BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

അന്ധനായിരുന്ന തന്‍റെ അപ്പനായ യിസഹാക്കിനെ കബളിപ്പിച്ചു..... യാക്കോബ് തന്‍റെ ജേഷ്ഠസഹോദരനായ എശാവിനു ലഭിക്കേണ്ട അനുഗ്രഹത്തെ കവര്‍ന്നെടുത്ത സംഭവം നമ്മുക്ക് അറിയാം .


അവന്‍റെ അമ്മ ആയ റിബെക്ക ജേഷ്ഠനായ ഏശാവിന്‍റെ വസ്ത്രം അവനെ ധരിപ്പിച്ചു അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്‍റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. രുചികരമായ ഭോജനവുമായി അവനെ യിസഹാക്കിന്‍റെ അടുക്കല്‍ അയച്ചു.

യിസഹാക്കിനെ സമീപിച്ച യാക്കോബ്, ഞാന്‍ നിന്‍റെ ആധ്യജാതന്‍ എശാവ് എന്ന് പറഞ്ഞു....

അവനെ തപ്പി നോക്കിയാ യിസഹാക്ക് .... യാക്കോബിന്‍റെ ശബ്ദം , കൈകള്‍ ഏശാവിന്‍റെ കൈകള്‍ എന്ന് പറഞ്ഞു.

എന്നാല്‍ തന്ത്രപരമായി തന്‍റെ അപ്പനെ കബളിപ്പിച്ചു യാക്കോബ് ജേഷ്ഠനു ലഭിക്കേണ്ട അനുഗ്രഹം തന്‍റെതാക്കി. ( ഉല്‍പത്തി27 )

എന്നാല്‍ യിസഹാക്ക് കബളിക്കപ്പെടുവാന്‍ കാരണം അന്ധനായിരുന്നു എന്നതല്ലേ ......? 

എന്നാല്‍ ..... ഇന്നും ഇതൊക്കെയല്ലേ നമ്മുടെ ഇടയില്‍ നടക്കുന്നത് . സ്വാര്‍ത്ഥ ചിന്തയില്‍ നമ്മുടെ ദൈവത്തിന്‍റെ പേരും പറഞ്ഞു അനേകരെ കബളിപ്പിക്കുകയും, അവരെ പറ്റിച്ചു ജീവിക്കുകയും ചെയ്യുന്നവര്‍ ഇന്ന് ധാരാളം ഉണ്ട് . എന്തിനു വേണ്ടി ? ആരെ പ്രസാധിപ്പികുവാന്‍ ആണിതൊക്കെ . സ്വന്തം കുടുംബം പോറ്റുവാനോ....? ദൈവത്തിന്‍റെ പേരും പറഞ്ഞു മറ്റുള്ളവരെ പറ്റിച്ചു എത്രനാള്‍ ജീവിക്കും ? ഇതൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ....? ഇതെഴുതുമ്പോള്‍ എന്‍റെ ചിന്തയിലേക്ക് വന്ന ഒരു കാര്യം കൂടി കുറിക്കട്ടെ..... 

നല്ലപോലെ പാടുവാന്‍ കഴിവുള്ള ഒരു സഹോദരന്‍ ബൈബിളും കക്ഷത്തില്‍ വെച്ച് വിദേശരാജ്യങ്ങളില്‍ പോകുക പതിവായിരുന്നു.....പോകുമ്പോള്‍ എല്ലാം അദ്ദേഹത്തിന്‍റെ പാട്ടുകള്‍ അടങ്ങിയ കുറെ CD യും കയ്യില്‍ എടുക്കും എന്നിട്ട് ചെല്ലുന്നിടം എല്ലാം തന്‍റെ പ്രസംഗം തുടങ്ങുന്നതിനു മുന്‍പേ ഒരു പാട്ട് പാടി അങ്ങ് തകര്‍ക്കും അക്കൂട്ടത്തില്‍ അദ്ദേഹം പറയും യോഗം അവസാനിക്കുമ്പോള്‍ എന്‍റെ പാട്ടുകള്‍ അടങ്ങിയ CD കൂടി വാങ്ങി പോകണമെന്ന്. പാവപെട്ട ജനങ്ങള്‍ pastor പറഞ്ഞതല്ലേ എന്ന് കരുതി CD വാങ്ങും. അങ്ങനെ തന്നിലേക്ക് ആകര്‍ഷിച്ച ഒരു ദൈവദാസനോട് പറഞ്ഞ ഒരു വാക്ക് നിങ്ങള്‍ ശ്രദ്ധിക്കേണമേ ...... ഞാന്‍ ചെല്ലുന്നിടം എല്ലാം പാട്ടുപാടി അവിടെയുള്ള പെണ്ണുങ്ങളെ എന്‍റെ വലയില്‍ ആക്കുമെന്ന്. 

അപ്പോള്‍ ഇദ്ദേഹത്തിന്‍റെ ദൈവത്തോടുള്ള സ്നേഹം എത്രമാത്രം ഉണ്ടെന്നു മനസ്സിലാക്കാമല്ലോ.... ഇതൊരാളുടെ കാര്യം മാത്രം ഇങ്ങനെ അനേകര്‍ ഉണ്ട് പ്രീയമുള്ളവരെ .... ദൈവ നാമം ദുഷിപ്പിക്കുവാന്‍ വേണ്ടിയും സ്വന്തം കീശനിറക്കുവാന്‍ വേണ്ടിയും വരുന്നവര്‍. 
അതുകൊണ്ട് സ്ത്രീകളും വളരെ അധികം ശ്രദ്ധിക്കേണ്ട കാലം ആണ് . ആരുടേയും വലയില്‍ വീഴാതെ വചനം വായിച്ചു മനസ്സിലാക്കി തെറ്റിക്കുവാന്‍ വരുന്നവരുടെ വലയില്‍ വീഴാതെ സൂക്ഷിക്കണം.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ഇങ്ങനെയുള്ളവരോട് ചോദിക്കുന്നു.....

''നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? ''Luke 6:46.

കര്‍ത്താവിന്‍റെ മുന്‍പില്‍ നമ്മുക്ക് ഒന്നും ഒളിച്ചു വെക്കുവാന്‍ സാധ്യമല്ലാ....എന്‍റെ ദൈവം യിസഹാക്കിനെപ്പോലെ അന്ധന്‍ അല്ലാ....എന്‍റെ കര്‍ത്താവ്‌ ആരെന്നു വളരെ വിശദമായി വെളിപാട് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അഗ്നിജ്വലക്ക് ഒത്ത കണ്ണുള്ളവനാണ്. അവനെ കബളിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ലാ. അതുകൊണ്ട് നാം ഈ ലോകത്തിലെ പ്രശസ്തിയും വലുപ്പവും നോക്കാതെ ക്രിസ്തുവില്‍ തികഞ്ഞവന്‍ ആകുവാന്‍ നോക്കുക. നമ്മെ തികഞ്ഞവന്‍ ആക്കുന്നത് ക്രിസ്തുവാണ്‌.അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും. .

നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ടു അവനിൽ ഉപദേശം ലഭിച്ചു എങ്കിൽ മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ. 

ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ...

സ്നേഹത്തോടെ 
സുമാ സജി.

പ്രീയമുള്ളവരെ നാം എത്ര കാലം ജീവിച്ചു എന്നല്ലാ....എപ്രകാരം ജീവിച്ചു എന്നുള്ളതാണ് പ്രധാനം. എത്രയോ...പേര്‍ ഈ ഭൂമിയില്‍ നിന്നും മാറ്റപ്പെട്ടപ്പോള്‍ ദൈവം നിനക്ക് ആയുസ്സും ആരോഗ്യവും തന്നില്ലേ..... എന്നിട്ടും ആ ദൈവത്തെ നീ വേണ്ടപോലെ അറിഞ്ഞോ.....? 


നമ്മുടെ ബൈബിള്‍ നാം പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആയുസ്സോടെ ഈ ലോകത്തില്‍ ജീവിച്ച വ്യക്തി മെഥൂശലഹ് ആയിരുന്നു.... മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ഉല്‍പത്തി 5:25. ഈ വ്യക്തി ഒത്തിരിപേരെ ജനിപ്പിച്ചു എന്നല്ലാതെ ദൈവത്തിനു വേണ്ടി ഒന്നും ചെയിതതായി വചനത്തില്‍ എവിടെയും കാണുന്നില്ലാ.

എന്നാല്‍ വിശുദ്ധ വേദപുസ്തകം വായിക്കുമ്പോള്‍ നമ്മള്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ടായിരുന്നു.....മെഥൂശലഹിനേക്കാള്‍ കുറച്ചു ആയുസ്സില്‍ ജീവിച്ചിരുന്ന മോശയും , ദാവീദും, പത്രോസും പൌലോസും ഒക്കെ അവര്‍ ജീവിച്ചിരുന്ന സമൂഹത്തില്‍ ദൈവത്തിന്‍റെ മഹിമക്കൊത്തവണ്ണം ജീവിച്ചവര്‍ ആയിരുന്നു.....അതുപോലെ നാമും ദൈവത്തിന്‍റെ മഹിമക്കൊത്ത സാക്ഷികള്‍ ആയി ജീവിക്കണം.

നമ്മുടെ ജീവിതം കര്‍ത്താവിനു ഏല്‍പ്പിച്ചു കൊടുക്കണം . നമ്മുടെ കഴിവുകളെ മനസ്സിലാക്കണം ആ കഴിവുകള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തണം.ദൈവം ദാവീദിന് പ്രത്യകമായ കഴിവുകള്‍ കൊടുത്തിരുന്നു....ദൈവം കൊടുത്ത കഴിവുകള്‍ പ്രയോജനപ്പെടുത്തുവാന്‍ വേണ്ടി ഒത്തിരി പ്രശ്നങ്ങളിലൂടെ കടക്കേണ്ടതായും വന്നു....അപ്പോഴൊന്നും ദാവീദു തകര്‍ന്നു പോയില്ലാ.........എന്നതാണ് വാസ്തവം. അവന്‍റെ സഹോദരങ്ങള്‍ എല്ലാവരും അവനെ ആട്ടിടയനായി കണ്ടപ്പോള്‍ നമ്മുടെ ദൈവമോ....അവനെ യിസ്രായേലിന്‍റെ രാജാവായി ഉയര്‍ത്തി. ദൈവം അവനു വേണ്ട ജ്ഞാനം പകര്‍ന്നു കൊടുത്തു .... യുദ്ധങ്ങളില്‍ എല്ലാം അവനു വിജയം കൈവരിക്കുവാന്‍ സാധിച്ചു. ദൈവം ദാവീദിന്‍റെ കൂടെയിരുന്നു സഹായിച്ചു.

അതേ സഹോദരങ്ങളെ....നിനക്ക് ദൈവം ആയുസ്സ് തന്നത് വെറുതെ ....പാഴ്ജീവിതം നയിച്ചു കളയുവാനുള്ളതല്ലാ ....

നാം കുറെ സംമ്പാതിച്ചു .... തിന്നു.... കുടിച്ചു.... ജീവിതം വേണ്ടുവോളം ആസ്വദിച്ചു മരിക്കുവാന്‍ ഉള്ളവര്‍ അല്ലാ....

.കിട്ടുന്ന സമയം നാം കര്‍ത്താവിനായി ചിലവഴിക്കണം. പാപത്തിലേക്ക് പോകുന്നവരെ നേര്‍വഴിക്കു കൊണ്ട് വരണം .... നമ്മുക്ക് ചുറ്റും എത്രയോപേര്‍ നിരാശയുടെ വക്കില്‍ എത്തി നില്‍ക്കുന്നു.....ജീവിതം മതിയാക്കി ആത്മഹത്യചെയ്യുവാന്‍ ഒരുങ്ങുന്നു..... ഈ സന്ദര്‍ഭത്തില്‍ നീ അവരുടെ നടുവിലേക്ക് ഒന്ന് ഇറങ്ങിചെന്ന് ക്രിസ്തുവിന്‍റെ ആ മഹാസ്നേഹം ഒന്ന് പറഞ്ഞു നോക്കിക്കേ .....അവരില്‍ ഉണ്ടാകുന്ന മാറ്റം എന്തായിരിക്കും എന്ന് കാണുവാന്‍ സാധിക്കും. നീ .... പോകുന്ന ഇടങ്ങളില്‍ യേശുവിനെ അറിയാത്തവരോട് യേശുവിനെക്കുറിച്ച് രണ്ടു വാക്ക് പറയുവാന്‍ ശ്രമിക്കണം. രക്ഷ യേശുവിലൂടെ മാത്രമേ ഉള്ളൂ എന്ന് അനേകര്‍ക്കിന്നും അറിയില്ലാ. നമ്മള്‍ പറയാത്തതിന്‍റെ പേരില്‍ ഒരു ജീവിതം നശിച്ചുപോകാന്‍ ഇട വരരുത് സഹോദരങ്ങളെ.... ദൈവത്തിനായി നമ്മുക്ക് ഒന്നിച്ചു പോരാടണം. ക്രിസ്തുവിന്‍റെ മഹിമകണ്ട സാക്ഷികള്‍ ആയി ഒന്നിച്ചു മുന്നേറാം ...അതിനായി ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....

എന്‍റെ ദൈവത്താല്‍ എല്ലാം സാധ്യം . എല്ലാം എല്ലാം സാധ്യം . പ്രാര്‍ത്ഥിച്ചീടാം കണ്ണുനീരോടെ ...ഒന്നും അസാധ്യമല്ലാ.....

ഒരാത്മാവ് പോലും നശിച്ചു പോകരുതേ.....എന്ന ആഗ്രഹത്തോടെ ക്രിസ്തുവില്‍ പ്രീയ സഹോദരി സുമാ സജി

യേശുക്രിസ്തു നല്‍കുന്ന നീതികരണത്തിലൂടെ നമുക്ക് ലഭിക്കുന്ന ശ്രേഷ്ഠമായ ആറു വാഗ്ദാനങ്ങള്‍ ഏതെല്ലാം എന്നു ബൈബിള്‍ പ്രസ്താവിക്കുന്നു.?


ഉത്തരം: A. അവന്‍ നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ മറയ്ക്കുകയും നമ്മെ കുറ്റവിമുക്തരാക്കുകയും ചെയ്യുന്നു.(യെശ. 44:22; യോഹ. 1:9).

B. നാം ആദിയില്‍ ദൈവത്തിന്‍റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടു (ഉല്പ. 1:26,27). ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ നമ്മെ നഃസൃഷ്ടിക്കാം എന്നു യേശു വാഗ്ദാനം ചെയ്യുന്നു.(റോ.8:29).

C. നാം നേരോടെ ജീവിക്കുന്നതിന് വേണ്ട ആഗ്രഹം യേശു നമുക്ക് നല്‍കുകയും അത് യഥാര്‍ത്ഥമായി നിറവേറ്റുന്നതിന് വേണ്ട ശക്തി നമുക്ക് നല്‍കുകയും ചെയ്യുന്നു (ഫിലി. 2:13).

D. ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യാന്‍ മാത്രമെ യേശു തന്‍റെ അത്ഭുത പ്രവര്‍ത്തനത്തിലൂടെ നമ്മെ പ്രേരിപ്പിക്കുകയുള്ളു (എബ്രാ. 13:20,21; യോഹ. 15:11).

E. യേശു തന്‍റെ പാപരഹിതമായ ജീവിത്തിലൂടെയും തന്‍റെ പ്രായശ്ചിത്ത മരണത്തിലൂടെയും നമ്മുടെ പാപക്കടങ്ങള്‍ പോക്കി നമ്മെ മരണ വിധിയില്‍ നിന്നും വിടുവിക്കുന്നു(2 കൊരി. 5:21).

F. യേശു മടങ്ങിവന്നു നമ്മെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകുംവരെ നമ്മെ വിശ്വസ്തരായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നു (ഫിലി. 1:6; യൂദാ 24 - വാക്യം).

മഹത്വകരമായ ഈ വാഗ്ദാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ യേശു ഒരുക്കമാണ്. നിങ്ങള്‍ ഒരുക്കമാണോ? യേശുവിന്‍റെ സന്നിധിയില്‍ മുട്ടുമടക്കി നിങ്ങളുടെ ജീവിതത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് അവനോട് അപേക്ഷിക്കുക. അവന്‍ നിങ്ങളെ ഉപേക്ഷിക്കുകയില്ല.

അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കുംഎശയ്യാവ്65:24


സഹോദരങ്ങളെ നിങ്ങള്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയിതിരുന്ന കാര്യം പെട്ടെന്ന് തന്നെ നിങ്ങളുടെ പ്രാര്‍ത്ഥന കൂടാതെയോ.... അതിനെക്കുറിച്ച് ദൈവത്തോട് പറയുന്നതിന് മുന്‍പേയോ ...നിവൃത്തി ആയി വന്നത് നിങ്ങള്‍ ഓര്‍ക്കുന്നില്ലയോ.....?

സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന നമ്മുടെ ദൈവം തന്‍റെ മക്കളുടെ ആവശ്യങ്ങള്‍ അവര്‍ പറയും മുന്‍പേ ചെയിതുകൊടുക്കുന്ന നല്ല ദൈവം ആകുന്നു....

നമ്മുടെ ഹൃദയത്തിന്‍റെ ഓരോ ആഗ്രഹങ്ങളും നിവൃത്തി ആക്കുവാന്‍ ഉത്സാഹത്തോടെയും സന്തോഷത്തോടെയും പ്രവര്‍ത്തിക്കുന്ന. ഒരു ദൈവം ആണ് നമ്മുക്കുള്ളത്.

ദൈവം വളരെ തിരക്കുള്ളവന്‍ ആണെന്നും നമ്മുടെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ സമയമില്ലാത്തവന്‍ ആണെന്ന് നമ്മള്‍ ഒരിക്കലും കരുതരുത്. എന്നാല്‍ ദൈവം നമ്മുടെ ഓരോ ചെറിയ കാര്യത്തിലും വളരെ ശ്രദ്ധിക്കുന്നവന്‍ ആണ്.തന്നെ സ്നേഹിക്കുന്നവര്‍ക്ക് നിര്‍ണ്ണയ പ്രകാരം വിളിച്ചവര്‍ക്കും.സകലതും നന്മക്കായി കൂടി വ്യാപരിക്കുന്നു.

ദൈവം, തന്നെ സ്നേഹിക്കുന്ന മക്കള്‍ തന്‍റെ നാമം വിളിച്ചു അന്വഷിക്കുന്ന്തു കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നു .നമ്മുടെ സകല പ്രവര്‍ത്തിക്കും മുന്‍പേ ദൈവത്തിനു മുന്‍ഗണന കൊടുത്തു വിശ്വസ്ത്തതയോടെ കര്‍ത്താവിന്‍റെ വചനത്തെ ധ്യാനിക്കുകയും അത് പ്രമാണിക്കുകയും ചെയ്യുന്നവരെയും ദൈവം അധികമായി അനുഗ്രഹിക്കും.

ഓര്‍ക്കുക നാം ഓരോരുത്തരും ദൈവത്തിനു വിലപ്പെട്ടതാണ്‌ . നമ്മുടെ പ്രാര്‍ത്ഥനകളെ കേള്‍ക്കുകയും അതിനു ഉത്തരം നല്‍കുകയും ചെയ്യുന്ന ദൈവം ആണ്.ഒരുപക്ഷെ നമ്മള്‍ ആഗ്രഹിക്കുന്ന സമയത്ത് അല്ലെങ്കില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന സമയത്ത് നമ്മുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചില്ല എന്ന് വരാം. എങ്കിലും നിങ്ങള്‍ ഓര്‍ക്കുക അവന്‍ നിങ്ങള്‍ക്കായി ഏറ്റവും ഉത്തമമായത് കരുതിയിട്ടുണ്ട്. ദൈവം നമ്മുക്ക് ഏറ്റവും നല്ലത് നല്‍കുവാന്‍ സദാകാലവും പ്ര വര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 

നാം അറിയാതെ ..... നമ്മെ സ്നേഹിക്കുന്ന..... നല്ലവനായ നമ്മുടെ ദൈവം...... നമ്മുടെ ആവശ്യങ്ങള്‍ മുന്‍പേ അറിഞ്ഞു...... നാം ചോദിക്കുന്നതിനു മുന്‍പേ തന്നെ ......തരുന്ന ദൈവം ആണ് .ഈ ദൈവത്തെ മുറുകെപിടിച്ചുകൊള്‍ക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ 
സുമാ സജി.

അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ? നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. 1കൊരിന്ത്യര്‍ 5: 6,7 


പാപത്തെക്കുറിച്ച് ആണ് ഈ വചനം ഉദ്ദേശിക്കുന്നത്.കൊരിന്ത്യയിലെ ഒരു സഭയില്‍ആണ് പൗലോസ്‌ ഇങ്ങനെ ചോദിച്ചത് അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ.....? എന്ന്. 

കൊരിന്ത്യയിലെ ഈ സഭ പുളിപ്പിനെ അനുഗമിക്കുക ആയിരുന്നു.പുളിപ്പ് അല്ലെങ്കില്‍ ദുഷ്ടത തങ്ങളുടെ സഭയില്‍ പ്രവേശിക്കുവാന്‍ അവര്‍ അനുവദിച്ചു. ക്രിസ്തുവിന്‍റെ മരണത്തെയും ക്രൂശീകരണത്തേയും കുറിച്ച് അവര്‍ക്ക് നല്ലപോലെ അറിയാവുന്നവര്‍ ആയിരുന്നു. എന്നാല്‍..... ഈ ദുഷ്ടത അവരുടെ ഇടയില്‍ നിന്നും നീക്കി കളവാന്‍ അവര്‍ക്ക് മനസ്സില്ലായിരുന്നു....

ഇതേപോലെയാണ് ഇന്നു നമ്മുടെ പല സഭകളും.
ക്രിസ്തുവിനെ അംഗീകരിക്കുകയും ക്രിസ്തുവിന്‍റെ വചനം പറഞ്ഞു കൊണ്ട് നടക്കുകയും ചെയ്യുന്നവര്‍ അനേകര്‍ ഉണ്ട് . എത്രപേര്‍ വാസ്തവമായി ഈ കര്‍ത്താവിനെ പ്രസംഗിക്കുന്നു....

കപടഭാക്തിയുമായി ജീവിക്കുന്ന അനേകര്‍ ഇന്നു നമ്മുടെ ഇടയില്‍ ഉണ്ട് . അവരെ നാം തിരിച്ചു അറിയണം. ക്രിസ്തുവിന്‍റെ പേരും പറഞ്ഞിറങ്ങി തന്‍റെ പാപങ്ങളെ മറച്ചു പിടിച്ചു കൊണ്ട് നല്ലപിള്ള ചമഞ്ഞു നടക്കുന്ന അനേകര്‍ ഇന്നു നമ്മുടെ ഇടയില്‍ തന്നെയുണ്ട്‌ എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. 

സുവിശേഷവേല എന്ന് പറഞ്ഞു ഇറങ്ങി ദൈവത്തിന്‍റെ കണ്ണുകളെപ്പോലും അടപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍. തന്‍റെ പാപത്തെ മറയ്ക്കുവാന്‍ അവര്‍ ഓടി നടന്നു വേല ചെയ്യുന്നു. എന്നിട്ട് ഒരു വശത്തുകൂടി ദുഷ്ടത പ്രവര്‍ത്തിക്കുന്നു. ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് പൗലോസ്‌ പറഞ്ഞത് ''നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ......?

നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ'' . പുളിപ്പ് ഒരിക്കലും നല്ലതായിട്ടല്ലാ കാണുന്നത്. അത് തിന്മയായിട്ടാണ് കാണേണ്ടത്.നമ്മുടെ ആരാധനാലയങ്ങളില്‍ ആളെക്കൂട്ടാന്‍വേണ്ടി ആരെയും സ്വീകരിക്കുന്ന ഒരു കാലം . എന്നിട്ട് മേലദ്ധ്യക്ഷന്മാര്‍ ഒന്നും കണ്ടില്ലാ കേട്ടില്ലാ എന്ന് നടിച്ചിരിക്കുന്നു. ഇന്നെനിക്ക്‌ പറയുവാനുള്ളത് സഭയില്‍ ആളെക്കൂട്ടി വരുമാനം ഉണ്ടാക്കുകയല്ലാ നമ്മുടെ ലക്ഷ്യം . വരുന്നവരെ യഥാര്‍ത്ഥ വചനം പറഞ്ഞുകൊടുത്തു നിത്യതയില്‍ എത്തിക്കുവാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണം. 

സഭയില്‍ ആള്‍ കുറഞ്ഞിരുന്നാലും വേണ്ടില്ലാ അറിഞ്ഞുകൊണ്ട് പാപം ചെയ്യുന്ന ഒരുത്തനെയും സപ്പോര്‍ട്ട് ചെയ്യരുത്.അറിവില്ലായിമയാല്‍ പാപം ചെയ്യുന്നവനെ നമ്മുക്ക് നേരെ ആക്കുവാന്‍ പറ്റും. എന്നാല്‍ അറിഞ്ഞു കൊണ്ട് പാപം ചെയ്യുന്നവരെ അകറ്റി നിര്‍ത്തുക. സഭയില്‍ ദുഷ്ടത ചെയ്യുന്നവരെ തക്കസമയത്തു കൈകാര്യം ചെയിതില്ലെങ്കില്‍ അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്ന് പറഞ്ഞത് പോലെ ആയി തീരും. ഈ വചനത്തോട് ഒപ്പം തന്നെ പറയുന്നുണ്ട് ''നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ''. ഇതു അംഗീകരിക്കുന്നവര്‍ക്ക് ഒരിക്കലും അറിഞ്ഞുകൊണ്ട് ഒരു തെറ്റ് ചെയ്യുവാന്‍ സാധിക്കില്ലാ. അഥവാ തെറ്റില്‍ വഴുതി വീണു എങ്കില്‍ ആ പാപം ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞു തിരിച്ചു വരണം. 

ഇന്നു വചനം പറയുകയും വിശ്വാസികളുടെ ഇടയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്ന ദൈവദാസന്മാര്‍ അവര്‍ ചെയിതു കൂട്ടുന്ന പാപങ്ങള്‍ എത്ര വലുതാണ്‌. അവര്‍ക്ക് സുന്ദരിയും സ്നേഹസമ്പന്നയും ആയ ഭാര്യ ഉണ്ടെങ്കിലും . പേരും പ്രശസ്തിയും വന്നു കഴിയുമ്പോള്‍ തന്‍റെ പ്രീയപെട്ടവളെ ഉപേക്ഷിച്ചിട്ട് ചിരിച്ചു കാണിക്കുന്ന മറ്റൊരുവളുടെ കൂടെ പോകുന്നു. ഇതൊക്കെയും കണ്ടിട്ടും അറിഞ്ഞിട്ടും ഇങ്ങനെയുള്ള ദൈവദാസന്മാരെ സഭയില്‍ വിളിച്ചു വചനം പറയിപ്പിക്കുന്നു. ഇവരെ വിളിച്ചു ഒരു നിമിഷം ശാസിക്കുവാനോ ഉപദേശിക്കുവാനോ ആരും തയ്യാറാകുന്നില്ലാ . വളരെ വിഷമകരമായ അവസ്ഥ. 

കഴിഞ്ഞ ദിവസവും എനിക്ക് അറിയാവുന്ന ഒരു ദൈവദാസനെക്കുറിച്ച് ഇങ്ങനെ കേള്‍ക്കേണ്ടി വന്നു. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്‌ ? വചനം അറിയാത്തത് കൊണ്ടോ....? അതോ വചനം അറിഞ്ഞിട്ടു ചീര്‍ത്തു പോയത് കൊണ്ടോ.....? 

പ്രീയപ്പെട്ടവരെ..... നമ്മുടെ ഇടയില്‍ നിന്നും ഇങ്ങനെയുള്ളവരെ തിരിച്ചറിയേണ്ടതുണ്ട്, ഇങ്ങനെയുള്ള ദുഷ്ടത അകേററണ്ടതുണ്ട്. സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ പൗലോസ്‌ പറഞ്ഞത്.. കർത്താവിന്‍റെ കണ്ണു നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്‍റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണം . 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ 
സുമാ സജി.
ഏഴ് ദശാബ്ദങ്ങൾക്കുമുൻപാണ് ഈ സംഭവം നടന്നത്.


ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു.

ഒരു ആഫ്രിക്കൻ വംശജൻ തന്‍റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല.

അവൻ തന്‍റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി.

അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.

അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

തന്‍റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:....

”ജോ ലൂയിസ് – ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ.”1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു.

തന്‍റെ കരുത്തേറിയ മസിലിന്‍റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകുംവിധം തന്‍റെ അഡ്രസ് കാർഡ് നല്കുകമാത്രം ചെയ്തു.

എന്താണിതിന് കാരണം? ജോ ലൂയിസിന്‍റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിൽ ആന്തരികബലം ഉണ്ടാകണം.

”ക്ഷമാശീലൻ കരുത്തനെക്കാളും മനസിനെ നിയന്ത്രിക്കുന്നവൻ നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്” എന്ന് സദ്യ ശൃവാകൃങ്ങൾ 16:32-ൽ നാം വായിക്കുന്നു.

മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും.

പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്.

എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. കാരണം ഇത് പാപം ഗ്രസിച്ച ലോകമാണ്.

അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതംതന്നെയാണ് നശിച്ചുപോകുന്നത്.

തിരിച്ചടിച്ചില്ലെങ്കിൽ അത് ബലഹീനതയും പരാജയവും ആയിക്കാണുന്നതുകൊണ്ടാണ് പലപ്പോഴും നാം പ്രതികരിക്കുന്നത്.

എന്നാൽ കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും വ്യക്തികളുടെയും സമാധാനത്തിനും സന്തോഷത്തിനുംവേണ്ടി പ്രതികരിക്കാതെയും ദൈവത്തിന്‍റെ ഇടപെടലിനായി ദീർഘക്ഷമയോടെയും കാത്തിരിക്കുന്നത് ആന്തരിക കരുത്തിന്‍റെയും ദൈവാശ്രയ ബോധത്തിന്‍റെയും അടയാളമാണ്.

സ്വന്തം മഹത്വത്തെക്കാളും ദൈവത്തിന്‍റെ മഹത്വം അന്വേഷിക്കുവാൻ തുടങ്ങുമ്പോൾ നമുക്ക് അനീതികളെയും അസ്വസ്ഥതകളെയും ക്ഷമയോടെ നേരിടുക എളുപ്പമായിത്തീരും.

മഹത്വത്തിന്‍റെ രാജാവായ ക്രിസ്തുവിനെ പരിഹാസ രാജാവായി പടയാളികൾ അപമാനിച്ചപ്പോഴും എല്ലാവരുടെയും വിധികർത്താവായവൻ പീലാത്തോസിനാൽ വിധിക്കപ്പെട്ടപ്പോഴും അവിടുന്ന് പ്രദർശിപ്പിച്ച അത്ഭുതകരമായ ക്ഷമ നാം കൂടെക്കൂടെ ധ്യാനവിഷയമാക്കേണ്ടതല്ലേ?

അതിനാൽ തിരിച്ചു പറയാനും പ്രതികാരം ചെയ്യാനുമുള്ള നമ്മിലെ പഴയ മനുഷ്യന്‍റെ പ്രവണതയെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ കീഴ്‌പ്പെടുത്താൻ നമുക്ക് പ്രാർത്ഥിക്കാം.

ബൈബിള്.


😀മനുഷ്യന്റെ എല്ലാ തുറകളിലും ബൈബിളിന്റെ സാന്നിധ്യം ഉണ്ട്.ഇന്നത്തെ പല ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും രഹസ്യം ഈ ബൈബിള് തന്നെ ആണ്. ശാസ്ത്രഞ്ജന്മാരെ നോക്കിയാല് പ്രശസ്തന്മാ്ര്ആയ ശാസ്ത്രഞ്ജന്മാജര് എല്ലാം യെഹൂദന്മാര്ആണ്. അവര് ബൈബിളിന്റെ ആഴങ്ങളെ മനസ്സിലാക്കിയവര് ആണ്.പേര്ഷ്യന്നാടുകളിലെ എണ്ണകള് ആണ് ലോകത്തെ സമ്പന്നര് ആക്കിയത്.ബ്രിട്ടീഷുകാര് ആണ് പേര്ഷ്യന് നാടുകളിലെ എണ്ണകള്കണ്ടെത്തിയത്.എന്നാല് പ്രീയപ്പെട്ടവരെ ഏറിയ വര്ഷലങ്ങള്ക്കുമുന്പ് ബൈബിള്പറഞ്ഞിരുന്നു പേര്ഷ്യന് നാടുകളില് എണ്ണ ഉണ്ടെന്നു. ഉല്പത്തി പുസ്തകം 14:10 ല് ഈ എണ്ണയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നെ. ബ്രിട്ടീഷുകാര് ഈ വചനത്തിന്റെ വെളിച്ചത്തില് ആണ് പേര്ഷ്യന് നാടുകളില്എണ്ണക്കിണറുകള് തപ്പിപോയത്. 

മറ്റൊരു വലിയ കണ്ടു പിടുത്തം ആണ് ഡാമിന്റെ കണ്ടു പിടുത്തം.വലിയ നീരോഴുക്കുകളെ കെട്ടി നിറുത്തി അതിനെക്കൊണ്ടു വലിയ നന്മകള്ലോകത്തില് ഉണ്ടായി.എന്നാല് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭക്തനായ ഇയ്യോബ് പറഞ്ഞു അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.ഇയ്യോബ് 28:11. ഇതു കണ്ടുപിടിച്ചത് ബ്രിട്ടീഷുകാര്‍ ആണെങ്കിലും പറഞ്ഞത് ബൈബിള്‍ ആണ്.ഇലക്ട്രിസിറ്റി കണ്ടു പിടിച്ചിട്ടു അധിക നാളായില്ലാ....എന്നാല്‍ ബൈബിള്‍ വര്ഷ്ങ്ങള്‍ക്കു മുന്‍പേ പറഞ്ഞു ഇതിനെക്കുറിച്ച്.

ഇന്നു എവിടെപോയാലും എന്തിനും കൈ രേഖ വേണം. ആധാരം എഴുതിയാലും അങ്ങനെ എന്ത് കാര്യങ്ങള്ക്കും കൈരേഖ ആവശ്യമായി വരുന്നു. പ്രീയപെട്ടവരെ....വര്‍ഷആങ്ങള്‍ക്കു മുന്‍പേ മനുഷ്യന്‍ തമ്മില്‍ തമ്മില്‍ തിരിച്ചു അറിയുവാന്‍ ഇയ്യോബ് എഴുതിവെച്ചിരിക്കുന്നു ഈ കൈരേഖയെ ക്കുറിച്ച്. ''താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.'' ഇയ്യോബ് 37 :7.ഇതും ബൈബിളിന്‍റെ പിന്നില്‍ ആണ് നടന്നത്. നമ്മുടെ കൈരേഖ ആണ് നിത്യതയിലെയും റെക്കോര്ഡ്

ഭൂമിയുടെ ഉള്‍വശം കത്തുന്നെന്നു ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തി അതിനൊരു പേരും ഇട്ടൂ.അത് കത്തി കത്തി പൊട്ടിപുറന്തള്ളുന്നതിനെ അഗ്നി സ്ഫോടനം എന്ന് പേരിട്ടു.( Lava ) എന്നാല്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇയ്യോബ് പറയുന്നു....അതിന്‍റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു ഇയ്യോബ് 28 : 5 .ഇതും ബൈബിള്‍ ആണ് പറഞ്ഞത്. 

ഭൂമി വൃത്താകാരം ആണ് എന്ന് നാവികനായ കൊളംബസ് ലോകത്തോട്‌ പറഞ്ഞു ഭൂമി ഉരുണ്ടതാണെന്ന്. എന്നാല്‍ എത്രയോ വര്ഷങ്ങള്‍ക്കു മുന്‍പേ ബൈബിള്‍ പറഞ്ഞു....നീ ഭൂമിക്കു വൃത്താകാരം വരച്ചിരിക്കുന്നു എന്ന്. 

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീ ന്‍ എന്ന യെഹൂദന്‍ ആറ്റമിക്കിന്‍റെ വിഭജനത്തെ കണ്ടു പിടിച്ചു 1945ല്‍ ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും സഖ്യകക്ഷികള്‍ ബോംബിടുമ്പോള്‍ ഭൂമിയിലെ മൂല പദാര്‍ത്ഥം കത്തുന്നത് കണ്ടു.....ആറ്റമിക് കണ്ടു പിടിക്കും എന്ന് ബൈബിള്‍ പറഞ്ഞു.പള്ളിക്കുടം കാണാത്ത മത്സ്യംപിടിച്ചു നടന്ന പത്രോസ് പറഞ്ഞു ...കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 2പത്രോസ് 3 : 10. തീപ്പെട്ടി പോലും കണ്ടു പിടിച്ചിട്ടില്ലാത്ത കാലത്ത് ആണ് സാധുവായ പത്രോസ് ഇങ്ങനെ പറഞ്ഞത് . അങ്ങനെ ബൈബിള്‍ പറഞ്ഞത് നിവൃത്തിയായി. 

ചാവുകടലിന്‍റെ സംബത്തിനെക്കുറിചു ഒരു പ്രവചനം ഉണ്ട്. യെശയ്യാ പ്രവാചകന്‍ പറഞ്ഞു.... യിസ്രായേലേ നീ മടങ്ങി നിന്‍റെ ദേശത്തു വരുമ്പോള്‍ സമുദ്രത്തിന്‍റെ സമ്പത്ത് നിന്‍റെ അടുക്കല്‍ വരും.എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇതറിഞ്ഞു ഈ കടല്‍ മുഴുവന്‍ അരിച്ചുപെറുക്കി നോക്കിയിട്ട് അവര്‍ക്ക് ഒന്നും കിട്ടിയില്ലാ.എന്നാല്‍ ബൈബിള്‍ പറഞ്ഞതിന് ഒരു മാറ്റവും ഇല്ലാ.... സമുദ്രത്തിന്‍റെ സമ്പത്ത് അതിലുണ്ട്.യിസ്രായേല്‍ സ്വദേശത്തെക്കു മടങ്ങി വന്നപ്പോള്‍ ഇന്നവിടുത്തെ സമ്പത്ത് നോക്കിയാല്‍ ഇന്നേറ്റവും വിലയേറിയ യുറേനിയം, ബോറിയം , മഗ്നീഷ്യം എന്നിങ്ങനെ വലിയ ഭണ്ടാരം ആണ് ചാവുകടലില്‍ സൂക്ഷിചിരിക്കുന്നെ.ബൈബിള്‍ ആണ് പറഞ്ഞത് സമുദ്രത്തിന്‍റെ ഉള്ളില്‍ സംബത്തു സൂക്ഷിച്ചിട്ടുണ്ടെന്ന്.

മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. ഇതും ബൈബിളില്‍ പറഞ്ഞതാണ്. ഇന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതും നടക്കുന്നു.

ഇങ്ങനെ ബൈബിളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടന്നുകൊണ്ടിരിക്കുന്നു......ബൈബിള്‍ പറയാത്തതായി ഒന്നും തന്നെയില്ലാ...

ഏറ്റവും പ്രധാനമായ ഒരു കാര്യം കൂടി ബൈബിള്‍ പറഞ്ഞിട്ടുണ്ട് കര്‍ത്താവ്‌ തന്‍റെ വിശുദ്ധന്മാരെ ചേര്‍ക്കുവാന്‍ വേഗം വരുമെന്ന്. അതുകൊണ്ട് പ്രീയരെ.... ചുറ്റുവട്ടം പലതും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഓര്‍ത്തുകൊള്ളേണം നമ്മുടെ കര്‍ത്താവിന്‍റെ വരവും ഏറ്റം അടുത്തെന്ന്. 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....