BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Tuesday, March 5, 2019

No photo description available.മാനുഷീക വികാരങ്ങളില്‍ ഒരുപക്ഷേ തള്ളപ്പെടല്‍ ആണ് ഏറ്റവും അസഹനീയവും ഹൃദയഭേദവും ആയ വികാരം. ബൈബിളില്‍ ഉടനീളം പരിശോദിച്ചാല്‍ ദൈവപുരുഷന്മാര്‍ ഒന്നാമത് തള്ളപ്പെടുകയും പിന്നീട് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതായി കാണുന്നു.... 

യാക്കോബിന്‍റെ പുത്രനായ ജോസഫ്‌ ഇതിനു ഉദാഹരണം ആണ്. ആരംഭത്തില്‍ പിതാവിന്‍റെ സ്നേഹം അനുഭവിക്കുന്നതായി അവനു തോന്നി എന്നാല്‍ പെട്ടെന്ന് തള്ളപ്പെടുന്ന അനുഭവം അവനു ഉണ്ടായി.ഒന്നാമത് തന്‍റെ സഹോദരന്മാര്‍ അവനെ തള്ളി.... പിന്നീട് താന്‍ കണ്ട സ്വപ്നം മുഖാന്തിരം പിതാവ് അവനെ ശാസിച്ചു.....തുടര്‍ന്ന് അവന്‍ തന്‍റെ ഭവനത്തില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ടു....വീണ്ടും പോത്തിഫറിന്‍റെ ഭവനത്തില്‍ അവന്‍ ഉയര്‍ത്തപ്പെട്ടത് പോലെ തോന്നി എന്നാല്‍ തള്ളപ്പെടല്‍ അവനെ പിന്തുടര്‍ന്നു ....എന്നാല്‍ അവസാനം ദൈവം അവനെ ഫറവോന്‍റെ അടുത്ത സ്ഥാനം ആയ സിംഹാസനത്തിലേക്ക് ഉയര്‍ത്തുവാനുള്ള സമയം വന്നു.....

ദാവീദും ഈ സത്യത്തിനു അനുയോജ്യമായ ഉദാഹരണം ആണ്. അവന്‍ തന്‍റെ ജീവിതത്തില്‍ അഭിമുഖീകരിച്ച തള്ളപ്പെടലിന്‍റെ അവസ്ഥ വളരെ വിചിത്രമായിരുന്നു......ദാവീദ് ശൌലിനായി തന്‍റെ കയ്യില്‍ ഒരു വീണ വെച്ചിരുന്നപ്പോള്‍ ശൌല്‍ ദാവീദിന് വേണ്ടി തന്‍റെ കയ്യില്‍ ഒരു കുന്തം ആയിരുന്നു വെച്ചിരുന്നത്. ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഇപ്രകാരം ആണ് നടത്തുന്നത്. അവസാനം ദാവീദ് ഇസ്രായേലിനുരാജാവായി ഉയര്‍ത്തപ്പെട്ടു....

ഒരു പക്ഷെ നമ്മുടെ സ്നേഹിതര്‍ , ഭാര്യ ഭാര്‍ത്താവ്,സഹോദരന്‍ സഹോദരി .....കൂട്ടായിമകള്‍ .... സഭകള്‍ എന്നിവരാല്‍ അവഗണിക്കപ്പെട്ടു തള്ളപ്പെട്ടിരിക്കാം.... ചിലസന്ദര്‍ഭങ്ങളില്‍ ദൈവം പോലും നമ്മേ കൈവിട്ടു എന്ന് തോന്നിയേക്കാം ദൈവം നമ്മുക്ക് ചിലത് നിക്ഷേധിച്ചേക്കാം..... ഇതൊക്കെ നമ്മുടെ നന്മക്കു മാത്രം ആണ് എന്ന് മനസ്സിലാക്കണം.

പ്രീയ ദൈവപൈതലേ.....നാം ദൈവത്തിനു പൂര്‍ണ്ണമായും സ്വന്തം എന്നാ അവസ്ഥയില്‍ വരുന്നത് വരെയും ഇപ്രകാരം തുടര്‍ച്ചയായി തള്ളപ്പെട്ടേക്കാം. ദൈവം നമ്മേ ശ്രേഷ്ടമായ ആത്മീയ ഉന്നതികളിലേക്ക് ഉയര്‍ത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഒന്നാമതു മറ്റുള്ളവരാല്‍ തള്ളപ്പെടുന്ന പാതയില്‍ പോകുവാന്‍ അവന്‍ അനുവദിക്കുന്നു..... ഇപ്രകാരം നാം തള്ളപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ദൈവകൃപയാല്‍ നമ്മുടെ അകത്തെ മനുഷ്യനില്‍ സന്തോഷിച്ചു ഉല്ലസിപ്പാന്‍ ബലം പ്രാപിക്കുമെങ്കില്‍ ആത്മീകം ആയും ഭൌതീകം ആയും നാം അനുഗ്രഹിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യും.

പ്രീയ ദൈവപൈതലേ.....നിനക്ക് ആരില്‍ നിന്നെങ്കിലും ഒരു തള്ളപ്പെടലിന്‍റെ അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ ചിന്തിച്ചോണംനിന്നെ ദൈവം ഉയര്‍ത്തുവാന്‍ പോകുകയാണ് എന്നത്. ദൈവം നിങ്ങളെ ഓരോരുത്തരെയും ഒരു തള്ളപ്പെടലിന്‍റെ അവസ്ഥയില്‍ നിന്നും ഉയര്‍ത്തുമാറാകട്ടെ.....

സ്നേഹത്തോടെ 
സുമാസജി.

തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവർത്തിപ്പിൻ. ഗലാത്യര്‍ 6:2Image may contain: one or more people, sky, outdoor and nature

ഒരിക്കല്‍ സാധു സുന്ദര്‍സിംഗ് ഒരു സന്യാസിയോടോത്തു ഹിമാലയ പര്‍വ്വതത്തിന്‍റെ താഴ്വരയിലൂടെ യാത്ര ചെയ്യുകയായിരുന്നു. മഞ്ഞു വീഴ്ച തുടങ്ങിയാല്‍ അവരുടെ ജീവന് അപകടം നേരിടും അതുകൊണ്ട് ഇരുട്ടാകുന്നതിനു മുന്‍പേ പെട്ടെന്ന് നടന്നു നീങ്ങണമെന്ന് സന്യാസി സുന്ദര്‍സിംഗിനോട് ആവശ്യപ്പെട്ടു . അവര്‍ പെട്ടെന്ന് നടന്നു പോകുമ്പോള്‍ ഒരു നേരിയകരച്ചില്‍ കേട്ടു. അവര്‍ അവിടേക്ക് നോക്കിയപ്പോള്‍ വീണു മുറിവേറ്റ പാവപ്പെട്ട ഒരു മനുഷ്യനായിരുന്നു അത്

സുന്ദര്‍സിംഗ് അവിടേക്ക് ചെന്ന് ആ മനുഷ്യനെ സഹായിക്കുവാന്‍ ആഗ്രഹിച്ചു . എന്നാല്‍ അയ്യാളെ സഹായിക്കുവാന്‍ പോയാല്‍ ഇരുട്ടായി മഞ്ഞുവീഴ്ച തുടങ്ങുന്നതിനു മുന്‍പേ ഇവിടം കടന്നു പോകുവാന്‍ നമ്മുക്ക് കഴികയില്ലാ എന്ന് സന്യാസി പറഞ്ഞു.

മരണാസന്നനായ ആ പാവം മനുഷ്യനെ ഉപേക്ഷിച്ചിട്ട് പോകുവാന്‍ സുന്ദര്‍സിംഗിനു കഴിഞ്ഞില്ലാ.ആ സഹോദരനെ സഹായിക്കുവാന്‍ ആയിരിക്കാം ഒരുപക്ഷെ ദൈവം എന്നെ ഇതുവഴി കൊണ്ടുവന്നത് എന്ന് ചിന്തിച്ച് താന്‍ ആ മനുഷ്യന്‍റെ അടുത്തേക്ക്‌ പോയി.എന്നാല്‍ ആ സന്യാസി സുന്ദര്‍സിംഗികാത്തു നിന്നില്ലാ.അദ്ദേഹം തനിയെ നടന്നു പോയി.

നടക്കുവാന്‍ കഴിയാത്ത ആ മനുഷ്യനെ കമ്പിളി പുതപ്പുകൊണ്ട്‌ പൊതിഞ്ഞു തന്‍റെ ചുമലില്‍ വഹിച്ചു സുന്ദര്‍സിംഗ് നടന്നു. നിസ്സഹായനായ ആ മനുഷ്യനെയും ചുമന്നുകൊണ്ടു മലകയറുന്നത് വളരെ പ്രയാസമായിരുന്നു. എന്നിരുന്നാലും താന്‍ വളരെ കുഴഞ്ഞു കുഴഞ്ഞു നടന്നു നീങ്ങി , അവസാനം അല്പം അകലെയുള്ള ഒരു ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.

ആ മനുഷ്യനെയും വഹിച്ചുകൊണ്ട് താന്‍ യാത്ര തുടരുമ്പോള്‍ മഞ്ഞുമൂടിയ ഒരു വലിയ കേട്ട് വഴിയില്‍ കിടക്കുന്നതുകണ്ടു.... അന്വഷിച്ചപ്പോള്‍ തന്നോടൊപ്പം യാത്ര ചെയിതിരുന്ന സന്യാസിയുടെ മൃതശരീരമാണ് ആ കിടക്കുന്നത് എന്ന് അറിഞ്ഞു താന്‍ വളരെ അധികം വിഷമിച്ചു.

ആ സാധു മനുഷ്യന്‍റെ ശരീരത്തില്‍ നിന്നുള്ള ചൂട് സുന്ദര്‍സിംഗിനു ലഭിച്ചപ്പോള്‍ തണുപ്പില്‍ മരവിച്ചു മരിക്കാതെ താന്‍ രക്ഷപെട്ടു. സിംഗില്‍ നിന്നുള്ള ചൂട് നിസ്സഹായനായ ആ മനുഷ്യന് ലഭിച്ചപ്പോള്‍ അയാളും ജീവിക്കപ്പെട്ടു.

മറ്റുള്ളവരുടെ ഭാരം വഹിക്കുന്നതിലൂടെ നമ്മുക്കും മറ്റുള്ളവര്‍ക്കും പുതുജീവന്‍ ലഭിക്കുന്നു. എന്നത് എത്ര വാസ്തവം ആയ കാര്യം ആണ്.

ക്രിസ്തീയ ജീവിതം സ്വാര്‍ത്ഥ രഹിത ജീവിതം ആണ് അത് മറ്റുള്ളവരുടെ ദുഖങ്ങളും ഭാരങ്ങളും വഹിക്കുക മാത്രമല്ലാ , അവരുടെ ബലഹീനതകളും അകൃത്യങ്ങളും കൂടെ വഹിക്കുന്ന ജീവിതമാണ്.

ദൈവത്തിന്‍റെ പ്രതീക്ഷ നാം എത്രത്തോളം നിവര്‍ത്തിക്കുന്നുവന്നു നമ്മെ തന്നെ ഒന്ന് ശോധന ചെയിതു നോക്കുന്നത് നന്നായിരിക്കും .

ഇതേപോലെ ക്രിസ്തു നമ്മുടെ പാപങ്ങളും അതിക്രമങ്ങളും എല്ലാം അവന്‍റെമേല്‍ ചുമന്നു നമ്മുക്കായി യാഗമായി തീര്‍ന്നു.... അങ്ങനെ പാപത്തില്‍ മരിച്ച നമ്മളെ പുതു ജീവനിലേക്കു നടത്തി . ഇപ്രകാരം നാമും തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുവാന്‍ തയാറാകണം.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ......

സ്നേഹത്തോടെ
സുമാസജി.
Image may contain: one or more people, text and close-upനീ...മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍; ലാവണ്യം നിന്‍റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു;അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്‍റെ തേജസ്സും നിന്‍റെ മഹിമയും തന്നേ. സങ്കീര്‍ത്തനം45:2,3.

ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍റെ നാവില്‍ എത്രമാത്രം കൃപ ഉണ്ടോ അത്രമാത്രം അവന്‍റെ പുനരുദ്ധാനശരീരം സൌന്ദര്യമുള്ളതായിരിക്കും എന്ന അനുഗൃഹീത സത്യം അനേകരും മനസ്സിലാക്കുന്നില്ല. നമ്മുക്ക് ദുഷിച്ച വായാണ് ഉള്ളതെങ്കില്‍ പുനരുദ്ധാനത്തിനുശേഷം നമ്മുടെ ശരീരം വിരൂപമായിരിക്കും .

നമ്മുടെ ശരീരം നിത്യം ആയിരിക്കും എന്ന് ഓര്‍ക്കുക.

ദൈവം ഒരുവനെ എന്നേക്കും അനുഗ്രഹിക്കുന്നത് അവന്‍റെ ആദരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്ന കൃപയെ ആശ്രയിച്ചാണ്.
അധരങ്ങളില്‍ കൃപ പകര്‍ന്നിരിക്കുന്ന ഒരു വിശുദ്ധന്‍ മഹത്വവും തേജസ്സും അണിഞ്ഞ ഒരു വീരനും അവന്‍റെ നാവു ഇരുവായിത്തലയുള്ള വാളും ആണ് .

നമ്മുക്ക് ദുഷിച്ച വയാണ് ഉള്ളതെങ്കില്‍ നാം ലെജ്ജയും ദുരിതവും നിറഞ്ഞ ബലഹീനനായിരിക്കും .

നമ്മുടെ കര്‍ത്താവിനെക്കുറിച്ചു വചനം പറയുന്നു.....എല്ലാവരും അവനെ(യേശു) പുകഴ്ത്തി, അവന്‍റെവായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ലൂക്കോസ്4:22., അവന്‍റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ.ഉത്തമ ഗീതം 5:16

ഈ വചനം പോലെ നാമും ലാവണ്യമുള്ള വാക്കുകള്‍ ഉപയോഗിച്ചു മറ്റുള്ളവര്‍ക്ക് സന്തോഷവും സമാധാനവും പകര്‍ന്നു കൊടുക്കണം.അങ്ങനെ ആകുമ്പോള്‍ നിത്യതയില്‍ നമ്മുടെ നിത്യമായ സൌന്ദര്യവും നിത്യമായ അനുഗ്രഹങ്ങളും നമ്മുക്ക് ലഭിക്കും. അതുകൊണ്ട് നമ്മുടെ നാവിനെ അടക്കി ദൈവത്തിനു പ്രസാധമുള്ള മക്കളായി തീരുവാന്‍ ശ്രമിക്കാം. നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. അതുകൊണ്ട് ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നത് നമ്മുക്ക് യോഗ്യമല്ല. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചു നമ്മള്‍ നമ്മളെ തന്നെ ശുദ്ധീകരിക്കുക.
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....
സ്നേഹത്തോടെ
സുമ സജി.
തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. For he that eats and drinks unworthily, eats and drinks damnation to himself, not discerning the Lord's body.For this cause many are weak and sickly among you, and many sleep. 1കൊരിന്ത്യര്‍11:29,30Image may contain: one or more people, people sitting, drink and indoor

നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വിശ്വാസികളുടെ ഇടയില്‍ ബലഹീനരും രോഗികളും , യൌവ്വനകാലത്തുള്ള മരണവും സംഭവിക്കുന്നത്‌ എന്തുകൊണ്ട് ആണ് എന്ന് ?

പരിശുദ്ധാത്മാവ് വ്യക്തമായി അതിന്‍റെ കാരണങ്ങളും അതിനുള്ള പരിഹാരവും വചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. വിശ്വാസികള്‍ കര്‍ത്താവിന്‍റെ ശരീരത്തെ വിവേചിക്കാതെ കര്‍ത്താവിന്‍റെ മേശയില്‍ നിന്നും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോള്‍ ആണിത് സംഭവിക്കുന്നത്‌.

അനേകര്‍ക്ക്‌ ഈ സത്യം മനസ്സിലായിട്ടില്ല . അല്ലെങ്കില്‍ ഇതിനെ കാര്യമായി എടുക്കുന്നില്ല . കാരണം ഈ നുറുക്കപ്പെട്ട അപ്പം കര്‍ത്താവിന്‍റെ ശരീരം ആകുന്നു ഈ ശരീരം നമ്മുടെ സൌഖ്യത്തിനും , ആരോഗ്യത്തിനും പാപമോചനത്തിനും വേണ്ടിയുള്ളത് ആണെന്നുള്ള സത്യം നാം മനസ്സിലാക്കുന്നില്ലാ . അങ്ങനെ അശുദ്ധമായി അപ്പം പാനം ചെയ്യുമ്പോള്‍ ഈ വക പ്രയാസങ്ങള്‍ നമ്മിലേക്ക്‌ കടന്നു വരുന്നു.... അതിനെ വിവേചിച്ചു അത് പൂര്‍ണ്ണമായി വിശ്വസിച്ചു വിശുദ്ധിയോടെ നാം അതിനെ സ്വീകരിക്കുമ്പോള്‍ നമ്മള്‍ ശക്തി പ്രാപിച്ചു ആരോഗ്യം ഉള്ളവര്‍ ആയി ദീര്‍ഗ്ഗായുസ്സോടെ ജീവിക്കുന്നു. 

സങ്കടകരമായ ഒരു കാര്യം..... സഭ ഈ കാലങ്ങളില്‍ ഒക്കെയും കര്‍ത്താവിന്‍റെ മേശയെക്കുറിച്ചു വ്യക്തമായി പടിപ്പിക്കാത്തത് കൊണ്ടും അതിലേക്കു വിശ്വാസികളെ ബോധാവല്‍ക്കരിക്കത്തത്കൊണ്ടും ആണ് ഇതു സംഭവിക്കുന്നത്‌ . സഭ പടിപ്പിക്കുന്നത് ഒരു വ്യക്തി പാപം ചെയിതിട്ടുണ്ടെങ്കില്‍ അവന്‍ കര്‍ത്താവിന്‍റെ മേശയില്‍ പങ്കാളിആകുവാന്‍ യോഗ്യനല്ലാ എന്നാണ് .....ആ കാരണത്താല്‍ ആ വ്യക്തിയെ ആ കര്‍മ്മത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു....ഇതു മൂലം ഈ വ്യക്തി ബലഹീനനും രോഗിയും , ആയിത്തീരുന്നു. അങ്ങനെ ഒരു അനുഗ്രഹംആയി തീരേണ്ടതിനെ നമ്മള്‍ ശാപം ആക്കി മാറ്റുന്നു. ഈ കാരണത്താല്‍ അനേകം വിശ്വാസികള്‍ കര്‍ത്താവിന്‍റെ മേശയില്‍ നിന്നും മാറി നില്‍ക്കുന്നു.ഇതു മുഖാന്തിരം അവര്‍ക്ക് കിട്ടേണ്ട ശക്തിയും ബലവും നഷ്ടപ്പെട്ടുപോകുന്നു ..... 

സഹോദരങ്ങളെ ദൈവത്തിന്‍റെ മുന്‍പില്‍ നീതിമാന്മാര്‍ ആരും ഇല്ലാ. ദൈവത്തെ സ്വീകരിക്കുവാന്‍ പ്രാഗത്ഭ്യം ഉള്ളവര്‍ ആര്‍ ? ദൈവത്തിന്‍റെ കൃപയാല്‍ അത്രേ നാം നീതീകരിക്കപ്പെട്ടിരിക്കുന്നത് . കര്‍ത്താവ് എല്ലാം തികഞ്ഞു യോഗ്യതയുള്ളവരെ തേടിയല്ലാ വന്നത് . അയോഗ്യരേയും പാപികളെയും തേടി ആണ് കര്‍ത്താവ് വന്നത്. അവര്‍ക്ക് വേണ്ടി ആണ് കര്‍ത്താവ് മരിച്ചത്. അതിനാല്‍ കര്‍ത്താവിന്‍റെ മേശയില്‍ പങ്കാളി ആകുവാന്‍ അവര്‍ക്കാണ് അവകാശം ഉള്ളത്. ഈ അവകാശം നമ്മുക്ക് കര്‍ത്താവിന്‍റെ ക്രൂശു മരണത്തിലൂടെ നമ്മുക്ക് ലഭിച്ചതാണ് . നമ്മുടെ അയോഗ്യതയെയും പാപത്തെയും കാല്‍വരിയില്‍ ഇല്ലാതാക്കി നമ്മേ നീതീകരിച്ച് അവന്‍റെ ശരീരത്തിന്‍റെ ഭാഗങ്ങള്‍ ആക്കി . അങ്ങനെ അവന്‍റെ മേശയില്‍ നമ്മളെ പങ്കാളികള്‍ ആക്കി മാറ്റി . അതുകൊണ്ട് നമ്മുടെ യോഗ്യതയോ അയോഗ്യതയോ അല്ലാ.... കര്‍ത്താവിന്‍റെ മേശയില്‍ നിന്നും നമ്മളെ മാറ്റി നിര്‍ത്തേണ്ടത് . കര്‍ത്താവിന്‍റെ മേശയിലേക്ക്‌ നാം ധൈര്യപൂര്‍വ്വം കടന്നു വരണം , കാരണം യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട മക്കള്‍ ആണ് നാം ഓരോരുത്തരും. ഈ ഒറ്റകാരണത്താല്‍ തന്നേ നാം അവന്‍റെ മേശയില്‍ പങ്കാളി ആകുവാന്‍ കര്‍ത്താവ് നമ്മേ യോഗ്യരാക്കുന്നു. ഇതിനെ ഒരു വെറും കര്‍മ്മം ആയി കാണാതെ നമ്മുടെ വിശ്വാസത്തിന്‍റെ പ്രദര്‍ശനം ആയി ഇതിനെ സ്വീകരിക്കണം . അപ്പോള്‍..... ക്രിസ്തുവിന്‍റെ ശരീരം തകര്‍ക്കപ്പെട്ടത് എന്‍റെ ആത്മീകവും ഭൌദീകവും ആയ ആരോഗ്യത്തിനും സൌഖ്യത്തിനും കാരണം ആയി തീരും. അങ്ങനെ ക്രിസ്തുവില്‍ പൂര്‍ണ്ണതയുള്ള ഒരു ജീവിതം നയിക്കുവാന്‍ നമ്മുക്ക് സാധിക്കും. ഇങ്ങനെ നമ്മള്‍ പങ്കാളികള്‍ ആകുമ്പോള്‍ നമ്മള്‍ ക്രിസ്തുവിനു യോഗ്യരായ മക്കള്‍ ആയി ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദീര്ഗ്ഗനാള്‍ ജീവിക്കുവാന്‍ കാരണം ആയി തീരും .

യേശു ക്രിസ്തു ക്രൂശില്‍ ചെയിതു കഴിഞ്ഞ സകലപ്രവൃത്തികളെയും നാം പൂര്‍ണ്ണമായും വിശ്വസിക്കുക. അപ്പോള്‍ ക്രൂശില്‍നിന്നുള്ള സകല നന്മകളും നമ്മളിലേക്ക് ഒഴുകിയെത്തും . ആ സ്നേഹം നമ്മളെ ക്രിസ്തുവിന്‍റെ കൂടെ നടക്കുവാന്‍ നമ്മേ സഹായിക്കും. ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.....

സ്നേഹത്തോടെ 
സുമാ സജി.



ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ.. വെളിപ്പാട് 22:20.

വേദപുസ്തകത്തിലെ അവസാനത്തെ സാക്ഷ്യവും , അവസാനത്തെ വാഗ്ദത്തവും അവസാനത്തെ പ്രാര്‍ത്ഥനയും ആയ ഈ വചനം കര്‍ത്താവിന്‍റെ വരവുമായി ബന്ധപ്പെടുത്തിയതാണ്.എന്നാല്‍ അനേകര്‍ യേശു വേഗത്തില്‍ വരും എന്ന് വിശ്വസിക്കുന്നില്ലാ..... എപ്പോഴെങ്കിലും വരും എന്ന് മാത്രം വിശ്വസിക്കുന്നു. ഇങ്ങനെ സംശയിക്കുന്നവരോട് കര്‍ത്താവ് പറയുന്നു.... എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞുകൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും” മത്തായി 24: 48-51.കര്‍ത്താവ് ഇപ്പോഴേ വരില്ലാ എന്ന് ചിന്തിക്കുന്നവരേ...നിങ്ങള്ക്ക് കിട്ടുവാന്‍ ഇരിക്കുന്ന ശിക്ഷാവിധി എത്ര ഭയാനകം ആയിരിക്കും എന്നാണു മുകളില്‍ പറഞ്ഞിരിക്കുന്നത്.
പ്രീയ ദൈവപൈതലേ....ഇതാ ഞാന്‍ വേഗം വരുന്നു....എന്ന് വിശ്വസിക്കുക. കര്‍ത്താവ്‌ എപ്പോള്‍ വരും എന്ന് ആര്‍ക്കും അറിയില്ലാ ....ചിലപ്പോള്‍ കര്‍ത്താവ്‌ വരുന്നത് ഇപ്പോള്‍ ആയിരിക്കാം .... അതുമല്ലെങ്കില്‍ അടുത്ത ഏതെങ്കിലും നിമിഷങ്ങളില്‍ ആയിരിക്കാം ....ഒരിങ്ങിയിരിക്ക. കര്‍ത്താവിന്‍റെ പ്രത്യക്ഷതക്കായി ആകാഷയോടെ കാത്തിരിക്കുന്നവര്‍ മാത്രം , കര്‍ത്താവിന്‍റെ പ്രത്യക്ഷതയെ സ്നേഹിക്കുന്നവര്‍ , കര്‍ത്താവിന്‍റെ വരവരവില്‍ പ്രത്യാശയാല്‍ നിറഞ്ഞിരിക്കുന്നവര്‍, അവന്‍ നിര്‍മ്മലന്‍ ആയിരിക്കുന്നപോലെ തങ്ങളെത്തന്നെ നിര്‍മ്മലരായി സൂക്ഷിച്ചു അവന്‍റെ വരവിനായി ഒരുങ്ങി ജീവിക്കും. അങ്ങനെ ഉള്ളവരെ കൂട്ടി ചേര്‍പ്പാന്‍ ആണ് കര്‍ത്താവ് വരുന്നത്.

നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. 1John3:2

എന്നാല്‍ വചനം പറയുന്നു ... ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. മത്തായി24 :35. 

ദൈവത്തിന്‍റെ വചനം നിറവേറാതെ ഇരിക്കയില്ലാ...എന്ന് നാം ഓര്‍ത്തുകൊണ്ട്‌ കര്‍ത്താവിന്‍റെ വരവിനായി ഒരുങ്ങുക. 

ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....

സ്നേഹത്തോടെ 
സുമാസജി.

No photo description available.
Image may contain: 1 person, textമാര്‍ക്കോസ് 10:35 -45

 യാക്കോബും, യോഹന്നാനും യേശുവിനോട് ഒരു രാജ്യം സ്ഥാപിക്കുവാനും അവിടെ അവര്‍ക്ക് പ്രധാനപ്പെട്ട സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ടു.

 യേശു ചെയിത സകല അത്ഭുതങ്ങളും കണ്ടിട്ടും യേശുവില്‍ സംശയിച്ചു. ആണിപ്പഴുതുള്ള കരം കണ്ടേ വിശ്വസിക്കുകയുള്ളൂ എന്ന് പറഞ്ഞു. 

 യേശുവിന്‍റെ കൂടെ നടന്ന പത്രോസ് യേശുവിന്‍റെ ക്രൂശുമരണത്തിനു ശേഷം തന്‍റെ പഴയജോലിയിലേക്ക് തിരിച്ചു പോയി ....

 യേശു ശിഷ്യന്മാരുടെ കൂടെ വളരെ അധികം അത്ഭുതങ്ങളും അടയാളങ്ങളും ഒക്കെ ചെയിതിട്ടും അവര്‍ അത് നേരിട്ട് കണ്ടു അനുഭവിച്ചിട്ടും അവര്‍ യേശുവിനെ പൂര്‍ണ്ണമായി സ്വീകരിച്ചില്ലാ.....

 യേശു അവരെ പ്രാര്തിക്കുവാന്‍ പഠിപ്പിച്ചു എന്നിട്ടും അവര്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികം ആക്കിയില്ലാ.....അതുകൊണ്ട് അവര്‍ ബലഹീനര്‍ ആയിരുന്നു...

എന്നാല്‍........പരിശുദ്ധാത്മാവിനാല്‍ അവര്‍ നിറഞ്ഞപ്പോള്‍ അവര്‍ ശക്തി പ്രാപിച്ചു. അപ്പോസ്തലപ്രവൃത്തി1:8

അവരുടെ വീഴ്ചകള്‍ അവര്‍ക്ക് ഉയര്‍ച്ച ആയി മാറി .

തടസങ്ങള്‍ അവര്‍ക്ക് അവസരമായി മാറി

പ്രതികൂലങ്ങള്‍ അവര്‍ക്ക് അനുഗ്രഹമായി മാറി .

അവര്‍ ജയാളികള്‍ ആയി ചരിത്രത്തെ തിരുത്തി എഴുതി.ഇതെല്ലാം സംഭവിച്ചത് അവര്‍ ആത്മാവില്‍ നിറഞ്ഞു ശക്തി പ്രാപിച്ചത് കൊണ്ടാണ്. ആത്മാവ് നമ്മളെ ശക്തീകരിച്ചു നമ്മുടെ ഉള്ളിലെ ഭയത്തെ നീക്കുകയും ചെയ്യും.അപ്പോള്‍ നാം സത്യത്തിനു വേണ്ടി ദൈവത്തിനു വേണ്ടി നില്‍ക്കുവാന്‍ സാധിക്കും.ഈ ആത്മാവ് ഇന്നും നമ്മുടെ ഇടയില്‍ ഉണ്ട്.പ്രാപിച്ചു എടുക്കുക. ദൈവരാജ്യമാഹത്വത്തിനായി പ്രവര്‍ത്തിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....
സ്നേഹത്തൊടെ
സുമാ സജി
Image may contain: one or more peopleനിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽവെക്കും? 1രാജാക്കന്മാര്‍ 18:21

ഇന്നു വിശ്വാസഗോളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധി ആണ് രണ്ടു തോണിയിൽ കാൽവെക്കുക എന്നത് . അതായത് ലോകവും വേണം ദൈവവും വേണം. 

വചനപ്രകാരം ഇതു രണ്ടും ഒന്നിച്ചു കൊണ്ടുപോകുക അസാധ്യം ആണ് . വചനം പറയുന്നു ലോകത്തോടുള്ള സ്നേഹം ദൈവത്തോടുള്ള ശത്രുത ആണെന്ന്. ലോകത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കില്ലാ. ഈ ഒരു സാഹചര്യത്തില്‍ ആണ് ഒരു ക്രൈസ്തവന്‍റെ ജീവിതത്തില്‍ വിശ്വാസത്തിന്‍റെ ശക്തി വെളിപ്പെട്ടു വരുന്നത്.

ഒരു തികഞ്ഞ വിശ്വാസി എനിക്ക് നല്ല വിശ്വാസം ഉണ്ടാകണമേയെന്നു തീവ്രമായി ആഗ്രഹിക്കും.

വിശ്വാസം എന്നാല്‍ ആഗ്രഹിച്ചാല്‍ മാത്രം കിട്ടുന്ന ഒന്നല്ലാ.... അത് നമ്മുടെ ശരീരത്തിലെ മസ്സിലുകള്‍ പോലെ ആണ് . നിരന്തരം വ്യായാമം ചെയിതെങ്കില്‍ മാത്രമേ നമ്മുടെ മസ്സിലുകള്‍ക്ക് ആരോഗ്യം ഉണ്ടാകൂ.... ഇപ്രകാരം തന്നെ ആണ് നമ്മുടെ വിശ്വാസവും.അത് പരിശ്രമത്തിലൂടെയും പ്രവൃത്തിയിലൂടെയും വര്‍ദ്ദിപ്പിച്ചു കൊണ്ടുവരേണ്ടതാണ്. നിത്യമായ ജീവിതത്തിനു വേണ്ടി മാത്രം അല്ലാ നമ്മുടെ വിശ്വാസം. നമ്മുടെ സകലപ്രവര്‍ത്തിക്കും വിശ്വാസം ഒരു പ്രധാനഘടകം ആണ്.

വിശ്വാസം എന്നത് ഒരു ആത്മീക തലം മാത്രമല്ലാ....അത് ഓരോ ദിവസവും ദൈവത്തോട് അടുത്തു വരുന്ന ഒരു പ്രക്രീയകൂടി ആണ്.

ഒരു ഉദാഹരണത്തിലൂടെ ഇതിനെക്കുറിച്ച് വ്യക്തമാക്കാം ......

 ഒരു ചെറിയ വിശ്വാസം ഉള്ളവന്‍ ചിന്തിക്കുന്നു അവന്‍ ആഗ്രഹിക്കുന്നത് ദൈവം ചെയിതു കൊടുക്കുമെന്ന്.

 ഒരു ഇടത്തരം വിശ്വാസി ചിന്തിക്കുന്നത് ദൈവം തന്‍റെ കാര്യങ്ങള്‍ ചെയ്യുവാന്‍ മതിയായവന്‍ ആണ് .

 എന്നാല്‍ ഒരു തികഞ്ഞ വിശ്വാസി ചിന്തിക്കും ദൈവം എനിക്കായി സകലവും ചെയിതു കഴിഞ്ഞിരിക്കുന്നു.....

ഏലിയാവ് അങ്ങനെ ഒരു വിശ്വാസി ആയിരുന്നു....തന്‍റെ മുന്‍പില്‍ വരുന്ന ഏതു വലിയ പ്രതികൂലത്തിന്‍റെ നടുവിലും ദൈവപ്രവൃത്തിയുടെ സാധ്യതകളെ മുന്‍കൂട്ടി കണ്ടിരുന്നു. ഏലിയാവ് ദൈവത്തില്‍ നിന്നും അസാധാരണമായതു സംഭവിക്കും എന്ന് വിശ്വസിച്ചു....അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയിതു.

ആ എലിയാവിനെപ്പോലെ നമ്മുക്കും നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണം. ഒരു പക്ഷെ നമ്മള്‍ ചോദിക്കുന്ന സര്‍വ്വകാര്യങ്ങളിലും ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു എന്ന് വരില്ലാ ......എങ്കിലും നാം ദൈവത്തിന്‍റെ വചനത്തെ പ്രമാണിക്കുകയും പൂര്‍ണ്ണമായി ആശ്രയിക്കുകയും ചെയ്യുമ്പോള്‍ അസാധാരണമായ കാര്യങ്ങള്‍ ദൈവം നമ്മെക്കൊണ്ട് ചെയിതെടുക്കും.

ഒരു പക്ഷെ നാം ചിന്തിച്ചേക്കാം ഞാന്‍ ഒരു ബലഹീനന്‍ ആണെന്നും എന്നേക്കൊണ്ട്‌ ദൈവത്തിനു ഒരു പ്രയോജനം ഉണ്ടാകില്ലാന്നും ഒക്കെ പക്ഷെ വചനത്തില്‍ ഉടനീളം നാം കാണുന്നത് എത്രയോ ബലഹീനര്‍ ആയിട്ടുള്ള വരെ ആണ് ദൈവം തന്‍റെ വന്‍കാര്യങ്ങളെ ചെയിതെടുക്കുവാന്‍ ഉപയോഗിച്ചത്. ദൈവം നമ്മുടെ പൂര്‍ണ്ണതയോ മേന്മയോ ഒന്നുമല്ലാ നോക്കുന്നത് , ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും ആണ് നോക്കുന്നത്. അങ്ങനെയുള്ളവരുടെമേല്‍ ദൈവത്തിന്‍റെ പ്രവൃത്തി വെളിപ്പെട്ടുവരും.

ലോകം ശക്തന്മാരെയും ശ്രേഷ്ടതയുള്ളവരെയും, അല്‍പസ്വല്‍പ്പം പ്രവചിക്കുന്നവരെയും, ഒക്കെ ആണ് ആശ്രയിക്കുന്നത് . എന്നാല്‍ നമ്മുടെ ദൈവമോ..... ലോകത്തിന്‍റെ ശക്തന്മാരെലജ്ജിപ്പിക്കുവാന്‍ ബലഹീനരെ തിരഞ്ഞെടുക്കുന്നു.... അതുകൊണ്ട് ലോകത്തെവെടിഞ്ഞു പൂര്‍ണ്ണമായും ദൈവത്തില്‍ ആശ്രയിക്കുക.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ....
സുമാസജി.