ഇതുമൂലം ഉണ്ടാകുന്നു.വീട്ടിലിരുന്നുഭർത്താവിനെയും മക്കളെയും ശുശ്രൂഷിക്കുന്നതു ഇന്നത്തെ സ്ത്രീകൾക്ക് ഒരു കുറച്ചിൽ ആണെന്ന് വേണം പറയുവാൻ ......

ആദ്യം ആദാമിനെ സൃഷ്ടിച്ചതിനു ശേഷം ആണ് സ്ത്രീയെ ദൈവം നിർമ്മിച്ചത് . അപ്പോൾ തന്നെ മനസ്സിലാക്കാം പുരുഷന് വേണ്ടി ആണ് ദൈവം സ്ത്രീയെ നിർമ്മിച്ചത് എന്ന് . ഏതു സ്ത്രീയും അവളുടെ ഭർത്താവിന് അനുഗ്രഹവും ഐശ്വര്യവും ആയിരിക്കണം .അതാണ് ദൈവം നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്നത്.

ഭാര്യയുടെ അതിസാമർഥ്യം ആണ് നമ്മുടെ ഹവ്വാ അമ്മച്ചി കാണിച്ചത് അതുകൊണ്ടാണല്ലോ രണ്ടുപേർക്കും തോട്ടത്തിൽ നിന്നും പുറത്തു പോകേണ്ടതായി വന്നത്. അത് തന്നെയാണ് ഇന്നും സംഭവിക്കുന്നത്. ഭർത്താവിന് കീഴടങ്ങാതെ ജീവിക്കുന്ന സ്ത്രീകൾക്ക് എന്നും പുറത്താണ് സ്ഥാനം നൽകപ്പെടുന്നത് . ദൈവത്തെ ഭയപ്പെടുകയും ഭർത്താവിന് പൂർണ്ണമായി വിധേയപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കു മാത്രമേ അനുഗ്രഹവും സന്തോഷവും ലഭിക്കുകയുള്ളു ......

ഹവ്വാ എപ്പോഴും ആദാമിന്റെ കൂടെ ഉണ്ടായിരിക്കേണ്ടവൾ ആയിരുന്നു ...... രണ്ടുപേരും കൂടി ഏദൻതോട്ടത്തിലെ വേല ചെയിതു ജീവിക്കേണ്ടവൾ ആയിരിക്കെ ഒരു നിമിഷത്തേക്ക് അവൾ അവളുടെ ലോകത്തേക്ക് തിരിഞ്ഞു .... അവളെ ലോകത്തിന്റെ ചിന്തയിലേക്ക് തിരിക്കുക എന്നത് പിശാചിന്റ തന്ത്രം ആയിരുന്നു. തന്നെ സൃഷ്ടിച്ച ദൈവത്തിന്റെ ശബ്ദത്തെക്കാളും തന്റെ രക്തവും മാംസവും അസ്ഥിയുമായ പുരുഷന്റെ വാക്കുകളെക്കാളും അവൾക്കു പ്രീയം പിശാചിന്റെ വാക്കുകൾ ആയിരുന്നു.. .... ഇന്നും ഇതു തന്നെയല്ലേ നടക്കുന്നത് ? തന്റെ ഭർത്താവിന്റെ വാക്കുകളെക്കാളും സ്നേഹത്തെക്കാളും വലുതായി പുതുതായി കേറിവരുന്ന ബന്ധങ്ങൾ അല്ലെ വലുത് ? തന്റെ കുടുംബജീവിതം തകർക്കുവാൻ പിശാച് കൊണ്ടുവരുന്ന തന്ത്രം ആണെന്ന് എന്തെ ആരും മനസിലാക്കുന്നില്ലാ ? ഇങ്ങനെയുള്ള ജീവിതം നാശത്തിലേക്കു ആണ് പോകുന്നത് എന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല ? കാരണം അവളിൽ ദൈവഭയം ഇല്ല , സ്വായത്തം ഉടലെടുത്തിരുന്നു.......

എന്നാൽ സമർപ്പണവും സ്നേഹവും കരുണയും, വിശ്വസ്തതയും ദൈവഭയവും ഉള്ള ഒരു സ്ത്രീ അവളുടെ ഭർത്താവിനും കുടുംബത്തിനും ദേശത്തിനും അഭിമാനമായിരിക്കും അതോടൊപ്പം മാതൃകയും ആയിരിക്കും.

ഒരു സ്ത്രീക്ക് ഒരുപാട് കാര്യങ്ങൾ ചെയിതു തീർക്കുവാൻ സാധിക്കും. ഭർത്താവിന് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ നല്ലവളായ ഭാര്യയ്ക്ക് ആ കുറവുകൾ നികത്തിഎടുക്കുവാനും അദ്ദേഹത്തിന് ധൈര്യം പകർന്നു കൊടുത്തുകൊണ്ടു കുടുംബം മുന്നോട്ടു കൊണ്ടുപോകുവാനും സാധിക്കും.എന്നാൽ അതോടൊപ്പം തന്നെ അവൾ ഒരു ബലഹീനപാത്രം ആണെന്ന് മനസ്സിലാക്കുകയും അതിനു അവൾക്കു ഭർത്താവിന്റെയും ദൈവത്തിന്റെയും സഹായം ആവശ്യമുണ്ടെന്നു മനസ്സിലാക്കുകയും വേണം . അവരുടെ ഒരു ശക്തി എ പ്പോഴും നമ്മുടെ പിറകിൽ ഇല്ലെങ്കിൽ ഒരുപക്ഷെ നാം തകർന്നു പോകും .

ഭർത്താവിനോടൊപ്പം നിൽക്കാതെ ദൈവകൃപ അനുഭവിക്കാതെ പിശാചിനോപ്പം നടന്ന ഹവ്വാ വഞ്ചിക്കപ്പെട്ടില്ലേ ? പിശാച് നമ്മോടൊപ്പം കൂടുന്നത് നമ്മേ നന്മയിലേക്ക് നയിക്കുവാനല്ല തിന്മയിലേക്ക് നയിപ്പിക്കുവാനാണ് എന്ന ബോധം എപ്പോഴും നമ്മുക്ക് ഉണ്ടായിരിക്കണം. സ്ത്രീ എപ്പോളും തന്റെ ഭർത്താവിന് ഏറ്റവും നല്ല സ്ഥാനം കൊടുക്കണം ദൈവം കഴിഞ്ഞാൽ ഈ ലോകത്തു അവൾക്കു ഏറ്റവും വലുത് അവളുടെ ഭർത്താവ് ആയിരിക്കണം .അതുകൊണ്ടാണല്ലോ പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരുംഎന്ന് വചനം പറയുന്നത് . അവളുടെ സമ്പത്തും അനുഗ്രഹവും എല്ലാം അവളുടെ ഭർത്താവ് ആയിരിക്കണം . അങ്ങനെയെങ്കിൽ അവളുടെ കുടുംബജീവിതം സ്വർഗ്ഗതുല്യം ആയിരിക്കും.

ഒരു നല്ലഭാര്യ ആകുവാൻ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാ സ്ത്രീകളെയും ദൈവം ഒരുക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്നേഹത്തോടെ നിങ്ങളുടെ
സുമസാജി .