BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, October 17, 2017


'' ദൈവം തന്‍റെ മക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത് പ്രശ്നങ്ങളെ
വിശ്വസ്ഥതയോടെ നേരിടുന്നവന് ഇരട്ടി പ്രതിഫലം.''

പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നേ പ്രസ്താവിക്കുന്നു. Zechariah9:12

ഞാന്‍ വളരെ ഉത്സാഹത്തോടെ നിങ്ങളെ പ്രബോധിപ്പിക്കുന്നു....നിങ്ങളുടെമേല്‍ ആരെങ്കിലും കുറ്റങ്ങള്‍ ആരോപിക്കുമ്പോഴും പരിഹസിക്കുമ്പോഴും നിങ്ങള്‍ സന്തോഷിപ്പീന്‍ വിലാപത്തെ നൃത്തം ആക്കുന്നവന്‍ നമ്മുടെ കൂടെ ഉണ്ട്. ദൈവം തന്നെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മളെ ലജ്ജാകരമായ അവസ്ഥയില്‍ നിന്നും രക്ഷിക്കുവാന്‍ ഇറങ്ങി വരുമെന്ന് വചനം പറയുന്നു....എന്തൊക്കെ പ്രശ്നങ്ങള്‍ ആയാലും അതൊക്കെ നമ്മുടെ നന്മക്കായി കൂടി വ്യാപാരിക്കും Romans8:28. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന മക്കള്‍ക്ക്‌ വേണ്ടി ഇരട്ടി പ്രതിഫലം ഒരുക്കി വെച്ചിരിക്കുന്ന ഒരു ദൈവം ആണ് നമ്മുക്കുള്ളത്.

പ്രീയപെട്ടവരെ ....ഒരു പക്ഷെ നിങ്ങളുടെ ഭര്‍ത്താവോ ഭാര്യയോ വേര്‍പെട്ടു പോയേക്കാം അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോ മക്കളോ നിങ്ങളെ വിട്ടു പോയേക്കാം ....അവിടെയും നിങ്ങളെ ദൈവം ഇരട്ടി ആയി അനുഗ്രഹിക്കുന്നതായി കാണാം. നിങ്ങളുടെ നഷ്ടങ്ങളെ നിങ്ങള്‍ ചിന്തിക്കുന്നതിലും വളരെ ഉയരത്തില്‍ മേല്ത്തരമായ അനുഗ്രഹത്താല്‍ നിറക്കുന്ന ഒരു നിത്യപിതാവ് നമ്മുക്കുണ്ട്.ഇയ്യോബിനു തന്‍റെ സകലവും നഷ്ടപെട്ടപ്പോള്‍ ഇയ്യോബിന്‍റെ ഭാര്യ ദൈവത്തെ ശപിക്കുവാനും മരിക്കുവാനും ആവശ്യപെട്ടു. പക്ഷെ ഇയ്യോബ് ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ച് ദൈവത്തില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചു . ദൈവം അവനു നഷ്ടപെട്ടതെല്ലാം ഇരട്ടിയായി നല്‍കി.Job42:10

ദാവീദിന് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ ദാവീദ് കരയാതെ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തികൊണ്ടേ ഇരുന്നു...ദാവീദ് ദൈവത്തിന്‍റെ കൃപയിലും കരുണയിലും ആശ്രയിച്ചു.ദൈവം മരിച്ച കുഞ്ഞിനു പകരം വേറൊരു കുഞ്ഞിനെ നല്‍കി ... അതായിരുന്നു ശലോമോന്‍. ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനും സമ്പന്നനും ആയ രാജാവായി തീര്‍ന്നു ഈ ശലോമോന്‍ .

ഇന്നും ദൈവം തന്‍റെ മക്കള്‍ക്ക്‌ ഇരട്ടിപ്രതിഫലം നല്‍കുവാന്‍ ഒരുങ്ങി ഇരിക്കുന്നു....ഇതു ദൈവത്തിന്‍റെ വാഗ്ദത്തം ആണ്. അവന്‍ പറഞ്ഞത്പോലെ പ്രവര്‍ത്തിക്കും . ദൈവം വാക്ക് മാറ്റുകയില്ലാ.... അതിനാല്‍ തന്നെ നമ്മള്‍ പ്രത്യാശ ഉള്ളവര്‍ ആയിരിക്കുവീന്‍ .... കഷ്ടതയുടെയും പ്രതികൂലത്തിന്‍റെയും മുന്‍പില്‍ തളര്‍ന്നു പോകരുത് . കഴിഞ്ഞ കാലങ്ങളില്‍ പ്രതികൂലത്തിന്‍റെ നടുവിലൂടെ നടന്നുപോയ നമ്മുടെ പിതാക്കന്മാരെ ഇരട്ടി ആയി അനുഗ്രഹിച്ച ദൈവം നമ്മെയും നിശ്ചയമായും അനുഗ്രഹിക്കും.

വിപരീതമായ സാഹചര്യത്തില്‍ ഒരു സാധ്യതയും ഇല്ലാ എന്ന് തോന്നുന്ന അവസ്ഥയിലും നമ്മുടെ ആത്മവിശ്വാസം കൈവെടിയരുത് . കാരണം നമ്മുടെ ദൈവം അസാധ്യത്തെ സാധ്യമാക്കുന്നവന്‍ ആണ്.അവനു അസാധ്യമായി ഒന്നും ഇല്ലല്ലോ.....അവനില്‍ നിന്നും ഇരട്ടി പ്രതിഫലം പ്രതീക്ഷിക്കുക.

സ്നേഹത്തോടെ
സുമാസജി
ഒരു പാസ്റ്റര്‍ എല്ലാ ദിവസവും ഉച്ചസമയത്തു കടന്നു ചെന്ന്
നോക്കുമായിരുന്നു തന്‍റെ സഭയിലെ വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം സഭയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു.അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു...വളരെ ക്ഷീണിതനായി ....കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു.....ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് പാസ്റ്റര്‍ കണ്ടു.

ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ പാസ്റ്ററിന് അധേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം പാസ്റ്റര്‍ അദ്ദേഹത്തോട് ചോദിച്ചു...നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു..... എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?

=D അദ്ദേഹം പറഞ്ഞു....ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക് ശക്തിയും ആരോഗ്യവും കിട്ടുന്ന നിമിഷം ഇതാണ്.ഒരു നിമിഷമേ എനിക്ക് ഇവിടെ നില്ക്കു്വാന്‍ സാധിക്കുകയുള്ളൂ.....കാരണം ഫാക്ടറി വളരെ ദൂരെയാണ്.

=D അപ്പോള്‍ പാസ്റ്റര്‍ചോദിച്ചു.....
എന്താണ് ഇത്രയും ദൂരെ വന്നു ഈ ഒരു നിമിഷം നിങ്ങള്‍ പ്രാര്തിക്കുന്നത്?

=D അപ്പോള്‍ അദ്ദേഹം പറഞ്ഞു......
ഞാന്‍ മുട്ടുകുത്തി എന്‍റെ കര്‍ത്താവിനോട് ഇങ്ങനെ പറയും.....

<3 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു .....നീ എന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്‍ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ.....ഞാന്‍ ബെന്‍. കര്‍ത്താവേ ....ഞാന്‍ ഇപ്പോള്‍....പോകുന്നു.....<3

അദ്ധേഹത്തിന്‍റെ പ്രാര്ത്ഥന കേട്ടിട്ട് പാസ്റ്ററിന് വളരെ വിചിത്രമായി തോന്നി .

=D പാസ്റ്റര്‍ ബെന്നിനോട് പറഞ്ഞു...താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു പ്രാര്ഥിക്കാം ....അതിനു ശേഷം ബെന്‍ വേഗം തന്‍റെ ഫാക്ടറിയിലേക്ക് കടന്നു പോയി.....

ആ ബെന്നിനെപോലെ പാസ്റ്ററും പള്ളിയില്‍ മുട്ടുകുത്തി. അപ്പോള്‍ അത്രയും നാള്‍ പാസ്റ്റെര്‍ അനുഭവിച്ചിട്ടില്ലാത്ത അത്രയും വലിയ ദൈവസാന്നിദ്ധ്യം അവിടെ അനുഭവിച്ചു.തന്‍റെ ഹൃദയം അലിയുന്നതുപോലെയും ദൈവത്തിന്‍റെ ചൂടേറിയ സ്നേഹം തന്നിലേക്ക് കടന്നു വരുന്നത് പോലെയും യേശു തന്‍റെ മുന്‍പില്‍ വന്നു നില്ക്കുന്നത് പോലെയും അനുഭവപെട്ടു....പാസ്റ്ററിന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകി.അതിനു ശേഷം ഈ പാസ്റ്ററും ബെന്‍ പറഞ്ഞ ആ പ്രാര്ത്ഥന അവിടെ ഇരുന്നു പ്രാര്ഥി ച്ചു.....

<3 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്ന്നു.....നീ എന്‍റെപാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ.....ഞാന്‍ പാസ്റ്റര്‍ <3

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതേ.....സമയത്ത് പാസ്റ്റര്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുവാന്‍ ഇരുന്നിട്ടും ബെന്നിനെ കാണുവാന്‍ സാധിച്ചില്ലാ.....പാസ്റ്ററിന് വിഷമം ആയി.

ബെന്നിന് എന്ത് പറ്റി എന്നാ ചിന്തയുമായി പാസ്റ്റര്‍ ദൂരെയുള്ള ഫാക്ടറിയില്‍ പോയി അന്വഷിച്ചു.

അപ്പോള്‍ അറിഞ്ഞത് ബെന്‍ ഒരു രോഗത്താല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണെന്നാണ്‌.
ബെന്‍ അഡ്മിറ്റ്‌ ആയപ്പോള്‍ മുതല്‍ ആശുപതിയില്‍ വലിയമാറ്റങ്ങള്‍ അനുഭവപെടുവാന്‍ തുടങ്ങി.....അവിടെ ജോലി ചെയ്യുന്ന എല്ലാവര്ക്കും പതിവില്ലാത്ത ഒരു സന്തോഷവും സമാധാനവും തോന്നി.ബെന്നിനോട് എല്ലാവര്ക്കും ഭയങ്കരസ്നേഹമായിരുന്നു....അവിടുത്തെ Head Nurse നു രോഗിയായ ബെന്നിന്‍റെ മുഖത്തെ സന്തോഷം കണ്ടു വിസ്മയിച്ചു.....കാരണം ബെന്നിനെ കാണുവാന്‍ ആരും വരുന്നില്ലാ....ആരും അവനു ഭക്ഷണം കൊണ്ടുകൊടുക്കുന്നില്ലാ .....ആരും അവനു പൂക്കള്‍ സമ്മാനിക്കുന്നില്ലാ....എന്നിട്ടും ബെന്‍ ഭയങ്കര സന്തോഷവാനാണ്.

അങ്ങനെഇരിക്കെ ......പാസ്റ്റര്‍ ബെന്നിനെ കാണുവാനായി ആശുപത്രിയില്‍ എത്തി.

നേഴ്സുമ്മാരോട് ചോദിച്ചു ബെന്‍ എങ്ങനെ ഇരിക്കുന്നു എന്ന്.അപ്പോള്‍ അവര്‍ പറഞ്ഞു അദ്ദേഹത്തിനു ആരുമില്ലാ.....ആരും ഇതുവരെയും അദ്ദേഹത്തെ കാണുവാന്‍ വന്നിട്ടില്ലാ....എന്നാലും അദ്ദേഹം വളരെ സന്തോഷവാനാനെന്നും മറ്റും.

അത് കേട്ട് വളരെ സന്തോഷത്തോടെ ബെന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു....നേഴ്സു പറയുന്നത് ശരിയല്ലാ.... എന്നും എന്‍റെ സുഹൃത്ത്‌ എന്നെ കാണാന്‍ വരുന്നുണ്ട്. ഞാനെപ്പോഴും കാണുന്നുണ്ട് ഒരുപക്ഷെ അവര്‍ കാണുന്നില്ലയിരിക്കാം അവന്‍ എന്നും എപ്പോഴും എന്‍റെ കൂടെ ഉണ്ടായിരുന്നു....

വീണ്ടും ബെന്‍ വാചാലനായി പാസ്റ്ററിനോട് പറഞ്ഞു.....എല്ലാ ദിവസവും ഉച്ച സമയത്ത് എന്‍റെ ആ നല്ല സുഹൃത്ത്‌ കടന്നു വരുമായിരുന്നു.... അവനെന്‍റെ വലത്തു ഭാഗത്തിരുന്നു എന്‍റെ കയ്യെടുത്ത് അവന്‍റെ കയ്യില്‍ വെച്ചുകൊണ്ട് എന്നിലേക്ക്‌ ചാഞ്ഞു എന്‍റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയുമായിരുന്നു....

<3 ഞാനിതാ വന്നിരിക്കുന്നു....ഞാനൊന്ന് മാത്രം പറയാം നമ്മള്‍ തമ്മില്‍ സൗഹൃദം സ്ഥാപിച്ചതില്‍ ഞാനെത്ര അധികം സന്തോഷവാനാണെന്നോ....ഞാന്‍ നിന്‍റെ പാപങ്ങളെ വഹിച്ചു....ഞാന്‍ നിന്നേ എപ്പോഴും ഓര്‍ക്കും . നിന്‍റെ പ്രാര്ത്ഥന കേള്‍ക്കുവാന്‍ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.അതേ....ബെന്‍.....
ഞാന്‍ യേശു .... നിന്‍റെ സുഹൃത്ത്‌ . ഞാനെപ്പോഴും നിന്‍റെ കൂടെ ഉണ്ട്. <3

പ്രീയപെട്ടവരെ ഈ കഥ നിങ്ങള്‍ക്ക് അനുഗ്രഹമായെങ്കില്‍ നിങ്ങളും യേശുവും ആയിട്ടുള്ള സുഹൃത്ബന്ധം ഇതേപോലെ തുടരുക. അനേകര്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരികയും പോകുകയും ചെയ്യും എന്നാല്‍ അവര്‍ എന്നും നമ്മോടു ഒപ്പം ഉണ്ടാകണമെന്നില്ലാ....നമ്മുടെ അരുമനാഥനായ ആ നല്ല സ്നേഹിതന്‍ നമ്മളെ ഒരിക്കലും കൈവിടുകയില്ലാ...നമ്മുടെ പ്രതികൂല സമയത്ത് അവന്‍ നമ്മുടെ കൂടെ നിന്ന് നമ്മുക്ക് വേണ്ടതെല്ലാം ചെയിതു തരും. ഇനി ഈ യേശു ആകട്ടെ..... നിങ്ങളുടെ നല്ല സുഹൃത്ത്‌.

ദൈവം നമ്മുടെ ഹൃദയത്തെ..അറിയുന്നൂ....അവനെ സധാസമയം ഓര്‍ക്കുന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന . ബെന്‍ പ്രാര്‍ഥി്ച്ചതുപോലെയുള്ള ഒരു ചെറിയ പ്രാര്‍ത്ഥന മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കുവാന്‍ ....ആമേന്‍.

ദൈവം നമ്മേ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ.....
സ്നേഹത്തോടെ.....
നിങ്ങളുടെ
സുമാ സജി.

പരിശുദ്ധാത്മാവ് ദു:ഖിക്കുന്നതുഎപ്പോഴൊക്കെ?


പരിശുദ്ധാത്മാവ് ദു:ഖിക്കുന്നതുഎപ്പോഴൊക്കെ?


1.നമ്മുടെ ശരീരത്തെ പാപത്തിനു ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു........എന്തെന്നാല്‍ പരിശുദ്ധാത്മാവ് ...വിശുദ്ധിയുടെ ആത്മാവ് ആണ്. 1 Corithians 3:16,17

2.നമ്മള്‍ ലോകവുമായി ഇഴുകിചെരുംബോഴും...അതില്‍ ആനന്ദിക്കുകയും ചെയ്യുമ്പോള്‍ .....പരിശുദ്ധാത്മാവ് വേദനിക്കും. James 4:4,5

3. നമ്മള്‍ സംശയത്തിലും അവിശ്വാസത്തിലും ജീവിക്കുമ്പോള്‍ ആത്മാവ് വേദനിക്കുന്നു....എന്തെന്നാല്‍ അവന്‍ വിശ്വാസത്തിന്‍റെ ആത്മാവ് ആകുന്നു...Romans 15:13 , 2 Corinthians 4:13

4. മറ്റുള്ളവരോട് നമ്മുടെ സ്നേഹം നഷ്ടപെടുമ്പോള്‍ ആത്മാവ് ദുഖിക്കുന്നു....എന്തെന്നാല്‍ പരിശുദ്ധാത്മാവ് സ്നേഹത്തിന്‍റെ ആത്മാവ് ആണ് . Galathians 5:22, Romans5:5

5. നമ്മുടെ പ്രാര്‍ത്ഥന നമ്മിലേക്ക്‌ മാത്രം ഒതുങ്ങുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് നമ്മുടെ മാദ്ധ്യസ്തതയുടെ ആത്മാവ് ആണ്. Romans 8:26&27,

6. വചനത്തെ നിരാകരിക്കുകയും മര്ദ്ധലിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് സത്യത്തിന്‍റെ ആത്മാവ് ആണ്. John 16:13.

7. നമ്മള്‍ വചനത്തെ നമ്മുടെ ഇഷ്ടപ്രകാരം വളച്ചൊടിക്കുമ്പോള്‍....ആത്മാവ് ദു:ഖിക്കുന്നു .... കാരണം പരിശുദ്ധാത്മാവ് പടിപ്പിക്കലിന്‍റെ ആത്മാവ് ആണ്.1 Corinthians 2:10-14

8. നാം നമ്മുടെ ബുദ്ധിയിലേക്ക് തിരിയുമ്പോള്‍ ആത്മാവ്‌ ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് വിവേകത്തിന്‍റെ ആത്മാവ്‌ ആണ്. Isaiah 11:2, 1 Corinthians 12:8.

9. നമ്മള്‍ ദൈവത്തിന്‍റെ വഴിയെ നീങ്ങാതിരിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം പരിശുദ്ധാത്മാവ് പ്രബോധനത്തിന്‍റെ ആത്മാവ് ആണ്. Romans8:14.

10. നമ്മള്‍ പ്രവചനത്തെ തുഛീകരിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് പ്രവചനത്തിന്‍റെ ആത്മാവ് ആണ്. Revalation 2:29

11. നാം ന്യായപ്രമാണത്തിലേക്ക് തിരികെ പോകുകയും അതില്‍ തന്നെ നില്‍ക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു .... കാരണം പരിശുദ്ധാത്മാവ് പുതിയ ഉടമ്പടിയുടെ ആത്മാവ് ആകുന്നു....2 Corinthians 3:1-18

12. നാം നമ്മളുടെ ശക്തിയില്‍ ....ആശ്രയിക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം പരിശുദ്ധാത്മാവ് ശക്തിയുടെ ആത്മാവ് ആണ്. Luke 24:49, Zachariah 4:6

13. നമ്മള്‍ യേശുവിനെ സാക്ഷീകരിക്കുവാന്‍ പരാജയപെടുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു.... കാരണം പരിശുദ്ധാത്മാവ് ക്രിസ്തുവിന്‍റെ ആത്മാവ് ആണ്. 1 Peter 1:10, Revalation 1: 9&10

14. നമ്മള്‍ പിതാവായ ദൈവത്തിന്‍റെ സ്നേഹത്തെ മറക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു... കാരണം പരിശുദ്ധാത്മാവ് പിതാവിന്‍റെ ആത്മാവ് ആണ് . John 14:16, Isaiah 63:8-10

15. നമ്മുടെ കഷ്ടതയില്‍ ദൈവത്തോട് പിറുപിറുക്കുമ്പോള്‍ ആത്മാവ് ദു:ഖിക്കുന്നു..... കാരണം അവന്‍ മഹത്വത്തിന്‍റെ ആത്മാവ് ആണ് . 1 Peter 4: 12-16

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ......

പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കാതെ.... പിതാവായ ദൈവത്തിന്‍റെ സ്നേഹവും .....പുത്രനായ യേശുക്രിസ്തുവിന്‍റെ കൃപയും .....പരിശുദ്ധാത്മാവിന്‍റെ കൂട്ടായിമയും ....എപ്പോഴും നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ.....ആമേന്‍......

സസ്നേഹം ......

നിങ്ങളുടെ സുമാ സജി.

പ്രീയ ദൈവമക്കളെ....എന്താണ് സദ്‌വാര്ത്ത.( Good News )?

ദൈവം.... തന്‍റെ ജനം ഈ ലോകത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നു....അതിനാണ് ദൈവം ഭൂമിയെയും അതിലുള്ള സകല ചരാചരങ്ങളെയും സൃഷ്ടിച്ചത്.കാരണം ദൈവം അത്രമാത്രം മനുഷ്യനെ സ്നേഹിച്ചു ....
വളരെ വേഗത്തില്‍ തന്നെ ദൈവം തന്റെത ജനത്തിനായി ഒരു മനോഹരമായ ഭൂമിയെ രൂപാന്തിരപ്പെടുത്തും .മനുഷ്യരാശിയെ കഷ്ടത്തില്‍ നിന്നും പ്രയാസത്തില്‍ നിന്നും വിടുവിക്കും.

Jeremiah 29:11 നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.

ഇന്നുവരെ ഒരു ഗവണ്മെന്റിരനോ ഒരു അധികാരികള്ക്കോ .... അക്രമം , രോഗം , മരണം എന്നിവയില്‍ നിന്നും ജനത്തെ പൂര്ണ്ണടമായും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലാ....പക്ഷെ....നമ്മുക്കൊരു നല്ല സന്തോഷവാര്ത്തരയുണ്ട് .വളരെ വേഗത്തില്‍ ദൈവം മാനുഷിക സര്ക്കാാരുകളെയും അധികാരത്തെയും മാറ്റിമറിച്ചു തന്റെ അധികാരത്തില്‍ സകലവും കൊണ്ടുവരും.ആ.....അധികാരത്തില്‍ സകലജനവും സമാധാനവും....സന്തോഷവും....പ്രാപിക്കും.

Isaiah 25:8
അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

Isaiah33:24 എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.

Daniel 2:44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

എന്തുകൊണ്ടാണ് ഈ സദ്‌വാര്ത്ത .( Good News ) അത്യാവശ്യം ആയിരിക്കുന്നത്?

ഈ ലോകത്തിന്റെ് യാതന മാറണമെങ്കില്‍ ദൈവം സകലതിന്മചെയ്യുന്നവരെയും ഇല്ലായ്‌മചെയ്യണം
സെഫന്യാവു 2:3 യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.

എന്ന് ഇതു സംഭവിക്കും ?

ദൈവവചനം മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു.....ആ ദിവസം വളരെ വേഗം വരുമെന്നും ആ ദിവസങ്ങളില്‍ വന്‍ ദുരന്തങ്ങളും പ്രതികൂലങ്ങളും കടന്നു വരും എന്നും. ഇപ്പോള്‍ നമ്മുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും ഐഎസ്സ്എസ്സ് മുതല്‍ പല സംഭവങ്ങളും നമ്മുക്കുമുന്നില്‍ നില്ക്കു ന്നു.... നമ്മുടെ ഇന്ത്യയിലും അങ്ങനെ പല രാജ്യങ്ങളിലും ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൊല്ലുവാന്‍ തുടങ്ങിയിരിക്കുന്നു.....ഇതൊക്കെയും സൂചിപ്പിക്കുന്നത് ദൈവത്തിന്‍റെ പ്രവൃത്തി വളരെ അടുത്തിരിക്കുന്നു....എന്ന് വ്യക്തം .

2 thimothy 3:1-5 അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.
2 മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
3 വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
4 സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി
5 ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.

നമ്മള്‍ എന്ത് ചെയ്യണം?

നമ്മള്‍ ദൈവത്തെകുറിച്ച് അറികയും അവന്‍റെ വചനം ധ്യാനിക്കുകയും ചെയ്യണം.അനുദിനം ദൈവത്തോട് ചേര്‍ന്നു നില്ക്കണം.അവന്‍റെ വചനം ഒരു പിതാവ് തന്‍റെ മക്കള്ക്ക് ‌ എഴുതുന്ന സ്നേഹത്തിന്‍റെ കത്തായിട്ട് നാം അതിനെ കാണണം.ആ കത്തില്‍ ദൈവം എങ്ങനെ ഒരു നല്ല ജീവിതം ഇവിടെ ആസ്വദിക്കാമെന്നും എങ്ങനെ നിത്യജീവന്‍ പ്രാപിക്കാമെന്നും പഠിപ്പിക്കുന്നുണ്ട്.
പലര്ക്കും ഈ സദ്വാര്ത്തകള്‍( Good News ) ഇഷ്ടപെട്ടെന്നു വരില്ലാ....പക്ഷേ....വരുവാനിരിക്കുന്ന ആ നല്ല സമയത്തെക്കുറിച്ചും നല്ലജീവിതത്തെക്കുറിച്ചും ഉള്ള സാധ്യത നഷ്ടപെടുതരുതെ......ഈ ലോക ജീവിതം മാത്രം മതി എന്ന് കരുതി .....നിങ്ങളുടെ നിത്യത നഷ്ടപെടുത്തി കളയരുതേ....

Proverbs29:25 മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.

Rev 14:6,7 വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
7 ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.

ദൈവം നിങ്ങളെ ഓരോരുത്തരെയും ഈ വചനങ്ങളാല്‍ അനുഗ്രഹിക്കട്ടെ....
സസ്നേഹം
നിങ്ങളുടെ സുമാ സജി .

Thursday, October 5, 2017


സാഹചര്യങ്ങളെ മാറ്റുവാന്‍ പറ്റുന്നവര്‍ ആയിരിക്കണം നാം ഓരോരുത്തരും.


ഒരിക്കല്‍ ഒരു മകള്‍ അവളുടെ പിതാവിനോട് തന്‍റെ പ്രയാസങ്ങളെ അറിയിച്ചു....ജീവിതം ക്ലേശകരം ആണെന്നും തനിക്കു എന്ത് ചെയ്യണം എന്ന് അറിഞ്ഞു കൂടാ എന്നും......തന്‍റെ ശ്രമങ്ങള്‍ എല്ലാം പരാജയ പെടുന്നു എന്നും.....ഓരോ പ്രശ്നങ്ങള്‍ പരിഹരിച്ചു വരുമ്പോള്‍ അതിലും വലിയ പ്രശ്നങ്ങള്‍ നേരിടെണ്ടാതായി വരുന്നു....ജീവിതം അവളെ തളര്ത്തി കളഞ്ഞു......ജീവിക്കാന്‍ അവള്ക്കു ആഗ്രഹം ഇല്ലാതെ ആയി ....വിഷമത്തോടെ ഇതെല്ലാം തന്‍റെ പിതാവിനോട് പറഞ്ഞു...... ഇതുപോലെ അനേകര്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടല്ലോ.....അവര്ക്കാ യി ഇതു സമര്പ്പി ക്കുന്നു....
നല്ല പാചകക്കാരനായ അവളുടെ പിതാവ് അവളെ അടുക്കളയിലേക്കു കൂട്ടികൊണ്ട് പോയി.....എന്നിട്ട്

മൂന്നു പാത്രങ്ങള്‍ എടുത്തു അതില്‍ ആ പിതാവ് വെള്ളം നിറച്ചു..... മൂന്നും ഒരേ സമയത്ത് മൂന്നു അടുപ്പുകളിലായിവെച്ചു ....ഒന്നില്‍ ആ പിതാവ് ഉരുളക്കിഴങ്ങ് ഇട്ടൂ ....അടുത്തതില്‍ മുട്ട ഇട്ടൂ.....മൂന്നമാതേതില്‍ കാപ്പി പൊടി ഇട്ടൂ. മൂന്നു പാത്രതിലെയും വെള്ളം തിളക്കുവാന്‍ തുടങ്ങി.എന്നിട്ട് അവര്‍ രണ്ടു പേരും അത് നോക്കി അല്പ.സമയം നിന്ന്....

മകള്‍ ഇതു കണ്ടിട്ടു ഒന്നും മനസ്സിലാകാതെ തന്‍റെ പിതാവിന്‍റെ മുഖത്തേക്ക് നോക്കി നിന്ന്..... ഈ മൂന്നു പാത്രങ്ങളും നല്ലപോലെ തിളച്ചു കൊണ്ടേ ഇരുന്നു....

കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം മൂന്നു പത്രങ്ങളും അടുപ്പില്‍ നിന്നും താഴെ ഇറക്കി വെച്ചു.....

അദ്ദേഹം ആദ്യത്തെ പാത്രത്തില്‍ നിന്നും ഉരുളകിഴങ്ങ് എടുത്തു ഒരു പാതത്തില്‍ വെച്ചു....മുട്ട എടുത്തു അടുത്ത പാത്രതി വെച്ചു....കാപ്പി എടുത്തു ഒരു കപ്പില്‍ ഒഴിച്ച് വെച്ചു....

എന്നിട്ട് ആ പിതാവ് മകളോട് ചോദിച്ചു നീ ഇപ്പോള്‍ എന്ത് കാണുന്നു....

അവള്‍ പറഞ്ഞു കിഴങ്ങ്, മുട്ട, കാപ്പി .

അപ്പോള്‍ ആ പിതാവ് ഒന്ന് ചിരിച്ചിട്ട് മകളോട് പറഞ്ഞു നീ ഒന്ന് കൂടി അതിനെ അടുത്ത് നിന്ന് ഒന്ന് നോക്കിക്കേ....

അവള്‍ കിഴങ്ങ് ഞെക്കി നോക്കി ....അത് വളരെ മൃദു ആയിരിക്കുന്നത് കണ്ടു....

പിന്നെ അവള്‍ മുട്ട എടുത്തു പൊട്ടിക്കാന്‍ ശ്രേമിച്ചു ....അതിന്റെ തോടുകള്‍ എടുത്തുമാറ്റി.....അതൊരു കട്ടിയുള്ള മുട്ടയായി മാറി.

അവവസാനം പിതാവ് മകളോട് പറഞ്ഞു നീ ആ കാപ്പി ഒന്ന് കുടിച്ചു നോക്ക്....കാപ്പിയുടെ നല്ല മണവും രുചിയും അവളുടെ മുഖത്ത് സന്തോഷം പടര്ത്തി .

അവള്‍ പിതാവിനോട് ചോദിച്ചു....ഇതൊക്കെ എന്തിനാണിപ്പോള്‍ ഉണ്ടാക്കിയത്.? എനിക്കൊന്നും മനസ്സിലാകുന്നില്ലാ....

പിതാവ് മകളോട് പറഞ്ഞു ഈ മൂന്നു വസ്തുക്കളും ഒരേ... കഷ്ടത്തിലൂടെ ആണ് കടന്നു പോയത്.

അതായതു തിളച്ചവെള്ളത്തിലൂടെ......

പക്ഷെ ഓരോ വസ്തുക്കളും പ്രതികരിച്ചത് വ്യത്യസ്ത സ്വഭാവത്തിലൂടെ .....

ഉരുളക്കിഴങ്ങ്....കട്ടിയായിട്ട് ശക്തമായി ഒന്നും കൂസാതെ വെള്ളത്തിലേക്ക്‌ പോയി ....പക്ഷെ തിരിച്ചു വന്നത് വളരെ മൃധുവായി .

മുട്ട....പോട്ടുന്നതായിരുന്നിട്ടും അത് തിരിച്ചു വന്നത് നല്ല കട്ടിയോടെ. മൃദുലവും പൊട്ടുന്നതും ആയ മുട്ട തിരിച്ചു വന്നത് കട്ടിയുള്ള ശക്തിയുള്ള ഒരു വസ്തുവായിട്ടു.

പക്ഷെ കാപ്പിപോടിയുടെ പ്രവര്ത്തശനമോ....അത് വളരെ മൃദുലമായിരുന്നിട്ടും അത് ചൂടുവെള്ളത്തിലേക്ക് ഇട്ടപ്പോള്‍ ആ വെള്ളത്തെ തന്നെ മാറ്റി മറിച്ചു.എന്നിട്ട് അത് ഒരു പുതിയ രൂപമായി മാറി. രുചികരമായ കാപ്പി =D ! ! !

ഇതിനു ശേഷം ആ പിതാവ് മകളോട് ചോദിച്ചു പ്രശ്നങ്ങള്‍ വരുമ്പോള്‍ എങ്ങനെ ആണ് നീ പ്രതികരിക്കുക? കിഴങ്ങിനെ പോലെയോ....? മുട്ടയെ പോലെയോ? കാപ്പിയെ പോലെയോ ? ....

ഇത്രയുമേ ഉള്ളൂ മകളേ ....നിന്‍റെ പ്രശ്നവും.

പ്രശ്നങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും പക്ഷെ നമ്മുടെ ഉള്ളിലുള്ള മാറ്റം ആണ് ഏറ്റവും പ്രധാനം. നാം നമ്മെ തന്നെ കര്ത്താവിന്‍റെ മുന്‍പ്പില്‍ താഴ്ത്തി ഏല്പ്പി ക്കുമ്പോള്‍ ദൈവം നമ്മളെ മനോഹരമായി ഒരുക്കി എടുക്കും. അതുകൊണ്ട് പ്രശ്നങ്ങളെ നോക്കി പതറാതെ....പ്രശ്നങ്ങളുടെ മുകളില്‍ നമ്മുടെ പിതാവുണ്ടെന്ന...ഓര്‍മ്മയോടെ അതിനെ നേരിടുക. അപ്പോള്‍ നമ്മുടെ പിതാവ് എത്ര വലിയ പ്രശ്നങ്ങളെയും നിസാരമാക്കി തരും. ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ

നിങ്ങളുടെ സുമാ സജി

യേശു അവനോടു (പത്രോസ്) : എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ
...എങ്കിലും നാം അവര്ക്ക് ഇടര്ച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്ക്‌ ചെന്ന് ചൂണ്ടല്‍ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്കാ ... അതിന്‍റെ വായ് തുറക്കുമ്പോള്‍ ഒരു ചതുദ്രഹ്മാര്പ്പരണം കാണും , അത് എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്ന് പറഞ്ഞു. Mathew 17:26 & 27

നമ്മുടെ ഓരോ ആവശ്യങ്ങള്‍ കര്ത്താവ്‌ വ്യക്തമായി അറിയുന്നു....അത് എവിടെ നിന്നും ലെഭിക്കും എന്നും എപ്പോള്‍ കിട്ടുമെന്നും ആരില്‍ നിന്നും ലെഭിക്കും എന്നും കര്ത്താവ്‌ അറിയുന്നു....

തക്ക സമയത്ത് തക്കസ്ഥലത്ത് അവന്‍ നമ്മെ എത്തിച്ചു അത് നമ്മുക്ക് ലെഭ്യമാക്കി തരും .

പത്രോസിനു പള്ളികരം കൊടുക്കേണ്ടുന്ന സമയം ആയപ്പോള്‍ ....... യേശു പത്രോസിനോട് പറഞ്ഞു കരം അടക്കാനുള്ള പണം, നീ പിടിക്കുന്ന ആദ്യ മീനിന്‍റെ വായില്‍ നിന്നും ലെഭിക്കും .

അതുപോലെ ജെരുശലേം ദേവാലയത്തിലേക്ക് പോകാന്‍ കര്ത്താവിനു ഒരു കഴുതകുട്ടിയുടെ ആവശ്യം ഉണ്ടായിരുന്നു....അതിനെ ഏതു ഗ്രാമത്തില്‍ നിന്നും ലെഭിക്കും എന്ന് തന്‍റെ രണ്ടു ശിഷ്യന്‍ മാരോട് പറഞ്ഞയച്ചു....

അതുപോലെ തന്നെ കര്ത്താ വിനു പെസഹ ഒരുക്കാന്‍ ഒരു സ്ഥലം ആവശ്യം ആയി വന്നപ്പോഴും കര്ത്താവ്‌ തന്‍റെ രണ്ടു ശിഷ്യന്മാരോട് വ്യക്തമായ നിര്‍ദ്ധെശങ്ങള്‍ പറഞ്ഞു അവരെ അയച്ചു. എന്നിട്ട് പറഞ്ഞു.... എന്‍റെ യജമാനനു ഒരു സ്ഥലം ആവശ്യം ഉണ്ട് അത് മാളികമുറിയുടെ ഉടമസ്ഥനോട് പറയാന്‍ ആവശ്യപെട്ടു...അവര്ക്ക് അവിടെ പൂര്ണ്ണരമായി ഒരുക്കപെട്ട ഒരു മാളികമുറി ലെഭിച്ചു .

സഹോദരങ്ങളെ ....ഈ സംഭവങ്ങള്‍ എല്ലാം നമ്മളെ അധിശയിപ്പിക്കുന്നില്ലേ.....

കാരണം കര്ത്താ വിനു അറിയാം നമ്മുടെ ഓരോ ആവശ്യങ്ങളും എവിടെ ലെഭിക്കുന്നു എന്നും എങ്ങനെ ലെഭിക്കും എന്നും ....

നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ദൈവം മുന്‍ കൂട്ടി അറിഞ്ഞു ആളും സഹായവും അയച്ചു അത് പൂര്ത്തി ആക്കി വെച്ചിരിക്കയാണ്‌. നാമോ അത് സ്വീകരിച്ചാല്‍ മാത്രം മതി. നാം നമ്മുടെ വിശ്വാസവും നമ്മുടെ സ്നേഹവും അവനില്‍ അര്പ്പി്ക്കുമ്പോള്‍ അവന്‍റെ സമാധാനം തക്ക സമയത്ത് തക്കകാര്യങ്ങളില്‍ തക്കസ്ഥലത്ത് നമ്മുക്കായി ഒരുക്കും . ആ കര്‍ത്താവിനായി നമ്മുടെ ഹൃദയങ്ങളെ സമര്പ്പിക്കുക.

ദൈവം നമ്മേ ഓരോരുത്തരെയുംഅനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ....

നിങ്ങളുടെ സുമാ സജി

എന്‍റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ
ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു.” മത്തായി 11 - 27 - 30

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഈ ലോകത്തിന്‍റെ സകലപ്രയാസങ്ങളെയും നന്നായി അറിയുന്നവന്‍ ആണ്.

ഈ ലോകത്ത് നടക്കുന്ന സകലപാപങ്ങളും അതിന്‍റെ പരിമിത ഫലവും വ്യക്തമായി അറിയുന്നവന്‍ ആണ് നമ്മുടെ കര്‍ത്താവ്.

നമ്മുടെ പാപത്തില്‍ ദൈവത്തിന്‍റെ പ്രവൃത്തികളെയും ദൈവത്തിന്‍റെ മക്കളെയും നശിപ്പിക്കുവാന്‍ സാധിക്കും . പക്ഷേ....യേശുക്രിസ്തു പാപത്തെ ജയിച്ചതുകൊണ്ട് നമുക്കിനി ആ പ്രയാസത്തെ ചുമക്കേണ്ടുന്ന
ആവശ്യമില്ല . നമ്മുടെ കര്‍ത്താവ്‌ അത് മുഴുവനായും സമ്പൂര്‍ണ്ണമായും ചെയിതു കഴിഞ്ഞിരിക്കുന്നു....ദൈവം ഒരു കാര്യം ചെയിതു കഴിഞ്ഞാല്‍ മനുഷ്യന്‍ അത് വീണ്ടും ചെയ്യേണ്ടുന്ന ആവശ്യം ഇല്ലാ....

നുകം എന്ന് ചിന്ധിക്കുമ്പോള്‍ പലപ്പോഴും അത് ഒരു അടിമത്വത്തിന്‍റെയും..... ദാസത്വത്തിന്‍റെയും ....പിറുപിറുപ്പിന്‍റെയും അനുഭവത്തിലേക്ക് കൊണ്ടുപോകുന്നതായാണ് നമ്മുക്ക് തോന്നുന്നത്.

നുകം എന്ന് പറയുന്നത് ഒരുപകരണം മാത്രമാണ്.നമ്മള്‍ നമ്മുടെ ജോലികള്‍ നന്നായി ചെയ്യുവാന്‍ പ്രയോജനപ്പെടുന്ന ഒരുപകരണം . നല്ലരീതിയില്‍ മെനഞ്ഞെടുത്ത ഒരു നുകം.

അങ്ങനെയെങ്കില്‍ അത് ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് അതിന്‍റെ ഏറ്റവും ഉന്നതമായ തോതില്‍ പൂര്‍ണ്ണമായി ചെയ്യുവാന്‍ സാധിക്കും.പരമപ്രധാനമായ ഒരു കാര്യം നമ്മുടെ കര്‍ത്താവ്‌ നമ്മുക്ക് തന്നിരിക്കുന്നത് അവന്‍റെ നുകം ആണ്.

അവന്‍റെ നുകതോട് താരതമ്യം ചെയ്യുവാന്‍ വേറൊരു നുകം ഉണ്ടോ .....?

രണ്ടു കാളകള്‍ ഒരു നുകം ഉപയോഗിച്ച് ജോലിചെയ്യുന്നത് പോലെ തന്നേ.....നമ്മുടെ അരുമനാഥന്‍ നമ്മുടെ കൂടെ നിന്ന് നമ്മുടെമേല്‍ ഉള്ള നുകം വഹിക്കുവാന്‍ നമ്മേ സഹായിക്കുന്നു....
ഇത് നമ്മുടെ ഭാവനയില്‍ ഒന്ന് കണ്ടു നോക്കിക്കേ.....

നമ്മുടെ നുകം നമ്മുടെ അരുമനാഥനായ യേശു പങ്കിടുന്നു....

പിതാവായ ദൈവം പുത്രന് സകലവും ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുന്നു....അതുകൊണ്ട് അവന്‍ സകലവും മനോഹരമായി ചെയിതെടുക്കുന്നു....
നന്ദായിചെയ്യാന്‍ അറിയാവുന്നവന്‍ നമ്മുടെ വലത്തുഭാഗത്ത്‌ നിന്ന് വളരെ ശ്രദ്ധയോട്കൂടി നമ്മളെ നടത്തി നമ്മള്‍ വഹിക്കേണ്ടുന്ന ഭാരം അവന്‍ പങ്കിട്ടു നമ്മുടെ കഷ്ടതകളെ കുറച്ചു.... നമ്മുടെ ദൌത്യത്തെ പൂര്‍ണ്ണമാക്കുവാന്‍ സഹായിക്കുന്നു.

യേശുവിന്‍റെ നുകം അത് ആശ്വാസത്തിന്‍റെ നുകം ആണ് ...
അത് വിശ്രമത്തിന്‍റെ നുകം ആണ് .

എബ്രായർ 3:4 ല്‍ ഇങ്ങനെ പറയുന്നൂ .....ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമച്ചവൻ ദൈവം തന്നേ.

അതേ....നമ്മുടെ ഭവനത്തില്‍ വന്നു നമ്മുടെ കൂടെ ഇരുന്നു നമ്മുടെ ഭാരങ്ങളെയും ....വഴികളെയും എളുപ്പം ആക്കി തരുന്നു....

നാം ഒന്ന് മാത്രം ചെയ്യുക. അവനെ അനുഗമിക്കുക.....

അവനെ അനുഗമിച്ചാല്‍ നമ്മുടെ എല്ലാ പ്രതികൂല വേളകളിലും നമ്മുക്ക് ആശ്വാസവും സമാധാനവും ആയി നമ്മുടെ അരുകില്‍ എത്തും..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

എന്ന് സ്നേഹത്തോടെ
സുമാ സജി