BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Monday, October 22, 2018

എന്‍റെ രാജ്യം ഐഹികമല്ല; John18:36.

നല്ല ഒരു ഭരണം വരണമെന്നാണ് നമ്മളില്‍ അധികം പേരും ആഗ്രഹിക്കാറുള്ളത് . നീതിയും സമാധാനവും സന്തോഷവും പ്രധാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ . അതിനായി നമ്മള്‍ സമയം കണ്ടെത്തി പോയി വോട്ടു ചെയ്യുന്നു.പക്ഷെ....ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരത്തിനു മനുഷ്യഹൃദയത്തെ മാറ്റുവാനോ സ്ഥായിയായ ഒരു സമാധാനം കൊണ്ടുവരാനോ സാധിക്കുന്നില്ല. അങ്ങനെ ചെയ്യുവാന്‍ ഉള്ള ശക്തി ഈ അധികാരത്തിനു ഇല്ലാ. 

യേശുക്രിസ്തുവിന്‍റെ അനുയായികളും വിശ്വസിച്ചത് യേശു ശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പണിത് റോമാ സാമ്രാജ്യത്തെ തകര്‍ത്തുകൊണ്ട് യേശു രാജാവായി വാഴും എന്നാണു.പത്രോസും ഇപ്രകാരം വിശ്വസിച്ചു ....
യേശുവിനെ റോമാ പടയാളികള്‍ ബന്ധിക്കുവാന്‍ വന്നപ്പോള്‍ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; അപ്പോള്‍ യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു. 

മണിക്കൂറുകള്‍ക്കു ശേഷം യേശു പീലാത്തോസിനോട് പറഞ്ഞു എന്റെ രാജ്യം ഐഹികമല്ല; എന്നു എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്‍റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്‍റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. 

എന്‍റെ കര്‍ത്താവിനു ശത്രുക്കളെ നേരിടുവാന്‍ ശക്തനായിട്ടും അതില്‍ നിന്നും പിന്‍വാങ്ങി . തന്‍റെ ജീവിതം ഒരു ത്രാസ്സില്‍ തൂങ്ങി കിടക്കുമ്പോഴും തന്‍റെ ലക്ഷ്യത്തിനു വേണ്ടി സകലതും സഹിക്കുന്ന കര്‍ത്താവിന്‍റെ പ്രവൃത്തി ആശ്ചര്യ പ്പെടുത്തുന്നു..... ഭാവി ദിനങ്ങളില്‍ ഈ കര്‍ത്താവ്‌ തന്നെ സ്വര്‍ഗ്ഗീയ സൈന്യത്തെ നയിക്കുന്നവന്‍ ആയി കടന്നു വരും .

യോഹന്നാന്‍ എഴുതുന്നു .... അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. വെളിപാട് 19:11. യേശുവിനെ ഒറ്റിക്ക് കൊടുക്കുകയും ബന്ധിക്കുകയും വിചാരണ ചെയ്യപ്പെടുകയും അതിനു ശേഷം ക്രൂശീകരിക്കുകയും ചെയിതപ്പോള്‍ ഒക്കെയും യേശു സകലതും മൌനമായി സഹിച്ചത് തന്‍റെ പിതാവിന്‍റെ ഇഷ്ടം മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ടാണ്. ക്രൂശില്‍ മരണത്തെ വരിച്ചത്‌ അനേക ഹൃദയങ്ങളെ രൂപന്തിരപ്പെടുത്തുവാനും മരണത്തെ ജയിച്ചു ശക്തനായ പോരാളി എന്ന് തെളിയിക്കുവാനും ആയിരുന്നു.

പിതാവേ...പലപ്പോഴും ചിന്തിക്കാതെ പെട്ടെന്ന് നിനക്ക് ഇഷ്ടമില്ലാത്ത പ്രവൃത്തികള്‍ ചെയിതു പോയിട്ടുണ്ട്. പിതാവേ...അവിടുത്തെ ഇഷ്ടം ഞങ്ങളുടെ ജീവിതത്തില്‍ നിരവേറ്റണമേ....അവിടുത്തെ പുത്രനായ യേശു ക്രിസ്തു കാണിച്ചു തന്ന മാതൃക പിന്‍പറ്റുവാന്‍ ഞങ്ങളെ സഹായിക്കേണമേ.......ആമേന്‍....

ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു.താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. pഫിലിപ്പിയര്‍ 4:11,12


അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. 1തിമോത്തിയോസ് 6:6

ദൈവം തരുന്ന നന്മകള്‍ പ്രാപിച്ചു അതില്‍ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ ആണ് നമ്മുക്ക് സമാധാനം ലഭിക്കുന്നത്. ദൈവം തരുന്നതില്‍ തൃപ്തിപ്പെടുന്നവര്‍ ആണ് കവിഞ്ഞൊഴുകുന്ന സമാധാനത്തിന്‍റെ സന്തോഷം ആസ്വദിക്കുന്നത്. പൗലോസ്‌ പറയുന്നപോലെ എല്ലാ സാഹചര്യത്തിലും സന്തോഷിക്കുവാന്‍ നമ്മുക്ക് സാധിക്കണം.

ഇന്നു പലപ്പോഴും നമ്മുടെയൊക്കെ ദുഖത്തിന് പ്രധാന കാരണം. നമ്മുക്കുള്ളതില്‍ നാം സന്തുഷ്ടര്‍ അല്ലാ.... എന്നത് ആണ് . നമ്മുക്ക് ലഭിച്ചത് നമ്മുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ലാ, ഈ ആഗ്രഹങ്ങളും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും ആണ് നമ്മുടെ സന്തോഷത്തെ കേടുത്തികളയുന്നത്. ദൈവത്തില്‍ ആശ്രയിക്കാതെ ലോകത്തില്‍ ഉള്ളത് ആശ്രയിച്ചു മുന്നേറുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് അന്തകാരം നിറഞ്ഞ അവസ്ഥയില്‍ ആണ് . അവിടെ ദൈവത്തിനു നമ്മെ സഹായിക്കുവാന്‍ സാധിക്കില്ലാ.കാരണം അവരുടെ ആശ്രയം ദൈവത്തില്‍ അല്ലാ.

ദൂര്‍ത്തപുത്രന്‍റെഉപമയിലൂടെ ദൈവം വളരെ വ്യക്തായി ഇങ്ങനെയുള്ള അവസ്ഥ ഏതെല്ലാം സാഹചര്യത്തിലൂടെ നമ്മെ നടത്തുന്നു എന്ന് പഠിപ്പിക്കുന്നു...

അതുകൊണ്ട് സഹോദരങ്ങളെ ഏതു സാഹചര്യത്തിലും ദുഖിക്കാതെ ദൈവം തരുന്ന സകല നന്മകളും സന്തോഷത്തോടെ സ്വീകരിച്ചു ദൈവത്തിനു നന്ദി പറയുകയാണ്‌ ചെയ്യേണ്ടത്. നമ്മെ നന്നായി അറിയുന്ന ഒരു വല്യ ദൈവത്തെ ആണ് നാം സ്നേഹിക്കുന്നത് എന്നുള്ള ബോധ്യവും നമ്മുടെ സകല ആവശ്യത്തിലും മാതിയായവന്‍ ആണെന്നുള്ള വിശ്വാസവും നമ്മുക്ക് ഉണ്ടായിരിക്കണം.അങ്ങനെയെങ്കില്‍ നമ്മുക്ക് വേണ്ടി എല്ലാ സമയത്തും എല്ലാ ഇടങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ ദൈവം ശക്തന്‍ ആണ്. ദൈവത്തിനു കഴിയാത്തതായി ഒന്നുമില്ല. ദൈവം ആയിരിക്കട്ടെ നമ്മുടെ സങ്കേതവും കോട്ടയും ബലവും. യേശു ആയിരിക്കട്ടെ...നമ്മുടെ ഓരോരുത്തരുടെയും ഏറ്റവും വലിയ സമ്പത്ത്. യേശു ഉള്ളിടത്ത് സന്തോഷം, സമാധാം തൃപ്തി ഉണ്ട്. 

കര്‍ത്താവ്‌ നിങ്ങളെ ഓരോരുത്തരേയും ധാരാളമായി അനുഗ്രഹിക്കട്ടെ...

സ്നേഹത്തോടെ
സുമാസജി.


ഏലീയാവിനെ വിടാതെ പിൻഗമിക്കുന്ന ഏലിശക്കു ഒരൊറ്റലക്ഷ്യമേ ഉള്ളു - നിന്‍റെ ആത്മാവിൽ ഇരട്ടി പങ്കു എനിക്ക് വേണം!! 

ഒടുവിൽ അത് സംഭവിച്ചു...ഏലീയാവിന്‍റെ പുതപ്പു ഏലീശാ സ്വന്തമാക്കി!! 

ഒന്നാം തലമുറക്കാനായ ഏലീയാവിൽ നിന്നും രണ്ടാം തലമുറക്കാരനായ ഏലിശായിലേക്കു ആ പുതപ്പിന്‍റെകൈമാറ്റം താൻ ആഗ്രഹിച്ചതുപോലെ സംഭവിച്ചു. 

ഒരു പക്ഷെ രണ്ടാം തലമുറക്കാരനായ ഏലീശായിൽ നിന്നും ആ പുതപ്പു ഗേഹസി എന്ന മൂന്നാം തലമുറക്കാരനിലേക്കു വീഴാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷെ ഗേഹസി പ്രതിനിധീകരിക്കുന്ന മൂന്നാം തലമുറ എത്തിയപ്പോഴേക്കും ആത്മാവിന്‍റെ ഇരട്ടി പങ്കിനോ ദൈവശക്തിയുടെ പുതപ്പിനോ അവർക്കു താല്പര്യമില്ല !! 

മൂന്നാം തലമുറക്കാരൻ ഓടുന്നത് ഏലിശയിൽ നിന്നും പുതപ്പു കൈപറ്റാനല്ല, മറിച്ചു അവന്‍റെ ഓട്ടം നയമാന്‍റെ രഥത്തിനുപിന്നാലെയാണ്!! 

ഏലിയാവ് ഏലിശക്ക് കൈമാറിയ ദൈവശക്തിയുടെ പുതപ്പിനു പകരം ഗേഹസിയുടെ കണ്ണുകൾ ഉടക്കിയത് നയമാന്‍റെ രഥത്തിനുള്ളിലെ കനത്ത സമ്പത്തിൽ ആയിരുന്നു.

ഒന്നും രണ്ടും തലമുറകൾ മറ്റൊന്നും അന്വേഷിക്കാതെ ദൈവ മുഖത്തേക്ക് നോക്കി ദൈവശക്തിക്കായി കാത്തിരുന്നു എങ്കിൽ തലമുറകൾ മാറിയപ്പോൾ ദൈവത്തിന്‍റെപേരിൽ, ദൈവത്തെ മുന്നിൽ നിർത്തി , പ്രവാചക ശിഷ്യൻ എന്ന ലേബലിൽ ചിലതു കൈവശപ്പെടുത്താൻ നയമാന്മാരുടെ രഥങ്ങൾക്കു പിറകിൽ ഓട്ടമാണ്!!

നയമാന്‍റെ കുഷ്ടം ആരെയോ കാത്തിരിക്കുന്നു - ദൃശ്യമായി രണ്ടു താലന്ത് വെള്ളി നയമാനിൽ നിന്നും ഗേഹസി എന്ന മൂന്നാം തലമുറക്കാരൻ സ്വീകരിച്ചപ്പോൾ അദൃശ്യമായി നയമാനിൽ നിന്നും വിട്ടുപോയ കുഷ്ഠം ഗേഹസിക്കു സ്വീകരിക്കേണ്ടിവന്നു!!

എലീശാ മറ്റെങ്ങും നോക്കാതെ ഓടുന്നു - ഏലീയാവിന്‍റെ പുതപ്പിനായി.....

ഗേഹസി മറ്റെങ്ങും നോക്കാതെ ഓടുന്നു- നയമാന്‍റെ രഥത്തിനുപിന്നാലെ!! 

എന്നാൽ ചിലരാകട്ടെ ഇങ്ങനെ കരുതാറുണ്ട്....
"എന്താ ജീവിക്കാൻ സമ്പത്ത് വേണ്ടേ "

ദൈവമക്കൾക്ക് സ‌മ്പത്ത് ദൈവം തരും എന്നാൽ സമ്പത്ത് വർദ്ധിച്ചാൽ അതിൽ നമ്മൾ ആശ വയ്ക്കുമ്പോൾ അത് ലോക സ്നേഹം ആകും എന്നോർക്കണം. ലോകത്തേയും ലോകത്തിലുള്ളതിനേയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിച്ചാൽ അവനിൽ ദൈവസ്നേഹം ഇല്ല. എന്ന് വചനം നമ്മേ പഠിപ്പിക്കുന്നു. ഭക്തൻ ഇങ്ങനെ പാടി"ലോകം വെറുത്തവർ യേശുവോട് ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
യേശു വരാറായി (പീയരെ, ലോക സംഭവങ്ങൾ ഓരോന്നായ് അത് വിളിച്ചു പറയുന്നു. ഒരുപക്ഷേ 2017 മുഴുവനായി നമ്മുക്ക് ലഭിക്കും എന്ന് വിചാരിക്കരുത്. ചിലർ താമസമെന്ന് വിചാരിക്കുന്നതു പോലെ കർത്താവിൻറെ വരവ് താമസിക്കത്തില്ല എന്ന് ബൈബിൾ പറയുന്നു.

ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ

മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ. റോമര്‍14:4


പുതിയ നീയമത്തില്‍ യെഹൂദരും ജാതികളും ക്രിസ്തുവിനെ സ്വീകരിച്ചു കടന്നു വന്നു. അവര്‍ക്ക് വെത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു . പ്രത്യേകിച്ചു എന്ത് ആഹാരം കഴിക്കണം , ഏതു ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന കാര്യങ്ങളില്‍ ജാതികളും യഹൂദരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ പൗലോസ്‌ അവരോടു ആവശ്യപ്പെട്ടു നമ്മളില്‍ ഒരാള്‍ക്ക്‌ പോലും മറ്റൊരു വ്യക്തിയുടെ ഹൃദയത്തെ അറിയുവാനോ വിധിക്കുവാനോ നമ്മുക്ക് അധികാരം ഇല്ല . നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം അവനില്‍ വിശ്വസിക്കുന്ന നാം ഓരോരുത്തരും ഒരുമനപ്പെട്ടു പോകുവാന്‍ ആണ് ദൈവം നമ്മളോട് ആവശ്യപ്പെടുന്നത്.അവന്‍റെ വചനം അനുസരിച്ച് ദൈവഹിതപ്രകാരം ജീവിക്കുന്നവര്‍ ആയിരിക്കണം . കാരണം ദൈവത്തിനു മാത്രമേ നമ്മുടെ ഹൃദയത്തെ കാണുവാനും വിധിക്കുവാനും അധികാരം ഉള്ളൂ...

അതുകൊണ്ട് സഹോദരങ്ങളെ....നമ്മുക്ക് ആരെയും വിധിക്കാതെ വിധിക്കുവാന്‍ അധികാരം ഉള്ളവന് സകലവും ഏല്‍പ്പിച്ചു നമ്മുടെ കുറവുകളെ മനസ്സിലാക്കി മാനസാന്തരപെട്ടു കര്‍ത്താവിനോട് ചേര്‍ന്ന് നടക്കുവാന്‍ നമ്മളെ തന്നെ ഏല്‍പ്പിച്ചു കൊടുക്കാം. 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമാസജി
മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ ... Psalms 127: 3 


എത്രയോ പേര്‍ കുഞ്ഞുങ്ങള്‍ ഇല്ലാതെ മനംനൊന്തു കരയുമ്പോള്‍ കുഞ്ഞുങ്ങളെ ദൈവം നമ്മുക്ക് ദാനമായി തന്നു....അനുഗ്രഹിച്ചു .അതിനായി ദൈവത്തിനു സ്തോത്രം പറയുക. അതോടൊപ്പം തന്നെ കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ക്കായി നാം പ്രാര്‍ഥിക്കുകയും ചെയ്യണം. ഒരു സ്ത്രീയുടെ ഗര്‍ഭാവസ്തമുതല്‍ പ്രസവം വരെ വരാവുന്ന അനര്‍ത്ഥങ്ങളില്‍ നിന്നെല്ലാം കര്‍ത്താവ്‌ കാത്തു പരിപാലിച്ച കൃപക്കായി നാം ഓരോരുത്തരും നന്ദി കരേറ്റണം. ഒപ്പം നമ്മുടെ കുഞ്ഞുങ്ങളെ ദൈവസന്നിധിയില്‍ പ്രതിഷ്ഠിച്ചു സ്തോത്രം ചെയ്യുകയും ചെയ്യണം. 

പഴയനീയമത്തില്‍ വിശുദ്ധന്മാര്‍ എട്ടാം നാളില്‍ കുഞ്ഞുങ്ങളെ പരിച്ചേദന ചെയ്യുകയും ദൈവസന്നിധിയില്‍ കൊടുക്കുകയും ചെയിതിരുന്നു...എന്നാല്‍ പുതിയനീയമത്തില്‍ യേശു കുഞ്ഞുങ്ങളെ കൈവെച്ചു അനുഗ്രഹിക്ക മാത്രം ആണ് ചെയിതത്. Mathew19:13 - 15അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.
യേശുവോ: “ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു.
അങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി. ഇവിടെ കുഞ്ഞുങ്ങളുടെ മേല്‍ കൈവേച്ചതായി മാത്രമേ കാണുന്നുള്ളൂ.....കുഞ്ഞുങ്ങളെ സ്നാനപ്പെടുത്തിയതായി കാണുന്നില്ലാ....എന്നാല്‍ പ്രായമായവര്‍ അടുക്കല്‍ ചെന്നപ്പോള്‍ അവരെ സ്നാനത്തിലേക്ക് നയിച്ചതായി കാണുവാന്‍ സാധിക്കും.

ഇന്നു നമ്മുക്ക് ചുറ്റും നോക്കിയാല്‍ പാപം നിറഞ്ഞതായ ഒരു അവസ്ഥയാണ് കാണുന്നത്.കൊച്ചു കുഞ്ഞുങ്ങള്‍ വരെ പീടനത്തിനു ഇരയാകുന്ന അവസ്ഥ. അതുകൊണ്ട് മോശ കുഞ്ഞായിരുന്നപ്പോള്‍ പശയും കീലും തേച്ചു പെട്ടകത്തിനുള്ളിലാക്കി നദിക്കരികെ ഞാങ്ങനകള്‍ക്കിടയില്‍ വെച്ചതുപോലെ നാമും നമ്മുടെ കുഞ്ഞുങ്ങളെ ഈ പാപലോകത്തില്‍ പെട്ടുപോകാതെ ക്രിസ്തുവാകുന്ന പെട്ടകത്തില്‍ വിശ്വാസത്താല്‍ കിടത്തി പരിധികളില്ലാത്ത ദൈവകരങ്ങളിലേക്ക് അവരെ പ്രതിഷ്ടിക്കുക.മോശയുടെ പെട്ടകത്തിനുള്ളിലും നോഹയുടെ പെട്ടകത്തിനുള്ളിലും കീല്‍ തെച്ചതായി നാം വചനത്തില്‍ വായിക്കുന്നുണ്ട്.ഈ കീല്‍ യേശുവിന്‍റെ രക്തത്തിന്‍റെ നിഴലായിട്ടാണ് കാണിക്കുന്നത്. അതുപോലെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളെ പ്രതിഷ്ടിക്കുന്നതിലൂടെ മനസ്സിലാക്കേണ്ടത്....ക്രിസ്തുവാകുന്ന പെട്ടകത്തില്‍ യേശുവിന്‍റെ രക്തം കൊണ്ട് പൊതിഞ്ഞു വിശ്വാസത്താല്‍ ഈ ലോകത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ വളരുവാന്‍ വിടുകഎന്നതാണ് പ്രതിഷ്ടകൊണ്ട് മാതാപിതാക്കള്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ പ്രാര്‍ത്ഥനയാലും വിശ്വാസത്താലും പ്രതിഷ്ടിക്കപ്പെടുന്ന ശിശുക്കള്‍ വളര്‍ന് വരുമ്പോള്‍ ദൈവം അവര്‍ക്കായി പലരെയും ഒരുക്കി വെക്കും . അങ്ങനെ അവര്‍ വിശ്വാസത്തിന്‍റെ പടികള്‍ ചവുട്ടി വളര്‍ന്നു വിശ്വാസത്താല്‍ രക്ഷയുടെ പെട്ടകത്തില്‍ കയറും.

ഒരു കുഞ്ഞിനെ രക്ഷയില്‍ കൊണ്ടുവരാന്‍ മാതാവിനോ പിതാവിനോ തലതൊട്ടപ്പനോ, തലതൊട്ടമ്മക്കോ... അങ്ങനെ ആര്‍ക്കും സാധിക്കില്ലാ. രക്ഷ എന്നത് വ്യക്തിപരമായത്തിനാല്‍ മാതാപിതാക്കള്‍ക്ക് ചെയ്യുവാന്‍ സാധിക്കുനത് ആ കുഞ്ഞിനെ വചനം പ്രകാരം വളര്‍ത്തി വലുതാക്കുക എന്നതാണ്. ദൈവീക പദ്ധതി അനുസരിച്ചു അവന്‍ വളര്‍ന്നു തക്കസമയത് ദൈവം ഒരുക്കുന്ന വ്യക്തിയിലൂടെ രക്ഷയിലേക്ക് നയിക്കപ്പെടും . അങ്ങനെ അവനു തന്‍റെ പാപത്തെക്കുറിച്ചു ബോധ്യം വരും. പാപത്തെക്കുറിച്ചു പരിശുദ്ധാത്മാവ് ബോദ്ധ്യപ്പെടുത്തുന്ന ഒരു വ്യക്തിക്ക് മാത്രമേ മാനസാന്തരത്തിന്‍റെ അനുഭവത്തിലേക്ക് വരുവാന്‍ സാധിക്കുകയുള്ളൂ....അങ്ങനെ മാനസാന്തരപെട്ടു യേശുവിനെ കര്‍ത്താവ്‌ എന്ന് വായകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവനില്‍ നിന്നും ഉയിര്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് രക്ഷിക്കപ്പെടുന്നത്.അങ്ങനെഅവന്‍ കൃപയാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നത് മൂലം രക്ഷിക്കപ്പെടുന്നു. ഇതുകൊണ്ട് നാം മനസ്സിലാക്കണം കുഞ്ഞുങ്ങളെ ശിശു സ്നാനം ചെയ്യുന്നതില്‍ അര്‍ത്ഥം ഇല്ലെന്നു. ശിശുസ്നാനം വചന വിരുദ്ധം ആണ്. ശിശുക്കളെ വചനപ്രകാരം വളര്‍ത്തി വലുതാക്കുക ബാക്കി എല്ലാം ദൈവം തക്ക സമയത്ത് ചെയിതു കൊള്ളും. 

ഒരുകാര്യം ഓര്‍ക്കുക രക്ഷ എന്നത് വ്യക്തിപരമായ കാര്യം ആണ്. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു ...Acts2:46 ആമേന്‍....

ദൈവം നിങ്ങളെ ഈ വചനങ്ങളാല്‍ അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ 
സുമാസജി.

അവൻ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. യോഹന്നാന്‍ 1:41


അപ്പോസ്തോലന്മാരില്‍ ഏറ്റവും ആദ്യം കര്‍ത്താവ്‌ തിരഞ്ഞെടുത്തത് അന്ത്രെയോസിനെ ആയിരുന്നു.യേശു തന്‍റെ വിശ്വാസത്തെ അന്ത്രെയോസിന് പകര്‍ന്നു കൊടുത്തു.അന്ത്രയോസ് തന്‍റെ സഹോദരനെ യേശുവിന്‍റെ അടുത്തേക്ക് കൊണ്ടുവന്നു.ഈ സഹോദരന്‍ ആരായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ....? പത്രോസ് ആയിരുന്നു ആ സഹോദരന്‍.പിന്നീട് പത്രോസ് അപ്പോസ്തോലന്മാരില്‍ ഏറ്റവും പ്രധാനി ആയി. ഈ പത്രോസ് ആണ് പിന്നീട് പെന്തെകൊസ്ദിനത്തില്‍ ഒറ്റപ്രസംഗത്തില്‍ 3000 പേരെ നേടിയത്.ഈ പത്രോസ് സുന്ദരം എന്ന ദേവാലയത്തില്‍ ഇരുന്ന മുടന്തനെ സൌഖ്യം ആക്കി .അത് മുഖാന്തിരം 5000 പേരെ കര്‍ത്താവിനു വേണ്ടി നേടി. പിന്നീട് തബീതായെ മരണത്തില്‍ നിന്നും ഉയര്‍പ്പിച്ചു അങ്ങനെ ജാതികളുടെ ഇടയിലേക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുത്തു. അദ്ധേഹം പുതിയനീയമത്തില്‍ രണ്ടു ലേഖനം എഴുതി.ഇന്നും ആ ലേഖനം ആയിരങ്ങളെ കര്‍ത്താവിലേക്ക് അടുപ്പിക്കുകയും വചനത്തില്‍ ശക്തീകരിക്കുകയും ചെയ്യുന്നു....

ഇന്നു പതിനായിരങ്ങള്‍ കര്‍ത്താവിനെ അറിയുകയും അവനെ പിന്‍പറ്റുകയും ചെയ്യുന്നത് ഈ പത്രോസ് മുഖാന്തിരം ആണ്. ഇതിനെല്ലാം കാരണമായത്‌ തന്‍റെ സഹോദരനായ അന്ത്രയോസ് ആണ്. വചനത്തില്‍ അന്ത്രയോസിനെക്കാളും എത്രയോ ശ്രേഷ്ഠമായ സ്ഥാനം ആണ് പത്രോസ് പ്രാപിച്ചെടുത്തത്. പക്ഷേ....അന്ത്രയോസ് യേശുവിനെ പത്രോസിന് കാണിച്ചുകൊടുത്തില്ലായിരുന്നെങ്കില്‍ ഈ പത്രോസ് രക്ഷകനായ യേശുവിനെ അറിയില്ലായിരുന്നു. നാമും ഇതുപോലെ കര്‍ത്താവിനെ അറിയാത്തവര്‍ക്ക് വചനം പറഞ്ഞുകൊടുത്തു കര്‍ത്താവിലേക്ക് നയിച്ചാല്‍ അവരും ഇപ്രകാരം പത്രോസിനെപ്പോലെ അധികം ഫലം പുറപ്പെടുവിപ്പിക്കുന്ന പൈതല്‍ ആയി തീരും.അങ്ങനെ ആ ദൈവപൈതല്‍ നേടുന്ന ഓരോ നേട്ടത്തിനും ദൈവത്തില്‍ നിന്നും പ്രതിഫലം ലഭിക്കും. 

സഹോദരങ്ങളെ ഇതേപോലെ നമ്മുക്കും കര്‍ത്താവിന്‍റെ വേലയില്‍ പങ്കാളികള്‍ ആയി തീരാം. നമ്മുടെ കൂട്ടുസഹോദരങ്ങള്‍ നമ്മേക്കാള്‍ കൂടുതലായി കര്‍ത്താവിനു വേണ്ടി പ്രയോജനപ്പെടുമ്പോള്‍ നമ്മുക്കും സന്തോഷിക്കാം.കാരണം നമ്മുടെ ഓരോരോ കൊച്ചു പ്രവൃത്തിയും ദൈവരാജ്യത്തിന്‍റെ വളര്‍ച്ചക്ക് എത്ര അധികം ആയി അത് പ്രയോജനപ്പെടുന്നു എന്ന് കണ്ടു ദൈവത്തിനു മഹത്വം കരേറ്റാം.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാസജി.

സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ. 1John5:8 


നമ്മുടെ രക്ഷയെ ഉറപ്പിക്കുവാന്‍ ദൈവം നമ്മുക്ക് തന്ന മൂന്നു സാക്ഷികള്‍ ആണ് ആത്മാവ് , ജലം , രക്തം. 
ഒരു കുലപാതകം ചെയിത വ്യക്തിയെ സാക്ഷികള്‍ ഇല്ലാ എന്നപേരില്‍ ഒരുപക്ഷെ കുറ്റവിമുക്തന്‍ ആക്കിയേക്കാം എന്നാല്‍ നമ്മുടെ സ്വര്‍ഗ്ഗീയ കോടതിയില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുകയില്ലാ. അവിടെ നമ്മുടെ ഏതു പ്രവൃത്തിക്കും കുറഞ്ഞത്‌ രണ്ടു സാക്ഷികള്‍ എങ്കിലും ഉണ്ടായിരിക്കും. സങ്കീര്‍ത്തനം പറയുന്നു തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവൻ മേലിൽനിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. Psalms50:4.
ഭൂമിക്കും ആകാശത്തിനും നമ്മേക്കുറിച്ച് സാക്ഷ്യം പറയുവാന്‍ സാധിക്കും എന്നര്‍ത്ഥം .വളരെ വിചിത്രം ആയി നമ്മുക്ക് തോന്നും.....എന്നാല്‍ വചനത്തിലെ വള്ളി പുള്ളി തെറ്റാതെ എല്ലാം സംഭവിക്ക തന്നേ ചെയ്യും.

ഇന്നു പലരുടേയും അടുത്ത് ചെന്ന് വചനം പറയുമ്പോള്‍ അവര്‍ക്ക് അത് കേള്‍ക്കുവാന്‍ തന്നെ പുച്ഛം ആണ് . പലപ്പോഴും ഞാന്‍ തന്നേ വചനം facebook ല്‍ ഇടുമ്പോള്‍ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ ഒരു സ്ത്രീ ആയതുകൊണ്ട് എന്‍റെ വചനം കൈക്കൊള്ളുവാന്‍ പലര്‍ക്കും പ്രയാസം ഉണ്ട്. എന്നാല്‍ എനിക്ക് അതൊരു വിഷയമേ....അല്ലാ. കാരണം എന്‍റെ കര്‍ത്താവിന്‍റെ വചനം എനിക്ക് ശ്വാസം ഉള്ളിടത്തോളം കാലം ഞാന്‍ പറയും. ഒരുവന്‍ അത് ഏറ്റെടുക്കുന്നോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നം അല്ലാ. എന്‍റെ കര്‍ത്താവ്‌ പറഞ്ഞു....നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. കര്‍ത്താവിന്‍റെ വചനം പറയുന്നു.... ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ” മര്‍ക്കോസ് 6:11 അപ്പോള്‍ ഭൂമിയിലെ പൊടിക്കും സാക്ഷ്യം പറയുവാന്‍ കഴിയും എന്ന് മനസ്സിലായില്ലേ....യോശുവാ പറയുന്നു....''യോശുവ സകലജനത്തോടും:ഇതാ.... ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.'' കല്ലും സാക്ഷി പറയും . ''ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ. ഹബകൂക്ക്2:11.'' 

പുതുനിയമത്തിന്‍റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്‍റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു. 
ഹാബേലിന്‍റെ രക്തവും യേശുവിന്‍റെ രക്തവും നമ്മുക്ക് വേണ്ടി സംസാരിക്കും. ചുരുക്കി പറഞ്ഞാല്‍ ഇവയൊക്കെയും നമ്മുക്കുവേണ്ടി സാക്ഷ്യം പറയും.നിങ്ങള്‍ ആരുടെ ഒക്കെ വചനം പുചിച്ചു കളഞ്ഞാലും നിങ്ങള്‍ എന്തൊക്കെ ജീവിച്ചിരുന്നപ്പോള്‍ ചെയിതാലും അതൊന്നും ദൈവമുന്‍പാകെ മറച്ചുവെക്കാന്‍ സാധ്യമല്ലാ. നമ്മുടെ സ്വര്‍ഗ്ഗീയ കോടതിയിലെ സാക്ഷികള്‍ ഇവരൊക്കെ ആണ് . അതായത് കല്ല്‌, മരം,പൂഴി, ആകാശം, ഭൂമി, രക്തം....എന്നിങ്ങനെ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ കേള്‍ക്കുകയും കാണുകയും ഇതൊക്കെ സൂക്ഷിച്ചു വെച്ച് സമയം ആകുമ്പോള്‍ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്യും. അതുകൊണ്ട് നാം മനസ്സിലാക്കന്നം നമ്മുക്ക് ചുറ്റുമുള്ള പലതും നമ്മുക്ക് സാക്ഷികള്‍ ആകും എന്ന്.

ഇനി നമ്മുക്ക് ആദ്യം പറഞ്ഞ ഈ വചനത്തിലേക്കു ഒന്ന് കടക്കാം.സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ. 1John5:8 

ആദ്യം നമ്മുക്ക് രക്തത്തിന്‍റെ സാക്ഷ്യം ഒന്ന് നോക്കാം 

യേശുവിന്‍റെ രക്തം ആണ് നമ്മുടെ പാപങ്ങളെ മോചിച്ചു തരുന്നത്. ഈ രക്തം നമ്മുടെ രക്ഷക്ക് സാക്ഷി ആകുന്നു വചനം പറയുന്നു.... യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.... നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. നാം രക്ഷിക്കപെട്ടിരിക്കുന്നു എന്നും നമ്മുടെ പാപങ്ങള്‍ മോചിക്കപെട്ടിരിക്കുന്നു എന്നും യേശുവിന്‍റെ രക്തം സാക്ഷ്യം പറയണമെങ്കില്‍ നമ്മില്‍ വിശ്വാസവും, അനുതാപവും ഏറ്റുപറച്ചിലും അത്യാവശ്യം ആണ്.

വെള്ളത്തിന്‍റെ സാക്ഷ്യം : മാനസാന്തരപെട്ടു ജലത്തില്‍ മുങ്ങിയുള്ള സ്നാനമേല്ക്കുന്ന വ്യക്തിക്കുവേണ്ടി ജലം സാക്ഷി പറയുന്നു.

ആത്മാവിന്‍റെ സാക്ഷ്യം : Luke3:16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. അതായത് നാം ദൈവത്തില്‍ നിന്നുള്ളവര്‍ എന്ന് നമ്മിലുള്ള ആത്മാവ് സാക്ഷ്യം പറയും.അങ്ങനെ പരിശുദ്ധാത്മാവ് സാക്ഷിയായിരുന്നു നമ്മുടെ രക്ഷയെ ഉറപ്പിക്കും.

ശാശ്വതമാം തന്‍കൃപയില്‍ആനന്ദിക്കും ഞാന്‍..... രക്ഷയേകും ദിവ്യപാത പിന്തുടരും ഞാന്‍....
ജ്ഞാനമേകും തന്‍ വചനം അനുസരിക്കും ഞാന്‍... ശ്രേഷ്ഠമാം തന്‍ മാതൃകകള്‍ അനുകരിക്കും ഞാന്‍ ..... 

യേശു കാണിച്ചു തന്ന മാതൃക പിന്‍പറ്റി സ്വര്‍ഗ്ഗത്തിന് അവകാശികള്‍ ആകുവാന്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം.

സ്നേഹത്തോടെ 
സുമാസജി.