BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, October 17, 2017

ഇതാണ് ബൈബിള് ( സത്യവേദപുസ്തകം )

ബി സി 1500 മുതല് എ ഡി 100 വരെയുള്ള 1600 വര്ഷങ്ങള് കൊണ്ട് 40 തില് പരം എഴുത്തുകാര് എഴുതിയതാണ് ബൈബിള്! അതില് രാജാക്കന്മാര് , വൈദ്യന്മാര് , ചുങ്കക്കാര് , പ്രവാചകന്മാര് , കവികള് , പ്രഭുക്കന്മാര് , പുരോഹിതന്മാര് , മുക്കുവന്മാര് , ആട്ടിടയര് , കൃഷിക്കാര് തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരത്തില് നിന്നുള്ള പഠിപ്പുള്ളവരും പഠിപ്പില്ലാത്തവരുമായ അനേകര് ഉള്പ്പെടുന്നു !!!
ബൈബിള് എബ്രായ , ഗ്രീക് , അരാമ്യ , ഭാഷകളില് പാപ്പിറസ് ചെടിയുടെ തോല് , ചര്മലിഖിതങ്ങള് , മെഴുകുപലകകള് , കല്പലക തുടങ്ങി പ്രതലങ്ങളില് ഏഷ്യ , ആഫ്രിക്ക യുറോപ് എന്നീ ഭൂഖണ്ടങ്ങളില് ഇരുന്നുകൊണ്ട്‌ എഴുതി . ദാവീദ് യുദ്ധ സമയങ്ങളില് , സോളമെന് സമാധാന വേളയില് , ലൂക്കോസ് കപ്പല് യാത്രാവേളയില് , പൌലോസ് ജയിലില് കിടക്കുമ്പോള് , മോശ വനാന്തരങ്ങളിലും , മരുഭൂമിയിലും - യോഹന്നാന് പത്മൊസ് ദ്വീപില് വെച്ചെഴുതി . അങ്ങനെ ബൈബിളിലെ അവസാന എഴുത്തുകാരനായ യോഹന്നാന് ജനിക്കുന്നതിനു 1450 വര്ഷം മുന്പ് ആദ്യ എഴുത്തുകാരനായ മോശ ജനിച്ചു . ഇതിനിടയില് 60 -ഓളം തലമുറകള ജീവിച്ചിരുന്നു .കാലം, ഭാഷ, , തൊഴില സംസ്കാരം , സ്ഥലം ഇവ വളരെ വിഭിന്നമായിരുന്നു . എങ്കിലും ബൈബിളില് യാതൊരു പൊരുത്തക്കേടും ഇല്ലാതെ തുടക്കം മുതല് ഒടുക്കം വരെ ആശയ വൈരുദ്ധ്യം ഒട്ടും ഇല്ലാതെ, പരസ്പരം കൃത്യമായി ഒറ്റ ആത്മാവില്‌ യോജിച്ചു കിടക്കുന്നു !!!!
ബി സി 2 - ആം നൂറ്റാണ്ടിലെ സിറിയന് രാജാവ് അന്ത്യോക്യോസ് എപ്പിപ്പാനസ് , എ ഡി 4 - ആം നൂറ്റാണ്ടിലെ റോമന് ചക്രവര്ത്തി ഡയോക് ലഷൻ 14 -ആം നൂറ്റാണ്ടിലെ റോബര്ട്ട് ഇങ്ങര്സോൾ എന്ന നാസ്ഥികര് ഒക്കെ പരമാവധി ശ്രമിച്ചു ബൈബിള് നശിപ്പക്കുവാന് . അവരെല്ലാം മരിച്ചു മണ്ണ്മ്റഞ്ഞു എങ്കിലും ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയില് അജയ്യമായി നിലകൊള്ളുന്നു!!!
നെപ്പോളിയന് ബോണോപ്പാട്ട് പറഞ്ഞു: " വേദപുസ്തകം കേവലം ഒരു പുസ്തകമല്ല . പ്രവര്ത്തന ക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു . അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു ശക്തിയെയും അത് കീഴടക്കകളയും" .
18 -ആം നൂറ്റാണ്ടില് തോമസ്‌ സ്പെയിന് എന്നൊരു നിരിശ്വരവാദി ബൈബിളിനെതിരെ എ ജു ഓഫ് ദി റിസര് എന്നാ പുസ്തകം എഴുതി. അവസാനം മദ്യപാനിയായി മരിച്ച അയാള്, ഒടുവില് ഇങ്ങനെ പറഞ്ഞു: "എന്റെ പുസ്തകത്തിന്റെ കോപ്പികള് മുഴുവന് ചുട്ടുകളയണം . പിശാചിന് പൂര്ണമായി അവകാശപെടാവുന്നതാണ് ആ പുസ്തകം . അത് ആരും ഇത് വായിക്കരുത്".!!!
100 - വര്ഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയില് എന്ന് വോള്ടയര് പറഞ്ഞു . 12 വര്ഷം കഴിഞ്ഞപ്പോള് താന് ജനിക്കാതിരുന്നാല് കൊള്ളാമായിരുന്നു . "യേശുവേ.. ദൈവമേ.. ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു കൊണ്ട് മരിച്ചു!! . അദ്ദേഹത്തിന്റെ പ്രസ്‌ ജനീവ ബൈബിള് സൊസൈറ്റി വിലക്ക് വാങ്ങി !!. നോഹയുടെ പെട്ടകം മഹാ പ്രളയത്തിലും തകരാതിരുന്നത് പോലെ, ചാര കൂമ്പാരങ്ങള്ക്ക് മുകളിലൂടെ ബൈബിള് ഇന്നും, ഈ ഭൂമിയില് കാലാന്തരങ്ങളിലൂടെയുള്ള അതിന്റെ യാത്ര ദൈവാത്മാവില് വിജയകരമായി തുടരുന്നു!!! .
നരഭോജികളായ ആഫ്രിക്കന് മനുഷ്യരെ മനുഷ്യസ്നേഹികളാക്കിയതും ..ആക്രമികളെയും ക്രൂരന്മാരെയും - സമ ശിഷ്ടങ്ങളെ അകമഴിഞ്ഞ് ദൈവ സ്നേഹത്തില് സ്നേഹിക്കുന്നവരാക്കിയതും , ആലംബഹീനര്ക്ക് ആതുര സേവനം ചെയ്യുവാനുമുള്ള ദൈവിക പ്രേരണയും , ബൈബിള് വചനങ്ങള് പകര്ന്നു കൊടുത്തു !!! . എണ്ണിയാല് ഒടുങ്ങാത്ത ലക്ഷോപ ലക്ഷം ജനങ്ങള്ക്ക്‌ നന്മയിലേയ്ക്കും, നിത്യജീവനിലേയ്ക്കും, യഥാര്ഥ ദൈവഭക്തിയിലേയ്ക്കുമുള്ള നിര്മലമായ ദൈവിക പ്രജോതനം, പരിശുദ്ധ ആത്മവിലൂടെ പകര്ന്നുകൊണ്ടിരിക്കുന്നതും ബൈബിളിലെ ദൈവ വചനങ്ങള് തന്നെ!!
റ്റാ -ബിബ്ലിയ എന്ന് ബഹുവചന ഗ്രീക്കുപദത്തില് നിന്നാണ് - "ബൈബിള്" എന്ന വാക്ക് ഉണ്ടായത്! ബൈബിള് 66 ചെറു പുസ്തകങ്ങള് ചേരുന്നതാണ്, പഴയനിയമം - 39 പുതിയ നിയമം - 27.
ബൈബിളിലെ പുസ്ഥകങ്ങളോട് സാമ്മ്യമുള്ള പല പുരാതനപുസ്തകങ്ങളും കണ്ടുകിട്ടിയിട്ടുണ്ടെങ്കിലും , അവയിലെ ചില വാചകങ്ങള്, ബൈബിളിലെ പുസ്ഥകങ്ങളെ ഒന്നാക്കുന്ന പരിശുദ്ധ ആത്മാവിന്റെ പ്രബോധനങ്ങള്ക്ക് നേരെ വിപരീധമായതിനാല്, അവയെ 66 പുസ്ഥകങ്ങളുള്ള സത്യവേദപുസ്ഥകത്തോട് കൂടെ ചേര്ക്കപെട്ടിട്ടില്ല !!
പഴയ നിയമത്തില് ദൈവം പറഞ്ഞു : ഞാന് യഹൂദ ഗൃഹത്തോടും പുതിയ ഒരു നിയമം (ഉടമ്പടി )ചെയ്യുന്ന കാലം വരും. അന്ത്യ അത്താഴ സമയത്ത് യേശു അത് തന്റെ ഓര്മ്മയ്ക്കായി സ്ഥാപിച്ചു . ഈ "പാനപാത്രം" (രക്തം ചിന്തിയുള്ള കുരിശുമരണം. മത്തായി 26 : 39 ) എന്റെ പുതിയ നിയമ ഉടമ്പടിയാകുന്നുയാകുന്നു.
(യിരെമ്യാവു 31 : 31 , 1 കൊരിന്ത്യർ 11 :25 , എബ്രായെർ 9 : 1- 5 )
എ ഡി - 1263 ന്നില് കര്ദിനാള് കേറോ ആണ് ബൈബിള് അദ്ധ്യായം തിരിച്ചത് എ ഡി 1551 ന്നില് റോബോര്ട്ട് സ്റ്റീഫെന് ഓരോ അദ്ധ്യായത്തെയും വാക്യങ്ങളാക്കി തിരിച്ചു..
66 പുസ്തകങ്ങളില് 1189 - അദ്ധ്യായങ്ങളും 31 ,173 വാക്യങ്ങളുമുണ്ട് ബൈബിളില് !!
ബൈബിളിലെ മദ്ധ്യവാക്യം (സങ്കീര്ത്തനം 118 : 8.)ബൈബിളിന്റെ ആകെയുള്ള അന്തസത്തയാണ് ഈ വാക്യം "മനുഷ്യനില് ആശ്രയിക്കുന്നതിനേക്കാള് യഹോവയില് ആശ്രയിക്കുന്നത് നല്ലത്"!!
ബൈബിളിലെ തിരുവെഴുത്തുകള് ഒന്നും മനുഷ്യരുടെ സ്വയമായ പ്രജോതനത്താല് ഉളവായതല്ല!! . അതിലെ പ്രവചനം ഒന്നും മനുഷ്യന്റെ ഇഷ്ടത്താല് വന്നതുമല്ല !! . അവ ദൈവ കല്പനയാല് മനുഷ്യര് പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചവയാണ് " (2 പത്രോസ് 1: 20 , 21 )

ആരും തോറ്റുപോകുന്ന വെല്ലുവിളി!
എന്‍റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ ചോദിച്ചു , “നിങ്ങള്‍ എന്തു കൊണ്ടാണ് യേശു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത്?”

അതിനു ഞാന്‍ നല്‍കിയ ഉത്തരം ഒരു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളിയില്‍ എന്‍റെ സ്നേഹിതന് പരാജയം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകത്തില്‍ ആരും തോറ്റു പോകുന്ന ആ വെല്ലുവിളി ഒരിക്കല്‍ കൂടി ഇവിടെ ഞാന്‍ കുറിക്കാം.

=D ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ പ്രവാചകന്മാരില്‍ കൂടി മുന്‍കൂട്ടി അറിയിക്കപ്പെട്ടവന്‍

=D പുരുഷ ബന്ധമില്ലാതെ ജനിച്ചവന്‍(ദൈവം പിതാവായവന്‍)

=D മാതാപിതാക്കള്‍ക്ക് കീഴ്പെട്ടിരുന്നവന്‍

=D കുട്ടികളുടെ നല്ല കൂട്ടുകാരന്‍

=D കുഷ്ടരോഗികളെ തൊട്ടു സുഖമാക്കിയവാന്‍

=D വിശക്കുന്നവര്‍ക്ക് അപ്പം നല്‍കിയവന്‍

=D അന്ധന്‍റെ കണ്ണുകള്‍ തുറന്നവന്‍

=D മുടന്തനെ എഴുന്നെല്‍പ്പിച്ചവന്‍

=D ഭൂതങ്ങളെ ആട്ടിപ്പായിച്ചവന്‍

=D പ്രകൃതി ശക്തികളെ നിയന്ത്രിച്ചവന്‍

=D മരിച്ചവരേ ഉയര്‍പ്പിച്ചവന്‍

=D ആര്‍ക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ സംസാരിച്ചവന്‍

=D കപടതകളെയും തിന്മയെയും നഖശിഖാന്തം എതിര്‍ത്തവന്‍

=D ഒരു പരീക്ഷയ്ക്കും പ്രലോഭനത്തിനും വശംവദനാകാത്തവന്‍

=D സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ കാണാത്തവന്‍

=D സ്ത്രീകളെ ബഹുമാനത്തോടെ കണ്ടവന്‍

=D ഒറ്റ്കൊടുത്ത ശിഷ്യനെ ചുംബിക്കുകയും തള്ളിപ്പറഞ്ഞ ശിഷ്യനെ ഒട്ടും വെറുക്കാതെ ഏറ്റവും സ്നേഹിച്ചവന്‍

=D ക്ഷമയുടെയും സ്നേഹത്തിന്റെയും സഹനത്തിന്‍റെയും പുതിയ മാനങ്ങള്‍ ലോകത്തിനു കാട്ടിക്കൊടുത്തവന്‍

=D തന്‍റെ അനുയായികളോട് ആയുധം താഴെവയ്ക്കാന്‍ പറഞ്ഞവന്‍

=D ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍

=D അധികാരത്തിനു വേണ്ടി അനുയായികളെ പ്രേരിപ്പിക്കാത്തവന്‍

=D താഴ്മയുടെയും എളിമയുടെയും മഹത്വം ലോകത്തിനു കാട്ടിക്കൊടുത്തവന്‍

=D മനുഷ്യരാലുള്ള തുപ്പലും മര്‍ദ്ദനവും സഹിക്കുമ്പോഴും കടലിനെയും കാറ്റിനെയും നിലക്ക് നിര്‍ത്തിയ അധരവും കരങ്ങളും നിശബ്ദമാക്കി വച്ചവന്‍

=D ഒരു കുറ്റവും കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും മരണശിക്ഷക്ക് വിധിക്കപ്പെട്ടവന്‍.

=D ഒരു പാപവും ചെയ്യാത്തവന്‍

=D ഒരാളെപ്പോലും കൊലചെയ്യുകപോയിട്ട് ഉപദ്രവിക്കുക പോലും ചെയ്യാത്തവന്‍

=D മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറായവന്‍

=D മരണത്തില്‍നിന്ന്‌ ഉയത്തെഴുന്നേറ്റു വന്നവന്‍

=D കാലചരിത്രത്തെ തന്റെ ജനനത്തിനു മുമ്പും പിന്‍പും എന്ന് തിരിച്ചവന്‍

=D ഇപ്പോള്‍ എന്‍റെ കൂടെയുള്ളവന്‍. ഇനി തന്‍റെ വിശുദ്ധന്മാരെ ചേര്‍ക്കാനും ഭൂമിയില്‍ നീതിയുടെ രാജ്യം സ്ഥാപിക്കാനും വരുന്നവന്‍.

ഇത്രയും യോഗ്യതകള്‍ ഉള്ള ഒരാളെ മാത്രമേ എനിക്ക് പരിചയമുള്ളൂ... അത് മറ്റാരുമല്ല ഞാന്‍ വിശ്വസിക്കുന്ന, പിന്തുടരുന്ന എന്നെ വീണ്ടെടുത്ത, സാക്ഷാല്‍ യേശുക്രിസ്തു
2017 എന്ന നമ്പര്‍ പ്രതിനിദാനം ചെയ്യുന്നത്

=D ''ശത്രുവിന്‍റെമേലുള്ള ജയം'' അല്ലെങ്കില്‍ ''പൂര്‍ണ്ണ ജയം'' എന്നാണു.

=D ഈ 2017 നിങ്ങള്‍ ശത്രുക്കളെ ജയിക്കുന്ന വര്ഷം ആണ്

=D ഈ 2017 നിങ്ങള്‍ ജയജീവിതം നയിക്കുന്ന മക്കള്‍ ആണ്.

=D ഈ 2017 നിങ്ങള്‍ക്ക് ഒരു ആത്മീക സൌഖ്യത്തിന്‍റെ വര്ഷം ആണ്. (Genesis 20:17)

=D ഈ 2017 ല്‍ നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളുടെ നടുവിലൂടെ നടന്നു തന്നെ നിങ്ങളുടെ വാഗ്ദത്തങ്ങളെ പ്രാപിക്കും.(Numbers20:17)

=D ഈ 2017ല്‍ നിങ്ങള്‍ ഈ വര്ഷം പൂര്‍ണ്ണമായും നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്തും.(Deuteronomy20:17 )

=D ഈ 2017 ല്‍ നിങ്ങള്‍ ഒരു ധീരപോരാളി ആയിരിക്കും.(Judges:20:17)

=D ഈ 2017ല്‍ ദൈവത്തിന്‍റെ ദിവ്യ സ്നേഹം അനുഭവിച്ചു അറിയുന്ന വര്ഷം ആയിരിക്കും.(1Samuel20:17)

=D ഈ 2017ല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുകയും അവന്‍റെ പാതയില്‍ ദൈവം നിങ്ങളെ നടത്തുകയും ചെയ്യും. (2Samuel20:17)

=D ഈ 2017ല്‍ ദൈവം നിങ്ങള്‍ക്കായി യുദ്ധം ചെയ്യും (2Chronicles 20:17)

=D ഈ 2017ല്‍സര്‍വ്വ സക്ത്തനായ ദൈവം നിങ്ങളുടെ പിതാവും നിങ്ങളുടെ ദൈവവും ആയിരിക്കും.(John20:17)

ഈ പുതുവര്‍ഷം നിങ്ങള്‍ ദൈവത്തിന്‍റെ കൃപ , കരുണ , സ്നേഹം , ഇവ എല്ലാം പ്രാപിച്ചു എടുക്കുവാന്‍ നിങ്ങള്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുക.
ഈ 2017 ദൈവത്തില്‍ നിന്നും അതിശയവും അത്ഭുതകരവും ആയ അനുഗ്രഹങ്ങളും നന്മകളും നിങ്ങള്ക്ക് ഏവര്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

സ്നേഹത്തോടെ
സുമാസജി

എന്നെ വളരെ അധികം സ്പര്‍ശിച്ച ഒരു സാക്ഷ്യം ഇവിടെ എഴുതാം. .....

എന്‍റെ ദൈവം എത്ര വലിയവന്‍.

അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. Isaiah65:24

ഈ സാക്ഷ്യം ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഒരു doctor ന്‍റെ സാക്ഷ്യം ആണ്.

ഒരു ദിവസം ഡോക്ടര്‍ labor room ല്‍ വളരെ പ്രയാസം അനുഭവിക്കുന്ന ഒരു ഗര്‍ഭിണി അമ്മയുടെ പ്രസവ ശുശ്രൂഷ ചെയ്യുക ആയിരുന്നു .കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടും ആ സ്ത്രീ മരിച്ചുപോയി . അവര്‍ ആ ഡോക്ടറിന്‍റെ കയ്യില്‍ വളര്‍ച്ച പ്രാപിക്കാത്ത ഒരു ജീവനുള്ള കുഞ്ഞിനെ നല്‍കിയിട്ടാണ് മരിച്ചത്. മരിച്ച സ്ത്രീക്ക് രണ്ടു വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു കൂടെ. നവജാത ശിശുവിന്‍റെ ജീവന്‍ സംരക്ഷിക്കുവാന്‍ ഡോക്ടര്‍ നന്നായി പരിശ്രമിക്കേണ്ടിവന്നു. ആ ആശുപത്രിയില്‍ കുഞ്ഞിനെ കിടത്തുവാന്‍ incubator ഉണ്ടായിരുന്നില്ല. അതിനെ feed ചെയ്യുവാനുള്ള ഒരു facilitiesഉം ഉണ്ടായിരുന്നില്ലാ.

മധ്യാഹ്നരേഖക്ക് അടുത്തായതിനാല്‍ രാത്രി വളരെ തണുപ് ഏറിയത് ആയിരുന്നു. ഒരു നേഴ്സ് പഞ്ഞി നിറച്ച ഒരു ബോക്സ്‌ കൊണ്ടുവന്നു അതില്‍ ആ കുഞ്ഞിനെ വെച്ച് വേറൊരു നേഴ്സ് അവിടെ ഉണ്ടായിരുന്ന ഒരു ഹോട്ട് വാട്ടര്‍ ബാഗില്‍ ചൂടുവെള്ളം നിറച്ചു. പക്ഷെ ആ ബാഗ് പൊട്ടി പോയി . കാരണം tropical കാലാവസ്ഥയില്‍ റബ്ബര്‍ വസ്തുക്കള്‍ പെട്ടെന്ന് നശിക്കും. അതിനാല്‍ ആണ് അത് പൊട്ടിപോയത്‌.തൊട്ടടുതെങ്ങും വേറെ ഒന്നും വാങ്ങിക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഡോക്ടര്‍ നേഴ്സുമാരോട് പറഞ്ഞു ഇനി തീ കത്തിച്ചു കുട്ടിയെ തീക്കു അരികില്‍ നേഴ്സുമാരുടെ നടുവില്‍ കിടത്തി തണുപ്പില്‍ നിന്നും രക്ഷിക്കുവാന്‍ ആവശ്യപെട്ടു. എന്നിട്ട് ഈ ഡോക്ടര്‍ താന്‍ നടത്തികൊണ്ടിരുന്ന അനാഥാലയത്തിലേക്ക് പോയി അവിടെയുള്ള കുട്ടികളോട് ഈ വിവരം പറഞ്ഞു.
പലവിഷയങ്ങള്‍ക്കും ഈ കുട്ടികളുമായി ഡോക്ടര്‍പ്രാര്തിക്കുമായിരുന്നു. അന്നേ ദിവസം ഡോക്ടര്‍ ഈ നവജാത ശിശുവിന്‍റെ കാര്യം പറഞ്ഞു ....കുട്ടികളോട് പ്രാര്തിക്കുവാന്‍ ആവശ്യപെട്ടു.

ആ കുട്ടികള്‍ എല്ലാം വളരെ ശ്രദ്ധയോടും പൂര്‍ണ്ണ സമര്‍പ്പണത്തിലും പ്രാര്തിക്കുവാന്‍ തുടങ്ങി. പ്രത്യേകിച്ചു ഹോട്ട് വാട്ടര്‍ bottle നും കരഞ്ഞു കൊണ്ടിരിക്കുന്ന രണ്ടുവയസ്സുകാരി കുഞ്ഞിനും വേണ്ടി പ്രത്യേകം പ്രാര്തിക്കുവാന്‍ പറഞ്ഞു. ഈ കുട്ടികള്‍ പ്രാര്തിക്കുന്നത് ഡോക്ടര്‍ ശ്രേദ്ധിച്ചപ്പോള്‍ 10 വയസ്സുള്ള രൂത്തിന്‍റെ പ്രാര്‍ത്ഥന ഈ ഡോക്ടര്‍ന്‍റെ കാതുകളില്‍ പതിഞ്ഞു.അവള്‍ ഇപ്രകാരം പ്രാര്‍ഥിച്ചു ..

സ്വര്‍ഗ്ഗീയ പിതാവേ...ഞങ്ങളുടെ ആ കൊച്ചു കുഞ്ഞിനു ഇന്ന് തന്നെ ഒരു വാട്ടര്‍ bottle കൊടുത്തു വിടണേ....നാളത്തേക്ക് അത് അവള്‍ക്കു ഒരുപക്ഷെ പ്രയോജനം ചെയ്യില്ല കാരണം തണുപ്പ് മൂലം കുഞ്ഞു മരിച്ചു പോകും. അതുകൊണ്ട് ഇന്ന് തന്നെ തരണമേ....അതിനോടൊപ്പം അവള്‍ ദൈവത്തോട് ആവശ്യപ്പെട്ടു കര്‍ത്താവേ അവളുടെ രണ്ടു വയസ്സുള്ള ചേച്ചി വളരെ അധികം സങ്കടത്തില്‍ ആണ് അവള്‍ക്കൊരു ഡോളികൂടെ കൊടുത്തു വിടേണമേ. അങ്ങനെ എങ്കില്‍ അവള്‍ക്കു മനസ്സിലാകും എന്‍റെ ദൈവം എത്ര അധികം അവളെ സ്നേഹിക്കുന്നു എന്ന്. എന്‍റെ അപ്പന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ട് എന്നെ സഹായിക്കുന്നതിനായി നന്ദി പറയുന്നു...ഈ പ്രാര്‍ത്ഥന കേട്ട് ഡോക്ടര്‍ ആമേന്‍ പറഞ്ഞു.

ഡോക്ടറിനു ഒട്ടും വിശ്വസിക്കുവാന്‍ ആയില്ലാ....ഡോക്ടറിനു അറിയാം ബൈബിള്‍ വചനം എല്ലാം .... ദൈവത്തിനു അസാധ്യം ആയി ഒന്നുമില്ലാന്നും അറിയാം ...എങ്കിലും....
ഇങ്ങനെയുള്ള പ്രാര്‍ത്തനകെട്ടു ദൈവം ഉത്തരം നല്കുമോന്നും . . പക്ഷെ ഇത്ര വിദൂരം ആയ സ്ഥലത്ത് ആര് കൊണ്ട് തരും എന്നും സംശയം തോന്നി.

ഇനി ഇതു സംഭവിക്കണമെങ്കില്‍ ഡോക്ടറിന്‍റെ ജന്മദേശത്തു നിന്നും ആരെങ്കിലും ഇതു അയച്ചു തരണം. നാലുവര്‍ഷത്തെ തന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരും ഒരു ഗിഫ്റ്റും അയച്ചുകൊടുതിട്ടും ഇല്ലാ. ഇനി ആരെങ്കിലും അയച്ചാലും അതിനുള്ളില്‍ hotwater ബാഗ്‌ വെക്കുമോ....കാരണം അദ്ദേഹം താമസിക്കുന്നത് ചൂടുള്ള പ്രദേശത്താണ്.

എന്നാല്‍ അന്ന് ഉച്ച കഴിഞ്ഞു ഡോക്ടര്‍ക്ക് ഒരു മെസ്സേജ് വന്നു....തന്‍റെ വീടിന്‍റെ വാതില്‍ക്കല്‍ ഒരു കാറ് വന്നിട്ടുണ്ട് ....അദ്ദേഹം പെട്ടെന്ന് തന്‍റെ വീട്ടിലേക്കു തിരിച്ചു ....അവിടെ കണ്ട കാഴ്ച അദ്ദേഹത്തിന്‍റെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു....തന്‍റെ വീടിന്‍റെ വരാന്തയില്‍ ഒരു വലിയ ബോക്സ്‌ ആരോ വെച്ചിട്ട് പോയിരിക്കുന്നു....

അദ്ദേഹം ആ ബോക്സ്‌ കുട്ടികളുമായി വന്നു തുറന്നു .... ആദ്യം കണ്ടത് കുറച്ചു blanketsഉം കുറെ ഉടുപ്പുകളും ആയിരുന്നു....എന്നാല്‍ രൂത്ത് പ്രാര്തിച്ചതുപോലെ വളരെ മനോഹരമായ ഒരു ഹോട്ട് വാട്ടര്‍ബാഗുകണ്ടെത്തി.ഡോക്ടറിനു വിശ്വസിക്കുവാന്‍ ആയില്ലാ . രൂത്ത് പറഞ്ഞു ഹോട്ട് വാട്ടര്‍ ബാഗ്‌ അതിനുള്ളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അതിനുള്ളില്‍ ഡോള്ളിയും കാണും.അവള്‍ ബൊക്സിനുള്ളില്‍ വീണ്ടും പരതിനോക്കിയപ്പോള്‍ അതിനുള്ളില്‍ നിന്നും മനോഹരമായ ഒരു ഡോള്ളിയും കിട്ടി. അതെടുത്ത ഉടനെ അവള്‍ ഡോക്ടറിനോട് പറഞ്ഞു ....ഇത് എത്രയും വേഗം ആ കുട്ടിക്ക് കൊണ്ട് പോയി കൊടുക്കണം എന്നിട്ട് പറയണം യേശു നിന്നെ എത്ര അധികം സ്നേഹിക്കുന്നു എന്ന്. ഏറ്റവും അതിശയകരവും സന്തോഷവുമായ സംഭവം ഈ ബോക്സ്‌ 5 മാസം മുന്‍പ് ഡോക്ടറിന്‍റെ പഴയ സണ്ടേസ്കൂള്‍ വിദ്ധ്യാര്ത്തികള്‍ ശേഖരിച്ചു അയചാതായിരുന്നു ഇതു . ഇതു ഈ പത്തു വയസ്സുള്ള രൂത്ത് പ്രാര്തിക്കുന്നതിനു എത്രയോ മുന്‍പ് തന്നെ ദൈവം ഈ വസ്തുകള്‍ എല്ലാം ഒരുക്കി വെച്ചിരുന്നു....അവള്‍ പ്രാര്‍തിച്ച അതേ ദിവസം തന്നെ ദൈവം അവളുടെ കരങ്ങളില്‍ എത്തിച്ചു.

അങ്ങനെ തന്‍റെ മക്കള്‍ക്കായി കരുതുന്ന ഒരു ദൈവം നമ്മുക്കുണ്ട്. അതുകൊണ്ട് ദൈവമക്കളെ ...നമ്മുടെ ഉത്കണ്ടകളും വ്യാകുലതകളും മാറന്നു നമ്മുക്ക് ആ ദൈവത്തെ പിന്‍പറ്റാം .

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

ആദിയിൽ ഞാൻ ഉണ്ടായിരുന്നു. ഞാൻ ദൈവത്തോടുകൂടെ ആയിരുന്നു. ഞാൻ
ദൈവമായിരുന്നു. ഇപ്പോൾ മനസ്സിലായോ ഞാൻ ആരാണെന്ന്. അതെ ഞാനാണ് ദൈവ വചനം. എന്‍റെ ചില അനുഭവങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് പല സമയങ്ങളിൽ ജീവിച്ചിരുന്ന പല വിശുദ്ധന്മാരാൽ എഴുതപ്പെട്ടു എങ്കിലും ഞാൻ ദൈവത്തിൻ വകയാണ്. മറ്റാർക്കും എന്നിൽ യാതൊരവകാശവുമില്ല.ഞാൻ പണ്ട് തോൽ ചുരുളുകളായി കാണപ്പെട്ടു. എന്നെ കരങ്ങളിൽ എടുക്കുവാനോ വായിക്കുവാനോ സാധാരണക്കാർക്ക് യാതൊരവകാശവും ഇല്ലായിരുന്നു. പുരോഹിതന്മാർ മാത്രമാണ് എന്നെ കരങ്ങളിൽ എടുക്കുകയും വായിക്കുകയും ചെയ്തിരുന്നത്. അന്നു ജനങ്ങൾ വളരെ ഭക്തി പൂർവ്വമാണ് എന്നിലെ ഓരോ വാക്കും ശ്രദ്ധിച്ചിരുന്നത്.

ഇന്നത്തെ Ente അവസ്ത വളരെ ശോചനീയമാണ്.പല വിശുദ്ധന്മാർ സാധാരണക്കാരുടെ കയ്യിലും എന്നെ എത്തിക്കേണം എന്ന നല്ല ഉദ്ദേശ്യത്തോടെ എന്നെ ചെറു പുസ്തകമാക്കി മാറ്റി. അങ്ങനെയാണ് ഞാൻ നിങ്ങളുടെ കയ്യിലിരിക്കുന്ന കറുത്ത ചെറു പുസ്തകമായി മാറിയത്. പക്ഷെ അതോടെ ജനങ്ങൾക്കു എന്നോടുള്ള ബഹുമാനമൊക്കെ പോയി. ആദിമ സഭയിലെ വിശുദ്ധന്മാർ എന്നെ അഭിമാനത്തോടെ കരങ്ങളിൽ ഏന്തിക്കൊണ്ട് സഭായോഗങ്ങൺളിൽ പോയി. എന്നാൽ പുത്തൻ തലമുറ പോക്കറ്റിൽ ആക്കി ente സ്ഥാനം. സഭായോഗങ്ങളിൽ പോലും എന്നെ ബാഗിലാക്കിക്കൊണ്ടുപോകുന്നവരും കുറവല്ല.

ടി വി യുടെ കണ്ടുപിടുത്തത്തോടെ ഞാൻ ശരിക്കു പറഞ്ഞാൽ വെട്ടം കാണുന്നത് ഞാറാഴ്ചകളിൽ മാത്രമാണ്. കാരണം നമ്മുടെ സഹോദരങ്ങൾ എന്നെക്കാൾ പ്രാനിന്യം നൽകുന്നത് ടി വി യ്ക്കാണ്. ഞാറാഴ്ചകളിൽ എന്നെക്കൊണ്ട് ഒരു മൂലയ്ക്ക് ഉപേക്ഷിച്ചാൽ പിന്നെ അടുത്താഴ്ച്ചയാണ് എന്നെ കരങ്ങളിൽ എടുക്കുന്നത്. ഇനി അഥവാ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന വച്ചാൽ എന്നെക്കൊണ്ടു നടക്കുന്നതിനുള്ള ബുദ്ധിമുട്ടിനു ചിലർ ആ ദിവസങ്ങളിൽ ആലയത്തിൽ തന്നെ എന്നെ ഉപേക്ഷിക്കും. ഈ സമയങ്ങളിൽ ഞാൻ എത്ര ദുംഖിക്കാറുണ്ട് എന്ന് നിങ്ങൾക്കറിയാമോ?

ഞാൻ ഒരു കാര്യം നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നതെന്തന്നാൽ ഞാൻ ആദ്യം പറഞ്ഞതുപോലെ ഞാൻ ദൈവമാണ്. അതുകൊണ്ട് എന്നെ വഹിക്കുന്നത് ദൈവത്തെ വഹിക്കുന്നതിനു തുല്യമാണ്.

എന്‍റെ ഈ അനുഭവങ്ങൾ മനസ്സിലാക്കീ നിങ്ങൾ ഇനി എങ്കിലും ആദിമ സഭയിലെപ്പോലെ എനിക്കു ഇന്ന് നഷ്ടപ്പെട്ടുപോയ ബഹുമാനം മടക്കി നൽകേണം എന്നപേക്ഷിക്കുന്നു.

എന്ന് സ്നേഹത്തോടെ
ബൈബിള്‍

'' ദൈവം തന്‍റെ മക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത് പ്രശ്നങ്ങളെ
വിശ്വസ്ഥതയോടെ നേരിടുന്നവന് ഇരട്ടി പ്രതിഫലം.''

പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നേ പ്രസ്താവിക്കുന്നു. Zechariah9:12

ഞാന്‍ വളരെ ഉത്സാഹത്തോടെ നിങ്ങളെ പ്രബോധിപ്പിക്കുന്നു....നിങ്ങളുടെമേല്‍ ആരെങ്കിലും കുറ്റങ്ങള്‍ ആരോപിക്കുമ്പോഴും പരിഹസിക്കുമ്പോഴും നിങ്ങള്‍ സന്തോഷിപ്പീന്‍ വിലാപത്തെ നൃത്തം ആക്കുന്നവന്‍ നമ്മുടെ കൂടെ ഉണ്ട്. ദൈവം തന്നെ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നമ്മളെ ലജ്ജാകരമായ അവസ്ഥയില്‍ നിന്നും രക്ഷിക്കുവാന്‍ ഇറങ്ങി വരുമെന്ന് വചനം പറയുന്നു....എന്തൊക്കെ പ്രശ്നങ്ങള്‍ ആയാലും അതൊക്കെ നമ്മുടെ നന്മക്കായി കൂടി വ്യാപാരിക്കും Romans8:28. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന മക്കള്‍ക്ക്‌ വേണ്ടി ഇരട്ടി പ്രതിഫലം ഒരുക്കി വെച്ചിരിക്കുന്ന ഒരു ദൈവം ആണ് നമ്മുക്കുള്ളത്.

പ്രീയപെട്ടവരെ ....ഒരു പക്ഷെ നിങ്ങളുടെ ഭര്‍ത്താവോ ഭാര്യയോ വേര്‍പെട്ടു പോയേക്കാം അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളോ മക്കളോ നിങ്ങളെ വിട്ടു പോയേക്കാം ....അവിടെയും നിങ്ങളെ ദൈവം ഇരട്ടി ആയി അനുഗ്രഹിക്കുന്നതായി കാണാം. നിങ്ങളുടെ നഷ്ടങ്ങളെ നിങ്ങള്‍ ചിന്തിക്കുന്നതിലും വളരെ ഉയരത്തില്‍ മേല്ത്തരമായ അനുഗ്രഹത്താല്‍ നിറക്കുന്ന ഒരു നിത്യപിതാവ് നമ്മുക്കുണ്ട്.ഇയ്യോബിനു തന്‍റെ സകലവും നഷ്ടപെട്ടപ്പോള്‍ ഇയ്യോബിന്‍റെ ഭാര്യ ദൈവത്തെ ശപിക്കുവാനും മരിക്കുവാനും ആവശ്യപെട്ടു. പക്ഷെ ഇയ്യോബ് ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ച് ദൈവത്തില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചു . ദൈവം അവനു നഷ്ടപെട്ടതെല്ലാം ഇരട്ടിയായി നല്‍കി.Job42:10

ദാവീദിന് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ ദാവീദ് കരയാതെ ദൈവത്തെ ആരാധിച്ചു മഹത്വപ്പെടുത്തികൊണ്ടേ ഇരുന്നു...ദാവീദ് ദൈവത്തിന്‍റെ കൃപയിലും കരുണയിലും ആശ്രയിച്ചു.ദൈവം മരിച്ച കുഞ്ഞിനു പകരം വേറൊരു കുഞ്ഞിനെ നല്‍കി ... അതായിരുന്നു ശലോമോന്‍. ഇസ്രായേലിന്‍റെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനും സമ്പന്നനും ആയ രാജാവായി തീര്‍ന്നു ഈ ശലോമോന്‍ .

ഇന്നും ദൈവം തന്‍റെ മക്കള്‍ക്ക്‌ ഇരട്ടിപ്രതിഫലം നല്‍കുവാന്‍ ഒരുങ്ങി ഇരിക്കുന്നു....ഇതു ദൈവത്തിന്‍റെ വാഗ്ദത്തം ആണ്. അവന്‍ പറഞ്ഞത്പോലെ പ്രവര്‍ത്തിക്കും . ദൈവം വാക്ക് മാറ്റുകയില്ലാ.... അതിനാല്‍ തന്നെ നമ്മള്‍ പ്രത്യാശ ഉള്ളവര്‍ ആയിരിക്കുവീന്‍ .... കഷ്ടതയുടെയും പ്രതികൂലത്തിന്‍റെയും മുന്‍പില്‍ തളര്‍ന്നു പോകരുത് . കഴിഞ്ഞ കാലങ്ങളില്‍ പ്രതികൂലത്തിന്‍റെ നടുവിലൂടെ നടന്നുപോയ നമ്മുടെ പിതാക്കന്മാരെ ഇരട്ടി ആയി അനുഗ്രഹിച്ച ദൈവം നമ്മെയും നിശ്ചയമായും അനുഗ്രഹിക്കും.

വിപരീതമായ സാഹചര്യത്തില്‍ ഒരു സാധ്യതയും ഇല്ലാ എന്ന് തോന്നുന്ന അവസ്ഥയിലും നമ്മുടെ ആത്മവിശ്വാസം കൈവെടിയരുത് . കാരണം നമ്മുടെ ദൈവം അസാധ്യത്തെ സാധ്യമാക്കുന്നവന്‍ ആണ്.അവനു അസാധ്യമായി ഒന്നും ഇല്ലല്ലോ.....അവനില്‍ നിന്നും ഇരട്ടി പ്രതിഫലം പ്രതീക്ഷിക്കുക.

സ്നേഹത്തോടെ
സുമാസജി
ഒരു പാസ്റ്റര്‍ എല്ലാ ദിവസവും ഉച്ചസമയത്തു കടന്നു ചെന്ന്
നോക്കുമായിരുന്നു തന്‍റെ സഭയിലെ വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം സഭയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു.അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു...വളരെ ക്ഷീണിതനായി ....കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു.....ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് പാസ്റ്റര്‍ കണ്ടു.

ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ പാസ്റ്ററിന് അധേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം പാസ്റ്റര്‍ അദ്ദേഹത്തോട് ചോദിച്ചു...നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു..... എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?

=D അദ്ദേഹം പറഞ്ഞു....ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക് ശക്തിയും ആരോഗ്യവും കിട്ടുന്ന നിമിഷം ഇതാണ്.ഒരു നിമിഷമേ എനിക്ക് ഇവിടെ നില്ക്കു്വാന്‍ സാധിക്കുകയുള്ളൂ.....കാരണം ഫാക്ടറി വളരെ ദൂരെയാണ്.

=D അപ്പോള്‍ പാസ്റ്റര്‍ചോദിച്ചു.....
എന്താണ് ഇത്രയും ദൂരെ വന്നു ഈ ഒരു നിമിഷം നിങ്ങള്‍ പ്രാര്തിക്കുന്നത്?

=D അപ്പോള്‍ അദ്ദേഹം പറഞ്ഞു......
ഞാന്‍ മുട്ടുകുത്തി എന്‍റെ കര്‍ത്താവിനോട് ഇങ്ങനെ പറയും.....

<3 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു .....നീ എന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്‍ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ.....ഞാന്‍ ബെന്‍. കര്‍ത്താവേ ....ഞാന്‍ ഇപ്പോള്‍....പോകുന്നു.....<3

അദ്ധേഹത്തിന്‍റെ പ്രാര്ത്ഥന കേട്ടിട്ട് പാസ്റ്ററിന് വളരെ വിചിത്രമായി തോന്നി .

=D പാസ്റ്റര്‍ ബെന്നിനോട് പറഞ്ഞു...താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു പ്രാര്ഥിക്കാം ....അതിനു ശേഷം ബെന്‍ വേഗം തന്‍റെ ഫാക്ടറിയിലേക്ക് കടന്നു പോയി.....

ആ ബെന്നിനെപോലെ പാസ്റ്ററും പള്ളിയില്‍ മുട്ടുകുത്തി. അപ്പോള്‍ അത്രയും നാള്‍ പാസ്റ്റെര്‍ അനുഭവിച്ചിട്ടില്ലാത്ത അത്രയും വലിയ ദൈവസാന്നിദ്ധ്യം അവിടെ അനുഭവിച്ചു.തന്‍റെ ഹൃദയം അലിയുന്നതുപോലെയും ദൈവത്തിന്‍റെ ചൂടേറിയ സ്നേഹം തന്നിലേക്ക് കടന്നു വരുന്നത് പോലെയും യേശു തന്‍റെ മുന്‍പില്‍ വന്നു നില്ക്കുന്നത് പോലെയും അനുഭവപെട്ടു....പാസ്റ്ററിന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകി.അതിനു ശേഷം ഈ പാസ്റ്ററും ബെന്‍ പറഞ്ഞ ആ പ്രാര്ത്ഥന അവിടെ ഇരുന്നു പ്രാര്ഥി ച്ചു.....

<3 എന്‍റെ നാഥാ....ഞാനിതാ കടന്നു വന്നിരിക്കുന്നു.....നിന്നേ....കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്.....അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്ന്നു.....നീ എന്‍റെപാപങ്ങള്‍ ഏറ്റെടുത്തു....എനിക്ക് പ്രാര്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ.....ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ.....ഞാന്‍ പാസ്റ്റര്‍ <3

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതേ.....സമയത്ത് പാസ്റ്റര്‍ പള്ളിയില്‍ പോയി പ്രാര്‍ഥിക്കുവാന്‍ ഇരുന്നിട്ടും ബെന്നിനെ കാണുവാന്‍ സാധിച്ചില്ലാ.....പാസ്റ്ററിന് വിഷമം ആയി.

ബെന്നിന് എന്ത് പറ്റി എന്നാ ചിന്തയുമായി പാസ്റ്റര്‍ ദൂരെയുള്ള ഫാക്ടറിയില്‍ പോയി അന്വഷിച്ചു.

അപ്പോള്‍ അറിഞ്ഞത് ബെന്‍ ഒരു രോഗത്താല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണെന്നാണ്‌.
ബെന്‍ അഡ്മിറ്റ്‌ ആയപ്പോള്‍ മുതല്‍ ആശുപതിയില്‍ വലിയമാറ്റങ്ങള്‍ അനുഭവപെടുവാന്‍ തുടങ്ങി.....അവിടെ ജോലി ചെയ്യുന്ന എല്ലാവര്ക്കും പതിവില്ലാത്ത ഒരു സന്തോഷവും സമാധാനവും തോന്നി.ബെന്നിനോട് എല്ലാവര്ക്കും ഭയങ്കരസ്നേഹമായിരുന്നു....അവിടുത്തെ Head Nurse നു രോഗിയായ ബെന്നിന്‍റെ മുഖത്തെ സന്തോഷം കണ്ടു വിസ്മയിച്ചു.....കാരണം ബെന്നിനെ കാണുവാന്‍ ആരും വരുന്നില്ലാ....ആരും അവനു ഭക്ഷണം കൊണ്ടുകൊടുക്കുന്നില്ലാ .....ആരും അവനു പൂക്കള്‍ സമ്മാനിക്കുന്നില്ലാ....എന്നിട്ടും ബെന്‍ ഭയങ്കര സന്തോഷവാനാണ്.

അങ്ങനെഇരിക്കെ ......പാസ്റ്റര്‍ ബെന്നിനെ കാണുവാനായി ആശുപത്രിയില്‍ എത്തി.

നേഴ്സുമ്മാരോട് ചോദിച്ചു ബെന്‍ എങ്ങനെ ഇരിക്കുന്നു എന്ന്.അപ്പോള്‍ അവര്‍ പറഞ്ഞു അദ്ദേഹത്തിനു ആരുമില്ലാ.....ആരും ഇതുവരെയും അദ്ദേഹത്തെ കാണുവാന്‍ വന്നിട്ടില്ലാ....എന്നാലും അദ്ദേഹം വളരെ സന്തോഷവാനാനെന്നും മറ്റും.

അത് കേട്ട് വളരെ സന്തോഷത്തോടെ ബെന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു....നേഴ്സു പറയുന്നത് ശരിയല്ലാ.... എന്നും എന്‍റെ സുഹൃത്ത്‌ എന്നെ കാണാന്‍ വരുന്നുണ്ട്. ഞാനെപ്പോഴും കാണുന്നുണ്ട് ഒരുപക്ഷെ അവര്‍ കാണുന്നില്ലയിരിക്കാം അവന്‍ എന്നും എപ്പോഴും എന്‍റെ കൂടെ ഉണ്ടായിരുന്നു....

വീണ്ടും ബെന്‍ വാചാലനായി പാസ്റ്ററിനോട് പറഞ്ഞു.....എല്ലാ ദിവസവും ഉച്ച സമയത്ത് എന്‍റെ ആ നല്ല സുഹൃത്ത്‌ കടന്നു വരുമായിരുന്നു.... അവനെന്‍റെ വലത്തു ഭാഗത്തിരുന്നു എന്‍റെ കയ്യെടുത്ത് അവന്‍റെ കയ്യില്‍ വെച്ചുകൊണ്ട് എന്നിലേക്ക്‌ ചാഞ്ഞു എന്‍റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയുമായിരുന്നു....

<3 ഞാനിതാ വന്നിരിക്കുന്നു....ഞാനൊന്ന് മാത്രം പറയാം നമ്മള്‍ തമ്മില്‍ സൗഹൃദം സ്ഥാപിച്ചതില്‍ ഞാനെത്ര അധികം സന്തോഷവാനാണെന്നോ....ഞാന്‍ നിന്‍റെ പാപങ്ങളെ വഹിച്ചു....ഞാന്‍ നിന്നേ എപ്പോഴും ഓര്‍ക്കും . നിന്‍റെ പ്രാര്ത്ഥന കേള്‍ക്കുവാന്‍ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.അതേ....ബെന്‍.....
ഞാന്‍ യേശു .... നിന്‍റെ സുഹൃത്ത്‌ . ഞാനെപ്പോഴും നിന്‍റെ കൂടെ ഉണ്ട്. <3

പ്രീയപെട്ടവരെ ഈ കഥ നിങ്ങള്‍ക്ക് അനുഗ്രഹമായെങ്കില്‍ നിങ്ങളും യേശുവും ആയിട്ടുള്ള സുഹൃത്ബന്ധം ഇതേപോലെ തുടരുക. അനേകര്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരികയും പോകുകയും ചെയ്യും എന്നാല്‍ അവര്‍ എന്നും നമ്മോടു ഒപ്പം ഉണ്ടാകണമെന്നില്ലാ....നമ്മുടെ അരുമനാഥനായ ആ നല്ല സ്നേഹിതന്‍ നമ്മളെ ഒരിക്കലും കൈവിടുകയില്ലാ...നമ്മുടെ പ്രതികൂല സമയത്ത് അവന്‍ നമ്മുടെ കൂടെ നിന്ന് നമ്മുക്ക് വേണ്ടതെല്ലാം ചെയിതു തരും. ഇനി ഈ യേശു ആകട്ടെ..... നിങ്ങളുടെ നല്ല സുഹൃത്ത്‌.

ദൈവം നമ്മുടെ ഹൃദയത്തെ..അറിയുന്നൂ....അവനെ സധാസമയം ഓര്‍ക്കുന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന . ബെന്‍ പ്രാര്‍ഥി്ച്ചതുപോലെയുള്ള ഒരു ചെറിയ പ്രാര്‍ത്ഥന മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കുവാന്‍ ....ആമേന്‍.

ദൈവം നമ്മേ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ.....
സ്നേഹത്തോടെ.....
നിങ്ങളുടെ
സുമാ സജി.