BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Thursday, October 5, 2017


ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു;
മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോൽ എന്‍റെ കൈവശമുണ്ടു. Revelation1:18.

സഹോദരങ്ങളെ....ലോകമെമ്പാടും ക്രിസ്തുവിന്‍റെ തിരുപിറവി ആഘോഷിക്കുമ്പോള്‍ നമ്മുടെ അരുമനാഥന്‍ എന്നേക്കുമായി ജീവിക്കുന്നു...അവന്‍ സകലത്തിന്‍റെ മേലും അധികാരം ഉള്ളവനായി പിതാവിന്‍റെ വലത്തുഭാഗത്ത്‌ ഇരിക്കുന്ന കാര്യം നമ്മള്‍ മറന്നു പോകരുത്.

മരണത്തെ ജയിച്ചു പുനരുദ്ധാനത്തിന്‍റെ ശക്തിയില്‍ ഉയര്‍ത്തെഴുന്നേറ്റ അരുമനാഥന്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപെട്ട് പറഞ്ഞത് .... “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.'' (Mathew28:18-20)

ഇതിനു മുന്‍പ് ഇത്ര അധികാരത്തോടെ ആരും സംസാരിചിട്ടില്ലാ.കാരണം യേശുവിനു സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെ മേലും അധികാരം ഉണ്ടായിരുന്നു. പിതാവ് തന്‍റെ സകല അധികാരവും ജയിച്ചു വന്ന തന്‍റെ പുത്രനെ ഏല്‍പ്പിച്ചു .പുത്രന്‍ ആ അധികാരം തന്‍റെ ശിഷ്യന്‍മാരിലൂടെ നമ്മളെ ഏല്‍പ്പിച്ചിരിക്കുന്നു... ലോകത്തിന്‍റെ അറ്റത്തോളം ദൈവരാജ്യത്തിന്‍റെ ഈ സദ് വാര്‍ത്ത സകല മനുഷ്യരാശിയെയും തന്‍റെ രക്ഷാകര പദ്ധതി എന്തെന്ന് അറിയിക്കുക.

ഈ ഉത്തരവാദിത്വം ഏറ്റെടുത്തു നമ്മള്‍ നീതിയുടെയും സത്യത്തിന്‍റെയും പാപമോചനത്തിന്‍റെയും ന്യായവിധിയുടെയും സത്യങ്ങള്‍ മറ്റുള്ളവരെ അറിയിച്ചു നമ്മളില്‍ തന്നിരിക്കുന്ന മഹത്വം ഏറിയ ഈ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുക.

നമ്മുക്ക് ലഭിചിരിക്കുന്ന ഈ പ്രകാശം.... ഈ ക്രിസ്തുമസ് ദിനത്തില്‍ സകല ജനവും ആഹ്ലാദത്തിലും സൌഹൃദത്തിലും ആയിരിക്കുമ്പോള്‍ ഈ മനോഹര നിമിഷത്തെ പ്രയോജനപ്പെടുത്തി നമ്മുക്ക് ഈ സന്ദേശം അവരില്‍ എത്തിക്കാം. അവര്‍ നമ്മളിലേക്ക് വരുവാന്‍ നോക്കി ഇരിക്കാതെ നമ്മള്‍ അങ്ങോട്ട്‌ ചെന്ന് ഈ നിത്യരക്ഷയുടെ സന്തോഷം അവരെ അറിയിക്കുക.

ഇന്ന് ക്രിസ്തുമസ് കൊണ്ടാടുന്ന അനേകര്‍ക്ക്‌ യേശുവിന്‍റെ ജനനത്തിന്‍റെയും മരണത്തിന്‍റെയും അത്ഭുതം എന്തെന്ന് അറിഞ്ഞുകൂടാ.അവര്‍ക്ക് ഇതൊരു കഥ മാത്രം ആണ്. പക്ഷെ യേശുവിന്‍റെ ജനനം ഒരു കഥ മാത്രമല്ലാ എന്ന് നാം തിരിച്ചു അറിയണം.

യേശു എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ്.... അധികാരത്തോടെ വിളിച്ചു പറഞ്ഞ തന്‍റെ ഏക ജാതനായ പുത്രന്‍ ആണ്. അവന്‍ സകല അധികാരമുള്ളവന്‍. ജീവന്‍റെമേലും മരണത്തിന്‍റെമേലും സ്വര്‍ഗ്ഗത്തിന്‍റെമേലും ഭൂമിയുടെമേലും എന്തിനു പറയുന്നു നമ്മുടെ ഓരോരുത്തരുടെ മേലും അധികാരം ഉള്ളവന്‍. അവന്‍ എന്നേക്കും ജീവിക്കുന്നു. ഈ സന്തോഷം നമ്മുക്ക് ലോകത്തോട്‌ വിളിച്ചു പറയാം. ഇതു തന്നെയാണ് നമ്മുടെ ക്രിസ്തുമസ്. എല്ലാവരുടെയും ഹൃദയത്തില്‍ ഈ ജീവിക്കുന്ന യേശുക്രിസ്തു ശിശുവായല്ലാ രാജാവായി വാഴട്ടെ.... ആമേന്‍ .

സ്നേഹത്തോടെ
സുമാ സജി


പ്രീയ സഹോദരങ്ങളെ .....


''ഇന്നു നീ മരിച്ചാല്‍ നിന്‍റെ നിത്യത എവിടെ ? ''

ഒരിക്കലെങ്കിലും നാം ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?
അതിനായി നിങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ....?
ഇല്ലെങ്കില്‍ ചിന്തിക്കുവാന്‍ സമയമായി..... കര്‍ത്താവിന്‍റെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു...
ആവേശകരമായ ഒരു ക്രിക്കറ്റ് കളിയുടെ അവസാന ഓവറില്‍ കാണികളെല്ലാം ആവേശത്തില്‍ എഴുന്നേറ്റു നിന്ന് തങ്ങളുടെ ടീമിനെ വിജയിപ്പിക്കുവാന്‍ ആര്‍പ്പുവിളിയും കൈകൊട്ടും കൊട്ടികലാശവും നടത്തുമ്പോള്‍ ഈ ലോകത്തിന്‍റെ അവസാന ഓവറുകളില്‍ നില്‍ക്കുന്ന നാം ഓരോരുത്തരും എത്ര അധികമായി ഉത്സാഹത്തോടെയും ആവേശത്തോടെയും കൂടി ഓരോരുത്തരുടെയും നിത്യത ഉറപ്പാക്കുവാന്‍ എത്ര അധികമായി ഒരുങ്ങേണ്ടുന്നതായിട്ടുണ്ട്.....ഒരു പ്രാവശ്യം കൂടി ഞാന്‍ നമ്മളോട് ഓരോരുത്തരോടും ചോദിക്കുന്നു....

''ഇന്നു നീ മരിച്ചാല്‍ നിന്‍റെ നിത്യത എവിടെ ? ''

ദൈവം അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി

പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു
പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.1 John 4:1.

ഇന്നു പ്രവചനങ്ങള്‍ ഉള്ളിടത്തേ ആളുകള്‍ ഉളളൂ.....ക്രിസ്തീയ സമൂഹം പ്രവചനം കേള്‍ക്കുവാന്‍ നെട്ടോട്ടം ഓടുകയാണ്.

എന്തിനു വേണ്ടിയാണ്....?

ഇതു നിങ്ങളെ നിത്യതയില്‍ എത്തിക്കുമോ....?

അതോ ആത്മീക വര്‍ദ്ധന ഉണ്ടാക്കുമോ.....?

ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കി ഒരുകൂട്ടം ആള്‍ക്കാര്‍ പ്രവചിക്കുവാനും തുടങ്ങി.....പേരും പ്രശസ്തിയും പണവും ഒക്കെ അവര്‍ക്കായി....

എന്ത് നേട്ടം....?
ദൈവ ഹിതം അല്ലാത്തത് നില നില്‍ക്കുമോ....? ഇങ്ങനെയുള്ളവരെയും,ഇങ്ങനെയുള്ളവരുടെ പുറകെ പോകുന്നവരെയും, അവരെ അനുസരിക്കുന്നവരെയും ദൈവം നശിപ്പിക്കും Acts5:36,37.

വചനം പറയുന്നു....

ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. Acts 5:38,39

ഈ വചനം പറയുന്നപോലെ.....നിങ്ങളുടെ അടുത്ത് പ്രവചിച്ചവരും.....അത്ഭുതം കാണിച്ചവരും ഒക്കെ.....അതേ രീതിയില്‍ വീര്യപ്രവര്‍ത്തികള്‍ കാണിച്ചുകൊണ്ട് നിലനില്‍ക്കുന്നുണ്ടോ.....അതോ അവരുടെ കൂട്ടായിമ തകര്‍ന്നുപോയോ......ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.

വചനം പറയാത്തതായ എന്തെങ്കിലും പ്രവചനം നമ്മുക്കുണ്ടോ....ഇത് മനസ്സിലാക്കിയാല്‍ ആരും പ്രവചനത്തിന്‍റെ പുറകെ ഓടില്ലാ....എന്നാണു എന്‍റെ വിശ്വാസം

കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.അവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.

ദൈവവചനം എന്ത് പറയുന്നോ....അതിനു കീഴ്പെട്ടു ജീവിക്കുക.....നമ്മുടെ ആവശ്യങ്ങളെ അറിയുന്ന ദൈവം ആണ് നമ്മുക്കുള്ളത് അവന്‍ നമ്മുക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേല്‍ ഇട്ടുകോള്‍കാ....

ഇന്നു ദൈവത്തെക്കാള്‍ അധികം പ്രാധാന്യം ആണ് പ്രവാചകന്മാര്‍ക്കു കൊടുക്കുന്നത് . ഒരു അത്ഭുതം നടന്നാല്‍ അതിനു മഹത്വം കൊടുക്കുന്നത് അവിടെയുണ്ടായിരുന്ന ദൈവദാസനാണ്...ഇതു ഇപ്പോള്‍ എല്ലാ ക്രിസ്തീയ കൂട്ടായിമയിലും കണ്ടുവരുന്നു.....ഒരു വിഭാഗത്തില്‍ മാത്രം അല്ലാ...എന്ന് സാരം. പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; എന്‍റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും. യിരേമ്യാവു 5:31

ഒരു പ്രവാചകന്‍ നിങ്ങളുടെ മുന്‍പില്‍ വന്നാല്‍ അത് യഥാര്‍ത്ഥ പ്രവാചകന്‍ ആണെങ്കില്‍ അവരുടെ ഫലത്താല്‍ മനസ്സിലാക്കാം.ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു. ആകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ നല്ല പ്രവൃത്തി ചെയ്യുക ....കര്‍ത്താവിന്‍റെ വചനം അനുസരിക്കുക.....ദൈവത്തില്‍ നിന്നല്ലാത്ത ഒന്നും പ്രവചിക്കാതിരിക്കുക......കര്‍ത്താവിനെ ഭയപെട്ടു ജീവിക്കുക.....

നമ്മുടെ കൂട്ടായിമ പിതാവിനോടും പുത്രനോടും പരിശുധാത്മാവിനോടും കൂടി ആയിരിക്കട്ടെ....

ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ....
സുമാസജി.

ഒരു മകന്‍ തന്‍റെ അപ്പനോട് ചോദിച്ചു .....


'' ദൈവം എത്രമാത്രം വലുതാണ്‌ '' എന്ന് .

അപ്പന്‍ : നീ ആകാശത്തേക്ക് നോക്കുക അതാ ഒരു വിമാനം പറന്നു പോകുന്നത് കണ്ടില്ലേ....? ആ വിമാനത്തിനു എന്ത് വലുപ്പം ഉണ്ട് ?

മകന്‍: അപ്പാ....അത് വളരെ ചെറുതല്ലേ....എനിക്ക് കാണുവാന്‍ കൂടി പറ്റുന്നില്ലാ.....

അപ്പോള്‍ ആ പിതാവ് ആ മകനെ തൊട്ടടുത്ത വിമാനത്താവളത്തില്‍ കൊണ്ടുപോയി അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനത്തെ കാണിച്ചു കൊണ്ട് മകനോട്‌ ചോദിച്ചു ....ഇപ്പോള്‍ ഈ വിമാനത്തിനു എന്ത് വലുപ്പം ഉണ്ട് ?

മകന്‍: ഇതു വളരെ അധികം വലുപ്പം ഉണ്ടല്ലോ....

അത് കേട്ടപ്പോള്‍ ആ അപ്പന്‍ മകനോട്‌....ഇതുപോലെ ആണ് മോനെ....നാമും നമ്മുടെ ദൈവത്തോടുള്ള ബന്ധത്തില്‍ ദൈവത്തെ കാണുന്നത്.....എത്ര അധികം നാം നമ്മുടെ ദൈവത്തോട് അടുത്തിരിക്കുന്നു....അത്രയധികം വലിയവനായി നമ്മോടു കൂടെ ഇരിക്കും . നാം ആ ദൈവത്തില്‍ നിന്നും അകന്നു നില്‍ക്കുമ്പോള്‍ ആ ദൈവത്തിന്‍റെ സാന്നിദ്ധ്യം നമ്മുക്ക് ചെറുതായി തോന്നും.

ദൈവത്തിന്‍റെ വലുപ്പം മനസ്സിലാക്കി ദൈവത്തോട് അടുത്തിരിക്കുവാന്‍ നാം ഓരോരുത്തരെയും ദൈവം സഹായിക്കട്ടെ....

സ്നേഹത്തോടെ....
സുമാ സജി.

സത്യവെദപുസ്തകത്തിനു പകരം വെക്കാന്‍ മറ്റെന്തെങ്കിലും ഉണ്ടോ........

ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്‍റെയും പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. Luke 9:26

ഇന്നു ആരാധനാലയങ്ങളിലും.....മറ്റു കൂട്ടായിമകളിലും കടന്നുപോയാല്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും...... നല്ലൊരു ശതമാനം ആള്‍ക്കാരുടെ കയ്യിലും ബൈബിള്‍ കാണില്ലാ.... ബൈബിള്‍ കൊണ്ടുപോകാന്‍ നാണമായി തുടങ്ങി എല്ലാവര്ക്കും.....ബൈബിളിനു പകരം എല്ലാവരുടെയും കയ്യില്‍ റ്റാബും.....മൊബൈലും ആണ്. അതില്‍ ബൈബിള്‍ ഡൌണ്‍ലോഡ് ചെയിതു വെച്ചിരിക്കുകയാണ്. പ്രീയ സഹോദരങ്ങളെ.....വചനം വ്യക്തമായി പറയുന്നു.....ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്‍റെയും പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. ഈ ഒരു അവസ്ഥ നമ്മുക്ക് ഉണ്ടാകാതിരിക്കട്ടെ.....

നമ്മുടെ ബൈബിള്‍ പരിശുദ്ധമാണ്....അത് വിശുദ്ധവുമാണ്....അതിനോട് തുല്യം ചെയ്യാന്‍ വേറെ ഒന്നുമില്ലാ.....അത് സാത്താനെതിരെയുള്ള ഏറ്റവും ശക്തമേറിയ ആയുധം ആണ്. സാത്താന്‍ ഏറ്റവും ഭയപ്പെടുന്നതും അത് അനുസരിക്കുന്ന ദൈവമക്കളെയും ആണ്.ബൈബിള്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യം ആണ്. അത് കൊണ്ട് നടക്കുന്നവന്‍ അതിന്‍റെ ശക്തി അനുഭവിച്ചു അറിയും .

നമ്മുക്ക് തന്നിരിക്കുന്ന വേദപുസ്തകത്തില്‍ എന്‍റെ കര്‍ത്താവിന്‍റെ വചനം മാത്രമേയുള്ളൂ.....അതില്‍ ലോകപരമായ ഒന്നുമില്ലാ....എന്നാല്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ബൈബിള്‍ ഡൌണ്‍ലോഡ് ചെയിതു വെച്ചിരിക്കുന്ന മൊബൈലില്‍ അല്ലെങ്കില്‍ റ്റാബില്‍.....ലോകപരമായിട്ടുള്ള എല്ലാം ഉണ്ട്.... ഇതു സാത്താന്‍റെ വലിയ ഒരു തന്ത്രം ആണ്. വചനത്തെ മറിച്ചു കളയാനും ദൈവമക്കളെ തെറ്റിക്കാനും അവന്‍ ഉപയോഗിക്കുന്ന വലിയൊരു ആയുധമാണ് ഇന്നത്തെ റ്റാബും...മൊബൈല്‍ഫോണും എല്ലാം....അതുകൊണ്ട് നാം ദൈവമക്കള്‍ ജാഗരൂകര്‍ ആയിരിക്കുക. പിശാചിന്‍റെ തന്ത്രങ്ങളില്‍ പെട്ടു പോകാതെ....ദൈവത്തില്‍ ആശ്രയം വെക്കുക.അവന്‍ നല്‍കിയതിനെ മാറോട് ചേര്‍ത്ത് വെച്ചു അവന്‍റെ പിന്നാലെ നമ്മുക്കും മുന്നേറാം.

ക്രിസ്തുയേശുവിന്‍റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക എന്നാണു വചനം പറയുന്നേ....വേദപുസ്തകം ഒന്ന് ചുമന്നു എന്ന് കരുതി നിങ്ങള്‍ തളര്‍ന്നു പോകില്ലാ....മറിച്ച്...ബലം പ്രാപിക്കുകയേയുള്ളൂ.

സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക. അല്ലാത്ത പക്ഷം കര്‍ത്താവിന്‍റെ വചനം ചോദിക്കുന്നപോലെ നാമും ചോദിക്കേണ്ടി വരും അതായത്.....ഇങ്ങനെപോയാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ....?

ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ ...
സുമാ സജി.

Wednesday, October 4, 2017


സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. Romans14:1.


ഇന്നു നമ്മുടെ ഇടയില്‍ കണ്ടു വരുന്ന ഒരു പ്രവണത എന്തിനും ഏതിനും മറ്റുള്ളവനെ വിധിക്കുക. എന്നിട്ട് പറയും ഞാന്‍ ദൈവശബ്ദം കേട്ടതാണ്.... അതുകെള്‍ക്കണമെങ്കില്‍ വിലകൊടുക്കണമെന്നും.
എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.....? ദൈവശബ്ദം കേട്ടവന്‍ മറ്റുള്ളവനെ വിധിക്കുമോ....? എന്തിനു വേണ്ടി നാം മറ്റുള്ളവനെ വിധിക്കുന്നു....? നാം ഒരുവനില്‍ ഒരു തെറ്റുകണ്ടാല്‍ അവനോടു ദൈവസ്നേഹത്തില്‍ അത് സൌമ്യതയോട് കൂടി അവനു ഇടര്‍ച്ച വരാത്ത രീതിയില്‍ പറഞ്ഞുകൊടുക്കാന്‍ നാം ഓരോരുത്തരും ശ്രമിക്കണം.

ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. Romans14:2 & 3

ഈ വചനത്തില്‍ തിന്നുന്നവന്‍ എന്ന് എഴുതി എങ്കിലും തിന്നുന്നതിനെ കുറിച്ച് മാത്രമായി കാണരുത്.....എല്ലാകാര്യത്തിലും നാം ഈ വചനപ്രകാരം ആയിരിക്കണം.ദൈവം അവനെ കൈകൊണ്ടിരിക്കുന്നെങ്കില്‍ പിന്നെ നാം എന്തിനു ഭാരപ്പെടണം ? അവന്‍ നില്‍ക്കുമാറാക്കുവാന്‍ നമ്മുടെ അരുമനാഥനായകര്‍ത്താവിനു കഴിയും.കുശവന്‍റെ കളിമണ്‍പാത്രം പോലെ ഓരോരുത്തരെയും മിനുക്കി എടുക്കുവാന്‍ കര്‍ത്താവിനു കഴിയും .

വി.പൗലോസ്‌ പറയുന്നു....യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു. Romans14:14

ഒരിക്കലും നമ്മള്‍ നമ്മുടെ സംശയങ്ങളുടെ പേരില്‍ ഒരാളെ വിധിക്കരുത്. സഹോദരനെ വ്യസനിപ്പിച്ചാല്‍ നീ സ്നേഹപ്രകാരം നടക്കുന്നില്ല എന്ന് വചനം പറയുന്നുണ്ട്.

ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു. Titus 1:15,16.

നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവര്‍ക്ക് ആത്മീകവര്‍ദ്ധന ഉളവാക്കുന്നത് ആയിരിക്കണം. സഹോദരന് ഇടര്‍ച്ച വരുത്തുന്നതു ഒന്നും പറയുകയോ...പ്രവര്‍ത്തിക്കുകയോ...ചെയ്യരുത് .

വചനം പറയുന്നു....ഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം എങ്കിലും അവ വരുത്തുന്നവനു അയ്യോ.....കഷ്ടം .നാം എപ്പോഴും ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും അതായത് നാം ഓരോരുത്തരും ദൈവത്തിന്‍റെ ന്യായസനതിനു മുന്‍പാകെ നില്‍ക്കേണ്ടി വരുമെന്ന്.അതുകൊണ്ട് ഈ പ്രത്യാശ ഉള്ളവരായ നാം ഓരോരുത്തരും നമ്മേതന്നെ....ശോദന ചെയിതു ദൈവകരത്തില്‍ ഏല്‍പ്പിക്കുക.

പ്രത്യാശ നല്‍കുന്ന ദൈവം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍....... നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി ...... വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറക്കുമാറാകട്ടെ......ആമേന്‍....

സ്നേഹത്തോടെ.....
സുമാസജി.
 
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. Genesis1:1


ഇതേ പോലെ നമ്മുടെ ആദിയിലും ദൈവം ഉണ്ടായിരിക്കണം ....അത് എങ്ങനെ ?

=D നമ്മുടെ ദിവസത്തിന്‍റെ ആദിയില്‍ ദൈവം ഉണ്ടായിരിക്കണം.

=D ഭക്ഷണം കഴിക്കുന്നതിന്‍റെ ആദിയില്‍ ദൈവം ഉണ്ടായിരിക്കണം.

=D സന്ധ്യയുടെ ആദിയില്‍ ദൈവം ഉണ്ടായിരിക്കണം

=D ആഴ്ചയുടെ ആദിയില്‍ ദൈവം ഉണ്ടായിരിക്കണം.

=D ജോലിയുടെ ആദിയില്‍ ദൈവം ഉണ്ടായിരിക്കണം .

=D നമ്മുടെ ശമ്പളത്തിന്‍റെ ആദിയില്‍ ദൈവം ഉണ്ടായിരിക്കണം.

=D നിങ്ങളുടെ യാത്രയുടെ ആദിയില്‍ ദൈവം ഉണ്ടായിരിക്കണം..

ഇങ്ങനെ ഒരോന്നിന്‍റെയും ആദിയില്‍ ദൈവത്തിനായി മാറ്റിവെച്ചാല്‍ ദൈവം തീര്‍ച്ചയായും നമ്മളെ അനുഗ്രഹിക്കുക തന്നെ ചെയ്യും.

ദൈവം നമ്മെ ഓരോരുത്തരെയും ഇതിനായി ഒരുക്കട്ടെ....

സ്നേഹത്തോടെ
സുമാസജി.