BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, September 25, 2017

സാത്താന്‍ ദൈവത്തിന്‍റെ സൃഷ്ടിയോ....?


സാത്താന്‍ ദൈവത്തിന്‍റെ സൃഷ്ടിയോ....?

സാത്താന്‍ ഒരിക്കലും ദൈവത്തിന്‍റെ സൃഷ്ടി അല്ലാ....എന്‍റെ ദൈവം നന്മ അല്ലാതെ ഒന്നും ചെയികയില്ലാ.... എന്‍റെ ദൈവംആരെയും ദോഷത്താല്‍ പരീക്ഷിക്കയും ഇല്ലാ....അതുകൊണ്ട് തന്നെ....തിന്മയുടെ ഉറവിടമായ സാത്താനെ സൃഷ്ട്യ്ക്കുകയില്ലാ......ദൈവം ലൂസിഫറിനെ സൃഷിട്ടിച്ചു ....പ്രദാന മാലാഖ ആക്കി അവനെ നീയമിച്ചു.....പക്ഷെ...അവന്‍ ദൈവത്തോട് മറുദലിച്ചു....സ്വര്‍ഗ്ഗം നഷ്ടമാക്കി കളഞ്ഞു.....അത് എന്തുകൊണ്ട്....? മാലാഖമാരുടെ പ്രദാനിയായ ലൂസിഫറിനെ ദൈവം ആദവും ഹവ്വയെയും സൃഷ്ടിച്ചതിനു ശേഷം ഏദനില്‍ അവരുടെ മേല്‍നോട്ടത്തിനായി വിട്ടു...സര്‍വ്വ സുന്ദരനും പ്രതാപിയുമായ ലൂസിഫറിനു ദൈവത്തിന്‍റെ പുതിയ സൃഷ്ടിയില്‍ അസൂയ തോന്നി ...കാരണം ദൈവം മനുഷ്യനെ തന്‍റെ സാധൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ചു (genesis 1:26) മനുഷ്യനെ ദൈവത്തിലും അല്പം മാത്രം താഴ്ത്തി സൃഷ്ടിച്ചു....അവനു സകലത്തിന്‍റെ മേലും വാഴുവാന്‍ അധികാരം കൊടുത്തു.ഇതു ലൂസിഫറിനെ വളരെ അധികം വേദനിപ്പിച്ചു.... അവന്‍ അധികാര മോഹി ആയിരുന്നു....അവന്‍ ചിന്തിച്ചു....ദൈവം സ്വര്‍ഗ്ഗത്തില്‍ അധികാരി എങ്കില്‍ ഞാന്‍ ഈ ഭൂമിയുടെ അധികാരി ആകും ഈ മനുഷ്യരെ തന്‍റെ കീഴിലാക്കി അവന്‍റെ സകല ബഹുമാനവും സ്തുതിയും പിടിചെടുക്കാം എന്ന് ഉദ്ദേശിച്ചു ....ഇതു മനസ്സിലാക്കിയ ദൈവം അവനെ തന്‍റെ സകല അധികാരത്തില്‍ നിന്നും പുറത്താക്കി ...ലൂസിഫറിനെ അനുകൂലിച്ച മാലാഖമാരെയും പുറത്താക്കി ....അന്ന് മുതലാണ്‌ അവന്‍ സാത്താന്‍ ആയി മാറിയത്.ഇപ്പോള്‍ ദൈവത്തിനും മനുഷ്യനും എതിരെ പോരാടി കൊണ്ടിരിക്കുന്നു....ഇതില്‍ അകപ്പെടാതിരിക്കുവാന്‍ സൂക്ഷിക്കുക.Reference.....Ezekiel 28:13-17,Ezekiel 28:15,ഈ സാത്താനെ വിട്ടിട്ടു...എന്‍റെ കര്‍ത്താവിനെ ഒന്ന് ഉയര്‍ത്തി നോക്കിക്കേ....സാത്താനെ തന്‍റെ കാല്ക്കീഴാക്കാന്‍ അധികാരം തന്ന കര്‍ത്താവിനെ നമ്മുക്ക് ഉയര്‍ത്താം ... ഹല്ലെലുയ്യാ.......

നമ്മുടെ ഓരോ ആവശ്യങ്ങള്‍ കര്ത്താവ്‌ വ്യക്തമായി അറിയുന്നു....



 യേശു അവനോടു ( പത്രോസിനോട്)
എന്നാല്‍പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ ...
എങ്കിലും നാം അവര്‍ക്ക് ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്ക്‌ ചെന്ന് ചൂണ്ടല്‍ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്കാ ... അതിന്‍റെ വായ് തുറക്കുമ്പോള്‍ ഒരു ചതുദ്രഹ്മാര്പ്പരണം കാണും , അത് എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്ന് പറഞ്ഞു. Mathew 17:26 & 27

നമ്മുടെ ഓരോ ആവശ്യങ്ങള്‍ കര്ത്താവ്‌ വ്യക്തമായി അറിയുന്നു....അത് എവിടെ നിന്നും ലെഭിക്കും എന്നും എപ്പോള്‍ കിട്ടുമെന്നും ആരില്‍ നിന്നും ലെഭിക്കും എന്നും കര്ത്താവ്‌ അറിയുന്നു....

തക്ക സമയത്ത് തക്കസ്ഥലത്ത് അവന്‍ നമ്മെ എത്തിച്ചു അത് നമ്മുക്ക് ലെഭ്യമാക്കി തരും .

പത്രോസിനു പള്ളിക്കരം കൊടുക്കേണ്ടുന്ന സമയം ആയപ്പോള്‍ ....... യേശു പത്രോസിനോട് പറഞ്ഞു കരം അടക്കാനുള്ള പണം, നീ പിടിക്കുന്ന ആദ്യ മീനിന്‍റെ വായില്‍ നിന്നും ലെഭിക്കും .

അതുപോലെ ജെരുശലേം ദേവാലയത്തിലേക്ക് പോകാന്‍ കര്ത്താവിനു ഒരു കഴുതകുട്ടിയുടെ ആവശ്യം ഉണ്ടായിരുന്നു....അതിനെ ഏതു ഗ്രാമത്തില്‍ നിന്നും ലെഭിക്കും എന്ന് തന്‍റെ രണ്ടു ശിഷ്യന്‍ മാരോട് പറഞ്ഞയച്ചു....

അതുപോലെ തന്നെ കര്ത്താ വിനു പെസഹ ഒരുക്കാന്‍ ഒരു സ്ഥലം ആവശ്യം ആയി വന്നപ്പോഴും കര്ത്താവ്‌ തന്‍റെ രണ്ടു ശിഷ്യന്മാരോട് വ്യക്തമായ നിര്‍ദ്ധെശങ്ങള്‍ പറഞ്ഞു അവരെ അയച്ചു. എന്നിട്ട് പറഞ്ഞു.... എന്‍റെ യജമാനനു ഒരു സ്ഥലം ആവശ്യം ഉണ്ട് അത് മാളികമുറിയുടെ ഉടമസ്ഥനോട് പറയാന്‍ ആവശ്യപെട്ടു...അവര്ക്ക് അവിടെ പൂര്ണ്ണരമായി ഒരുക്കപെട്ട ഒരു മാളികമുറി ലെഭിച്ചു .

സഹോദരങ്ങളെ ....ഈ സംഭവങ്ങള്‍ എല്ലാം നമ്മളെ അധിശയിപ്പിക്കുന്നില്ലേ.....

കാരണം കര്ത്താ വിനു അറിയാം നമ്മുടെ ഓരോ ആവശ്യങ്ങളും എവിടെ ലെഭിക്കുന്നു എന്നും എങ്ങനെ ലെഭിക്കും എന്നും ....

നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ദൈവം മുന്‍ കൂട്ടി അറിഞ്ഞു ആളും സഹായവും അയച്ചു അത് പൂര്ത്തി ആക്കി വെച്ചിരിക്കയാണ്‌. നാമോ അത് സ്വീകരിച്ചാല്‍ മാത്രം മതി. നാം നമ്മുടെ വിശ്വാസവും നമ്മുടെ സ്നേഹവും അവനില്‍ അര്പ്പി്ക്കുമ്പോള്‍ അവന്‍റെ സമാധാനം തക്ക സമയത്ത് തക്കകാര്യങ്ങളില്‍ തക്കസ്ഥലത്ത് നമ്മുക്കായി ഒരുക്കും . ആ കര്‍ത്താവിനായി നമ്മുടെ ഹൃദയങ്ങളെ സമര്പ്പിക്കുക.

ദൈവം നമ്മേ ഓരോരുത്തരെയുംഅനുഗ്രഹിക്കട്ടെ

യേശുക്രിസ്തു ആരാണ്‌?

യേശുക്രിസ്തു ആരാണ്‌?
~~~~~~~~~~~~~~~~~~~~~~~~~*

യേശുക്രിസ്തു ആരാണ്‌? "ദൈവം ഉണ്ടോ" എന്ന് അനേകര്‍ ചോദിക്കുന്നതുപോലെ "യേശുക്രിസ്തു ജീവിച്ചിട്ടുണ്ടോ" എന്ന് സാധാരണ ആളുകള്‍ ചോദിക്കാറില്ല. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യേശുക്രിസ്തു ജീവിച്ചിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്‌. എന്നാല്‍ വിവാദം ആരംഭിക്കുന്നത്‌ തന്‍റെ ആളത്വത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുബോഴാണ്‌. യേശുക്രിസ്തു ഒരു നല്ല മതഗുരു ആയിരുന്നു, താന്‍ ഒരു പ്രവാചകന്‍ ആയിരുന്നു, ഒരു നല്ല മനുഷസ്നേഹി ആയിരുന്നു എന്നൊക്കെ മിക്കവരും സമ്മതിക്കും. എന്നാല്‍ വേദപുസ്തകം തന്നേപ്പറ്റി പറഞ്ഞിരിക്കുന്നത്‌ അതില്‍ നിന്നൊക്കെ വളരെ വിഭിന്നമായ കാര്യങ്ങളാണ്‌.

വാസ്തവത്തില്‍ യേശു ആരാണെന്നാണ്‌ താന്‍ അവകാശപ്പെട്ടത്‌?

താന്‍ ആരാണെന്നാണ്‌ ബൈബിള്‍ പറയുന്നത്‌?

ആദ്യമായി താന്‍ തന്നേ പറഞ്ഞ വാക്കുകളെ നമുക്കു ശ്രദ്ധിക്കാം. യോഹ.10:30 ല്‍ താന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഞാനും പിതാവും ഒന്നായിരിക്കുന്നു". താന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക: "യെഹൂദന്‍മാര്‍ അവനോട്‌: ... ദൈവ ദൂഷണം നിമിത്തവും നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ എന്നു പറഞ്ഞു" (യോഹ.10:33). തന്‍റെ വാക്കുകള്‍ കൊണ്ട്‌ താന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണെന്ന കാര്യം യെഹൂദന്‍മാര്‍ മനസ്സിലാക്കി. പിന്നീടുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍... "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് യേശു പറയുന്നില്ലെന്നു മാത്രമല്ല താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍കുകയും ചെയ്തു. താന്‍ വാസ്തവത്തില്‍ ദൈവമാണ്‌ എന്നുതന്നെ യേശു അവകാശപ്പെട്ടു. യോഹ.8:58 ആണ്‌ വേറൊരു ഉദ്ദാഹരണം. "യേശു അവരോട്‌: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രഹാം ജനിച്ചതിനു മുബെ ഞാന്‍ ഉണ്ട്‌" ഇതു കേട്ടപ്പോള്‍ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തു എന്ന് വായിക്കുന്നു (യോഹ.8:59). "ഞാന്‍ ആകുന്നു" എന്ന് യേശു പറഞ്ഞപ്പോള്‍, പഴയനിയമത്തിലെ ദൈവനാമം തനിക്കായി താന്‍ അവകാശപ്പെടുകയായിരുന്നു (പുറ.3:14). അതുകൊണ്ടാണ്‌ യെഹൂദന്‍മാര്‍ അവനെ എറിയുവാന്‍ കല്ലെടുത്തത്‌.'

യോഹ. 1:1 "വചനം ദൈവമായിരുന്നു" എന്ന് പറയുന്നു. യോഹ.1:14 "വചനം ജഡമായിത്തീര്‍ന്നു" എന്നും വായിക്കുന്നു. യേശുക്രിസ്തു ജഡമായിത്തീര്‍ന്ന ദൈവമാണെന്ന് ഈ വാക്യങ്ങളില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. തന്‍റെ ശിഷ്യനായിരുന്ന തോമസ്സ്‌ അവനോട്‌ "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന് പറഞ്ഞപ്പോള്‍ യേശു അവനെ തിരുത്തിയില്ല (യോഹ. 20:28). അപ്പൊസ്തലനായ പൌലോസ്‌ അവനെ "മഹാദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തു" എന്ന് വിശദീകരിച്ചിരിക്കുന്നു (തീത്തോ.2;13). അപ്പൊസ്തലനായ പത്രോസും അതേ കാര്യം പറഞ്ഞിരിക്കുന്നു: "... നമ്മുടെ ദൈവവും രക്ഷിതാവുമായ യേശുക്രിസ്തു..." (2പത്രോ.1:1). പിതാവായ ദൈവം പുത്രനെ ദൈവം എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു: "പുത്രനോടോ, 'ദൈവമേ, നിന്‍റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌..." (എബ്രാ.1:8).

ക്രിസ്തുവിനെപ്പറ്റിയുള്ള പഴയനിയമ പ്രവചനത്തില്‍ അവന്‍ ദൈവമാണെന്ന് വായിക്കുന്നു: "നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക്‌ ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും; അവന്‌ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്‌, സമാധാന പ്രഭു എന്ന് പേര്‍
വിളിക്കപ്പെടും" (യേശ.9:6)എന്ന് വായിക്കുന്നു.

യേശു വാസ്തവത്തില്‍ ദൈവമായിരുന്നുവോ എന്നത്‌ അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ചോദ്യമാണോ?

താന്‍ വെറുമൊരു മനുഷന്‍ മാത്രമായിരുന്നെങ്കില്‍ തന്റെ മരണം മാനവരാശിയുടെ പാപപരിഹാരത്തിന്‌ മതിയാകുമായിരുന്നില്ല (1യോഹ. 2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ (റോമ.5:8; 2കൊരി.5:21). കടം കൊടുക്കുവാന്‍ പ്രാപ്തനാകേണ്ടതിന്‌ താന്‍ ദൈവമായിരിക്കണം; മരിക്കേണ്ടതിന്‌ താന്‍ മനുഷനായിരിക്കണം. ഈ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ മാനവരാശിയുടെ രക്ഷ! യേശു ദൈവമായതിനാലാണ്‌ താന്‍ മാത്രമാണ്‌ ഏകരക്ഷാമാര്‍ഗ്ഗം എന്ന് പറയുന്നത്‌. താന്‍ ദൈവമായതിനാലാണ്‌ "ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല" എന്നു പറഞ്ഞത്‌ (യോഹ.14:6).

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ.....

ആരാണ്‌ ക്രിസ്ത്യാനി ?


ആരാണ്‌ ക്രിസ്ത്യാനി ?
ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ ആണ് ക്രിസ്ത്യാനി.

എന്നാല്‍, ക്രിസ്ത്യാനി എന്ന വാക്ക്‌ ഒരു പ്രത്യേക മത വിഭാഗത്തില്‍പെട്ട ആള്‍ എന്ന അര്ത്ഥം വരുമാറ്‌ കാര്യങ്ങള്‍ മാറിപ്പോയി. ക്രിസ്തുവിന്‍റെ ആദ്യകാല ശിഷ്യന്മാെരെപ്പോലെ വീണ്ടും ജനനം പ്രാപിക്കാതെ ഒരു മതത്തിന്‍റെ കര്‍മ്മകൂദാശകള്‍ സ്വീകരിച്ച്‌ ആന്തരീകമായി ഒരു വ്യത്യാസവും സംഭവിക്കാതെ വെറും പേരു കൊണ്ടു മാത്രം അങ്ങനെയുള്ളവര്‍ ക്രിസ്ത്യാനികളായി. പള്ളിയില്‍ പതിവായി പോകുന്നതുകൊണ്ടോ,ദാന ധര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ടോ, ആര്‍ക്കും ഒരു ദോഷവും ചെയ്യാതെ ഒരു നല്ല വ്യക്തിയായി ജീവിച്ചതു കൊണ്ടോ ഒരുവന്‍ ക്രിസ്ത്യാനി ആകുന്നില്ല.

നാം ചെയ്യുന്ന പുണ്യ പ്രവര്‍ത്തികള്‍ കൊണ്ട്‌ നാം ദൈവ സന്നിധിയില്‍ സ്വീകാര്യമുള്ളവരായിത്തീരുന്നില്ല എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. തീത്തോ.3:5 ല്‍ നാം ഇങ്ങനെ വായിക്കുന്നു. "അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവര്‍ത്തിതകളാലല്ല, തന്‍റെ കാരുണ്യപ്രകാരമത്രേ രക്ഷിച്ചത്‌". ക്രിസ്തുവില്‍ തന്‍റെ വിശ്വാസവും ആശ്രയവും അര്‍പ്പിച്ച്‌ ദൈവത്തില്‍ നിന്ന് ജനിച്ചവനാണ്‌ ഒരു ക്രിസ്ത്യാനി (യോഹ.3:3, 7; 1പത്രോ. 1:23). "ക്രിപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌; അതും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്‍റെ ദാനമത്രേ ആകുന്നു" എന്ന് എഫേ.2:8 പറയുന്നു. തന്‍റെ പാപവഴികളെ വിട്ടു മാനസാന്തരപ്പെട്ട്‌ ക്രിസ്തുവില്‍ മാത്രം രക്ഷക്കായി തന്‍റെ വിശ്വാസം അര്‍പ്പിച്ചവനാണ്‌ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി. മതത്തിന്‍റെ കര്‍മ്മാചാരങ്ങള്‍ സ്വീകരിച്ച്‌ സന്മാര്‍ഗ്ഗ ജീവിതം നയിക്കുന്നതു കൊണ്ട്‌ മത്രം ഒരാള്‍ ഒരു ക്രിസ്ത്യാനി ആയിത്തീരുകയില്ല.

ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ക്രിസ്തുവിന്‍റെ മരണ പുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച്‌ ആശ്രയിച്ച്‌ ക്രിസ്തുവില്‍ മാത്രം രക്ഷക്കായി ശരണം പ്രാപിച്ചവനാണ്‌. അവന്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ സ്വീകരിച്ചവനാണ്‌. അവന്‍ ഒരു ദൈവ പൈതലാണ്‌. ദൈവീക കുടുംബത്തിന്‍റെ അംഗമാണവന്‍. യോഹ.1:12 ഇങ്ങനെ പറയുന്നു: "അവനെ കൈക്കോണ്ട്‌ അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു". ദൈവം അവന്‌ ഒരു പുതുജീവന്‍ ദാനമായി കൊടുക്കുന്നു. അതിന്‍റെ ഫലമായി അവന്‍ സ്നേഹത്തിന്‍റെ പ്രതീകമായി മാറുന്നു; ദൈവത്തെ അനുസരിക്കുന്നവനായി മാറുന്നു (1യോഹ.2:4,10).

ഒരു നാമദേയ ക്രിസ്ത്യാനി ആകാതെ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ആയി തീരുവാന്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ....ആമേന്‍.....

എന്താണ് നിത്യജീവന്‍ ?

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു. John6:47

=D എന്താണ് നിത്യജീവന്‍ ?
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. John17:3

ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല;John11:25,26.

നിത്യജീവന്‍ എന്നാല്‍ മരണം സംഭവിക്കില്ല എന്നല്ല അര്‍ഥം ആക്കിയിരിക്കുന്നെ....ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക്‌ ദൈവം നീയമിച്ചിരിക്കുന്നതാണ്.എന്നാല്‍ നിത്യജീവന്‍ പ്രാപിച്ചവര്‍ മരിച്ചാലും ജീവിക്കും എന്നാണു ഈ വാഖ്യത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്.മരിച്ചവര്‍ കര്‍ത്താവിന്‍റെ രണ്ടാം വരവിങ്കല്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
തുടര്‍ന്ന്.............................
മരണമില്ലാത്ത നിത്യമായ ഒരു ജീവിതത്തിലേക്ക് അവര്‍ പ്രവേശിക്കും. വചനം പറയുന്നു..... ഇതിങ്കൽ ആശ്ചര്യപ്പെടരുതു; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.......

=D യതാര്‍ത്ഥത്തില്‍ എന്താണ് ഇവിടെ സംഭവിക്കുക.....?

മര്‍ത്യമായ നമ്മുടെ ശരീരം അമര്‍ത്യതയെ പ്രാപിക്കുകയും ക്രിസ്തു നമ്മുക്ക് വാഗ്ദാനം ചെയിത സമ്പൂര്‍ണ്ണ ആളത്വത്തിലേക്ക് നമ്മുടെ ശരീരം രൂപാന്തിര പ്പെടുത്തുന്നു.....ദ്രവത്വം ഉള്ള ശരീരം അദ്രെവത്വത്തെ ധരിക്കുകയും തേജസ്സിനെ പ്രാപിക്കുകയും ചെയ്യും.

പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.

പാപത്തില്‍ ജീവിക്കുന്നവര്‍ക്ക് മരണ ശേഷം നിത്യാശിക്ഷാവിധി ആണ് ദൈവം ഒരുക്കിയിട്ടുള്ളത്.
തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.

അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്‍റെ ഏകജതാനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. John3:16-19

=D എന്നാല്‍ പുത്രനെ അനുസരിക്കാത്തവരുടെ കാര്യം വചനം വ്യക്തമായി ഇങ്ങനെ പറയുന്നൂ....

പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നതേയുള്ളൂ . John3:35,36.

യേശുവില്‍ വിശ്വസിക്കുന്നവന് നിത്യജീവനും അല്ലാത്തവര്‍ക്ക് നിത്യ നരകവും ഉറപ്പാണ്.

പ്രീയപെട്ടവരെ ....നിത്യ നരകത്തില്‍ നിന്നും രക്ഷ പ്രാപിക്കുവാനുള്ള ഏക വഴി യേശുവില്‍ വിശ്വസിച്ചു അവനെ രക്ഷിതാവായി അന്ഗീകരിക്കുക.ഇനിയും നിങ്ങള്‍ യേശുവിനെ സ്വീകരിക്കുവാന്‍ മടി കാണിക്കരുത്....കര്‍ത്താവിന്‍റെ വരവ് എപ്പോള്‍ എന്ന് ആര്‍ക്കും അറിയില്ലാ.....നിത്യജീവന്‍ കരസ്ഥമാക്കാനുള്ള അവസരം ഇപ്പോഴാണ്അത് നഷ്ടപെടുത്തരുത്. ഇപ്പോഴാകുന്നു സുപ്രസാദ കാലം ..... ഇപ്പോഴാകുന്നു രക്ഷാദിവസം . നിങ്ങളുടെ ജാതിയോ... മതമോ..... ക്രിസ്തീയ വിഭാഗങ്ങളോ..... ഒന്നും കര്‍ത്താവിനു അറിയേണ്ടാ.... കര്‍ത്താവ്‌ അതൊന്നും നോക്കുന്നില്ലാ.... =D കര്‍ത്താവ്‌ സകല മാനവജാതിയുടെയും ദൈവമാണ്. കര്‍ത്താവ്‌ നിങ്ങളെ സ്നേഹിക്കുന്നു.....<3 കൃപയുടെ വാതില്‍ ഇതാ പൂട്ടുവാന്‍ തുടങ്ങുന്നേ..... സോദരരെ ഓടിവന്നാല്‍ .....നിങ്ങള്‍ക്കും പ്രവേശിക്കാം.... അതേ.....കൃപയുടെ വാതില്‍ നമ്മുക്ക് ഓരോരുതര്‍ക്കുമായി തുറന്നിരിക്കുന്നു....വാതില്‍ അടയുന്നതിനു മുന്‍പേ....അകത്തു പ്രവേശിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഇടവരെട്ടെ.....

ദൈവം നിങ്ങളെ ഓരോരുത്തരെയും ദിനം പ്രതി അനുഗ്രഹിക്കട്ടെ.....ആമേന്‍....
സ്നേഹത്തോടെ....
സുമാ സജി.

നല്ല പാതയിലേക്ക് നയിക്കുവാന്‍ ആരും കൂടെ കാണില്ല

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. Psalms1:1&2.

അതേ....നാം ഇങ്ങനെയുള്ള വഴിയിലൂടെ സഞ്ചരിക്കുവാന്‍ സാത്താന്‍ ഒത്തിരി പ്രേരിപ്പിക്കും.
അതില്‍ പെട്ട് പോകാതെ ഓടി രക്ഷപെടണം.

പാപത്തിന്‍റെ വഴിയിലേക്ക് കൂട്ടി കൊണ്ട് പോകുവാന്‍ ഒരുപാടുപേര്‍ കാണും.....എന്നാല്‍ നല്ല പാതയിലേക്ക് നയിക്കുവാന്‍ ആരും കൂടെ കാണില്ല ....

നാമ്മേ തിരഞ്ഞെടുക്കുന്ന കൂട്ടുകാര്‍ അവര്‍ ഏതു വഴിയില്‍ കൂടി സഞ്ചരിക്കുന്നവര്‍ ആണെന്ന് തിരിച്ചു അറിഞ്ഞു.... അവരെ നാം നന്മയിലേക്ക് നയിക്കണം

ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല. എന്നാ ദൃഡനിശ്ചയത്തോടെ ഓരോനിമിഷവും മുന്നോട്ടു പോകുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാ സജി

യേശു ഒരു മതത്തിന്‍റെയോ.....ഒരു വിഭാഗത്തിന്‍റെയോ.....മാത്രം ഉള്ളതല്ലാ.....സകല മാനവജാതിയുടെയും രക്ഷകന്‍ ആണ് .

ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.....

യേശു എന്ന വാക്കിന്‍റെ അര്‍ഥം രക്ഷകന്‍ എന്നാണു.

നമ്മെ പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ ആണ് യേശു വന്നത്.

യേശുക്രിസ്തു സ്നേഹവാന്‍ ആണ്.....കാരുണ്യവാന്‍..... ആണ് പരിശുദ്ധന്‍ ആണ്....പരിപൂര്‍ണ്ണന്‍ ആണ്..

രക്ഷ യേശു ക്രിസ്തുവിലുള്ള വിശ്വാസ മാര്ഗ്ഗത്താല്‍ ആണ് .

അല്ലാതെ ഒരു തരത്തിലുള്ള കര്‍മ്മങ്ങളിലൂടെയോ..... വിഗ്രഹാരാധനയിലൂടെയോ .... നിങ്ങള്ക്ക് രക്ഷ ലഭിക്കില്ലാ.......

യേശു ഒരു മതത്തിന്‍റെയോ.....ഒരു വിഭാഗത്തിന്‍റെയോ.....മാത്രം ഉള്ളതല്ലാ.....സകല മാനവജാതിയുടെയും രക്ഷകന്‍ ആണ് .

യേശുവിന്‍റ മരണം പാപപരിഹാര യാഗം ആയിരുന്നു....യേശു ക്രൂശില്‍ മരിച്ചത് യേശുവിന്‍റെ പാപങ്ങള്‍ നിമിത്തം ആയിരുന്നില്ലാ....നമ്മുടെ പാപങ്ങള്‍ നിമിത്തം അത്രേ.....

പ്രീയപ്പെട്ടവരെ....യേശു ക്രൂശില്‍ മരിച്ചതും വേദനകള്‍ എല്ലാം എറ്റെടുത്തതും നമ്മേ നരകത്തില്‍ നിന്നും വിടുവിക്കുവാന്‍ ആണ്.

യേശു തന്‍റെ മുഴു രേക്തവും ചീന്തിയത് നിന്‍റെ മുഴുവന്‍ പാപങ്ങളും മോചിച്ചു...നമ്മെ ഓരോരുത്തരെയും സ്വര്‍ഗ്ഗീയ പറുദീസയില്‍ കൊണ്ട് പോകുവാന്‍ ആണ്.

വേറെ ഒരു ദൈവങ്ങളും നമ്മുടെ പാപ പരിഹാരത്തിനായി മരിചില്ലാ....

ഒരു വിഗ്രഹങ്ങള്‍ക്കും .....ഒരു ആള്‍ ദൈവങ്ങള്‍ക്കും നിങ്ങളെ രക്ഷിക്കുവാനോ സ്വര്‍ഗ്ഗം തരുവാനോ...കഴിയില്ലാ....

നമ്മുക്കായി പാപ പരിഹാരമായി മരിച്ച യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു തന്‍റെ ദൈവത്വം തെളിയിച്ചു.ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നമ്മുക്കായി വാസസ്ഥലം ഒരുക്കുന്നു...

തന്നില്‍ വിശ്വസിച്ചു...യേശുവിനെ രക്ഷകനായി വായ് കൊണ്ട് ഏറ്റുപറഞ്ഞു സ്നാനപെട്ടു.....വിശുദ്ധിയില്‍ ജീവിക്കുന്ന ഏവരെയും ചേര്‍ക്കുവാന്‍ യേശു വേഗം വരും..

യേശുവിന്‍റെ വരവിങ്കല്‍ പോകുവാന്‍ നാം ഒരുങ്ങിയിട്ടുണ്ടോ.....ഇല്ലാ എങ്കില്‍ ഇനിയും നിങ്ങള്ക്ക് സമയം കിട്ടിയെന്നു വരില്ലാ....കര്‍ത്താവ്‌ ഇപ്പോള്‍ വന്നാല്‍ തഴയപെട്ടു പോകല്ലേ......

ദൈവം അനുഗ്രഹിക്കട്ടെ.......