BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, November 12, 2017


ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ
ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. 1John5:4
ദൈവജനമേ ....യേശുവിന്‍റെ ജീവിതം നമ്മള്‍ പഠിച്ചു നോക്കിയാല്‍ യേശു എങ്ങിനെ ആണ് സാഹചര്യങ്ങളെ നേരിട്ടത് എന്ന് വ്യക്തമായി വചനം നമ്മെ പഠിപ്പിക്കുന്നു...

യേശു തന്‍റെ പ്രവൃത്തിയില്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നു....

യേശു എന്ത് സംസാരിച്ചാലും അത് വിശ്വാസത്തിന്‍റെ ഭാഷയിലായിരുന്നു.

തന്‍റെ ഓരോ പ്രവൃത്തിയുടെമേലും യേശുവിനു വ്യക്തമായ പരിജ്ഞാനം ഉണ്ടായിരുന്നു.

യേശു എപ്പോഴും തന്‍റെ ചിന്തകളെ ബാഹ്യമായ ഒരു പ്രവൃത്തികളും ബാധിക്കാതെ നീയന്ത്രിച്ചിരുന്നു.

വിശ്വാസത്തിന്‍റെ വാക്കുകള്‍ ഉപയോഗിച്ച് പ്രതികൂലത്തിന്‍റെ നടുവില്‍ ശാന്തമായി നിന്നുകൊണ്ട് സാഹചര്യയങ്ങളെ നേരിട്ടു.

ഇതേ ജീവിതമാര്‍ഗ്ഗം ആണ് യേശു നമ്മിലേക്ക്‌ കൈമാറിയിരിക്കുന്നത്‌ . സാഹചര്യങ്ങളെ വക വെക്കാതെ ഉല്‍ക്കണ്ടകളും ചിന്താകുലങ്ങളും മാറ്റി വെച്ച് വിശ്വാസത്തിന്‍റെ വാക്കുകള്‍ പറയുവാനും പ്രതികൂല സാഹചര്യത്തില്‍ കുലുങ്ങി പോകാതെ സര്‍വ്വശക്തനായ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് ധീരതയോടെ മുന്നേറുവാന്‍ നാം നമ്മളെത്താന്നേ പരിശീലിപ്പിക്കുക.

സാഹചര്യങ്ങളെ നോക്കരുത് അത് നിങ്ങളെ പിന്നോട്ട് വലിക്കും . നിങ്ങളുടെ നോട്ടം എപ്പോഴും അരുമനാഥന്‍റെ മുഖത്തേക്ക് ആയിരിക്കണം. അരുമനാഥന്‍റെ വാക്കുകള്‍ നാം ധ്യാനിക്കണം. യേശുവിനെപ്പോലെ കുലുക്കം ഇല്ലാതെ പ്രതികരിക്കുവാന്‍ നമ്മെ ഒരുക്കണം .

കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു. John11:3 . യേശു ഇതു കേട്ടിട്ട് യാതൊരു ഭാവമാറ്റവും ഉണ്ടായില്ലാ. പിന്നീട് യേശു അറിഞ്ഞു ലാസര്‍ മരിച്ചിട്ട് നാല് ദിവസം കഴിഞ്ഞെന്നു.അവസാനം യേശു മാര്‍ത്തയുടെയും മറിയയുടെയും അടുത്തു വന്നപ്പോള്‍ അവരിപ്രകാരം പറഞ്ഞു .''മാർത്ത യേശുവിനോടു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു. '' ഇതു കേട്ടിട്ട് യേശു നാഥന്‍റെ പ്രതികരണംവളരെ അധികം അതിശയം തോന്നി. എന്തുകൊണ്ടെന്നാല്‍ യേശു തെല്ലും കുറ്റബോധം ഇല്ലാതെ വിശ്വാസത്തോടെ ഇപ്രകാരം പറഞ്ഞു....ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതാണ് യഥാര്‍ത്ഥ വിശ്വാസം . ചുറ്റും നിന്നവര്‍ ആശയക്കുഴപ്പത്തിലും സംശയത്തോടെയും വീക്ഷിച്ചപ്പോള്‍ യേശുവിന്‍റെ പ്രവൃത്തിക്ക് ഒരു മാറ്റവും ഉണ്ടായില്ല.

ശാന്തമായി ലാസറിന്‍റെ കല്ലറക്ക് മുന്‍പില്‍ നിന്നുകൊണ്ട് വളരെ ലെളിതമായി ഒരു പ്രാര്‍ത്ഥന. പിതാവായ ദൈവത്തിനു നന്ദി പറഞ്ഞു.പ്രാര്‍തിച്ച ശേഷം ലാസേറേ....പുറത്തു വരിക എന്ന് ആജ്ഞാപിച്ചു. മരിച്ചിട്ട് നാല് ദിവസം കഴിഞ്ഞു ആ നാറ്റം വെച്ച മനുഷ്യന്‍ ജീവനോടെ പുറത്തു വന്നു. (John11:41- 44). ഇതാണ് യതാര്‍ത്ഥ വിശ്വാസം..

വിശ്വാസം ഭയത്തെ ഇല്ലാതാക്കുന്നു....
കാരണം അത് ദൈവശക്തിയിലുള്ള ആശ്രയം ആണ്. യേശുവിനു തന്‍റെ പിതാവില്‍ വിശ്വാസം ഉണ്ടായിരുന്നു.... അതുകൊണ്ട് തന്നെ തന്‍റെ സകല പ്രവൃത്തിയും പൂര്‍ണ്ണ പരിഞാനത്തോട് കൂടെ യേശുവിനു ചെയിതെടുക്കുവാന്‍ സാധിച്ചു.

പ്രീയ സഹോദരങ്ങളെ....നമ്മുടെ ജീവിതത്തിലും ഇപ്രകാരം ചെയിതെടുക്കുവാന്‍ സാധിക്കും.എപ്പോഴും വിശ്വാസത്തിന്‍റെ വാക്കുകള്‍ പറയുവീന്‍....ദൈവവചനം വിശ്വാസത്തോടെ കഷ്ടതയുടെ നടുവിലും പറയുവാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ സാഹചര്യങ്ങളെ അത് മാറ്റി എടുക്കും. പുതിയ വഴികളും പുതിയ സാധ്യതകളും നമ്മുടെ മുന്‍പില്‍ തുറന്നു വരും . ഒരു പക്ഷെ നമ്മള്‍ ചിന്തിക്കുന്നതിലും എത്ര അധികം ആയിരിക്കും ദൈവ പ്രവൃത്തി നമ്മുടെ ജീവിതത്തില്‍ വെളിപ്പെടുക.

ദൈവത്തിന്‍റെവചനം നമ്മുടെ ജീവിതത്തില്‍ അഭിഷേകം ആയി ദൈവശക്തി ആയി യേശുവിന്‍റെ ജീവനായി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പ്രവര്‍ത്തിക്കട്ടെ.....ആമേന്‍.

ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ
അവസാനം എന്താകും? 1Peter4:17.

വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വചനഭാഗം ആണ് ഇവിടെ വി.പത്രോസ് തന്‍റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് .കര്‍ത്താവില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം ക്രമീകരിക്കുന്ന പദ്ധതികള്‍ ആണ് വെളിപ്പെടുത്തിയിരിക്കുന്നത് . ഇവിടെ എഴുതിയിരിക്കുന്നത് അന്തിമ ന്യായവിധികളെക്കുറിച്ചുള്ള സംഭവം അല്ലാ.

വിശ്വാസികള്‍ക്ക് ദൈവം പരീക്ഷണങ്ങള്‍ അനുവദിച്ചുകൊടുക്കും.പാപം ചെയ്യുവാനുള്ള സാഹചര്യം പ്രലോഭാനങ്ങള്‍ക്കുള്ള സാഹചര്യം ഒക്കെ ഒരു ദൈവപൈതലിനു വരും. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടുവാനും അതിനെ അതിജീവിക്കുവാനും കര്‍ത്താവില്‍ ആശ്രയിപ്പാനും വിശ്വസ്ഥതയോടെ അന്ധ്യത്തോളം പിടിച്ചു നില്‍ക്കുവാനും ഉള്ള ശോധന ആണ് ദൈവം ഇവിടെ ആഗ്രഹിക്കുന്നത്.

തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇപ്രകാരം ഉള്ള ശോധനകള്‍ വരുന്നെങ്കില്‍ അവനെ അനുസരിക്കാതിരിക്കുന്നവരുടെ കാര്യം എത്ര ഭയാനകവും വേദനാജനകവും ആയിരിക്കും.

പലരും സുവിശേഷവേലക്ക് ഇറങ്ങിതിരിച്ചിട്ടു യെജമാനന്‍ ഏല്‍പ്പിച്ചവേല സത്യസന്തമായി ചെയ്യുവാന്‍ വിസമ്മധിച്ച് സ്വന്തഇഷ്ടപ്രകാരം സുവിശേഷവേലചെയ്യുകയും ദൈവവചനത്തിന്‍റെ മറവില്‍ പണം സംബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ സ്വന്തം സാമ്രാജ്യങ്ങള്‍ കേട്ടിപടുക്കുകയും .... സ്ഥാനമാനങ്ങള്‍ക്കായി കടിപിടികൂടുകയും...... സുവിശേഷത്തിന്‍റെ പേരില്‍ കോടികള്‍ സംബാധിക്കുകയും..... ആഡംബരജീവിതം നയിച്ച്‌ സുവിശേഷത്തെ കച്ചവടച്ചരക്കായി കാണുകയും ചെയ്യുമ്പോള്‍ ഓര്‍ക്കണം ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായി എന്ന്. ഇന്നു നമ്മുക്ക് ചുറ്റും നോക്കിയാല്‍ ദാവദാസന്മാരുടെ ഭവനങ്ങളില്‍ തലമുറകളെ നഷ്ടപ്പെടുന്ന അനേകം സംഭവങ്ങള്‍ നാം കാണുന്നു.... ഇതൊക്കെ നമ്മളെ കൂടുതല്‍ ചിന്തിപ്പിക്കുവാനും നമ്മെ ശോദനചെയ്യുവാനും പ്രേരിപ്പിക്കുന്നു.നാം ഓരോരുത്തരും ആത്മപരിശോദന ചെയ്യുന്നത് നന്നായിരിക്കും.എവിടെ ആണ് എനിക്ക് വീഴ്ചപറ്റിയത് എന്ന് നോക്കി അത് കര്‍ത്താവിന്‍റെ കരങ്ങളില്‍ എല്പ്പിച്ചുകൊടുക്കണം. നാം വിശ്വസ്തതയോടെ നിന്നില്ലെങ്കില്‍ കര്‍ത്താവിന്‍റെ മുന്‍പില്‍ ഒരു നാള്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നും ഓര്‍ക്കുന്നത് നന്നായിരിക്കും.യജമാനന്‍ എല്പ്പിച്ചവേല വിശ്വസ്തതയോടെ ചെയ്യുവാന്‍ നമ്മുക്ക് ഏവര്‍ക്കും ഒരുങ്ങാം. അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ. $

സ്നേഹത്തോടെ
സുമാസജി
ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ
നോക്കേണം.ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു
മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. Philippians2:4-11

പ്രീയ ദൈവമക്കളെ....യേശുക്രിസ്തുവിന്‍റെ നാമം എല്ലാ നാമാത്തിന്‍റെയും മേലായ നാമം ആകുന്നു.യേശുക്രിസ്തുവിന്‍റെ മീതെ ഒരു നാമവും ഇല്ലാ. സ്വര്‍ഗ്ഗത്തിന്‍റെയും , ഭൂമിയുടെയും , പാതാളത്തിന്‍റെയും മേല്‍ പൂര്‍ണ്ണ അധികാരമുള്ള നാമം യേശുവിന്‍റെ നാമം മാത്രം. ആ നാമം മുഖാന്തിരം നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ രാജ്യത്തിലും നിങ്ങള്‍ വസിക്കുന്നിടത്തും ഉള്ള എല്ലാ പ്രതികൂലത്തെയും ജയിക്കുവാനും അത് നിങ്ങള്ക്ക് നന്മക്കായി മാറ്റുവാനും ആ നാമത്തിനു അധികാരം ഉണ്ട്. ദൈവം അവനെ അത്രമാത്രം ഉയര്‍ത്തി.

ആ നാമത്തില്‍ വിളിച്ചു അപേക്ഷിക്കുന്ന ഏവനും ഏതു അസാധ്യമായിട്ടുള്ള കാര്യങ്ങളും നിവൃത്തി ആകും.നിങ്ങള്‍ അവന്‍റെ നാമത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ ....നിങ്ങളുടെ സമ്പത്തിനെ ....നിങ്ങളുടെ കുടുംബത്തെ....നിങ്ങളുടെ ജോലിയെ .....എല്ലാം സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതിന്‍റെമേല്‍ പൂര്‍ണ്ണ വിജയം നല്‍കുവാന്‍ മതിയായ നാമം ആണ് യേശുവിന്‍റെ നാമം.

ഉദാഹരണത്തിന് ....

=D ഒരു വിശ്വാസിക്ക് ക്യാന്‍സര്‍ എന്ന രോഗം ഉണ്ട് എന്ന് കണ്ടെത്തുമ്പോള്‍...അത് മരണകരം എന്ന് ചിന്തിക്കാതെ യേശുവിന്‍റെ നാമത്തില്‍ ആ ക്യാന്‍സറിനെ നമ്മുക്ക് നശിപ്പിക്കുവാന്‍ സാധിക്കും. ക്യാന്‍സര്‍ ഉള്ളഭാഗത്തു ഇപ്രകാരം പറയണം. '' യേശുവിന്‍റെ നാമത്തില്‍ ഈ ക്യാന്‍സര്‍ എന്ന ദുരാത്മാവിനെ എന്‍റെ ശരീരത്തില്‍ നിന്നും വിട്ടുപോകുവാന്‍ കല്‍പ്പിക്കുന്നു. മേലില്‍ എന്‍റെമേല്‍ കടന്നുവരരുത്''. ഭയമില്ലാതെ വിശ്വാസത്താല്‍ ഈ നാമത്തെ നിങ്ങള്‍ വിശ്വസിക്കുക. അല്പം പോലും ശങ്കിക്കരുത് . അത്ഭുതം നിങ്ങള്‍ കാണും തീര്‍ച്ച. ഓര്‍ക്കുക സാത്താനും അന്തകാരശക്തികള്‍ക്കും വാഴ്ചകള്‍ക്കും അവന്‍റെ അധികാരത്തെ നിഷേദിക്കുവാന്‍ സാധിക്കില്ലാ.

=D നിങ്ങളില്‍ ഭയം കടന്നു വരുമ്പോള്‍ നിങ്ങള്‍ പറയണം ''യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ ഞാന്‍ ഭയത്തെ എതിര്‍ക്കുന്നു.ഞാന്‍ ഭയപ്പെടുകയില്ലാ.

=D ഏതെല്ലാം പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങളെ നേരിടുമ്പോഴും നിങ്ങള്‍ പേടിക്കാതെ ....ദുഖിക്കാതെ പറയണം '' യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഈ പ്രതികൂലത്തെ ജയിച്ചിരിക്കുന്നു'' അത് അങ്ങനെതന്നെ സംഭവിക്കും. ഓ....എത്ര വലിയ നാമം.... അധികാരവും വിജയവും നല്‍കുന്ന നാമം ....അത് യേശുനാമം മാത്രം.

പ്രീയ ദൈവമക്കളെ ...നിങ്ങളുടെ ഏതു സാഹചര്യത്തിലും.....ദുഖത്തിലും സന്തോഷത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും വിളിക്കുവാന്‍ നമ്മുക്ക് ദൈവം തന്ന ഒരേ ഒരു നാമം യേശു നാമം മാത്രം.അവന്‍ സര്‍വ്വശക്തന്‍, നിത്യമാം ദൈവം . നിങ്ങള്ക്ക് എല്ലാവര്ക്കും എല്ലാദിവസവും യേശുവിന്‍റെ നാമത്തില്‍ ജയകരമായ ഒരു ജീവിതം ആശംസിക്കുന്നു.

സ്നേഹത്തോടെ
സുമാ സജി

ഒരിക്കല്‍ ഒരു ദൈവദാസന്‍ സ്റ്റേജില്‍ നിന്നുകൊണ്ട് പ്രസംഗിക്കുക
ആയിരുന്നു. അദ്ദേഹത്തിനു മുന്‍പില്‍ വലിയ ഒരു ജനക്കൂട്ടം ശ്രദ്ധയോടെ കേട്ട് കൊണ്ടിരുന്നു. പ്രസംഗമദ്ധ്യേ അദ്ദേഹം കുറച്ചു പണം എടുത്തു ഉയര്‍ത്തികാട്ടിയിട്ട് ജനത്തോടു ചോദിച്ചു നിങ്ങള്ക്ക് എത്രപേര്‍ക്ക് ഈ പണം വേണം . അനേകര്‍ കൈപൊക്കി അപ്പോള്‍ അദ്ദേഹം ആ പണം എല്ലാം തന്‍റെ കരം കൊണ്ട് രൂക്ഷമായി ചുരുട്ടി എന്നിട്ട് അദ്ദേഹം ചോദിച്ചു ഇപ്പോള്‍ ഈ പണം ആര്‍ക്കു വേണം ...അപ്പോളും വളരെ അധികം പേര്‍ കൈപൊക്കി. പിന്നീടു അദ്ദേഹം ആ പണം നിലത്തിട്ടു ചവുട്ടി വളരെ വൃത്തികെട് ആക്കി .എന്നിട്ട് അദ്ദേഹം ആ നോട്ടുകളിലേക്കു നോക്കിപറഞ്ഞു ഇപ്പോള്‍ ഇതു ആര്‍ക്കു വേണം ? അപ്പോഴും ധാരാളം പേര്‍ കൈകള്‍ ഉയര്‍ത്തി . കാരണം അവര്‍ക്ക് അറിയാമായിരുന്നു ആ പണം എത്ര മുഷിഞ്ഞാലും അതിന്‍റെ വില കുറയുകയില്ലാന്നു.

ഇതു കണ്ടു ദൈവദാസന്‍ അവരോടു പറഞ്ഞു....

ഇതുപോലെ ആണ് നിങ്ങള്‍ ഓരോരുത്തരും ദൈവത്തിന്‍റെ മുന്‍പില്‍..... ദൈവത്തിനു നിങ്ങള്‍ എല്ലാവരും വിലപ്പെട്ടത്‌ ആണ്. ഒരുപക്ഷെ നിങ്ങള്‍ വളരെ അധികം പാപം ചെയിത വ്യക്തി ആയിരിക്കാം.സമൂഹം നിങ്ങളെ അവഞ്ജയോടെ കാണുന്നുണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം തകര്‍ന്നത് ആയിരിക്കാം. നിങ്ങള്‍ നിങ്ങളെത്തന്നേ കുറ്റപ്പെടുത്തുന്നവര്‍ ആകാം ....ഈ ജീവിതം എനിക്ക് മടുത്തു....എന്നെ ഒന്നിനും കൊള്ളില്ലാ....എന്ന മനോഭാവത്തില്‍ ജീവിക്കുന്നവരും ഉണ്ടാകാം.

പ്രീയപെട്ടവരെ....നിങ്ങള്‍ ഒരു നിത്യപിതാവിന്‍റെ സ്നേഹം തിരിച്ചു അറിയണം, നിങ്ങള്‍ ഏതു സാഹചര്യത്തില്‍ ആണെങ്കിലും അവനിലേക്ക്‌ ഒന്ന് തിരിഞ്ഞാല്‍ അവന്‍ ഓടി വന്നു നിങ്ങളെ മാറോട് ചേര്‍ത്തു നിങ്ങള്ക്ക് വേണ്ടതെല്ലാം എല്ലാ മൂല്യത്തോടും കൂടി നിങ്ങള്ക്ക് തിരിച്ചു തരുകയില്ലയോ....?

ആ നിത്യപിതാവിന്‍റെ കരങ്ങളില്‍ നമ്മള്‍ ആയിരിക്കുന്ന അവസ്ഥയില്‍ നമ്മേവിട്ടുകൊടുക്കുക .

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സുമാ സജി.

ഒരു കുട്ടിയെ കുട്ടിയുടെ അച്ഛന്‍ എന്നും സ്കൂളില്‍ ഒരുക്കി വിടുമായിരുന്നു... പതിവുപോലെ കുട്ടിയെ ഒരുക്കി സ്കൂളില്‍ വിടാന്‍ നേരം കുട്ടിയോട് അച്ഛന്‍ പറഞ്ഞു....ഒരു നല്ല ദിവസം നിനക്ക് ഞാന്‍ ആശംസിക്കുന്നു....അതിലുപരി എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ഡാഡി മോന്‍റെകൂടെ ഉണ്ടാകും എന്നും പറഞ്ഞുകൊണ്ട് തന്‍റെ മകനെ മാറോടണച്ചു ചുംബിച്ചു സ്കൂളിലേക്ക് വിട്ടു..... ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അതിശക്തമായ ഒരു ഭൂമി കുലുക്കം ഉണ്ടായി ആ പ്രദേശം മുഴുവന്‍ തകര്‍ത്തു കളഞ്ഞു. ആ അച്ഛന്‍ തന്‍റെ മകനെ തേടി പുറപ്പെട്ടപ്പോള്‍ അദ്ധേഹത്തിനു കിട്ടിയ അറിവ് അനുസരിച്ച് ആയിരങ്ങള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്.ആ അച്ഛന്‍ തന്‍റെ മകന്‍റെ സ്കൂളിലേക്ക് ഓടി . ആ കാഴ്ച കണ്ടു അദ്ദേഹം പൊട്ടികരഞ്ഞു .... മകന്‍റെ സ്കൂള്‍ മൊത്തം തകര്‍ന്നു കിടക്കുന്നു.അനേകം മാതാപിതാക്കള്‍ വാവിട്ടു കരയുന്നുമുണ്ടായിരുന്നു ഈ അച്ഛന്‍ തന്‍റെ കുട്ടിയുടെ ക്ലാസ്സ്‌ നിന്നിരുന്ന സ്ഥലം ലക്ഷ്യം വെച്ച് പോയി തന്‍റെകുഞ്ഞിനെ തിരയാന്‍ തുടങ്ങി. ഓരോ കല്ലുകളും നീക്കി തന്‍റെ മകനെ തിരഞ്ഞുകൊണ്ടേ ഇരുന്നു. അവിടെയുള്ള ആള്‍ക്കാര്‍ അദ്ധേഹതോട് ചോദിച്ചു താങ്കള്‍ എന്താണ് തിരയുന്നത് ....? എല്ലാവരും നഷ്ടപെട്ടിട്ടുണ്ട് എന്നും പറഞ്ഞു ഈ അച്ഛനെ തിരച്ചിലില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എങ്കിലും ആ അച്ഛന്‍ കുഞ്ഞിനു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു....വലിയ വലിയ കോണ്ക്രീററ് കട്ടകള്‍ ഒക്കെ എടുത്തു നീക്കിമാറ്റുമ്പോള്‍ എവിടെയോ ഒരു നേരിയ ഞ്ഞരക്കം കേട്ട് ആ ഞരക്കം ലക്ഷ്യം ആക്കി തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഡാഡി എന്ന് വിളിക്കുന്ന തന്‍റെപൊന്നോമന പുത്രന്‍റെ നേര്‍ത്ത ശബ്ദം കേള്‍ക്കാന്‍ സാദിച്ചു. ആ അച്ഛന്‍റെ തിരച്ചിലിനൊടുവില്‍ തന്‍റെ കുഞ്ഞിനെ അദ്ദേഹം കണ്ടെത്തി. അദ്ധേഹത്തിന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും ആയിരുന്നു. അവനെ മാറോടു ചേര്‍ത്ത് ഉമ്മവെക്കുമ്പോള്‍ ആ കുട്ടി തന്‍റെ ഡാഡിയോട് പറയുന്നു എനിക്കറിയാമായിരുന്നു ഡാഡി എന്നെ തേടി വരുമെന്ന്. ഈ കാര്യം ഞാനെന്‍റെ കൂട്ടുകാരോടും പറഞ്ഞിരുന്നു.അവരെല്ലാവരും ഇവിടെ ഉണ്ട് അവരെ കൂടെ രക്ഷിക്കൂ . അങ്ങനെ ആ അച്ഛന്‍ മകന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടിയും തിരയാന്‍ തുടങ്ങി. അങ്ങനെ തന്‍റെ മകനൊപ്പം ഉണ്ടായിരുന്ന 14 കുട്ടികളെ കൂടി രക്ഷപെടുത്തി. പ്രിയ സഹോദരങ്ങളെ ഇതുപോലെ ആണ് നമ്മുടെ സ്വര്ഗീയയ പിതാവും .... ഏതെല്ലാം പ്രതികൂലത്തില്‍ കൂടി കടന്നു പോയാലും .... മരണത്തിന്‍റെ താഴ്വരയിലൂടെയും തീയുടെ നടുവിലൂടെയും കഷ്ടതയുടെ നടുവിലൂടെയും കടന്നു പോകുമ്പോള്‍ നമ്മുടെ വിശ്വസ്തനായ ദൈവം നമ്മെ ഒരിക്കലും കൈവിടുകയില്ല . നമ്മുടെ രക്ഷയ്ക്കായി നമ്മുടെ മധ്യെ ഉണ്ടാകും . ആ ദൈവത്തെ നാം ഓരോരുത്തരും പൂര്‍ണമായും ആശ്രയിക്കയും വിശ്വസിക്കയും ചെയ്യണം അവന്‍ ഒരു കാലത്തും നമ്മെ തള്ളി കളയുകയില്ല ....ഉപേക്ഷിക്കയുമില്ല .നമ്മെ പൂര്‍ണമായി സമര്പ്പി.ച്ചു കൊടുത്താല്‍ മാത്രം മതി. ദൈവം നിങ്ങളെ ഓരോരുത്തരെയും അവിടവിടായി കാത്തുകൊള്ളട്ടേ.....

Deuteronomy 7:9, 1 Corinthians 1:9, Psalms 37:28

സ്നേഹത്തോടെ
സുമാസജി
ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവത്തെ നോക്കി നിങ്ങള്‍
ഭയപ്പെടുകയോ ഭാരപ്പെടുകയോ ചെയ്യേണ്ട ആവശ്യം ഇല്ലാ. നിങ്ങള്‍ക്ക് സന്തോഷിക്കുവാനും സമാധാനിക്കുവാനും ഒരു ഭാവി നിങ്ങളുടെ മുന്‍പില്‍ നില്‍പ്പുണ്ട് .

ഇപ്പോള്‍ നിങ്ങള്‍ അന്ധകാരത്തില്‍ എങ്കില്‍ ഒരു പ്രഭാതം നിങ്ങളെ കാത്തിരിപ്പുണ്ട്‌

നിങ്ങള്‍ ഒന്ന് ചിന്തിക്കണം നിങ്ങളുടെ ഈ ലോക ജീവിതം ഒരു തകര്‍ച്ച അല്ലാ .... നിങ്ങള്‍ ഈ ലോകത്തില്‍ ആയിരിക്കുന്നത് വ്യക്തമായ ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് .

ദൈവത്തിനു നിങ്ങളെ ഓരോരുത്തരെയും കുറിച്ച് ഒരു ലക്ഷ്യം ഉണ്ട് . അത് പൂര്‍ത്തി ആക്കാതെ അതില്‍ നിന്നും മാറി നില്‍ക്കുവാന്‍ സാധിക്കില്ലാ. ദൈവം അത് ഇതുവരെ ചെയിതെടുതിട്ടില്ലാ.കഴിഞ്ഞു പോയ ദിവസങ്ങള്‍ അല്ലാ നിങ്ങളുടെ നല്ല ദിവസങ്ങള്‍. നിങ്ങളുടെ മനോഹരമായ ദിവസങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

നിങ്ങള്‍ ഒന്ന് ചിന്തിക്കണം . നമ്മുടെ ദൈവം സര്‍വ്വ ശക്തന്‍ ആണ് . അവനു അസാധ്യം ആയി ഒന്നുമില്ലാ. അവന്‍ ശൂന്യതകളെ നിറക്കുന്നവന്‍ ആണ് . ബലഹീനനെ ശക്തന്‍ ആക്കുന്നവന്‍ ആണ്. രോഗികളെ സൌഖ്യം ആക്കുന്നവന്‍ ആണ്. നിങ്ങളുടെ ദുഖത്തെ സന്തോഷം ആക്കുന്നവന്‍ ആണ്. നിങ്ങളുടെ ഇരുളിനെ പ്രകാശത്തിലേക്ക് നയിക്കുന്നവന്‍ ആണ് . നിങ്ങളുടെ മരിച്ച അവസ്ഥയെ ജീവന്‍റെ പുതുക്കത്തിലേക്ക് നയിക്കുന്നവന്‍ ആണ്. നിങ്ങളുടെ കുറവുകളെ നികത്തി വര്‍ദ്ധിപ്പിച്ചു നിങ്ങളെ അനുഗ്രഹിക്കുന്ന ദൈവം ആണ്.

അവന്‍ നിങ്ങള്‍ക്കായി വലിയ നിക്ഷേപം കരുതിയിരിക്കുന്നു.

ഒരുപക്ഷെ നിങ്ങള്‍ സങ്കല്പ്പിക്കുന്നതിലും വളരെ അധികം ആയിരിക്കും.

നിങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത സ്ഥലങ്ങളിലേക്ക് അവന്‍ നിങ്ങളെ കൊണ്ടുപോകും.

അവിടെ പുതിയ വാതിലുകളെ നിങ്ങള്‍ക്കായി തുറക്കും .

ഒരുപക്ഷെ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ ഉള്ളിലെ കഴിവുകളെ അവന്‍ പുറത്തു കൊണ്ടുവരും.

നിന്നെ വര്‍ദ്ധിപ്പിച്ചു നിനക്ക് ചുറ്റുമുള്ള അനേകരുടെ നടുവില്‍ ഒരു ജയാളി ആയി നിര്‍ത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

അതുകൊണ്ട് വ്യാകുലതകളും ഉള്‍ക്കണ്ടകളും വെടിഞ്ഞു ഉത്സാഹത്തോടെ എഴുന്നേല്‍ക്കുക .

നിങ്ങള്‍ക്കായി ശുഭകരമായ ഒരു ഭാവി അവന്‍ ഒരുക്കിയിരിക്കുന്നു .

അവന്‍ ഒരുക്കിയിരിക്കുന്ന നന്മകളെ ഓര്‍ത്തു അവനെ സ്തുതിക്കുക .

വിശ്വാസത്തോടെ മുന്നേറുക

. നിങ്ങളെ വിളിച്ചവന്‍ വിശ്വസ്തന്‍ . വാക്കുമാരാത്തവന്‍ . നിങ്ങള്‍ക്കായി വിസ്ഫോടകരമായിട്ടുള്ള അനുഗ്രഹങ്ങളെ കരുതിയിരിക്കുന്നതിനാല്‍ നിങ്ങള്‍ ആ വല്യ ദൈവത്തെ മഹത്വപ്പെടുത്തുക . അങ്ങനെ അവന്‍ തന്‍റെ മഹത്വത്തിന്‍റെ ആളവറ്റ വലിപ്പം നിങ്ങളുടെ മുന്‍പില്‍ വെളിപ്പെടുത്തി നിങ്ങളെ വിസ്മയിപ്പിക്കും.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

സ്നേഹത്തോടെ
സുമാസജി.
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു
പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. 1Peter2:11,12

പത്രോസ് വചനം പറയുമ്പോള്‍ അവിടെ ഒത്തിരി അവിശ്വാസികള്‍ ഉണ്ടായിരുന്നു.അവര്‍ പലപ്പോഴും പത്രോസിനേയും കൂട്ടരെയും രൂക്ഷമായി വിമര്ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു...

എന്നാല്‍ പത്രോസിന്‍റെയും കൂടെയുള്ള വിശ്വാസികളുടെയും സല്‍പ്രവൃത്തികള്‍ കണ്ടു അവിശ്വാസികള്‍ ആയ പലരും പത്രോസിനോട് കൂടെ ചേര്‍ന്ന് യേശുവില്‍ വിശ്വസിക്കുവാന്‍ തുടങ്ങി. ഇവിടെ പത്രോസിന്‍റെ ഉപദേശം മത്തായി പറഞ്ഞതിന് തുല്യം ആയിരിക്കുന്നു.....Mathew5:16ല്‍... അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

ഇതു തന്നെ ആണ് നമ്മുടെ ജീവിതത്തിലും വേണ്ടത്....യേശുവിനെക്കുറിച്ച് വചനത്തിന്‍റെ വെളിച്ചത്തില്‍ എല്ലാവരോടും പറയണം . യേശുവിനെക്കുറിച്ച് പറഞ്ഞിട്ട് ആരെങ്കിലും തള്ളിക്കളഞ്ഞെങ്കില്‍ നമ്മുടെ ജീവിതത്തിലൂടെ ആ ക്രിസ്തുവിനെ കാണിച്ചു കൊടുക്കണം. യേശുവിനെക്കുറിച്ച് പറയുമ്പോള്‍ പലരും നമ്മളെ കുറ്റപ്പെടുത്തും , ദുരുപദേശി എന്ന് വിളിക്കും, ന്യൂജനറേഷന്‍ പഠിപ്പിക്കല്‍ എന്ന് പറഞ്ഞു കളിയാക്കും ഉപദ്രവിക്കുവാന്‍ വരും , ഇങ്ങനെ ഒത്തിരി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരും . എന്നാല്‍ അപ്പോഴൊക്കെ ഒന്നോര്‍ത്തോണം ഒരനുഗ്രഹം നിനക്ക് വരുവാന്‍ പോകുന്നു എന്ന്. കുഞ്ഞേ....ആര് നിന്നെ കളിയാക്കുന്നോ .... അവരുടെ മുന്‍പില്‍ നീ മാനിക്കപ്പെടും .

വിശ്വാസികളായ നാം ഈ ലോകത്തുള്ള ജീവിതം താല്‍ക്കാലികം എന്നുകണ്ട് നിത്യമായ ഒരു ഭവനം നമ്മുക്കുണ്ട് എന്ന് മനസ്സിലാക്കി മുന്നോട്ടു പോകണം. എന്തെന്നാല്‍ നമ്മുടെ യതാര്‍ത്ഥഭവനം സ്വര്‍ഗ്ഗത്തില്‍ ആണ്. അവിടെയുള്ള നമ്മുടെ വാസം ദൈവത്തോട് കൂടെ ആണ്.

സ്വര്‍ഗ്ഗം എന്ന് പറയുന്നത് സിനിമയില്‍ കാണുന്നപോലെയോ....എഴുത്തുകാരോ....കലാകാരന്മാര്‍ പറയുന്നതുപോലെയോ അല്ലാ.ദൈവം വസിക്കുന്ന സ്ഥലം ആണ് സ്വര്‍ഗ്ഗം . സ്വര്‍ഗ്ഗത്തിലെ ജീവിതം ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കുന്ന സ്ഥലമാണ്. അത് നിത്യവും , കുലുക്കം ഇല്ലാത്തതും ആണ്. അവിടെ പോകുവാന്‍ നമ്മള്‍ യോഗ്യരാണോ എന്ന് ദിവസവും നമ്മള്‍ നമ്മളേത്തന്നെ ശോദനചെയ്യുക.
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി.