BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, March 6, 2019


No photo description available.അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും ഇരുന്നു; യെശയ്യാവ് 53:3

പലപ്പോഴും നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഒരു അവസ്ഥ ആണ് ത്യജിക്കപ്പെടല്‍ അല്ലെങ്കില്‍ തള്ളപ്പെടല്‍. ഈ സമയത്ത് ക്രിസ്തുവിന്‍റെ ആത്മാവില്‍ സന്തോഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം തളര്‍ന്നുപോകും. ഈ തള്ളപ്പെടല്‍ നമ്മുക്ക് ഉണ്ടാകുമ്പോള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലേക്ക് നാം നോക്കണം. അവന്‍റെ ക്രൂശുമരണത്തിലേക്ക് നോക്കണം. ക്രിസ്തുവിന്‍റെ ജനനം മുതല്‍ ആരംഭിച്ച തള്ളപ്പെടല്‍ ക്രിസ്തുവിന്‍റെ ജീവിതാന്ത്യം വരെയും ഉണ്ടായിരുന്നു..... വചനം പറയുന്നു.....അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല . ഇന്നു ദൈവത്തെ അറിയുന്നഓരോരുത്തരുടെയും അവസ്ഥ ഇതാണ്. കള്ളുകുടിച്ചു നടന്നാലോ.... മറ്റെന്തു വൃത്തികേടുകള്‍ കാണിച്ചു നടന്നാലോ.... ആര്‍ക്കും ഒരു പ്രശ്നവും ഇല്ലാ.... എന്നാല്‍ അറിഞ്ഞതില്‍ നിന്നും വിത്യസ്തമായ സത്യം മനസ്സിലാക്കി ദൈവത്തിലേക്ക് തിരിഞ്ഞു കഴിയുമ്പോള്‍ സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും തള്ളപ്പെടല്‍ തുടങ്ങും. അതുകൊണ്ട് കര്‍ത്താവിനെ അറിയുന്നത് തന്നെ ഭാഗ്യം എന്ന് കണ്ടു തള്ളപെടലില്‍ ദുഖിച്ചു പിറുപിറുക്കുന്നവര്‍ ആയിതീരാതെ കര്‍ത്താവില്‍ സന്തോഷിക്കുന്നവര്‍ ആയിത്തീരുക. .ത്യജിക്കുന്നവരെ ഓര്‍ത്തു അനുഗ്രഹിച്ച് പ്രാര്‍ത്തിക്കുക.

ത്യജിക്കപ്പെടുമ്പോള്‍ ചിലര്‍ നിലവിളിച്ചു കരഞ്ഞു അനുകമ്പക്ക് ഇടംകൊടുത്തു തങ്ങളുടെ കഷ്ടങ്ങളെ ഓര്‍ത്ത്‌ മറ്റുള്ളവരെ കുറ്റം പറഞ്ഞു പിറുപിറുത്തുകൊണ്ടേ ഇരിക്കുന്നു.....അങ്ങനെയുള്ളവര്‍ കര്‍ത്താവായ യേശുവിന്‍റെ വരവില്‍ പൂര്‍ണ്ണമായി തള്ളപ്പെടും. മനുഷ്യരാല്‍ തള്ളപ്പെടുമ്പോള്‍ സന്തോഷിക്കുവാന്‍ പഠിച്ചാല്‍ ഉയിര്ത്തെഴുന്നേല്‍പ്പിന്‍റെ തേജസ്സിലേക്ക് നമ്മേ നയിക്കും. അതായത് ത്യജിക്കപ്പെടല്‍ ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക് നടത്തും. തള്ളപ്പെട്ട കല്ലാണ് മൂലക്കല്ലായി തീര്‍ന്നത് എന്ന് ഓര്‍മ്മവേണം.

സഹോദരങ്ങളേ..... ഇതു വായിക്കുമ്പോള്‍ നീ ദൈവത്തെ അറിഞ്ഞതിന്‍റെ പേരില്‍ ഒരു തള്ളപ്പെടലിന്‍റെ പാതയിലൂടെ ആയിരിക്കാം പോയികൊണ്ടിരിക്കുന്നത്. അത് ഒരു പക്ഷെ വളരെ വേദനിക്കപ്പെടുന്ന അവസ്ഥ ആയിരിക്കാം. എന്നാല്‍ ഒന്നോര്‍ക്കുക. ത്യജിക്കപ്പെടുന്നതിന്‍റെ അല്ലെങ്കില്‍ തള്ളപ്പെടലിന്‍റെ പാത നിങ്ങളെ ഉയര്‍ത്തെഴുന്നേല്‍പിലേക്ക് നടത്തുന്നു എന്ന് മനസ്സിലാക്കുക. ക്രിസ്തു നിമിത്തം എത്രത്തോളം തള്ളപ്പെടുന്നുവോ.... അത്രത്തോളം നിങ്ങള്‍ പ്രീയനായവനില്‍ അംഗീകരിക്കപ്പെടും എന്നതാണ് സത്യം. അതുകൊണ്ട് കര്‍ത്താവില്‍ സന്തോഷിക്കുവീന്‍......

സ്നേഹത്തോടെ 
സുമാ സജി.



Image may contain: one or more people and textനിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു. 2കോരിന്ത്യാര്‍6:18

ഒരു പക്ഷെ നിങ്ങള്‍ക്ക് ഈ ലോകത്ത് നല്ല മാതാപിതാക്കള്‍ ഇല്ലാത്തവര്‍ ആയിരിക്കാം . ഒന്നുകില്‍ അവര്‍ വേര്‍പിരിഞ്ഞു ജീവിക്കുന്നവര്‍ ആകാം ,രോഗികള്‍ആകാം, മരണപെട്ടു പോയിട്ടുണ്ടാകാം , അല്ലെങ്കില്‍ വീട്ടില്‍ അലോഹ്യം ഉണ്ടാക്കുന്നവര്‍ ആകാം......

ഇങ്ങനെ ഉള്ളവര്‍ക്ക് വളരെ സന്തോഷം ഉള്ള ഒരു കാര്യം നമ്മുക്ക് നിത്യമായ ഒരു പിതാവ് സ്വര്‍ഗ്ഗത്തില്‍ ഉണ്ട് . അവന്‍ പൂര്ണ്ണനും സര്‍വ്വശക്തനും ആണ് . സദാ നമ്മെ അനുഗ്രഹിക്കുന്ന സ്വര്‍ഗ്ഗത്തിലെ നല്ല പിതാവ് . ലോകത്തിലെ പിതാക്കന്മാര്‍ പരാജയപ്പെടുമ്പോള്‍ വചനം പറയുന്നു.....ഒരിക്കലും പരാജയപ്പെടാത്ത ഒരു പിതാവ് നമുക്കുണ്ട് എന്ന്.ലോകത്തിലെ ഏതു പിതാവിനേക്കാളും ശ്രഷ്ടനായവാന്‍ തന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകാത്തവന്‍, തന്‍റെ മക്കള്‍ക്കായി സകലതും നന്മക്കായി മാറ്റുന്നവന്‍, വചനം പറയുന്നു....അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! മത്തായി7:11.

ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.എശയ്യാവ്49:15

ഈ ലോക ജീവിതത്തില്‍ നാം അനേകം പ്രതികൂലത്തിലൂടെ കടന്നു പോകേണ്ടി വരും എങ്കിലും നാം ഒട്ടും നിരാശപ്പെടെണ്ടി വരികയില്ലാ.കാരണം ഈ പ്രതിസന്ധികളുടെ നടുവില്‍ നമ്മേ കരുതുവാന്‍ ശക്തന്‍ ആണ് നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ്.

ദൈവം നമ്മുക്ക് പിതാവ് ആയിരിക്കുമ്പോള്‍ നാം എന്തിനു വ്യാകുലപ്പെടണ൦. കാരണം നമ്മുടെ പിതാവ് നമ്മളെക്കാള്‍ എത്രയോ അധികം ശ്രേഷ്ടന്‍ ആണ്. ശക്തിയുടെ കാര്യത്തിലും, അറിവിന്‍റെ കാര്യത്തിലും നമ്മെക്കാള്‍ ശ്രേഷ്ടന്‍ ആയ ദൈവം നമ്മുടെ കുറവുകളില്‍ നമ്മുക്ക് സഹായമായി ഓടി എത്തും. ഒരു നല്ല പിതാവ് തന്‍റെ മക്കള്‍ക്ക്‌ ഓരോ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏല്‍പ്പിക്കും . അത് നമ്മളെ നന്നായി പരിശീലിപ്പിച്ച് ജയകരമായ ഒരു ജീവിതം നയിക്കുവാന്‍ സഹായിക്കും. പലപ്പോഴും നമ്മുടെ ഉത്തരവാദിത്വ൦ കഠിനം ആകുമ്പോള്‍ നാം നിരാശപ്പെടുകയും പിറുപിറുക്കുകയും ചെയ്യും. ഇതു നമ്മേ തളര്‍ത്തുവാന്‍ വേണ്ടി അല്ലാ.....നമ്മെ ശക്തീകരിക്കുവാന്‍ വേണ്ടി ആണ്. തന്‍റെ മക്കള്‍ക്ക്‌ സഹിക്കുവാന്‍ ആകാത്ത ഒരു പ്രയാസവും പിതാവായ ദൈവം നമ്മുക്ക് തരുകയില്ലാ.നമ്മേ നന്നായി അറിയുന്ന പിതാവ് നാം ഓരോരുത്തരുടെയു ശക്തിക്ക് അനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ നമ്മുക്ക് തരികയുള്ളൂ.....

ഒരു ക്രൈസ്തവന്‍റെ വിശ്വാസം എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവം തന്‍റെ സ്വന്തപിതാവ് എന്നാണു വചനം നമ്മേ പഠിപ്പിക്കുന്നെ.... യേശു ശിഷ്യന്മാരെ പഠിപ്പിച്ചതും അപ്രകാരം ആണ്. ദൈവത്തെ അബ്ബാ .... പിതാവേ .... എന്ന് വിളിക്കുവാന്‍ പഠിപ്പിച്ചു . ഈ ഒരു വിശ്വാസം ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുവാന്‍ സഹായിക്കുന്നു...... അതുകൊണ്ട് നിങ്ങളുടെ സകലചിന്താകുലങ്ങളും അവന്‍റെമേല്‍ ഇട്ട്കൊള്‍ക.അവന്‍ നിങ്ങള്‍ക്കായി കരുതിക്കൊള്ളും.

ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.........

സ്നേഹത്തോടെ 
സുമാ സജി



Image may contain: one or more people, people standing, cloud, sky and outdoorഒരിക്കല് ഒരു ദൈവദാസന് തന്റെ പ്രസംഗത്തിനോടുവില് പറഞ്ഞു........ എല്ലാവരും നിങ്ങളുടെ ജീവിതത്തെ ക്രിസ്തുവിനു സമര്പ്പിക്കണം. അങ്ങനെ തീരുമാനം എടുത്തവര് കരങ്ങളെ ഉയര്ത്തുക. അവര്ക്ക് വേണ്ടി ഞാന്പ്രാര്ഥിക്കാം. അവിടെ ഇരുന്നവര്എല്ലാവരും അത് കേട്ട് പലരും അത് സ്വീകരിച്ചു അവരുടെ ജീവിതം ക്രിസ്തുവിനായി മാറ്റിവെക്കുവാന്തീരുമാനിച്ചു. അവരുടെ കരങ്ങളെ ഉയര്ത്തി. അവര്ക്ക് വേണ്ടി ആ ദൈവദാസന് ആത്മാര്ഥമായി പ്രാര്ഥിച്ചു . യോഗം അവസാനിച്ചു എല്ലാവരും പോയി. എന്നാല് അതില് ഒരാള് തീരുമാനം എടുത്തു തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റിവെക്കണമോ വേണ്ടയോ എന്ന് അടുത്തദിവസം തീരുമാനിക്കാം എന്ന് . എന്നാല് ആ അടുത്ത ദിവസം അദ്ദേഹത്തിനു കിട്ടിയില്ലാ...... പോയവഴിയില് തന്നെ അദ്ദേഹം ഒരു അപകടത്തില് പെട്ട് മരിച്ചു പോയി . 

നമ്മളും ഇതുപോലെ എത്ര എത്ര പ്രസംഗങ്ങള് കേട്ടിട്ടുണ്ട്, അല്ലെങ്കില്വായിച്ചിട്ടുണ്ട്.നമ്മളും എല്ലാം പിന്നത്തേക്ക് മാറ്റിവെക്കുകയല്ലേ വാസ്തവത്തില്ചെയ്യുന്നത്. വചനം അറിയാം എങ്കിലും വചനത്തിനു അനുസരിച്ചു ജീവിക്കുവാന്മടിയാണ്. നമ്മുടെ പാരമ്പര്യം വെച്ചുകൊണ്ട് നടക്കും. നമ്മേ ക്രിസ്തുവിന്റെ കരങ്ങളില് ഏല്പിക്കുവാന്മടിയാണ്. 

ജീവിതത്തെ ക്രിസ്തുവിനു സമര്പ്പിക്കുക, വചനത്തിനു കീഴ്പ്പെടുക, ജലസ്നാനം സ്വീകരിക്കുക,ദൈവവേലചെയ്യുക, ഇങ്ങനെയുള്ള സത്യങ്ങള് അനുസരിക്കണം എന്ന് പലര്ക്കും അറിയാം..... പലര്ക്കും അതിനുള്ള ആഗ്രഹവും ഉണ്ട്. എന്നാല്ബന്തുക്കള്, സ്വന്തക്കാര്, പാരമ്പര്യം , കുട്ടികളുടെ പഠനം , കുട്ടികളുടെ വിവാഹം ഇതൊക്കെ ഓര്ക്കുമ്പോള് പിന്നത്തേക്ക് മാറ്റിവെക്കും എല്ലാം. അങ്ങനെ എല്ലാ നല്ല ഉദ്ധേശ്യങ്ങളെയും താമസത്തിന്‍റെ ആത്മാവ് പിടിച്ചു ഒതുക്കി നിങ്ങളെ നശിപ്പിക്കുന്നു എന്ന് അറിയാതെ പോകരുതേ.......

സൌകര്യ പ്രദമായ സമയം വരുമ്പോള്‍.... 
ഞങ്ങള്‍ വേണ്ടത് ചെയിതുകൊള്ളാം എന്ന് പറഞ്ഞു സമയം നീട്ടികളയുന്നവര്‍ ധാരാളം ഉണ്ട്. വചനത്തില്‍ പറയുന്നു..... ഫേലിക്സ് പൌലോസിന്റെ പ്രസംഗം കേട്ടപ്പോള്‍ ഭയന്ന് തൽക്കാലം പോകാം എന്ന് തീരുമാനിച്ചു......... അപ്പോസ്തോലപ്രവൃത്തി 24 :24, 25. ഫേലിക്സ് യെഹൂദ സ്ത്രീയായ തന്‍റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്‍റെ പ്രസംഗം കേട്ടു.എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. 

പിന്നെ ഫേലിക്സിന് ആ അവസരം ഒരിക്കലും വന്നില്ലാ.തന്‍റെ നിത്യതയെ പാഴാക്കിയ ആ താമസിപ്പിക്കുന്ന ആത്മാവിനെ ഓര്‍ത്തു അനുതപിച്ചിട്ടുണ്ടായിരിക്കാം .....

മാനസാന്തരപ്പെടുവാന്‍ താമസിച്ചുപോയി....സ്നാനപ്പെടുവാന്‍ താമസിച്ചുപോയി...... ക്രിസ്തുവിങ്കലേക്ക് വരുവാന്‍ അവസരം ഉണ്ടായിട്ടും വന്നില്ലാ.... എന്നുള്ള പശ്ചാതാപത്താല്‍ നിറഞ്ഞതാണ്‌ നരകം. ചിലര്‍ വരുത്തിയ താമസം മൂലം തങ്ങളുടെ നിത്യത മുഴുവന്‍ വിലപിക്കേണ്ടതായി വരുന്നു.....എന്ന് അറിയാതെ പോകരുതേ...... 

പ്രീയ സഹോദരങ്ങളെ.....അലസതയുടെ ആത്മാവ് നിങ്ങളെ പിടികൂടി നിങ്ങളുടെ നിത്യത നശിപ്പിക്കുവാന്‍ ഇടവരുത്തരുതേ...... ഇന്നു നിങ്ങളോട് എന്തെങ്കിലും ആവശ്യപെട്ടാല്‍ അല്ലെങ്കില്‍ നിങ്ങള്‍ അറിഞ്ഞതില്‍ നിന്നും വെത്യസ്തമായി വചനത്തിന്‍റെ സത്യങ്ങള്‍ വെളിപ്പെട്ടു വന്നാല്‍ അത് ശരിയെന്നു തോന്നിയാല്‍..... നിങ്ങള്‍ അത് അനുസരിക്കുന്നതില്‍ താമസം വെക്കരുത്, നാളേക്ക് നീട്ടി വെയ്ക്കരുത്. ഒരു പക്ഷെ ആ നാളെ നിങ്ങള്ക്ക് കിട്ടിയെന്നു വരില്ലാ...... കര്‍ത്താവിന്‍റെ ശുശ്രൂഷ ചെയ്യുവാന്‍ ദൈവം നിന്നെ വിളിക്കുന്നെങ്കില്‍ യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഇറങ്ങി തിരിക്കണം . അതും നാളെക്കായി മാറ്റി വെക്കരുത്. കര്‍ത്താവിന്‍റെ വിളിയെ തിരസ്കരിക്കാതെ അനുസരിക്കുക. അത് നിങ്ങള്‍ക്ക് അനുഗ്രഹമായിതീരും. 

''“ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു'' Hebrews3:15 ♥️

ദൈവം നിങ്ങളെ ഓരോരുത്തരെയും വിളിച്ചു വേര്‍തിരിച്ചു ആ നിത്യഭവനത്തിന്‍റെ അവകാശികളാക്കി തീര്‍ക്കട്ടെ..... എന്ന് പ്രാര്‍ഥിക്കുന്നു...... 

സ്നേഹത്തോടെ 
സുമാസജി.



Image may contain: one or more people and textഒരിക്കല്‍ ഒരു പട്ടാളക്കാരന്‍ രക്ഷിക്കപ്പെടുവാന്‍ ഇടയായി .അതോടെ അവന്‍റെ ജീവിതം മുഴുവനും വിത്യാസപ്പെട്ടു .ഒരു ദിവസം ജോലി കഴിഞ്ഞു ക്ഷീണിച്ചു തന്‍റെ കിടക്കയുടെ അരികില്‍ പ്രാര്തിക്കുവാനായി മുട്ടിന്മേല്‍ ഇരുന്നു....ഇതുകണ്ടുകൊണ്ട് നിന്ന നിരീശ്വരവാദിയായ തന്‍റെ സഹ പട്ടാളക്കാരന്‍ കോപത്തോടെ വന്നു തന്‍റെ കാലില്‍ കിടന്ന ഷൂസുകൊണ്ട് തലയില്‍ ചവുട്ടി അവനെ വേദനിപ്പിച്ചു..എന്നാല്‍ പ്രാര്തിച്ച് കൊണ്ടിരുന്ന പട്ടാളക്കാരന്‍ പ്രതികരിക്കാതെ തന്‍റെ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേ ഇരുന്നു..... പ്രതികരിക്കാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ലാ...... ദൈവം ക്ഷമിക്കുവാനുള്ള കൃപ കൊടുത്തത് കൊണ്ട് മാത്രം അദ്ദേഹം പ്രതികരിച്ചില്ലാ.....അടുത്തദിവസം നിരീശ്വരവാദിയായ പട്ടാളക്കാരനില്‍ ഒരു മാറ്റം കണ്ടുതുടങ്ങി.....അദ്ദേഹവുംബൈബിള്‍ വായിക്കുവാനും പ്രാര്തിക്കുവാനും തുടങ്ങി........ അദ്ദേഹത്തിനു ഒരു മാനസാന്തരത്തിന്‍റെ അനുഭവം ഉണ്ടായി എന്ത് കൊണ്ടാണെന്ന് അറിയാമോ......?

അതായത് ചവിട്ടു കൊണ്ട പട്ടാളക്കാരന്‍ അദ്ദേഹത്തിന്‍റെ ഷൂസ് തുടച്ചു വെക്കുന്ന കൂട്ടത്തില്‍ നിരീശ്വരവാദിയുടെ ഷൂസ് കൂടി തുടച്ചു വെച്ചു.രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ തന്‍റെ ഷൂസ് പോളീഷ് ചെയിതു വെച്ചിരിക്കുന്നതാണ് കാണുന്നത്. അത് ഈ നിരീശ്വരവാദിയെ വല്ലാണ്ട് പിടിച്ചു കുലുക്കി. അത് അദ്ദേഹത്തില്‍ ഒരു വലിയ മാറ്റം ഉണ്ടാക്കുവാന്‍ തുടങ്ങി.... അവന്‍ വിളിക്കുന്ന ദൈവം എത്ര വലിയവന്‍ എന്ന് മനസ്സിലാക്കി തുടങ്ങി..... 

പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് പോലും നമ്മുക്ക് ദേഷ്യം വരും. ക്ഷമിക്കുവാന്‍ കഴിയാറില്ലാ...... നാം ഒന്ന് മനസ്സിലാക്കണം .... നമ്മോടു തെറ്റ് ചെയ്യുന്ന വ്യക്തിയോട് ക്ഷമിക്കുവാന്‍ കൃപ ആവശ്യമാണ്‌. ആ വ്യക്തിയെ സ്നേഹിക്കുവാന്‍ മറ്റൊരു കൃപ കൂടി ആവശ്യം ആയി വരും. അതാണ്‌ വചനത്തില്‍ പറയുന്ന കൃപമേല്‍ കൃപ.( ഇരട്ടി കൃപ )

നമ്മില്‍ പലര്‍ക്കും കൃപ മാത്രമേയുള്ളൂ....കൃപമേല്‍കൃപ കാണില്ലാ.... അതുകൊണ്ടാണല്ലോ നാം പറയുന്നത് ഞാന്‍ അവനോടു ക്ഷമിച്ചു ..... എനിക്ക് പിണക്കമോന്നുമില്ലാ..... പക്ഷെ ഒരു കാര്യം ഉണ്ട് ഞാന്‍ അവനോടു ക്ഷമിച്ചെങ്കിലും എനിക്ക് അവനെ സ്നേഹിക്കുവാന്‍ കഴിയുന്നില്ലാ..... 

എന്നാല്‍ ചിലര്‍ക്ക് ക്ഷമിക്കുവാനും കഴിയാറില്ലാ.....

എന്നാല്‍ സഹോദരങ്ങളെ.... ക്ഷമിക്കുവാനും സ്നേഹിക്കുവാനുമുള്ള ഇരട്ടി കൃപ താഴ്മയില്‍ നിന്നാണ് ലഭിക്കുക. ദൈവം താഴ്മയുള്ളവര്‍ക്കെ കൃപ നല്‍കുന്നുള്ളൂ.... ദൈവത്തിന്‍റെ എടുത്തു പറയാന്‍ പറ്റുന്ന ഒരു സ്വഭാവം ആണ് താഴ്മ. ദൈവം താഴ്മയുള്ളവനായത്കൊണ്ടാണ് പാപികളോട് ക്ഷമിക്കുവാനും സ്നേഹിക്കുവാനും കഴിയുന്നത്‌. എന്നാല്‍ സ്നേഹിക്കുവാനും ക്ഷമിക്കുവാനും നമ്മുക്ക് കഴിയുന്നില്ലാ എങ്കില്‍ നാം കരുതിക്കോണം നമ്മില്‍ എവിടെ ഒക്കെയോ....നിഗളം ഉണ്ട്. അത് മാറ്റുവാനും കൃപമേല്‍കൃപ ലഭിക്കുവാനും നാം നമ്മേതന്നേ താഴ്ത്തി കര്‍ത്താവിന്‍റെ കരങ്ങളില്‍ ഏല്പിച്ചു കൊടുക്കണം. 

സഹോദരങ്ങളെ..... നാം ഇന്നു തന്നെ..... നമ്മെ ഒന്ന് വിലയിരുത്തണം. നമ്മുക്ക് എത്രമാത്രം കൃപയുണ്ട് എന്നത് . നമ്മുക്ക് കൃപമേല്‍ കൃപ ലഭിച്ചുവോ......? അതോ.... നമ്മില്‍ ഇപ്പോഴും ആ വെറുപ്പ്‌ , അഹങ്കാരം , കോപം ഇതൊക്കെ കിടപ്പുണ്ടോ... ? നമ്മെ ഒരാള്‍ വേദനിപ്പിക്കുമ്പോള്‍ നമ്മുക്ക് അവരെ സ്നേഹിക്കുവാനും ക്ഷമിക്കുവാനും സാധിക്കുന്നുവോ....? ഇല്ലെങ്കില്‍ നമ്മളില്‍ ആ നിഗളം കിടപ്പുണ്ട് എന്ന് മനസ്സിലാക്കണം. ഈ നിഗളം മാറ്റി കൃപമേല്‍ കൃപ ലഭിക്കുവാന്‍വേണ്ടി നാം ഓരോരുത്തരും നമ്മേത്തന്നെ ദൈവകരങ്ങളില്‍ എല്പ്പിക്കുവാന്‍ ഇടവരുത്തട്ടെ......

സ്നേഹത്തോടെ 
സുമാ സജി.



Image may contain: one or more peopleവിശ്വാസികളായ മാതാപിതാക്കള്‍ക്ക് മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ മാതാപിതാക്കള്‍ ഒരു ആണ്കുഞ്ഞിനേ കൂടി ആഗ്രഹിച്ചു..... അവര്‍ ഉപവസിച്ചു കര്‍ത്താവിനോടു നിലവിളിച്ചു പ്രാര്‍ഥിച്ചു.എന്നാല്‍ ദൈവം ആ മാതാപിതാക്കള്‍ക്ക് നല്ലതെന്ന് കണ്ടാണ്‌ മൂന്നു പെണ്‍കുട്ടികളെ കൊടുത്തത്. ആ മാതാപിതാക്കള്‍ ഒരു ആണ്കുഞ്ഞിനായി ഉപവസിച്ചു പ്രാരതിച്ച്കൊണ്ടേയിരുന്നു....ഒടുവില്‍ ദൈവം അവര്‍ക്ക് ഒരാണ്‍കുഞ്ഞിനെ നല്‍കി. എന്നാല്‍ അവന്‍ വളര്‍ന്നു വലുതായപ്പോള്‍ മാതാപിതാക്കളെ അനുസരിക്കാതെ അവന്‍റെ ഇഷ്ടപ്രകാരം കള്ളുകുടിച്ചും , പുകവളിച്ചും, വ്യഭിചാരം ചെയിതും നടന്നു.....ആ മാതാപിതാക്കളുടെ ഹൃദയം തകര്‍ന്നു..... ഒരു മകനെ വേണം എന്ന് പറഞ്ഞു നിര്‍ബന്ധം പിടിച്ചു ഉപവാസം എടുത്തു പ്രാര്തിച്ചതിനെ ഓര്‍ത്തു അവര്‍ വിലപിച്ചു.....ദൈവം അവര്‍ക്ക് ആദ്യം ദൈവഹിതപ്രകാരം കൊടുത്ത പെണ്‍കുട്ടികള്‍ ആ മാതാപിതാക്കളെ അവസാനം വരെ നോക്കി.എന്നാല്‍ ആ പുത്രനെ ഓര്‍ത്ത്‌ അവര്‍ ജീവിതാന്ത്യം വരെയും ദുഖിച്ചു. ആ പിതാവ് മരിച്ചു.... സംസ്കാരം നടക്കുന്ന സമയത്ത് പോലും ആ മകന്‍ വന്നില്ലാ.... 

ഇങ്ങനെ ആണ് നമ്മുടെ ഓരോരുത്തരുടെയും പ്രാര്തനകള്‍. ദൈവഹിതമാല്ലാത്തതിനു വേണ്ടി എത്ര ദിവസം വേണമെങ്കിലും ഉപവാസം എടുത്തു പ്രാര്തിക്കും. അവരുടെ വിഷയങ്ങള്‍ക്ക്‌ ഉത്തരം കിട്ടിയേ മതിയാകൂ എന്ന് വാശി പിടിക്കും.

പ്രീയാ സഹോദരങ്ങളെ.... നിങ്ങളുടെ ആത്മാര്‍ഥമായ ചില പ്രാര്തനകള്‍ക്ക് ദൈവം മറുപടി തന്നില്ലായിരിക്കും എന്ന് കരുതി നിങ്ങള്‍ വിഷമിക്കരുത്..... വാശി പിടിക്കരുത്..... ദൈവം ആ വിഷയങ്ങളുടെമേല്‍ എന്തുകൊണ്ട് ഉത്തരം തന്നില്ലാ എന്നത് പിന്നീട് നിങ്ങള്ക്ക് മനസ്സിലാകും.നിങ്ങളുടെ ജീവിതം ദുഖത്തില്‍ അല്ലാ.... സന്തോഷത്തില്‍ അവസാനിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.... നിത്യമായ ഒരു സന്തോഷം നിങ്ങള്ക്ക് ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടായിരിക്കും അതുകൊണ്ടാകണം പലപ്പോഴും പല വിഷയങ്ങള്‍ക്കും ഉത്തരം ലഭിക്കാത്തത്.അതുകൊണ്ട് ഉത്തരം ലഭിക്കാത്ത എല്ലാ വിഷയങ്ങള്‍ക്കും പ്രാര്‍ത്തനകള്‍ക്കും ദൈവത്തിനു നന്ദി കരേറ്റുക. 

അതെ.... ദൈവം നമ്മുടെ ദുഖമല്ലാ സന്തോഷമാണ് പൂര്‍ണ്ണമാക്കുവാന്‍ ആഗ്രഹിക്കുന്നത്.നാം ചോദിക്കുന്ന ചിലകാര്യങ്ങള്‍ അനുവധിച്ചു തന്നാല്‍ നമ്മുടെ ജീവിതാന്ത്യത്തില്‍ നാം ദുഖിക്കേണ്ടി വരുമെന്ന് ദൈവത്തിനു അറിയാം. 

ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും. യോഹന്നാന്‍16 :24 

നല്ല ഒരു ശുഭദിനം ആശംസിച്ചുകൊണ്ട് 

സ്നേഹത്തോടെ സുമാ സജി.



Image may contain: 1 person, smilingഒരിക്കല്‍ ഒരു ചൈനീസ് മിഷിനറി ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ തന്‍റെ ബാഗ്‌ നഷ്ടപ്പെട്ടു.....ആ ബാഗിനുള്ളില്‍ ദീര്‍ഘനാള്‍ താന്‍ ഉപയോഗിച്ച തന്‍റെ ബൈബിള്‍, താന്‍ വളരെ കാലങ്ങള്‍ കൊണ്ട് ശേഖരിച്ച തനിക്കു ഇഷ്ടപ്പെട്ട പാട്ടുകള്‍ അടങ്ങിയ ബുക്കുകള്‍ , തന്‍റെ സ്നേഹിതന്മാരുടെ മേല്‍വിലാസം അടങ്ങിയ ഡയറി , തന്‍റെ പ്രസംഗത്തിന്‍റെ നോട്ടുകള്‍ എന്നിവ ഉണ്ടായിരുന്നു..... . അതിനാല്‍ അത് നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം വളരെ അധികം നിരാശനായി.


അപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോട് ഇപ്രകാരം സംസാരിച്ചു..... എന്‍റെ മകനേ..... നിന്‍റെ വേദപുസ്തകം നഷ്ടമായെങ്കിലും ആ ......... വേദപുസ്തകത്തിന്‍റെ രചയിതാവിനെ നിനക്ക് നഷ്ടമായിട്ടില്ലല്ലോ.....?

പാട്ട് പുസ്തകം നഷ്ടമായെങ്കിലും ഞാന്‍ നിന്‍റെ ഹൃദയത്തില്‍ നല്‍കിയ പാട്ടുകള്‍ നഷ്ടമായില്ലല്ലോ.....?

പ്രസംഗക്കുറിപ്പുകള്‍ എല്ലാം നഷ്ടമായത് സത്യം തന്നേ..... നിന്‍റെ യഥാര്‍ത്ഥ ദൂതായിരിക്കുന്ന എന്നേ.... നിനക്ക് നഷ്ടമായില്ലല്ലോ.....?

സ്നേഹിതന്മാരുടെയെല്ലാം മേല്‍വിലാസമുള്ള ഡയറി നിനക്ക് നഷ്ടമായെങ്കിലും നിന്‍റെ സ്നേഹിതന്മാരെ നിനക്ക് നഷ്ടമായിട്ടില്ലല്ലോ....?

ഇതു കേട്ട മിഷിനറിക്ക് വളരെ സന്തോഷം തോന്നി.....താന്‍ തന്‍റെ യാത്ര തുടരുകയും ചെയിതു....

പ്രീയപ്പെട്ടവരെ ഇതേ പോലെ.....നിങ്ങളുടെ ജോലി..... നിങ്ങളുടെ പണം ....., നിങ്ങളുടെ വീട്....., ഇങ്ങനെ വിലയേറിയ പലതും നിങ്ങള്ക്ക് ഈ അടുത്ത കാലങ്ങളില്‍ നഷ്ടപ്പെട്ടിരിക്കാം.എന്നാല്‍ ഇതെല്ലാം തരുവാന്‍ മതിയായവനായ ദൈവത്തെ നിങ്ങള്ക്ക് നഷ്ടപ്പെട്ടില്ലാ എന്ന് ഓര്‍ക്കുക.തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിജ്ഞാനത്താൽ അവന്‍റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.

ഇയ്യോബിനുതന്‍റെ ഭൌതീകമായ അനുഗ്രഹങ്ങളും ശാരീരിക സൌഖ്യവും മക്കളും എല്ലാം നഷ്ടമായപ്പോഴും ഇയ്യോബ് തന്‍റെ ദൈവത്തെ മുറുകെപ്പിടിച്ചു. തന്‍റെ ഭാര്യ ദൈവത്തെ തള്ളിക്കളഞ്ഞിട്ടു പോയി മരിക്കുവാന്‍ പറഞ്ഞപ്പോഴും ആ ദൈവത്തോട് ചേര്‍ന്ന് നിന്ന്കൊണ്ട് ദൈവത്തെ ഏറ്റവും അടുത്തറിഞ്ഞു.....ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്‍റെ കണ്ണാൽ നിന്നെ കാണുന്നു എന്ന് പറയുന്നു..... അങ്ങനെ ഇയ്യോബ് ഇരട്ടിയായി അനുഗ്രഹിക്കപ്പെടുകയും കര്‍ത്താവിന്‍റെ അത്ഭുത സാക്ഷി ആയി തീരുകയും ചെയിതു. അതുകൊണ്ട് പ്രീയപ്പെട്ടവരെ .....നിങ്ങള്ക്ക് നഷ്ടമായതിനെ ഓര്‍ത്തു വിഷമിക്കുകയോ.... ദൈവത്തിന്‍റെ പ്രവൃത്തിയെ സംശയിക്കുകയോ ചെയ്യരുത്.... ദൈവത്തിനു നിങ്ങളെ സഹായിക്കുവാന്‍ ഒരു നിമിഷമതി.....

ആ ഇയ്യോബിനെപ്പോലെ...... നാമും നാഷ്ടപ്പെട്ടതിനെ ഓര്‍ത്ത്‌ വിലപിക്കാതെ ഇതെല്ലാം നമ്മുക്ക് തന്ന ദൈവത്തെ മുറുകെ പിടിച്ചു കൊണ്ട് സകലമഹത്വവും ദൈവത്തിനു നല്‍കിയാല്‍ നഷ്ടപ്പെട്ടതിന്‍റെ ഇരട്ടി അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കും. അതുകൊണ്ട് അനുഗ്രഹങ്ങളില്‍ മാത്രം ഒതുങ്ങി പോകാതെ അനുഗ്രഹിക്കുന്നവന്‍റെ പിന്നാലെ പോകുന്നവരായി നമ്മുക്ക് മാറാം. തന്‍റെ പടകു നിറച്ച കര്‍ത്താവിന്‍റെ പിന്നാലെ തനിക്കു ലഭിച്ചത് മുഴുവന്‍ ഉപേക്ഷിച്ചു കര്‍ത്താവിനെ പിന്‍പറ്റിയ പത്രോസിനെ പോലെ നിറവിലേക്ക് നോക്കാതെ ....നിറക്കുന്നവനിലേക്ക് നോക്കി മുന്നോട്ടു പോകുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ....

സ്നേഹത്തോടെ .....
സുമാസജി.

Image may contain: one or more people and textനിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു. യിരെമ്യാവു 31:3

ഇങ്ങനെ പറയുവാന്‍ നമ്മുടെ സഹോദരന്‍മാര്‍ക്കോ കൂട്ടുകാര്‍ക്കോ പറ്റുമോ ? ഇവരുടെ ഒക്കെ സ്നേഹത്തിനു ഒരു പരിധി ഇല്ലെ....? എത്ര സ്നേഹിതന്മാര്‍ ഉണ്ടായാലും എത്ര ബന്തുക്കള്‍ നമ്മുക്ക് ചുറ്റും ഉണ്ടായാലും നമ്മുക്ക് ഒരു ആപത്തു വരുമ്പോഴോ .....ദുഃഖങ്ങള്‍ വരുമ്പോഴോ......ഇവര്‍ ആരും അടുത്ത് കാണില്ലാ. എന്നാല്‍ കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയായി....... ഒരു നല്ല സ്നേഹിതനായി .... നല്ല പിതാവായി ..... നമ്മുടെ യേശു നമ്മുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കും.

പ്രീയപ്പെട്ടവരെ....ഈ ലോകത്തില്‍ നമ്മുക്ക് സമ്പത്തും സമൃദ്ധിയും , പ്രശസ്തിയും ഉണ്ടെങ്കില്‍ എല്ലാ സ്നേഹിതരും ബന്തുക്കളും നമ്മുടെ കൂടെ കാണും . എന്നാല്‍ നമ്മുടെ സമ്പത്തും സമൃദ്ധിയും , പ്രശസ്തിയും ഒന്ന് ക്ഷയിച്ചു പോയാലോ....ഈ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം നമ്മെ വിട്ടു ഓടി പോകും. എന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുവോ....... നമ്മെ ഒരു നാളും വിട്ടു പോകയില്ലാ..... ഉപേക്ഷിക്കയുമില്ലാ.....നാംദാരിദ്ര്യത്തിലൂടെയും കഷ്ടതയിലൂടെയും സമൃദ്ധിയിലൂടെയും കടന്നു പോകുമ്പോഴും അവന്‍ നമ്മോടു കൂടെ ഇരിക്കും. നമ്മുടെ ദാരിദ്ര്യത്തില്‍ നമ്മുടെ യേശു നമ്മുക്ക് നിത്യ ധനം ആയിരിക്കും. എല്ലാവരാലും തഴയപ്പെടുംബോഴും മരണപര്യന്തം നമ്മുടെ വഴികാട്ടി ആയി യേശു നമ്മുടെ കൂടെ കാണും. നാം വഴിതെറ്റിപ്പോകുവാന്‍ അവന്‍ ഒരിക്കലും അനുവധിക്കുകയുമില്ലാ.....നമ്മള്‍ പോകുന്നിടത്തെല്ലാം ഒരു നല്ല സ്നേഹിതനായി നമ്മോടു കൂടെ നടക്കും. ഒരു പക്ഷെ കൂടെ നടക്കുന്നത് നാം കാണുന്നില്ലായിരിക്കാം..... എന്നാല്‍ കര്‍ത്താവില്‍ വിശ്വസിക്കുന്ന ഒരു സഹോദരന്‍ അല്ലെങ്കില്‍ സഹോദരി ആണെങ്കില്‍ നീ ചിന്തിച്ചു നോക്കുക എത്ര തവണ ഈ ലോകത്തില്‍ നിന്നും മാറ്റപ്പെടാവുന്ന അവസ്ഥ വന്നപ്പോഴും അവിടെ എല്ലാം നിന്നെ പരിപാലിചില്ലേ.....? പുറകോട്ടു ഒന്ന് തിരിഞ്ഞു നോക്കിയാല്‍ എത്ര പ്രാവശ്യം ദൈവത്തിന്‍റെ ആ അത്ഭുതങ്ങള്‍ നിന്‍റെ ജീവിതത്തില്‍ നടന്നിട്ടുണ്ടാകും. അതൊക്കെ ഇടക്കിടെ ഒന്നോര്‍ത്തു നോക്കണം അപ്പോഴേ ദൈവത്തിന്‍റെ ആ നിത്യസ്നേഹം നമ്മുക്ക് മനസ്സിലാകൂ.....

ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ലാ ഉപേക്ഷിക്കുകയും ഇല്ലാ എന്ന വാഗ്ദത്തം ഇന്നും നാം ഓരോരുത്തരും അനുഭവിച്ചു അറിയുന്നു.... വാഗ്ദത്തങ്ങളില്‍ വിശ്വസ്തന്‍ ആണ്. അതുകൊണ്ടാണല്ലോ വെളിപ്പാട് പുസ്തകത്തില്‍ പറയുന്നത് വിശ്വസ്തനും സത്യവാനും എന്ന്.(19:11).

നമ്മുക്ക് ഒരാപത്തു വരുമ്പോള്‍ നമ്മുടെ പ്രീയപ്പെട്ടവരെ വിളിക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് കടന്നു വരുവാന്‍ സമയമില്ലാ.... നമ്മെ ഒന്ന് ആശ്വസിപ്പിക്കുവാന്‍ അവര്‍ക്ക് സമയമില്ലാ..... എന്തിനു പറയുന്നു..... നമ്മുടെ വീട്ടില്‍ ഒരു മരണം ഉണ്ടായാല്‍ നമ്മുടെ അടുത്ത് അല്‍പ്പസമയം വന്നിരുന്നു നമ്മെ ആശ്വസിപ്പിക്കുവാനോ .... നമ്മുടെ ബന്തുക്കള്‍ക്കോ..... സ്നേഹിതന്മാര്‍ക്കോ..... നമ്മുടെ വീട്ടില്‍ കേറിയിറങ്ങുന്ന ദൈവദാസന്മാര്‍ക്ക്‌ പോലും സമയമില്ലാ..... എന്നാല്‍ പ്രീയപ്പെട്ട എന്‍റെ സഹോദരങ്ങളെ.....ഒന്ന് നിങ്ങള്‍ മനസ്സിലാക്കണം നമ്മുടെ സ്വര്‍ഗ്ഗീയ സ്നേഹിതന് നമ്മേക്കുറിച്ച് എപ്പോഴും വിചാരം ഉണ്ട്. അവന്‍ ഉറാങ്ങാതെ നമ്മേ നോക്കിയിരിക്കുന്നു.....നമ്മേ .... രാവും പകലും സൂക്ഷിക്കുവാന്‍ അവന്‍ തന്‍റെ ദൂതന്മാരെ നമ്മുക്ക് ചുറ്റും അയക്കുന്നു.....

വചനം പറയുന്നു.....നിന്‍റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.യിസ്രായേലിന്‍റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
യഹോവ നിന്‍റെ പരിപാലകൻ; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്‍റെ പ്രാണനെ പരിപാലിക്കും.യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

യേശു സമാധാന പ്രഭു ആയതിനാല്‍ നാം ഭാരപ്പെടുമ്പോള്‍ ആ ....സ്വര്‍ഗ്ഗീയ സമാധാനം നമ്മിലേക്ക്‌ പകര്‍ന്നു തന്നു നമ്മെ ആശ്വസിപ്പിക്കുന്നു.....

നമ്മുടെ യേശു വഴികാട്ടി ആയതിനാല്‍ .... പലയിടത്തും പതറി പോയ സാഹചര്യത്തില്‍ നമ്മെ നേരായ പാതയിലൂടെ നടത്തി.....

യേശു വെളിച്ചം ആയിരുന്നതിനാല്‍ നാം അന്ധകാരത്തിലൂടെ കടന്നു പോകുമ്പോള്‍ അവന്‍ നമ്മുക്ക് വെളിച്ചം പകര്‍ന്നു തരുന്നു.....

യേശു..... ജീവന്‍റെ അപ്പം ആയിരുന്നതിനാല്‍..... ശാരീരികം ആയും ആത്മീകം ആയും ഉള്ള നമ്മുടെ വിശപ്പിനെ അവന്‍ പോഷിപ്പിക്കുന്നു......

അതുകൊണ്ട് പ്രീയപ്പെട്ടവരെ.... നിന്‍റെ ആവശ്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള യേശു കൂടെയുള്ളപ്പോള്‍........ സ്നേഹിതന്മാരെ തേടിയോ..... മറ്റാരെയും തേടിയോ പോകേണ്ടാ....നമ്മുടെ ഹൃദയം തുറന്നു പറയാവുന്ന ഒരു സ്നേഹിതന്‍ നിങ്ങളുടെ കൂടെ ഉണ്ട് . അവന്‍റെ പേരാണ് യേശുക്രിസ്തു.. നിങ്ങളുടെ ആവശ്യങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ ആ നല്ല സ്നേഹിതനായ യേശുവിനോട് ഹൃദയം തുറന്നൊന്നു പറയാമോ.....? അവന്‍ നല്ലതുണയായി എപ്പോഴും നിങ്ങളുടെ കൂടെ കാണും. കര്‍ത്താവ് പറയുന്നു.....അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ..... എല്ലാവരും എന്‍റെ അടുക്കല്‍ വരുവീന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും . അതേ.....നമ്മുടെ കര്‍ത്താവായ യേശു എത്ര നല്ല സ്നേഹിതന്‍ ആണ് നമ്മുക്ക്. അവനില്‍ ആശ്രയിച്ചു കഴിയുമ്പോള്‍ നമ്മുടെ ആത്മാവിനു സ്വസ്ഥതയും ആശ്വാസവും ഉന്മേഷവും നല്‍കി തരും. അതുകൊണ്ട് ഈ നല്ല സ്നേഹിതന്‍ എപ്പോഴും നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.....ആമേന്‍.....

ഇത്രമാം സ്നേഹം ഉയിര്‍കോടുത്തെനിക്കായി മന്നവാ വര്‍ണ്ണിപ്പാന്‍ എളുതല്ലെനിക്ക്.......
തേടി വന്നൂ ദോഷിയാം എന്നെയും എന്നെയും നാഥാ......

സ്നേഹത്തോടെ ....
സുമാസജി.